Posts

Showing posts from 2018

തട്ടുമ്പുറത്തു അച്യുതൻ

Image
കഥാസാരം: അച്യുതൻ (കുഞ്ചാക്കോ ബോബൻ) ഒരു നാട്ടുമ്പുറത്തെ നന്മ മരം ആണ്. കൂട്ടുകാരനെ സഹായിക്കാൻ പോയി ഒടുവിൽസ്വയം കള്ളനാകേണ്ടി വരുന്ന ഒരു ചെറുപ്പക്കാരന്റെ സത്യസന്ധത  തെളിയിക്കാനുള്ള ശ്രമങ്ങൾ ആണ് ഈ ചിത്രം എന്ന് ചുരുക്കത്തിൽ പറയാം. സിനിമ അവലോകനം: മലയാള സിനിമയിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത തീർത്തും പുതുമ നിറഞ്ഞ ഒരു ചിത്രം ആണ് തട്ടിന്പുറത്തു അച്യുതൻ. കൂട്ടുകാരനെ സഹായിക്കാൻ പോയി കള്ളൻ ആകുക, വീടിന്റെ മച്ചിൽ കേറി ഇരുന്നു നായികയെ ഒളിഞ്ഞു നോക്കുക, ആരും അറിയാതെ നന്മ ചെയുക, പെൺകുട്ടികളുടെ ഫോട്ടോ എടുത്തു ഒരു പയ്യൻ നായികയെ ഭീഷണി പെടുത്തുക  തുടങ്ങിയ മലയാള സിനിമ ഇന്ന് വരെ കാണാത്ത ഒരുപാട് മുഹൂർത്തങ്ങൾ പ്രേക്ഷകന് ഈ ചിത്രം സമ്മാനിക്കുന്നു. അടക്കാനാവാത്ത അഭിനിവേശത്തോടെ പ്രേക്ഷകൻ സിനിമയെ സമീപിക്കുമ്പോൾ വില്ലനായി ഉറക്കം കടന്നു വരുന്നത് എന്തൊരു കഷ്ടം ആണ്. അഭിനയം, അഭിനേതാക്കൾ: അച്യുതനായി എത്തിയ കുഞ്ചാക്കോ ബോബന് ഒട്ടും ഇണങ്ങുന്ന വേഷം ആയി തോന്നിയില്ല കൃഷ്ണന്റെ രൂപഭാവങ്ങൾ. ശ്രാവണയുടെ അരങ്ങേറ്റം മോശമായില്ല എങ്കിലും എങ്ങോ എവിടെയോ ഒരു ഗ്രേസ് എലമെന്റ് നഷ്ടമായി. വിജയരാഘവൻ, ഹരീഷ് കണാരൻ, സേതുലക്ഷ്മി , നെടുമുടി വേണു തുഗാങ

പ്രേതം 2

Image
  കഥാസാരം: പ്രേതം ടീം വീണ്ടും പുതിയ മെന്റലിസം ടെക്‌നിക്‌സുമായി എത്തുന്ന പുതിയ ചിത്രം ആണ് പ്രേതം 2 . ഒരു കൂട്ടം ചെറുപ്പക്കാർ വരിക്കാശേരി മനയിൽ ഒത്തുകൂടുമ്പോൾ അവർക്കിടയിൽ ചില അതിമാനുഷിക ശക്തിയുടെ ഇടപെടൽ ഉണ്ടാകുന്നു. മെന്റലിസ്റ് ജോണ് ഡോൺ ബോസ്കോ (ജയസൂര്യ) അവരുടെ സഹായത്തിനു എത്തുന്നിടത്തു രഹസ്യങ്ങളുടെ ചുരുൾ വിടരുന്നു. സിനിമ അവലോകനം: പ്രേതം സിനിമയിൽ നിന്ന് ഏറെയൊന്നും മുന്നോട്ടു വന്നിട്ടില്ല പ്രേതം 2 എങ്കിൽ കൂടിയും ആദ്യഭാഗത്തേക്കാൾ തരക്കേടില്ലാതെ കണ്ടിരിക്കാം ഈ ചിത്രം. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ ഒക്കെ ഇത്തിരി ബോർ ആയി തോന്നുമെങ്കിലും പ്രേക്ഷകനെ പൂർണമായും നിരാശപ്പെടുത്തില്ല ഈ ചിത്രം. ആദ്യ പകുതി തീർത്തും ശരാശരിക്ക് താഴെ ആയിരുന്നെങ്കിൽ കൂടിയും, രണ്ടാം പകുതിയിൽ അത് പരിഹരിച്ചു. മികച്ച ഒരു വിഷ്വൽ  ആൻഡ് ഹോർറോർ എക്സ്പീരിയൻസ് പ്രേക്ഷകന് നൽകുന്നതിൽ ചിത്രം ദയനീയമായി പരാജയപെട്ടു. അഭിനയം, അഭിനേതാക്കൾ: ചെറുപ്പക്കാരുടെ വേഷങ്ങൾ അവതരിപ്പിച്ച എല്ലാവരും നന്നായി. സിദ്ധാർഥ്‌ ശിവയുടെ ലാലേട്ടൻ മാനറിസങ്ങൾ പ്രേക്ഷകനിൽ ചിരി ഉളവാക്കി. നായികമാരായ സാനിയയും ദുർഗയും തങ്ങളുടെ റോളുകൾ ഭംഗിയാക്കി. ഡോൺ ബോസ്‌

എന്റെ ഉമ്മാന്റെ പേര്

Image
കഥാസാരം: ഹമീദിന്റെ (ടോവിനോ) ബാപ്പയുടെ മരണത്തോടെയാണ് ചിത്രം തുടങ്ങുന്നത്. ബാപ്പയുടെ സ്വത്തുവകകൾ അല്ലാതെ ബന്ധുക്കളോ, ഉമ്മയോ ഒന്നും ഹമീദിന് ഉണ്ടായിരുന്നില്ല. ഉമ്മയെ പറ്റിയോ ബന്ധുക്കളെ പറ്റിയോ ഒന്നും ബാപ്പ ഹമീദിനോട് പറഞ്ഞിട്ടുണ്ടായിരുന്നില്ല.അങ്ങനെ ഇരിക്കെ ബാപ്പയുടെ വില്പത്രത്തിലൂടെ ഹമീദ് തിരിച്ചറിയുന്നു തന്റെ ബാപ്പക്ക് രണ്ടു ഭാര്യമാർ ഉണ്ടായിരുന്നു എന്ന്. അവരിൽ ആരാണ് തന്റെ ഉമ്മ എന്ന് കണ്ടെത്താനുള്ള ഹമീദിന്റെ യാത്രയാണ് ഈ സിനിമ. സിനിമ വിശകലനം: അമ്മയെ തേടിയുള്ള മകന്റെ കഥ ഈ വര്ഷം തന്നെ അരവിന്ദന്റെ അതിഥികൾ ആയി പുറത്തു വന്നിരുന്നു. അതിൽ നിന്നും തീർത്തും വ്യത്യസ്തമല്ല ഈ ചിത്രം എങ്കിൽ കൂടിയും, മികച്ച നർമ മുഹൂർത്തങ്ങൾ ഈ ചിത്രത്തിന്റെ ഹൈലൈറ് ആണ്. പ്രേക്ഷകനെ ഒരു എന്ജോയ് മൂഡിൽ എത്തിക്കുന്നതിനൊപ്പം തന്നെ ഒരു ചെറിയ നൊമ്പരവും, ഇത്തിരി നന്മയും ഒക്കെ പ്രേക്ഷകന് ചിത്രം നൽകുന്നുണ്ട്. പുതുമ നിറഞ്ഞ കഥയോ ട്വിസ്റ്റോ ഒന്നും ചിത്രത്തിൽ ഇല്ലായെങ്കിൽ കൂടിയും, പ്രേക്ഷകനെ ഒരു പരിധി വരെ ത്രിപ്തിപെടുത്തുന്നുണ്ട് ഈ ചിത്രം. പ്രേക്ഷകനെ പിടിച്ചിരുത്താൻ വേണ്ട മികച്ച ചേരുവകൾ ഇല്ലാതെ പോയതാണ് ചിത്രത്തിന്റെ പോരായ്മ. അഭിനയം,

ഞാൻ പ്രകാശൻ

Image
കഥാസാരം: പ്രകാശൻ (ഫഹദ് ഫാസിൽ) ഒരു മെയിൽ നേഴ്സ് ആണ്. എന്നാൽ നാട്ടിലെ  നഴ്സിംഗ്  പണി മോശം ആണെന്നും എങ്ങെനെയെങ്കിലും വിദേശത്തേക്ക് പോയി രക്ഷപ്പെടണം എന്നും ആഗ്രഹിക്കുന്ന വ്യക്തി. തന്റെ ആഗ്രഹ സഫലീകരണത്തിനായി എന്ത് ഫ്രോഡ് പരിപാടികളും ചെയ്യാൻ തയ്യാറായ പ്രകാശൻ ഒടുവിൽ വിലപെട്ട ജീവിത യാഥാർഥ്യങ്ങൾ തിരിച്ചറിയുന്നിടത്തു കഥ അവസാനിക്കുന്നു. സിനിമ അവലോകനം: ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു തികഞ്ഞ സത്യൻ അന്തിക്കാട് മൂവി. ഒരു സത്യൻ അന്തിക്കാട് ചിത്രത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന നർമവും, ഗ്രാമീണ കഥാപശ്ചാത്തലവും , നൊമ്പരങ്ങളും, നന്മകളും ഒക്കെ ഈ ചിത്രത്തിൽ ചേരും പ ടി ശ്രീനിവാസൻ എഴുതി ചേർത്തിട്ടുണ്ട്. മികച്ച ഒരു തിരക്കഥയെ, മികച്ച ഒരു സംവിധായകനും, നാച്ചുറൽ അഭിനയത്തിന്റെ ഉസ്താദായ നായക നടനും ഒന്നിച്ചു ചേർന്നപ്പോൾ മലയാളികൾക്ക് എന്നും ഓർത്തു വെക്കാൻ ഒരു കുടുംബ ചിത്രം കൂടി. അഭിനയം, അഭിനേതാക്കൾ: ഫഹദ് എന്ന നടൻ ഒരു പ്രതിഭയാണ്, പ്രതിഭാസം ആണെന്ന് വിളിച്ചോതുന്ന ചിത്രം. പ്രകാശൻ എന്ന റോൾ ചെയ്യാൻ മലയാള സിനിമയിൽ എന്നല്ല ഇന്ത്യൻ സിനിമയിൽ തന്നെ മറ്റൊരു ഓപ്ഷൻ ഉണ്ടോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. തികഞ്ഞ അനായാസതയോടെ, അതി

ഒടിയൻ

Image
കഥാസാരം: തേങ്കുറിശ്ശി നാട്ടിലെ പേടി സ്വപ്നം ആയിരുന്നു ഒടിയൻ. രാത്രിയുടെ ഇരുട്ടിൽ നാട്ടുകാരെ വിവിധ മൃഗങ്ങളുടെ രൂപത്തിൽ വന്നു പേടിപ്പിക്കുക ഒടിയന്റെ വിനോദം ആയിരുന്നു. ആ നാട്ടിലെ അവസാന ഒടിയനെ  (മോഹൻലാൽ) ഒരു കൂട്ടം ചെറുപ്പക്കാർ പരിഹസിക്കുന്നു. ഒടുവിൽ അവർക്കു മുന്നിൽ ഒടിയന്റെ ഒടിവിദ്യകൾ പുറത്തു വരുന്നിടത്തു കഥ വികസിക്കുന്നു. സിനിമ അവലോകനം: മലയാള സിനിമയിൽ ഒരു പുതുമ നിറഞ്ഞ പ്രമേയം ആയിരുന്നു ഒടിയൻ. ചിത്രത്തിന് വേണ്ടി മോഹൻലാൽ എന്ന നടൻ ഏറെ തയ്യാർ എടുപ്പുകളും നടത്തിയിരുന്നു. എന്നാൽ പൈങ്കിളി സീരിയലുകളിൽ കാണുന്ന കുടുംബ വഴക്കും, കുത്തിത്തിരുപ്പുകളും ഒക്കെ കുത്തി കേറ്റിയ ഒരു രണ്ടാം കിട തിരക്കഥ ഈ കഷ്ടാപാടിന്റെ  എല്ലാം വില കളഞ്ഞു. ഇത്രെയും ബിഗ് ബഡ്ജറ്റിൽ ഒരു ചിത്രം ഒരുക്കുമ്പോൾ ലോജിക്കലി നന്നാക്കാൻ പറ്റിയില്ലെങ്കിൽ കൂടി പ്രേക്ഷകനെ തൃപ്തിപ്പെടുത്താൻ ഉതകുന്ന ഒരു കഥയെങ്കിലും മിനിമം ഉണ്ടാവണം ആയിരുന്നു. നോൺ ലീനിയർ പാറ്റെർനിൽ ഒരു ഒഴുക്കും ഇല്ലാത്ത പല പല സീനുകൾ വെട്ടി ചേർത്ത ഈ ചിത്രം രണ്ടാം പകുതിയിൽ പ്രേക്ഷകന്റെ ക്ഷമ അങ്ങേയറ്റം പരീക്ഷിക്കുന്നു. അഭിനയം,അഭിനേതാക്കൾ: ഒടിയനായി മോഹൻലാൽ തന്റെ കരിയറിൽ ഒ

ഓട്ടർഷ

Image
കഥാസാരം: ചന്തകവല ഓടോ സ്റ്റാൻഡിൽ ഒരു പെൺകുട്ടി ഓടോ ഡ്രൈവർ ആയി എത്തുന്നു. അവളാണ് അനിത (അനുശ്രീ). അനിതയുടെ കുടുംബ ചരിത്രം നിഗൂഢമാണ്. എന്താണ് അനിത ഓടോ ഡ്രൈവർ ആയതിനു പിന്നിലെ രഹസ്യം? എന്താണ് അനിതയുടെ കുടുംബ പശ്ചാത്തലം ? തുടങ്ങിയ ചോദ്യങ്ങളുടെ ഉത്തരങ്ങൾ ആണ് ഓട്ടർഷ . സിനിമ അവലോകനം: സുജിത് വാസുദേവ് എന്ന ക്യാമറാമാൻ മിടുക്കൻ ആണ്. എന്നാൽ അദ്ദേഹത്തിനുള്ളിലെ സംവിധായകൻ അത്ര മിടുക്കൻ അല്ല എന്ന് അദ്ദേഹം നേരത്തെ തെളിയിച്ചിട്ടുണ്ട്. അതിനെ ശതമാനം അടിവര ഇടുന്ന ചിത്രമാണ് ഓട്ടർഷ. തീർത്തും ഒരു രണ്ടാം കിട തിരക്കഥയെ എന്തൊക്കെയോ കാട്ടി കൂട്ടി, തട്ടി കൂട്ടി ഒരുക്കിയ ഒരു ബോറൻ ചിത്രം. പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്നതിനൊപ്പം പത്രങ്ങളിൽ കണ്ടു വായിച്ചു മടുത്ത കഥകളിലെ സസ്പെൻസ് ഒരുക്കി പ്രേക്ഷകനെ ഞെട്ടിക്കാൻ ശ്രമിച്ചിട്ടുണ്ട് അണിയറ പ്രവർത്തകർ. പുതുതലമുറയിലെ പെൺകുട്ടികൾക്ക് ഒരു സന്ദേശം കൊടുക്കണം എന്ന ഒരു നല്ല ഉദ്ദേശത്തിൽ ആണെന്ന് തോന്നുന്നു സുജിത് ഈ ചിത്രം ഒരുക്കിയത്. പക്ഷെ ആ ശ്രമം അമ്പേ പാളി പോയി. അഭിനയം, അഭിനേതാക്കൾ: ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അനിതയെ തന്നാൽ കഴിയും വിധം നന്നാക്കാൻ അനുശ്രീ പാട് പെട്ടിട്ടുണ്ട്.

ജോസഫ്

Image
കഥാസാരം: ജോസഫ് (ജോജോ) ഒരു  റിട്ടയേർഡ് പോലീസ് ഓഫീസർ ആണ്. മകൾ നഷ്ടപെട്ടതിനു പിന്നാലെ  ഒരു ആക്‌സിഡന്റിൽ അദ്ദേഹത്തിന്റെ ഭാര്യയും മരിക്കുന്നു. ഈ മരണങ്ങളിൽ സംശയം തോന്നിയ ജോസെഫിന്റെ അന്വേഷണം വന്നു നിന്നതു ഞെട്ടിപ്പിക്കുന്ന ചില യാഥാർഥ്യങ്ങളിലേക്കു ആയിരുന്നു. സിനിമ വിശകലനം: മലയാളത്തിലെ ഏതൊരു മുൻനിര നായകന്റെയും ഡേറ്റ് കിട്ടുമായിരുന്നെങ്കിലും ഈ ചിത്രത്തിലേക്ക് പദ്മകുമാർ നായകനായി നിശ്ചയിച്ചത് ജോജോ എന്ന നടനെ ആണ്. കോമഡി വേഷങ്ങളിലും, വില്ലൻ വേഷങ്ങളിലും കണ്ട ജോജോയുടെ ഞെട്ടിപ്പിക്കുന്ന അഭിനയ മികവ് തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്. സംവിധായകന്റെ വിശ്വാസം 100 % കാത്തു സൂക്ഷിക്കാൻ ജോജോക്ക് കഴിഞ്ഞു.മികച്ച ഒരു തിരക്കഥയെ അതിലും മികച്ച സംവിധാന മികവോടെയും, ദൃശ്യ മികവോടെയും അവതരിപ്പിച്ചപ്പോൾ, ആനുകാലിക പ്രസക്തമായ ഒരു മികച്ച ചിത്രം ആണ് ജോസെഫിലൂടെ മലയാളികൾക്ക് ലഭിച്ചത്. പ്രേക്ഷകന് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സിലേക്ക് ചിത്രം എത്തി നിൽകുമ്പോൾ, പ്രേക്ഷകന്റെ മനസ്സ് നിറക്കാൻ ഈ ചിത്രത്തിന് കഴിയുന്നു. അഭിനയം, അഭിനേതാക്കൾ: ചിത്രത്തിൽ ടൈറ്റിൽ റോളിൽ എത്തിയ ജോജോ തന്നെയാണ് ഈ ചിത്രത്തിലെ യഥാർത്ഥ നായകൻ. ഇമോഷണൽ രംഗങ്

ഒരു കുപ്രസിദ്ധ പയ്യൻ

Image
കഥാസാരം: അജയൻ (ടോവിനോ) കനകാംബാൽ (ശരണ്യ) എന്ന സ്ത്രീയുടെ കൊലപാതകത്തിലെ പ്രതിയായി തീരുന്നു. അജയൻ പ്രതിക്കൂട്ടിൽ നിന്ന് രക്ഷപെടാൻ വേണ്ടി നടത്തുന്ന പോരാട്ടത്തിന്റെ കഥായാണ് ഒരു കുപ്രസിദ്ധ പയ്യൻ. സിനിമ അവലോകനം: തലപ്പാവ്, ഒഴിമുറി എന്ന രണ്ടു ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ച മധുപാൽ എന്ന സംവിധായകന്റ മൂന്നാമത്തെ സംരംഭം ആണ് ഈ ചിത്രം. മുൻ ചിത്രങ്ങളെ അപേക്ഷിച്ചു അത്യാവശ്യം പ്രേക്ഷക സ്വീകാര്യത നേടും വിധം ആണ് അദ്ദേഹം ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.  അതി ഗംഭീര ത്രില്ലറോ സസ്പെൻസോ ഒന്നും ഇല്ലെങ്കിൽ കൂടി, കേരളത്തിലെ പോലീസ് , ക്രൈം ബ്രാഞ്ച് അന്വേഷണങ്ങളെ അപ്പാടെ വിമർശിക്കുന്നു ഈ ചിത്രം. ചിത്രത്തിൽ അങ്ങിങ്ങായി ഇഴച്ചിൽ അനുഭവപ്പെടുന്നുണ്ടെങ്കിലും, പ്രേക്ഷകനെ നിരാശയപ്പെടുത്തില്ല ഈ ചിത്രം. അഭിനയം, അഭിനേതാക്കൾ: ചിത്രത്തിൽ അജയ്യനായി ടോവിനോ ജീവിക്കുകയായിരുന്നു. അത്ര അനായാസേന ആണ് അദ്ദേഹം ആ റോൾ അവതരിപ്പിച്ചത്.  നെടുമുടി വേണുവിന്റെ അഡ്വക്കേറ്റ് വേഷവും കലക്കി. ബാലു വര്ഗീസ്, ശരണ്യ പൊൻവർണൻ, അലെൻസിയർ , അനു സിതാര തുടങ്ങിയവർ തങ്ങളുടെ റോളുകൾ മികച്ചതാക്കി. എന്നാൽ ചിത്രത്തിൽ സ്വാഭാവിക അഭിന

കായംകുളം കൊച്ചുണ്ണി

Image
കഥാസാരം: കായംകുളം ദേശത്തെ വിറപ്പിച്ച പ്രശസ്ത കള്ളനായ കൊച്ചുണ്ണിയുടെ (നിവിൻ പോളി) കഥ പറയുന്ന ചിത്രത്തിൽ ഇത്തിക്കര പക്കി (മോഹൻലാൽ) കൂടി എത്തുന്നതോടെ കഥ മാറുന്നു. സിനിമ അവലോകനം: റോഷൻ ആൻഡ്രൂസ്  - ബോബി - സഞ്ജയ്  - മോഹൻലാൽ - നിവിൻ പോളി തുടങ്ങിയ വമ്പന്മാർ ഒന്നിക്കുന്ന ചിത്രം എന്ന് പറയുമ്പോൾ തന്നെ പ്രേക്ഷകന് പ്രതീക്ഷ കൂടും. എന്നാൽ പ്രേക്ഷകന്റെ പ്രതീക്ഷയെ അത്ര കണ്ടു ത്രിപ്തിപെടുത്താനായില്ല ഈ ചിത്രത്തിന് എന്നത് ഖേദകരമായ വസ്തുതയാണ്. കായംകുളം കൊച്ചുണ്ണി എന്ന കള്ളന്റെ ഏറ്റവും വല്യ പ്രത്യേകത അദ്ദേഹത്തിന്റെ കൂർമ്മ ബുദ്ധി ആയിരുന്നു. എന്നാൽ ഈ ചിത്രത്തിൽ അത്തരം ബുദ്ധി കൂർമതയോടെ   നടത്തുന്ന ഒരു മോഷണ രംഗം പോലും ഇല്ല എന്നത് നിരാശാജനകം ആയി. മോഹൻലാൽ എന്ന നടന്റെ പ്രകടനം , അതിഗംഭീര പശ്ചാത്തല സംഗീതം, ചില കിടിലൻ വിഷ്വൽ  ഫ്രെയിംസ് എന്നിവ ഒഴിച്ച് നിർത്തിയാൽ തീർത്തും ശരാശരി പടം ആണ് കായംകുളം കൊച്ചുണ്ണി. തുടക്കത്തിലേ ഐറ്റം സോങ്ങും, പോത്തിനെ ഓടിക്കുന്ന രംഗത്തിലും, ക്ലൈമാക്സിലെ ആക്ഷൻ രംഗങ്ങളിലും ഒക്കെ എവിടെയോ സംവിധായകനെ  'ബാഹുബലി 'സിനിമ സ്വാധീനിച്ചതായി തോന്നി. ചരിത്രം ഒഴിച്ച് നിർത്തി കച്ചവട കണ്ണിൽ മാത്രം ഒര

മന്ദാരം

Image
കഥാസാരം: രാജേഷ് (ആസിഫ് അലി) എന്ന യുവാവിന്റെ ജീവിതത്തിലെ പ്രണയ നൈരാശ്യ പരമ്പരയും, തുടർന്ന് അദ്ദേഹം ജീവിതത്തിൽ യഥാർത്ഥ പ്രണയം തിരിച്ചറിയുന്നതും ആണ് മന്ദാരത്തിന്റെ അകെ തുക. സിനിമ വിശകലനം : തീർത്തും എല്ലാവര്ക്കും പരിചിതമായ പ്രണയത്തിന്റെയും, പ്രണയ നൊമ്പരത്തിന്റെയും, തേപ്പിന്റെയും ഒക്കെ കഥ. എങ്കിലും ബൈക്ക് ഓടിക്കുന്ന നായിക, കള്ളു കുടിക്കുന്ന നായിക തുടങ്ങിയ ന്യൂ ജെൻ ഐറ്റംസും ചിത്രത്തിൽ വാരി വിതറിയിട്ടുണ്ട്.  ഹിന്ദി സിനിമകളും, തമിഴ് സിനിമകളും ഒക്കെ കോപ്പി അടിച്ചു റൊമാൻസ് രംഗങ്ങളിലെ സർപ്രൈസ് എലെമെന്റ്സും ഗിഫ്റ്റുകളും ഒക്കെ കാണിക്കുമ്പോൾ പ്രേക്ഷകന്റെ മനസ്സിൽ സംവിധായകനോട് തികഞ്ഞ പുച്ഛം ആണ് തോന്നുന്നത്.  എങ്കിലും തേപ്പു കിട്ടിയ ആൺപിള്ളേരെ മോട്ടിവേറ്റ് ചെയ്യിക്കാനുള്ള ചില രംഗങ്ങൾ ഒക്കെ ചിത്രത്തിന്റെ പൊലിമ കൂട്ടുന്നു. തീർത്തും കേരളത്തിൽ കാണിക്കാവുന്ന ആദ്യ പകുതിയേ, വെറുതെ ഒരു ചേഞ്ച് കാണിക്കാനായി ബാംഗ്ലൂർ എഞ്ചിനീയറിംഗ് കോളേജിലേക്ക് സംവിധായകൻ പറിച്ചു നട്ടിട്ടുണ്ട്. അഭിനയം, അഭിനേതാക്കൾ: രാജേഷ് എന്ന യുവാവിന്റെ വ്യത്യസ്ത പ്രണയ നൊമ്പരങ്ങൾ ആസിഫ് അലി മികവോടെ അവതരിപ്പിച്ചുവെങ്കിലും, ക്ലൈമാക്സ് രംഗത്തിനു മ

വരത്തൻ

Image
കഥാസാരം: ദുബായിൽ ഉള്ള ജോലി നഷ്ടപ്പെട്ട് എബിയും  (ഫഹദ്) പ്രിയയും (ഐശ്വര്യ ) നാട്ടിലെ എസ്റ്റേറ്റ് ലേക്ക്  താമസം മാറുന്നു. എന്നാൽ അവിടെ അവരെ കാത്തിരുന്നത് മറ്റു ചില പ്രേശ്നങ്ങൾ ആയിരുന്നു. എന്തായിരുന്നു ആ പ്രേശ്നങ്ങൾ? അവർ എങ്ങനെ അതിനെ അതിജീവിക്കുന്നു ? തുടങ്ങിയ ചോദ്യങ്ങളുടെ ഉത്തരം 'വരത്തൻ ' പ്രേക്ഷകന് തുറന്നു കാട്ടുന്നു. സിനിമ അവലോകനം: അമൽ നീരദ് എന്ന സംവിധായകന്റെ ചിത്രങ്ങൾ ഒക്കെയും സ്ലോ പേസ് ആണെങ്കിൽ കൂടിയും,  മികച്ച ദൃശ്യങ്ങളാലും, സ്റ്റൈലിഷ് മേക്കിങ്ങിനാലും സമ്പന്നമാണ്. ഇക്കുറിയും ആ പതിവ് തെറ്റിച്ചില്ല. മെല്ലെ പോക്കിൽ തുടങ്ങിയ ആദ്യ പകുതി, രണ്ടാം ഭാഗത്തു എത്തുമ്പോഴേക്കും മികച്ച വേഗത കൈവരിക്കുന്നു. ക്ലൈമാക്സ് രംഗങ്ങളും, സംഘട്ടനങ്ങളും ഒക്കെ മലയാളി പ്രേക്ഷകന് നവ്യാനുഭവമായി.  പുതുമ നിറഞ്ഞ കഥ ഒന്നുമല്ലെങ്കിലും കൂടി, അതിനെ മേക്കിങ് കൊണ്ട് അതിജീവിച്ചു, തന്റേതായ ഒരു കൈയൊപ്പ് ചാർത്താൻ അമൽ നീരദിന് കഴിഞ്ഞു. അഭിനയം, അഭിനേതാക്കൾ: ഫഹദ് അഭിനയിച്ചു ഞെട്ടിച്ചു എന്നൊക്കെ പറഞ്ഞാൽ ക്ലിഷേ ആയി പോകും. അദ്ദേഹം കഴിഞ്ഞ കുറെ സിനിമകളിലായി , സ്‌ക്രീനിൽ തികഞ്ഞ അനായാസതയോടെ ജീവിക്കുകയാണ്. ഐശ്വര്യയുടെ

മംഗല്യം തന്തുനാനേന

Image
കഥാസാരം: റോയ് (കുഞ്ചാക്കോ ബോബൻ) ക്ലാരയെ (നിമിഷ) വിവാഹം ചെയുന്നിടത്തു കഥ തുടങ്ങുന്നു. ജോലിയും കൂലിയും ഇല്ലാത്ത റോയിക്കു, പെങ്ങളെ കെട്ടിച്ച കടവും, പിന്നെ വീടിനെ ജപ്തിയിൽ നിന്ന് രക്ഷിക്കേണ്ട ബാധ്യതയും. അങ്ങനെ മലയാള സിനിമ ഇന്ന് വരെ കണ്ടിട്ടില്ലാത്ത പുതുമ നിറഞ്ഞ കഥയാണ് 'മംഗല്യം തന്തുനാനേന'. സിനിമ അവലോകനം: ചെറുപ്പത്തിലേ അച്ഛൻ മരിച്ച നായകൻ, ജോലിയില്ലാത്ത നായകൻ, പെങ്ങളെ കെട്ടിച്ച കടം, വീടിനു ജപ്തി ഭീഷണി, ഭാര്യയേയും, അമ്മയെയും വിഷമിപ്പിക്കാതെ ഒറ്റയ്ക്ക് കടം തീർക്കാൻ ഇറങ്ങി പുറപ്പെടുന്ന അഭിമാനിയായ നായകൻ, എന്തിനും ഏതിനും നായകനൊപ്പം നിൽക്കുന്ന കൂട്ടുകാരൻ.  അങ്ങനെ മലയാള സിനിമയിൽ ഇന്ന് വരെ കാണാത്ത ഒരുപിടി പുതുമകൾ ഹാസ്യത്തിന്റെ മേന്പൊടിയോടെ അവതരിപ്പിച്ചിരിക്കുകയാണ് ഈ ചിത്രത്തിൽ. പുട്ടിനു പീര പോലെ ഭാര്യ ഭർത്താവ് അടി പിടി, ശല്യക്കാരിയായ വേലക്കാരി, 'അമ്മ - മകൻ സെന്റി സീനുകൾ ഒക്കെ വേറെയും ഉണ്ട്. മൊത്തത്തിൽ മേല്പറഞ്ഞ പുതുമകൾ ഇപ്പോഴും ഇഷ്ടപെടുന്നവർക്കുള്ളതാണ് ഈ ചിത്രം. അഭിനയം, അഭിനേതാക്കൾ: ഭർത്താവിന്റെ നിസ്സഹായാവസ്ഥ അഭിനയിച്ചു ഫലിപ്പിക്കാൻ കുഞ്ചാക്കോ ബോബൻ നന്നേ ശ്രമിച്ചു. പക്ഷെ നമ്മ

ഒരു കുട്ടനാടൻ ബ്ലോഗ്

Image
കഥാസാരം: ഹരി (മമ്മൂട്ടി) കൃഷ്ണപുരം ഗ്രാമത്തിലെ എല്ലാം എല്ലാം ആണ്. പരോപകാരിയും, മറ്റുള്ളവർക്ക് നന്മ ചെയുന്ന നന്മ മരവും ആയ ഹരിയെ അവിഹിത ഗർഭ കേസിൽ കുടുക്കുന്നു ...ബാക്കി ചരിത്രം... സിനിമ അവലോകനം: ഈ ഉള്ളവന് എന്താണ് ഈ സിനിമയിൽ അവലോകനം ചെയ്യണ്ടതെന്നു സത്യമായും മനസിലായില്ല. ഇത്ര മോശം സിനിമ പടച്ചു വിടാൻ ധൈര്യം കാണിച്ച സേതു എന്ന സംവിധായകനോട് ഒരു അപേക്ഷ...ദയവു ചെയ്തു അങ്ങ് പ്രേക്ഷകനോട് ഇത്തരം ക്രൂരത കാട്ടരുത്. തീർത്തും നിരാശപ്പെടുത്തുന്ന, അരോചകമായ വധം ആണ് ഈ ചിത്രം. മമ്മൂട്ടി എന്ന നടൻ എന്ത് കണ്ടിട്ടാണ് ഈ സിനിമയ്ക്കു ഒക്കെ തല വെച്ചത് എന്ന് എത്ര ഓർത്തിട്ടും പിടി കിട്ടുന്നില്ല. അഭിനയം, അഭിനേതാക്കൾ: മമ്മൂട്ടിയുടെ മികച്ച അഭിനയ മുഹൂര്തങ്ങളോ സംഭാഷണങ്ങളോ ഒന്നും ഇല്ലായെങ്കിൽ കൂടി, പ്രേക്ഷകനെ കുടുകുടെ പൊട്ടി ചിരിപ്പിക്കുന്ന ഡാൻസ് രംഗങ്ങളും, റോഡ് റാഷ് ഗേമിനെ ഓർമിപ്പിക്കുന്ന സ്റ്റണ്ട് സീക്വെൻസുകളും കുട്ടനാടൻ ബ്ലോഗിനെ വേറെ നിലയിലേക്ക് ഉയർത്തി. വെരുപ്പീരു അഭിനയത്തിൽ ലാലു അലക്സ്, ലക്ഷ്മി റായ്, ഷംന കാസിം തുടങ്ങിയവർ മത്സരിച്ചപ്പോൾ ഗസ്റ്റ് അപ്പീറൻസിൽ വന്ന സണ്ണി വെയ്‌നും, അനന്യയും ആ കപ്പ് കൊണ്ട് പോയി.

രണം

Image
കഥാസാരം: അമേരിക്കയിലെ ഡിട്രോയിറ്റ് എന്ന നഗരത്തിലെ ഡ്രഗ് ഡീലർ ആണ് ആദി (പ്രിത്വിരാജ്). എല്ലാം നിർത്തി വേറെ നാട്ടിലേക്കു രക്ഷപെടാൻ ഒരുങ്ങുന്ന ആദിയുടെ മുന്നിലേക്ക് വീണ്ടും ഒരു പുതിയ അസൈൻമെന്റ് എത്തുന്നു. മനസ്സിലാ മനസ്സോടെ ആദി അത് ഏറ്റെടുക്കുന്നിടത്തു കഥ വികസിക്കുന്നു. സിനിമ അവലോകനം: പറഞ്ഞു പഴകിയ ഗ്യാങ്സ്റ്റർ കഥ തന്നെയാണ്. പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ...പക്ഷെ ഈ പുതിയ കുപ്പിയുടെ മേക്കിങ്ങും ഡിസൈനും അതി ഗംഭീരം എന്ന് പറയാതെ വയ്യ. അത്ര മികച്ച രീതിയിൽ ആണ് ചിത്രം അണിയറ പ്രവർത്തകർ അണിയിച്ചൊരുക്കിയിരിക്കുന്നത്. കഥയും, അതി ഭാവുകത്വം  നിറഞ്ഞ സംഭാഷണ ശകലങ്ങളും ഒക്കെ ചിത്രത്തെ പിന്നോട്ട് വലിക്കുന്നുണ്ട്. എങ്കിലും ചിത്രത്തിലെ മികച്ച കാസ്റ്റിംഗ്  അഭിനന്ദനീയം തന്നെ. അഭിനയം, അഭിനേതാക്കൾ: ആദിയായി പ്രിത്വിരാജ് തിളങ്ങി. ലണ്ടൻ ബ്രിഡ്‌ജിലും, ആദം ജോണിലും , ഇവിടെയിലും ഒക്കെ കണ്ടു പരിചയിച്ച അതെ പൃഥ്വിരാജ് മാനറിസങ്ങൾ ഈ ചിത്രത്തിലും കാണാം. നായികയായി  ഇഷ തൽവാർ മോശം ആക്കിയില്ലെങ്കിലും, ചില രംഗങ്ങളിലെ അഭിനയത്തിൽ കല്ലുകടി അനുഭവപ്പെട്ടു. റഹ്മാൻ , നന്ദു തുടങ്ങിയവർ തങ്ങളുടെ റോളുകൾ വ്യത്യസ്തമായി അവതരിപ്പിച്ചു. മകളുടെ വേഷം

തീവണ്ടി

Image
കഥാസാരം: ബിനീഷ് ദാമോദരൻ ജനിച്ചു വീണു അമ്മിഞ്ഞപ്പാൽ നുണയും മുന്നേ അറിഞ്ഞത് സിഗരറ്റിന്റെ മണം ആണ്. പിന്നീട് വളർന്നു വലുതായപ്പോൾ സിഗരറ്റിനോട് അടക്കാനാവാത്ത അഭിനിവേശം ആകുന്നു. ഒരു ചെയിൻ സ്മോക്കർ ആയി ബിനീഷ് മാറുന്നിടത്തു 'തീവണ്ടി' യുടെ കഥ വികസിക്കുന്നു. സിനിമ അവലോകനം: പടം ഇറങ്ങും മുന്നേ ഹിറ്റായ പാട്ടിലൂടെ, ഇതിൽ നല്ല റൊമാൻസ് രംഗങ്ങൾ ഒക്കെ ഉണ്ടെന്നു കരുതി ടിക്കറ്റ് എടുത്ത പ്രേക്ഷകന് , ആ പാട്ടിൽ കവിഞ്ഞു യാതൊരു പുതുമയും സിനിമ നൽകിയില്ല എന്നതാണ് കയ്പ്പേറിയ സത്യം. പുകവലി ആരോഗ്യത്തിന് ഹാനികരം ആണ് എന്ന് പ്രേക്ഷകനെ ബോധ്യപ്പെടുത്താൻ ഇത്രയും വലിച്ചു നീട്ടി ഒരു തട്ടികൂട്ട് കഥ ഒരുക്കണമായിരുന്നോ എന്ന ചോദ്യം അപ്പോഴും ബാക്കി ! യാതൊരു ലോജിക്കോ, പുതുമയോ ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു ചിത്രമായി തീവണ്ടി മാറിയത് നിരാശാജനകം ആണ്. അത്യാവശ്യം നന്നായ ആദ്യ പകുതിയും, തീർത്തും നിരാശപ്പെടുത്തിയ ഒരു രണ്ടാം പകുതിയും ആണ് തീവണ്ടിയെ വിരസമാക്കുന്നതു. അഭിനയം, അഭിനേതാക്കൾ: ബിനീഷ് ആയി ടോവിനോ തിളങ്ങി. മികച്ച അഭിനയം തന്നെ അദ്ദേഹം പുറത്തെടുത്തു. സൂരജ് വെഞ്ഞാറമ്മൂട്, സൈജു കുറുപ്പ് തുടങ്ങിയവർ തങ്ങളുടെ റോളുകൾ ഭംഗിയാക്കിയപ്

നീലി

Image
കഥാസാരം : ഭർത്താവിന്റെ മരണത്തെ തുടർന്ന് ലക്ഷ്മി (മംമ്ത) നഗരത്തിലെ വീട് ഉപേക്ഷിച്ചു സ്വന്തം നാടായ കളിയങ്കാട്ടു എത്തുന്നു. മകൾക്കൊപ്പം അവിടെ താമസം ആകുന്ന ലക്ഷ്മിക്ക് കൂട്ട് ആകെ അമ്മമ്മ മാത്രം ആയിരുന്നു. കാവിലെ ഉത്സവം കണ്ടു മടങ്ങും വഴി ലക്ഷ്മിയുടെ തലയ്ക്കു ആരോ അടിച്ചു വീഴ്ത്തുന്നു. ബോധം വീണ ലക്ഷ്മിക്കൊപ്പം മകൾ ഉണ്ടായിരുന്നില്ല. മകളുടെ തിരോധാനത്തിന് പിന്നിലുള്ള രഹസ്യം തേടിയുള്ള ലക്ഷ്മിയുടെ യാത്ര ആണ്  'നീലി'. സിനിമ അവലോകനം: ഹൊറാർ - കോമഡി ജൻറുകളിൽ മലയാളത്തിൽ പകൽപ്പൂരം , ആകാശ ഗംഗ തുടങ്ങിയ ചിത്രങ്ങൾ വൻവിജയങ്ങൾ ആയിരുന്നു. ആ ശ്രേണിയിലേക്ക് കടക്കാനായി സംവിധായകനും തിരക്കഥാകൃത്തും ശ്രമിച്ചെങ്കിലും പാളി പോയി. ഭീതി നിറച്ചു തുടങ്ങിയ ആദ്യ രംഗങ്ങൾ ഒഴിച്ച് നിർത്തിയാൽ, വര്ഷങ്ങളായി കണ്ടു മടുത്ത സ്ഥിരം പാറ്റേർനിൽ ഉള്ള കോമെടികൾ നിറച്ച ഹൊറാർ രംഗങ്ങൾ ആണ് നീലിയിൽ ഉടനീളം. ഒരു ത്രില്ലെർ മോഡിലേക്ക് കൊണ്ടുവരാൻ സംവിധായകൻ ശ്രമിച്ചുവെങ്കിലും , ശ്രമം അത്രകണ്ട് വിജയിച്ചില്ല .പ്രേക്ഷകന് വ്യത്യസ്തത പകരാൻ ശ്രമിച്ച ക്ലൈമാക്സിലെ അനാവശ്യ ട്വിസ്റ്റു, രണ്ടാം കിട സിനിമകളെ അനുസ്മരിപ്പിക്കുന്ന ദ്വയാർത്ഥ കോമെടികളു

ഇബ്‌ലീസ്

Image
കഥാസാരം: ഒരു ഉൾപ്രദേശൻ ഗ്രാമം. അവിടെ വ്യത്യസ്തമായ ജീവിത രീതികളും ദിനചര്യകളും പാലിക്കുന്ന ഒരു കൂട്ടം ജനങ്ങൾ. കൂടെ കൂടെ ആ നാട്ടിലെ ആളുകൾ മരിക്കുന്നു. ഒരാളുടെ മരണ ശേഷം എന്തായിരിക്കും സംഭവിക്കുക എന്ന വൈശാഖന്റെ(ആസിഫ് അലി) സംശയങ്ങൾക്കുള്ള മറുപടിയാണ് ഇബിലീസ് എന്ന ചിത്രം. സിനിമ അവലോകനം: മലയാള സിനിമയിൽ കണ്ടുപരിചിതം അല്ലാത്ത പുതുമയുള്ള പ്രമേയം. വ്യത്യസ്തമായ അവതരണ  ശൈലി കൊണ്ടും, കഥാ പശ്ചാത്തലം കൊണ്ടും സിനിമ പ്രേക്ഷകന് നവ്യാനുഭവം ആയി തീരുന്നു. ചില നേരങ്ങളിൽ ചിരിപ്പിച്ചും, ചിലപ്പോൾ നൊമ്പരപ്പെടുത്തിയും, മറ്റു ചിലപ്പോൾ ചിന്തിപ്പിച്ചും കടന്നു പോകുന്ന ചിത്രം. ആദ്യ പകുതിയേക്കാൾ മികച്ചത് രണ്ടാം പകുതി തന്നെ. ഈ ചിത്രം എല്ലാവര്ക്കും ദഹിക്കുന്ന ഒന്നല്ല;പക്ഷെ പുതുമകൾ ഇഷ്ടപെടുന്ന, അല്പം ഫാന്റസി ഇഷ്ടപെടുന്ന  ഏതൊരാൾക്കും  കണ്ടിരിക്കാവുന്ന ചിത്രം ആണ് 'ഇബ്‌ലീസ് '. അഭിനയം, അഭിനേതാക്കൾ: ആസിഫ് അലി എന്ന നടൻ അഭിനയത്തിൽ ഒരുപാട് പുരോഗമിച്ചിരിക്കുന്നു. പുതുമ നിറഞ്ഞ വേഷവിധാനങ്ങളാലും, രൂപഭാവങ്ങളാലും വൈശാഖനായി ആസിഫ് അലി സ്‌ക്രീനിൽ നിറഞ്ഞാടി. മുത്തശ്ശന്റെ വേഷത്തിൽ ലാൽ മികവ് പുലർത്തി. പ്രേമം സിനിമക്ക് ശേഷം മഡോണ എന്

എന്റെ മെഴുതിരി അത്താഴങ്ങൾ

Image
കഥാസാരം: സഞ്ജയ് (അനൂപ് മേനോൻ) ഒരു പ്രശസ്തനായ ഷെഫ് ആണ്. താൻ തുടങ്ങാൻ പോകുന്ന പുതിയ റെസ്റ്റോറന്റിലേക്കുള്ള വ്യത്യസ്ത രുചി ഭേദങ്ങൾ തേടിയുള്ള യാത്രയിൽ സഞ്ജയ് അഞ്ജലി (മിയ) എന്ന കാൻഡിൽ ഡിസൈനർനെ കണ്ടുമുട്ടുന്നു. പ്രൊപ്പോസ് ചെയ്യാൻ ഒരുങ്ങുന്ന സഞ്ജയിനെ അഞ്ജലി മൂന്ന് കാരണങ്ങൾ ചൂണ്ടി കാട്ടി ഒഴിവാക്കുന്നു. എന്തായിരുന്നു സഞ്ചിയ്ക്കുണ്ടായിരുന്ന പോരായ്മകൾ? സഞ്ജയ് അഞ്ജലിയുടെ സ്നേഹം നേടിയെടുക്കുമോ തുടങ്ങിയ  ചോദ്യങ്ങളുടെ ഉത്തരങ്ങൾക്കായി ഈ സിനിമ കാണാം. സിനിമ വിശകലനം: അനൂപ് മേനോന്റെ തിരക്കഥകളിൽ പ്രണയത്തിനു എന്നും വ്യത്യസ്ത ഭാവങ്ങൾ ആണ്. പൈങ്കിളി സാഹിത്യത്തിന് ഒപ്പം തന്നെ തീവ്രമായ പ്രണയ സംഭാഷണങ്ങളും രംഗങ്ങളും അദ്ദേഹത്തിന്റെ മുഖമുദ്രയാണ്. എന്നാൽ കണ്ടു പഴകിയ പഴയ വീഞ്ഞിനെ ഏതു പുതിയ  കുപ്പിയിൽ ആക്കിയാലും  പ്രേക്ഷകൻ അത് കുടിക്കില്ല എന്ന് തെളിയുക്കുന്നതായിരുന്നു പ്രേക്ഷക പ്രതികരണങ്ങൾ. സ്ലോ മൂഡ് റൊമാന്റിക് ചിത്രം ആസ്വദിക്കുന്നവർക്കു വേണ്ടി മാത്രം ഉള്ളതാണ് ഈ ചിത്രം. അഭിനയം, അഭിനേതാക്കൾ: അനൂപ് മേനോൻ എന്ന നടന് ഇണങ്ങുന്ന വേഷമായി തോന്നിയില്ല. അഞ്ജലിയുടെ റോളിൽ മിയ തിളങ്ങി. രൂപം കൊണ്ടും ഭാവം കൊണ്ടും പ്രേക്ഷക

കിനാവള്ളി

Image
കഥാസാരം: അനാഥനായ വിവേകിന് എല്ലാം നാല് സുഹൃത്തുക്കൾ ആയിരുന്നു. എന്നാൽ ആൻ എന്ന പെണ്കുട്ടിയോടുള്ള പ്രണയവും, ഒളിച്ചോട്ടവും , വിവാഹവും എല്ലാം കഴിഞ്ഞപ്പോൾ വിവേക് സുഹൃത്തുക്കളിൽ നിന്ന് അകന്നു നിന്നു. വിവേക് അറിയാതെ ആൻ തങ്ങളുടെ വീട്ടിലേക്കു ആ നാല് സുഹൃത്തുക്കളെയും ക്ഷണിക്കുന്നു. നാല് പേരും വീട്ടിൽ എത്തുമ്പോൾ വിവേകിന് സർപ്രൈസ് ആകുന്നു. അവർ എല്ലാവരും ഒരുമിച്ചു ഒരാഴ്ച അടിച്ചു പൊളിച്ചു ആ ബംഗ്ലാവിൽ ജീവിക്കാൻ തുടങ്ങുമ്പോൾ ചില അസാധാരണ സംഭവങ്ങൾ ഉണ്ടാകുന്നു.. പിന്നീടങ്ങോട്ട് ഭീതിയുടെ 'കിനാവള്ളി' പ്രേക്ഷക മനസ്സിലേക്ക് പടർന്നു കയറുന്നു. സിനിമ അവലോകനം: ഓർഡിനറി , 3 ഡോട്സ് , ശിക്കാരി ശംഭു തുടങ്ങിയ സിനിമകളുടെ അമരക്കാരൻ ആയ സുഗീത് , നവാഗതരെ വെച്ച് അണിയിച്ചൊരുക്കിയ ഒരു ഹൊറർ ഫാന്റസി ചിത്രം ആണ് കിനാവള്ളി. ഗ്രാഫിക്‌സുകളോ, അമിത ശബ്ദ കോലാഹലങ്ങളോ ഒന്നും ഇല്ലാതെ തന്നെ ലൈറ്റ് ആയി ഭീതിയുടെ കണങ്ങൾ പ്രേക്ഷകനിലേക്കു എത്തിക്കാൻ ഒരു പരിധി വരെ അണിയറ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. ചിത്രത്തിന്റെ കഥയിലെ ലോജിക്കുകൾ നോക്കരുതെന്നും, ഇതൊരു കെട്ടു കഥ ആണെന്നും പറഞ്ഞു  അണിയറ പ്രവർത്തകർ ആദ്യം തന്നെ പ്രേക്ഷകനിൽ നിന്നു

മറഡോണ

Image
കഥാസാരം: മറഡോണ (ടോവിനോ) ചിക്കമംഗ്ലൂരിൽ വെച്ച് ഒരു അപകടം പറ്റി ബാംഗ്ലൂർ ഒരു സുഹൃത്തിന്റെ വീട്ടിൽ അഭയം തേടുന്നു. കയ്യിലിരുപ്പ് കൊണ്ട് പലരുടെയും ശത്രുവായ മറഡോണ, തന്റെ തെറ്റുകൾ തിരിച്ചറിയുന്നിടത്തു കഥ പുരോഗമിക്കുന്നു. സിനിമ അവലോകനം: വെറും അര മണിക്കൂർ  ഷോർട് ഫിലിമിൽ പറഞ്ഞു തീർക്കാവുന്ന ഒരു നല്ല ആശയം വലിച്ചു പരത്തി പ്രേക്ഷകന് നൽകിയത് എന്തിനാണെന്ന് മനസിലായില്ല. റൊമാൻസ് രംഗങ്ങളിൽ ഒക്കെയുള്ള ഡയലോഗുകൾ രണ്ടാം കിട സിനിമയെ അനുസ്മരിപ്പിക്കുന്ന നിലയിൽ ആയിരുന്നു. പുട്ടിനു പീര പോലെ കൂടെ കൂടെ നായകന്റെ സിഗരറ്റ് വലിയും, ഒപ്പം ഉള്ള വാണിംഗ് മെസ്സേജും. തീർത്തും പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുന്ന മറഡോണയിൽ, ക്ലിഷേ രംഗങ്ങളുടെ ഉത്സവ മേളം ആണ്.  ഈ സിനിമ എന്തിനു കണ്ടു എന്ന് പ്രേക്ഷകൻ അവസാനം ചോദിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ല. അഭിനയം, അഭിനേതാക്കൾ: ചെമ്പൻ വിനോദ് ആണ് ചിത്രത്തിൽ സാമാന്യം ഭേദപ്പെട്ട അഭിനയം കാഴ്ച വെച്ചത്. ടോവിനോയുടെ സ്റ്റണ്ട് രംഗങ്ങൾ ഉജ്വലം ആയിരുന്നെങ്കിലും, റൊമാൻസ് രംഗങ്ങളിൽ തറ പൈങ്കിളി ആയി പോയി. നായികയായ  ശരണ്യയുടെ പ്രകടനം തീർത്തും നിരാശപ്പെടുത്തി. മികച്ച ഒരു സ്റ്റാർ കാസ്റ്റ് ഇല്ലാത്തതു തന്നെ

ഒരു പഴയ ബോംബ് കഥ

Image
കഥാസാരം ശ്രീക്കുട്ടൻ (ബിബിൻ ജോർജ് ) ഒരു കാലിനു സ്വാധീനക്കുറവുള്ള  അംഗപരിമിതൻ ആണ്. ഒരു വർക്ക് ഷോപ്പിൽ മെക്കാനിക്കായി ജോലി ചെയുന്ന ശ്രീകുട്ടന് കൂട്ടായി ഇപ്പോഴും ഭവ്യൻ (ഹരീഷ് കണാരൻ) ഉണ്ടാവും. സമൂഹത്തിൽ പിന്തള്ളപ്പെടുന്ന  ശ്രീകുട്ടന്റെ ജീവിത കഥയും, പ്രണയവും, നൊമ്പരവും ഒക്കെ ഒത്തു ചേർന്നതാണ് 'ഒരു പഴയ ബോംബ് കഥ'. സിനിമ അവലോകനം: ഷെർലക് ടോംസ് എന്ന പരാജയ ചിത്രത്തിന് ശേഷം ഒരു പുതുമുഖത്തെ വെച്ച് സിനിമ ചെയ്യാൻ ഷാഫി കാണിച്ച ചങ്കൂറ്റത്തിന് ബിഗ് സല്യൂട്ട്. കഥ പഴഞ്ചൻ ആണെങ്കിലും,മികച്ച നർമ രംഗങ്ങൾ കോർത്തിണക്കി പ്രേക്ഷകന് അനായാസേന കണ്ടിരിക്കാവുന്ന ചിത്രമാക്കി തീർത്ത അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. അംഗപരിമിതർക്കു അല്ല പരിമിതി...മറിച്ചു അവർക്കു പരിമിതികൾ ഉണ്ടെന്നു ചിന്തിക്കുന്ന സമൂഹത്തിന്റെ മനസ്സിനാണ് പരിമിതി എന്ന വ്യക്തമായ സന്ദേശം ആണ് ഈ ചിത്രം മുന്നോട്ടു വെക്കുന്നത്. ഇത്തരം കഥ സാധാരണ മലയാളത്തിൽ ദിലീപ് ആണ് ചെയ്യുന്നതെങ്കിലും, ജന്മനാ പോളിയോ ബാധിച്ച ഒരു യഥാർത്ഥ ഹീറോ (ബിബിൻ) നായകൻ ആയതു ചിത്രത്തിന് പുതുമ നൽകുന്നു. അഭിനയം, അഭിനേതാക്കൾ: ജന്മനാ പോളിയോ ബാധിച്ച ബിബിൻ ജോർജ് ആണ് ഈ ചിത്രത്തില

കൂടെ

Image
കഥാസാരം: ജോഷുവ (പൃഥ്വിരാജ്) ചെറുപ്പത്തിലേ കുടുംബ പ്രാരാബ്ധങ്ങൾ ഏറ്റെടുത്തു ഗൾഫിൽ പോകുന്നു. വര്ഷങ്ങളായി നാട്ടിൽ വരാതെ , മാസാമാസം കൃത്യമായി പണം മാത്രം വീട്ടിലേക്കു അയച്ചു കൊണ്ടിരുന്ന ജോഷുവയെ തേടി ഒരു ഫോൺ കാൾ എത്തുന്നു. നാട്ടിലേക്കു അടിയന്തരമായി എത്തേണ്ടി വരുന്ന ജോഷുവയുടെ 'കൂടെ' ഒരാൾ കൂടി എത്തുന്നതോടെ കഥ വികസിക്കുന്നു. സിനിമ അവലോകനം: മഞ്ചാടികുരു, ഉസ്താദ് ഹോട്ടൽ , ബാംഗ്ലൂർ ഡേയ്സ് തുടങ്ങി അഞ്ജലി മേനോൻ കൈ വെച്ച സിനിമകൾ ഒക്കെ തന്നെ മലയാളികൾക്ക് പ്രിയപ്പെട്ടതായിരുന്നു. അവയുടെ നിലവാരത്തിലേക്ക് ഒന്നും എത്തിയില്ലെങ്കിൽ കൂടി മികച്ച ഒരു ദൃശ്യ വിരുന്നൊരുക്കുവാൻ 'കൂടെ' യിലൂടെ അഞ്ജലിക്ക് കഴിഞ്ഞിട്ടുണ്ട്. ബന്ധങ്ങളുടെയും, കണക്കു പറച്ചിലുകളുടെയും കഥാസാരം 'മഞ്ചാടിക്കുരു'വിൽ പരാമർശിച്ചു പോയെങ്കിലും,  അതിൽ നിന്ന് വ്യത്യസ്തമായി തന്നെ ഈ കഥ അവതരിപ്പിക്കാൻ അഞ്ജലിക്ക് സാധിച്ചതാണ് ഈ സിനിമയുടെ പുതുമ. അല്പം ഫാൻറസിയും, സെന്റിമെൻസും, റൊമാൻസും ഒക്കെ കോർത്തിണക്കിയ ഒരു മുത്തുമാല പോലെയാണ് 'കൂടെ' എന്ന സിനിമ. അഭിനയം, അഭിനേതാക്കൾ: പ്രിത്വിരാജിൽ നിന്ന് വീണ്ടും ഒരു അത്യുഗ്രൻ കഥാപാത്രം. വ്യത

നീരാളി

Image
കഥാസാരം: സണ്ണി (മോഹൻലാൽ) ഒരു ജെമ്മോളജിസ്ട് ആണ്. അദ്ദേഹം ഡ്രൈവറായ വീരപ്പനൊപ്പം (സുരാജ്) നാട്ടിലേക്ക് വരും വഴി കൊടും കാട്ടിൽ വെച്ച് അപകടം ഉണ്ടായി വണ്ടി ഒരു മുനമ്പിൽ തൂങ്ങിയാടി നിൽക്കുന്നു. ഒന്നനങ്ങിയാൽ ജീവൻ പോകുമെന്ന നീരാളിപിടുത്തത്തിലാകുന്നു സണ്ണിയുടെയും വീരപ്പന്റെയും ജീവിതം. അവർ ഇരുവരും രക്ഷപ്പെടുമോ ഇല്ലയോ എന്ന അതി ഗംഭീര ക്ലൈമാക്സ് സസ്പെൻസ് ആണ് സിനിമയുടെ ബാക്കി പത്രം. സിനിമ അവലോകനം: ജോസ് പ്രകാശ് സാറിന്റെ ഭാഷയിൽ പറഞ്ഞാൽ "വെൽഡൺ മൈ ബോയ്..."ഇത്രെയും പുതുമ നിറഞ്ഞ ഒരു അവതരണ രീതിയും , മേക്കിങ്ങും തിരഞ്ഞെടുത്തതിന്... ജഗദീഷിന്റെ ഭാഷയിൽ പറഞ്ഞാൽ " ഇത്ര സിമ്പിൾ ആയി ബോറടിപ്പിക്കുന്നതു ജനങ്ങൾക്ക് ഇഷ്ടമാവില്ലേ? Don't they like??" സൂരജ് വെഞ്ഞാറമൂടിന്റെ ഭാഷയിൽ പറഞ്ഞാൽ, "തമാശക്കാണെങ്കിലും പ്രേക്ഷകനോട് ഇങ്ങനൊന്നും ക്രൂരത കാണിക്കരുതെന്നു പറയണേ സാറേ..." അഭിനയം, അഭിനേതാക്കൾ: ചിത്രത്തിൽ ഏറ്റവും മികച്ച അഭിനയ പ്രകടനം മോഹൻലാലിന്റെയോ സുരാജിന്റെയോ എന്നൊക്കെ ചർച്ച വന്നേക്കാം. കാരണം ചില രംഗങ്ങളിൽ മോഹൻലാലിനേക്കാൾ മികച്ച രീതിയിൽ സുരാജ് അഭിനയിച്ചു. മോഹൻലാൽ എന്ന അഭിനയ പ്രതിഭയുട

മൈ സ്റ്റോറി

Image
കഥാസാരം: ജയ് (പ്രിത്വിരാജ്) ഒരു സിനിമ നടൻ ആകാൻ ആഗ്രഹിക്കുന്ന ആളാണ്. തന്റെ ആദ്യ സിനിമയിലെ നായികയായ താരക്ക് ജയ് യോട് പ്രണയം തോന്നുന്നു. സിനിമയുടെ പ്രൊഡ്യൂസർക്കു നായികയോട് പ്രണയം. ജയ് താരയെ സ്നേഹിച്ചാൽ തന്റെ ആദ്യ പടം തന്നെ പെട്ടിയിൽ ആകുമെന്ന് ജയ് മനസിലാക്കുന്നു. താരയുടെ പ്രണയമോ? അതോ സിനിമ എന്ന തന്റെ സ്വപ്നമോ? ഇതിനു രണ്ടിനുമിടയിലുള്ള ജയ് യുടെ ഈ തീരുമാനം ആണ് 'മൈ സ്റ്റോറി' എന്ന ചിത്രം. സിനിമ അവലോകനം: തന്റെ ആദ്യ സിനിമക്ക് തന്നെ ഇത്രയധികം പുതുമയും, വ്യത്യസ്തതയും നിറഞ്ഞ തിരക്കഥ തിരഞ്ഞെടുത്ത പ്രിയ സംവിധായക റോഷിനിക്കു നമോവാകം. 'എന്ന് നിന്റെ മൊയ്‌ദീൻ' എന്ന സൂപ്പർ ഹിറ്റിനു പിന്നാലെ പാർവതിയും, പ്രിത്വിരാജ്ഉം ഇത്തരം ഒരു സിനിമക്ക് വേണ്ടി ഒന്നിക്കണമായിരുന്നോ എന്ന് പ്രേക്ഷകൻ  ചിന്തിച്ചു പോയാൽ കുറ്റപ്പെടുത്താനാവില്ല. അറുബോറൻ തിരക്കഥക്കു കൂട്ടായി അനാവശ്യ ഗാനങ്ങളും, കൃത്രിമത്വം നിറഞ്ഞ ഡയലോഗുകളും. മൊത്തത്തിൽ പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്ന ചിത്രമായി മൈ സ്റ്റോറിയെ മാറ്റി. അഭിനയം, അഭിനേതാക്കൾ: ജയ് എന്ന നായക കഥാപാത്രത്തെ പ്രിത്വിരാജ് എന്തിനു തിരഞ്ഞെടുത്തു എന്ന് തന്നെ മനസിലാകുന്നില

അബ്രഹാമിന്റെ സന്തതികൾ

Image
കഥാസാരം: ഡെറിക് എബ്രഹാം (മമ്മൂട്ടി) പോലീസ് ഡിപ്പാർട്മെന്റിലെ മിടുക്കനായ ഓഫീസർ ആണ്. സ്വന്തം അനുജൻ ആണെങ്കിൽ പോലും യാതൊരു വിട്ടു വീഴ്ചയും ചെയ്യാതെ കൃത്യമായി അന്വേഷണം നടത്തുന്ന ഓഫീസർ.  ഒടുവിൽ സ്വന്തം അനുജൻ ഫിലിപ്പ് എബ്രഹാം ചെയ്ത കൊലപാതകം അന്വേഷിച്ച ഡെറിക് , അനിയനെയും ജയിലിൽ ആക്കുന്നു. അനിയന് ഏട്ടനോട് ഉണ്ടാകുന്ന പകയും, ഏട്ടന് അനിയനോട് ഉണ്ടാകുന്ന സ്നേഹത്തിന്റെയും ചുരുൾ നിവർത്തുന്നു 'അബ്രഹാമിന്റെ സന്തതികൾ' എന്ന ചിത്രം. സിനിമ വിശകലനം: തുടരെ തുടരെ പരാജയങ്ങൾ ഏറ്റു വാങ്ങുന്ന മമ്മൂട്ടിയിൽ നിന്ന് ഗ്രേറ്റ് ഫാദറിന് ശേഷം ലഭിച്ച ഒരു മികച്ച ചിത്രം ആണ് 'അബ്രഹാമിന്റെ സന്തതികൾ'. മികച്ച ഒരു തിരക്കഥയും, മികച്ച അവതരണരീതിയും, ക്ലൈമാക്സ് ട്വിസ്റ്റുകളും ചിത്രത്തെ പ്രേക്ഷകനിലേക്കു അടുപ്പിക്കുന്നു. ചിലപ്പോഴൊക്കെ അങ്ങിങ്ങു ചിത്രം ബോറടിപ്പിക്കുമെങ്കിലും, ത്രില്ലിംഗ് മൂഡ് നഷ്ടപ്പെടുത്താതെ രണ്ടേകാൽ മണിക്കൂറിൽ ഒതുക്കിയതിനാൽ, ചിത്രത്തെ പ്രേക്ഷകന് വെറുക്കാൻ ഇടയില്ല. അതിഗംഭീര സിനിമ ഒന്നും അല്ലെങ്കിൽ കൂടി സമീപകാല മമ്മൂട്ടി ചിത്രങ്ങളെ അപേക്ഷിച്ചു ഒരു വട്ടം കണ്ടിരിക്കാവുന്ന ചിത്രമാണ് 'അബ്രഹാമിന്റെ സന്

ഞാൻ മേരിക്കുട്ടി

Image
കഥാസാരം: മാത്തുകുട്ടി ആണാണെങ്കിലും മനസ്സ് പെണ്ണിന്റെയാണ്. മാത്തുക്കുട്ടി പെണ്ണായി മാറി, മേരി കുട്ടിയാകുന്നു. എന്നാൽ ഇത്തരത്തിലുള്ള മാത്തുകുട്ടിയെ 'അമ്മ ഒഴികെ ഉള്ള വീട്ടുകാരും, നാട്ടുകാരും ഒറ്റപ്പെടുത്തുന്നു. പോലീസ് ഓഫീസർ ആകുക എന്ന മേരി കുട്ടിയുടെ സ്വപ്നത്തിലേക്കുള്ള ദൂരമാണ്  'ഞാൻ മേരിക്കുട്ടി ' എന്ന ചിത്രം. സിനിമ വിശകലനം: നവയുഗ മലയാള സിനിമയിലെ ശക്തമായ കൂട്ടുകെട്ടാണ് രഞ്ജിത്ത് ശങ്കർ - ജയസൂര്യ ടീം. ഈ ടീമിൽ നിന്ന് ഇറങ്ങിയ എല്ലാ സിനിമകളും, സാമൂഹിക പ്രസക്തമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനൊപ്പം തന്നെ  വൻ വിജയങ്ങളും ആയിരുന്നു. ഇക്കുറിയും ആ പതിവ് തെറ്റിച്ചില്ല. ' ട്രാന്സ്ജെന്ഡേഴ്സ്' എന്ന് പറഞ്ഞു സമൂഹം അവജ്ഞയോടെയും പരിഹാസത്തോടെയും കാണുന്ന കൂട്ടരോടുള്ള നമ്മുടെ പ്രതിബദ്ധതയും ധാർമികതയും ഓര്മിക്കുന്നതാണ് ഈ ചിത്രം. ആണിന്റെയും, പെണ്ണിന്റെയും ലോകം അല്ല...മറിച്ചു ഇത് കഴിവ് ഉള്ളവന്റെ ലോകമാണെന്നു തെളിയിച്ച കഥാസാരം. മിമിക്രിയായി തോന്നാതെ സീരിയസ് മൂഡിൽ ഈ ചിത്രം അവതരിപ്പിച്ചു എന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വല്യ മേന്മ. അഭിനയം, അഭിനേതാക്കൾ: മേരി കുട്ടി എന്ന ടൈറ്റിൽ റോളിൽ ജയസ

അരവിന്ദന്റെ അതിഥികൾ

Image
കഥാസാരം: മൂകാംബികയിൽ ലോഡ്ജ് നടത്തുന്ന മാധവന്  (ശ്രീനിവാസൻ) അമ്പലനടയിൽ നിന്നു ഒരു കുട്ടിയെ (വിനീത് ശ്രീനിവാസൻ) കിട്ടുന്നു. അരവിന്ദൻ, മാധവനൊപ്പം മൂകാംബികയിൽ വളരുന്നു. എന്നെകിലും തന്നെ തിരക്കി 'അമ്മ വീണ്ടും വരും എന്ന് അരവിന്ദൻ പ്രതീക്ഷിക്കുന്നു. ക്ഷേത്ര നടയിൽ തന്നെ ഉപേക്ഷിച്ചു കടന്ന അമ്മയെ കാണാനുള്ള അരവിന്ദന്റെ കാത്തിരിപ്പാണ്  'അരവിന്ദന്റെ അതിഥികൾ '. സിനിമ വിശകലനം:  കഥ പറയുമ്പോൾ, മാണിക്യക്കല്ല് തുടങ്ങിയ മികച്ച ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഒരു പിടി പരാജയ ചിത്രങ്ങൾ ( 916 , മൈ ഗോഡ് ) ഒരുക്കിയ സംവിധായകൻ ആണ് എം. മോഹനൻ. അദ്ദേഹത്തിന്റെ ശക്തമായ തിരിച്ചു വരവായി ഈ ചിത്രത്തെ കാണാം. ഒരു ശരാശരി കഥാസാരത്തെ തന്റെ സംവിധാന മികവും, സാങ്കേതിക തികവും കൊണ്ടും മാത്രം ഒരു മികച്ച ദൃശ്യാനുഭവം ആക്കി തീർക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. ശാന്തി കൃഷ്ണയുടെ ചെറുപ്പ കാലം കാണിച്ച ആ നായികയുടെ കാസ്റ്റിംഗിൽ തുടങ്ങി, മൂകാംബികയുടെ ആരുംകാണാത്ത ചില കാഴ്ചകൾ പ്രേക്ഷകന് പകർന്നു നല്കുന്നിടത്തു തുടരുന്നു അദ്ദേഹത്തിന്റെ കരവിരുത്. ഹാസ്യവും, സെന്റിമെൻറ്സും എല്ലാം കൂട്ടി ഇണക്കിയ ഒരു ശരാശരി കുടുംബ ചിത്രം ആണ് അരവിന്ദന്റെ അതി

മോഹൻലാൽ

Image
കഥാസാരം: ചെറുപ്പം മുതൽ മോഹൻലാൽ സിനിമകൾ കണ്ടു , മോഹൻലാലിനോട് ആരാധന തോന്നി,പിന്നീട് ഭ്രാന്തിയായ ഒരു പെൺകുട്ടിയുടെയും (മഞ്ജു വാരിയർ ) അവളുടെ ഭർത്താവിന്റെയും കഥ, കണ്ണീരും ഹാസ്യവും സമാസമം ചേർത്ത് ചാലിച്ചെടുത്ത കാവ്യം. സിനിമ അവലോകനം: മോഹൻലാൽ എന്ന മഹാനടന്റെ പേര് പരാമർശിച്ചു പല സിനിമകളും മോഹൻലാൽ ആരാധകരുടെ കൈയ്യടികൾ വാങ്ങി കൂട്ടിയിട്ടുണ്ട്. ഈ വസ്തുത മുതലെടുക്കുവാൻ ശ്രമിച്ച സിനിമയാണ് മോഹൻലാൽ എന്ന ചിത്രം. മോഹൻലാൽ എന്ന മഹാനടന്റെ ആരാധകരെ കൈയിൽ എടുക്കാൻ, യാതൊരു വിധ ലോജിക്കും ഇല്ലാതെ കുറെ മോഹൻലാൽ സിനിമ രംഗങ്ങളും, കഥാസന്ദർഭങ്ങളും ഒരു പെൺകുട്ടിയുടെ ജീവിതത്തിലേക്ക് കൂട്ടിച്ചേർത്തു, നെയ്തെടുത്ത രണ്ടേ മുക്കാൽ മണിക്കൂർ നീളുന്ന പൈങ്കിളി നാടകം. ക്ഷമയുടെ അങ്ങേയറ്റം പരീക്ഷിക്കുന്ന ഈ ചിത്രം, ഒരു രണ്ടു മണിക്കൂർ ആക്കി വെട്ടി ചുരുക്കിയെങ്കിൽ ഒരുപക്ഷെ പ്രേക്ഷകന് ഈ ചിത്രം ഏറ്റെടുത്തേനേ. അഭിനയം, അഭിനേതാക്കൾ: മാനസിക വിഭ്രാന്തി നിറഞ്ഞ മോഹൻലാൽ ആരാധികയായി മഞ്ജു വാരിയർ അഭിനയിച്ചു തകർത്തു. ഓവർ ആക്‌റ്റിംഗിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ടെങ്കിലും മഞ്ജു വാരിയെറിൽ നിന്ന് ഇത്ര ഭയാനകം ആയ ഒരു അവസ്ഥ കാണുന്നത് ഇതാദ്യമായാണ്

പഞ്ചവർണതത്ത

Image
കഥാസാരം: നഗരത്തിലെ ഒരു റെസിഡൻസ് കോളനിയിൽ താമസിക്കുന്ന പെറ്റ് ഷോപ്പ് ഉടമയെ (ജയറാം) അവിടെ നിന്ന് ഒഴിപ്പിക്കുവാൻ, കോളനി വാസികൾ സ്ഥലം എം ൽ എ ക്കു (കുഞ്ചാക്കോ ബോബൻ) പരാതി നൽകുന്നു. ഒടുവിൽ ചില കാരണങ്ങളാൽ എം ൽ ക്കു അയാളെയും, മൃഗങ്ങളെയും തന്റെ വീട്ടിൽ പാർപ്പിക്കേണ്ടി വരുന്നിടത്തു പഞ്ചവര്ണത്തയുടെ ചിറകുകൾ വിടരുന്നു. സിനിമ അവലോകനം: രമേശ് പിഷാരടി എന്ന ഹാസ്യ സാമ്രാട്ട് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് പ്രേക്ഷകന് കോമഡി പ്രതീക്ഷിക്കും. ഒപ്പം ഒരുപാട് പക്ഷി മൃഗാദികൾ അഭിനയിക്കുന്നു എന്ന് കേൾക്കുമ്പോൾ കുട്ടികളെ രസിപ്പിക്കുന്ന ചിത്രം ആകും എന്ന് പ്രേക്ഷകൻ ചിന്തിച്ചേക്കാം. എന്നാൽ ഈ പ്രതീക്ഷകൾ എല്ലാം അപ്പാടെ തകിടം മറിച്ചു, സ്കിറ്റ്  നിലവാരം പോലും ഇല്ലാത്ത തറ കോമഡി നമ്പറുകളാൽ നിറച്ച ഒരു ആദ്യ പകുതിയും, സെന്റിമെൻസുകൾ നിറച്ച ഒരു ക്ലൈമാക്സ് രംഗങ്ങളും ആണ് പ്രേക്ഷകൻ വരവേറ്റത്. ചില കോമഡി നമ്പറുകൾ ഒക്കെ പുതുമ നിറഞ്ഞതായിരുന്നു എന്ന് മറക്കുന്നില്ല. ജയറാമിന്റെ കഥാപാത്രത്തെ വേണ്ട രീതിയിൽ വികസിപ്പിച്ചിട്ടില്ല എന്ന് ക്ലൈമാക്സ് കണ്ടപ്പോൾ തോന്നി. വെക്കേഷൻ മൂഡിൽ കുട്ടികൾക്കൊപ്പം കണ്ടിരിക്കാവുന്ന ഒരു ശരാശ

ഒരായിരം കിനാക്കളാൽ

Image
കഥാസാരം: ശ്രീറാം ലണ്ടനിൽ നിന്ന് നാട്ടിലെത്തിയ ഒരു NRI  ആണ്. ലണ്ടനിൽ നിന്ന് സമ്പാദിച്ച പൈസ വെച്ച് നാട്ടിൽ ഒരു റെസ്റ്റോറന്റ് തുടങ്ങാൻ ആയിരുന്നു പ്ലാൻ എങ്കിലും , പൈസ എല്ലാം പല വിധത്തിൽ ധൂർത്തടിച്ചു നഷ്ടപ്പെടുത്തി. ലക്ഷങ്ങളുടെ കടബാധ്യതയും ആയി. ഗർഭിണിയായ ഭാര്യയെ അറിയിക്കാതെ കടങ്ങൾ വീടാനുള്ള ശ്രീറാമിന്റെ ശ്രമങ്ങൾ ആണ് 'ഒരായിരം കിനാക്കളാൽ'. സിനിമ വിശകലനം: പുതുമ നിറഞ്ഞ കഥാസന്ദര്ഭങ്ങളോ, അതി ഗംഭീര ട്വിസ്റ്റകളോ ഒന്നും ഇല്ലെങ്കിലും, ചിലപ്പോഴൊക്കെ ചിത്രം പ്രേക്ഷകനെ എൻഗേജ് ചെയ്യിക്കുന്നു. കോമഡികൾ പലതും പ്രേക്ഷകനെ ചിരിപ്പിച്ചു. വിരസമായ ഒന്നാം പകുതിയേക്കാൾ, ത്രില്ലിംഗ് മോഡിലേക്ക് എത്താൻ ശ്രമിക്കുന്ന രണ്ടാം പകുതിയാണ് ഭേദം. മൊത്തത്തിൽ അല്പം ക്ഷമയുണ്ടെങ്കിൽ കണ്ടിരിക്കാവുന്ന ഒരു ശരാശരി ചിത്രം. അഭിനയം, അഭിനേതാക്കൾ: ശ്രീരാമായി ബിജു മേനോൻ തകർത്തു. നന്മയുള്ള മനുഷ്യാനായും, സ്നേഹം നിറഞ്ഞ ഭർത്താവായും, അദ്ദേഹം സ്‌ക്രീനിൽ നിറഞ്ഞാടി. കലാഭവൻ ഷാജോന്റെ വ്യത്യസ്തമായ വേഷം പ്രേക്ഷക പ്രശംസ പിടിച്ചു പറ്റി. നായികമാരുടെ അഭിനയം തികച്ചും അസഹനീയം ആയിരുന്നു. റോഷൻ മാത്യുവിന്റെ അഭിനയ മികവ് പ്രശംസനീയം തന്നെ. റോഷൻ