Posts

Showing posts from 2019

ഡ്രൈവിംഗ് ലൈസൻസ്

Image
  കഥാസാരം : കുരുവിള (സുരാജ്)  എന്ന മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ, ഹരീന്ദ്രൻ (പൃഥ്വിരാജ്) എന്ന സൂപ്പർ സ്റ്റാറിന്റെ ഡൈ ഹാർഡ് ഫാൻ ആണ്. ഡ്രൈവിംഗ് ലൈസൻസ് നഷ്ടമായ ഹരീന്ദ്രൻ, പുതിയ ഡ്രൈവിംഗ് ലൈസൻസ് എടുക്കാനായി  കുരുവിളയുടെ മുന്നിൽ എത്തുന്നിടത്തു കഥ വികസിക്കുന്നു. സിനിമ അവലോകനം: ഒരു നിസ്സാരമായ ത്രെഡിനെ, ഒരു അത്യുഗ്രൻ ചലച്ചിത്ര സൃഷ്ടി ആക്കി തീർത്ത സച്ചി എന്ന സ്ക്രിപ്റ്റ് റൈറ്റർ ആണ് ഈ ചിത്രത്തിന്റെ വിജയ ശില്പി. ഒപ്പം ലാൽ ജൂനിയറിൽ ത്രില്ലിംഗ് മൂഡിലുള്ള സംവിധാനവും. പ്രിത്വിരാജ് - സുരാജിന്റെ മത്സാരാഭിനയം സ്‌ക്രീനിൽ കാണാൻ തന്നെ ഒരു പ്രത്യേക ചേലാണ്. ഫാൻ ബോയ് - സൂപ്പർ സ്റ്റാർ ത്രെഡുകൾ പലതു കണ്ടിട്ടുണ്ടെങ്കിലും, അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഫാൻ ബോയ് - സൂപ്പർ സ്റ്റാർ വാർ തന്നെയാണ് ഈ ചിത്രത്തെ പ്രേക്ഷകന് പ്രിയങ്കരമാക്കി തീർത്ത  ഘടകം. അത്ര രസമാണ് അവർ രണ്ടു പേർക്കും ഇടയിൽ ഉള്ള ഈഗോ ക്ലാഷിനു മേലെ ഉള്ള യുദ്ധം കണ്ടോണ്ടിരിക്കുവാൻ. ഏതൊരാൾക്കും ഇഷ്ടം ആകുന്ന ഒരു നല്ല ചിത്രം ആണ് ഡ്രൈവിംഗ് ലൈസൻസ്. അഭിനയം, അഭിനേതാക്കൾ: ഹരീന്ദ്രൻ ആയി പ്രിത്വിരാജ് തിളങ്ങി. മമ്മൂട്ടിയെ മനസ്സിൽ കണ്ടു സച്ചി ഒരുക്കിയ ഒരു

മൈ സാന്റാ

Image
കഥാസാരം: ഒരു ക്രിസ്മസ് രാത്രിയിൽ അപ്പനയെയും അമ്മയെയും നഷ്ടപെട്ട ഐസ എന്ന കൊച്ചു പെൺകുട്ടി. അവൾക്കു ആകെയുള്ള അപ്പൂപ്പൻ (സായി കുമാർ) അവളുടെ വിഷമം മാറ്റാനായി ക്രിസ്റ്മസിനു സാന്താ ക്ലോസ് വരുമെന്നും, പപ്പയെയും അമ്മയെയും കാണിച്ചു തരുമെന്നും ഒക്കെ കഥകൾ പറഞ്ഞു കൊടുക്കുന്നു. കഥകൾ വിശ്വസിച്ച ആ കുഞ്ഞു ഐസ മോൾ ദൈവത്തിനു കത്ത് അയക്കുന്നു. സാന്താക്ലോസിനെ തന്റെ അടുക്കലേക്കു വിടാൻ. എന്തായിരുന്നു ദൈവത്തിന്റെ മറുപടി? അതാണ് മൈ സാന്റാ എന്ന ചിത്രം. സിനിമ അവലോകനം: സുഗീത് - ദിലീപ് - വിദ്യാസാഗർ ടീം . ഒരു ഫീൽ ഗുഡ് ഫാമിലി മൂവിയുടെ കോംബോ.  എന്നാൽ ഈക്കുറി ഇത്തിരി ഫാന്റസിയുടെ മേന്പൊടിയോടു കൂടി ഒരു കൊച്ചു നന്മയുള്ള ചിത്രം ആണ് സുഗീത് ഒരുക്കിയിരിക്കുന്നത്. വ്യത്യസ്തത നിറഞ്ഞ കഥയോ, സസ്പെൻസ് ക്ലൈമാസ്ഒ ഒന്നും ഇല്ല. എങ്കിലും എവിടെയൊക്കെയോ പ്രേക്ഷകന്റെ കണ്ണുകൾ ഈറൻ അണിയിക്കുന്ന, പല കുറി പൊട്ടി ചിരിപ്പിക്കുന്ന കുറച്ചു നല്ല രംഗങ്ങളാൽ സമ്പന്നം ആണ് ഈ ചിത്രം. അല്പം ക്ഷമയും, കുട്ടികളുടെ നിഷ്കളങ്കമായ മനസ്സും കൈമുതലായി ഉണ്ടെങ്കിൽ ഒരു വട്ടം കണ്ടിരിക്കാം ഈ സാന്താക്ലോസിനെ. അഭിനേതാക്കൾ, അഭിനയ പ്രകടനങ്ങൾ: സാന്താ ക്ലോസ് ആയി ദിലീപ് അത്ര

പ്രതി പൂവൻ കോഴി

Image
കഥാസാരം: മാധുരി (മഞ്ജു വാര്യർ) ഒരു തുണിക്കടയിലെ സെയിൽസ് ഗേൾ ആണ്. കടയിലേക്ക് ബസിൽ പോകുമ്പോൾ ഒരാൾ അനുവാദം ഇല്ലാതെ മാധുരിയെ കയറി പിടിച്ചിട്ടു ഓടുന്നു. മാധുരി അയാളെ കണ്ടു പിടിച്ചു പ്രതികാരം ചെയ്യാൻ ഒരുങ്ങുന്നിടത്തു കഥ വികസിക്കുന്നു. സിനിമ അവലോകനം: റോഷൻ ആൻഡ്രൂസ് - ഉണ്ണി ആർ  - മഞ്ജു വാര്യർ എന്നീ മൂന്ന് പേരുകൾ മതിയാകും പ്രേക്ഷക പ്രതീക്ഷകൾ ഉയർത്താൻ. ആ പ്രതീക്ഷ കാത്തു സൂക്ഷിക്കാൻ ഈ സിനിമക്ക് കഴിഞ്ഞിട്ടുണ്ട്.  90% സ്ത്രീകളും ജീവിതത്തിൽ എപ്പോഴെങ്കിലും അനുഭവിച്ചിട്ടുണ്ടാകാവുന്ന ഒരു ദുരിതം. അതിനോട് സമൂഹത്തിൽ ഉള്ള പലർക്കും ഉള്ള വ്യത്യസ്തമായ വീക്ഷണ കോണുകൾ ഒക്കെ മനോഹരമായി ഈ ചിത്രത്തിൽ കാണിച്ചിട്ടുണ്ട്. മികച്ച കാസ്റ്റിംഗും, അഭിനയ പ്രകടനങ്ങളും നിറയുമ്പോൾ, ചിത്രം പ്രേക്ഷകന്റെയും മനം നിറക്കുന്നു. അഭിനയം,അഭിനേതാക്കൾ, അഭിനയ പ്രകടനങ്ങൾ: ഈ ചിത്രത്തിൽ മാധുരിയായി മഞ്ജു വാര്യർ ജീവിക്കുകയായിരുന്നു. ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ മഞ്ജു മികച്ചൊരു ചോയ്സ് ആണെന്ന് തെളിയിക്കുന്ന പ്രകടനം. റോഷൻ ആൻഡ്രൂസ് എന്ന സംവിധായകൻ, ആന്റപ്പൻ എന്ന വില്ലനിലേക്കു എത്തുമ്പോൾ, തന്റെ അഭിനയ പാടവം കൊണ്ട് പ്രേക്ഷകനെ വിസ്മയിപ്പി

മാമാങ്കം

Image
കഥാസാരം: നൂറ്റാണ്ടുകൾക്കു മുന്നേ കേരളത്തിൽ, തിരുനാവായിൽ നിലനിന്നിരുന്ന മാമാങ്കം എന്ന മഹാമേളം. ആ മാമാങ്കത്തിൽ സാമൂതിരിക്കു എതിരെ   പട പൊരുതാൻ വിധിക്കപെട്ട ചാവേറുകളുടെ നേര്കഥയാണ് 'മാമാങ്കം ' എന്ന സിനിമ പ്രേക്ഷകന് പകരുന്നത്. സിനിമ അവലോകനം: മലയാള സിനിമയിൽ ചരിത്ര സിനിമകൾ എന്നും സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ആ ശ്രേണിയിലേക്ക് ഒന്ന് കൂടി.  അതിഭാവുകത്വങ്ങൾ കുത്തി നിറക്കാതെ യഥാർത്ഥ മാമാങ്ക കഥ പ്രേക്ഷകനിലേക്കു എത്തിക്കാൻ കഴിഞ്ഞതിൽ അണിയറപ്രവർത്തകർക്ക് അഭിമാനിക്കാം. മികച്ച കാസ്റ്റിംഗും, മികച്ച അഭിനയ പ്രകടനങ്ങളും ആണ് ചിത്രത്തിന്റെ മേൽകൈ. എന്നാൽ ടെക്നിക്കൽ പെർഫെക്ഷനിലും, സ്റ്റണ്ട് രംഗങ്ങളിലും ചിത്രം പലപ്പോഴും തൊണ്ണൂറുകളിലെ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്നു. എങ്കിലും പ്രേക്ഷകന് മനം മടുക്കാത്ത ഒരു വട്ടം കണ്ടിരിക്കാവുന്ന ചിത്രം ആണ് മാമാങ്കം. അഭിനയം, അഭിനേതാക്കൾ: ചിത്രത്തിൽ ഏറ്റവും മികച്ച മെയ്‌വഴക്കത്തോടെ അഭിനയിച്ചു കസറിയതു അച്യുതൻ എന്ന കൊച്ചു മിടുക്കൻ ആണ്. ക്ലൈമാക്സ് രംഗങ്ങളിലെ അച്യുതന്റെ അഭിനയ പാടവവും മെഴ്‌വഴക്കവും പ്രശംസനീയം തന്നെ. ചരിത്ര സിനിമകൾക്കു താൻ ഏറ്റവും നല്ല ചോയ്സ് ആണെന്ന് വിളി

കമല

Image
കഥാസാരം: സഫർ (അജു വര്ഗീസ്) ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കർ ആണ്. ആദിവാസികളുടെ പട്ടയ ഭൂമി മറിച്ചു വിൽക്കുന്ന ഒരു ഡീലിനിടയിൽ വെച്ച് സഫർ കമലയെ പരിചയപ്പെടുന്നു. പക്ഷെ കമലക്കു ചില ഉദ്ദേശങ്ങൾ ഉണ്ടായിരുന്നു. എന്തായിരുന്നു കമലയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ എന്നതാണ് 'കമല' എന്ന ചിത്രം പ്രേക്ഷകന് മുന്നിൽ തുറന്നു കാട്ടുന്നത്. സിനിമ വിശകലനം: അജു വര്ഗീസ് നായകനാകുന്ന രഞ്ജിത്ത് ശങ്കർ ചിത്രം എന്ന് കേട്ടപ്പോഴേ പ്രേക്ഷകൻ അമ്പരന്നിട്ടുണ്ടാകും. എന്നാൽ അത്യാവശ്യം നല്ല ഒരു തിരക്കഥയുടെ പിൻബലത്തോടെയാണ് രഞ്ജിത്ത് ശങ്കർ ഈ ഉദ്യമത്തിന് ഇറങ്ങി തിരിച്ചത്. കഥാസാരം പുതുമ നിറഞ്ഞതല്ലെങ്കിൽ കൂടി, തരക്കേടില്ലാത്ത സംവിധാന മികവിലൂടെ ചിത്രം പ്രേക്ഷകനെ പിടിച്ചിരുത്തുന്നു. അങ്ങിങ്ങു പ്രേക്ഷകനെ മുഷിപ്പിക്കുന്നുണ്ടെങ്കിലും ഒരു വട്ടം കണ്ടിരിക്കാവുന്ന ചിത്രം ആണ് കമല. അഭിനയം, അഭിനേതാക്കൾ: നായകനായ സഫർ ആയി അജു വര്ഗീസ് മികച്ച അഭിനയം കാഴ്ച വെച്ചു. തന്നിൽ ഒരു മികച്ച അഭിനേതാവുണ്ടെന്നു വിളിച്ചോതുന്ന പ്രകടനം. നായികയായ റൂഹാനി ശർമ്മ 'കമല'യായി തിളങ്ങി. തീർത്തും പ്രേക്ഷകനെ വേട്ടയാടുന്ന റുഹാനിയുടെ  ലൂക്കുകളും മാനറിസങ്ങളും ചിത്രത്തിന് ജ

ഹെലൻ

Image
കഥാസാരം: ഹെലൻ(അന്നാ ബെൻ) എന്ന പെൺകുട്ടി ഒരു കോൾഡ് സ്റ്റോറേജ് ഫ്രീസറിൽ അകപെടുന്നതും, അവൾ അതിൽ നിന്ന് അതിജീവിക്കുമോ ഇല്ലയോ എന്നുള്ളതും ആണ് 'ഹെലൻ' എന്ന സിനിമയുടെ കഥാസാരം. സിനിമ അവലോകനം: സർവൈവർ ത്രില്ലറുകൾ വിരളമായ മലയാള സിനിമകളിൽ, മികച്ച ഒരു ദൃശ്യാനുഭവം ആണ് 'ഹെലൻ'. മികച്ച സംഭാഷണങ്ങളും, അതിലും മികച്ച കാസ്റ്റിംഗും, മികച്ച സാങ്കേതികതയും എല്ലാം ഒത്തു ചേർന്നപ്പോൾ, ഈ വര്ഷം ഇറങ്ങിയ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായി 'ഹെലൻ' മാറി. പ്രേക്ഷകനെ ആകാംഷയുടെ മുൾമുനയിൽ നിർത്തുമ്പോഴും, ചിത്രത്തിലെ ചില അതി നാടകീയ രംഗങ്ങൾ കല്ലുകടിയാകുന്നുണ്ട്. അഭിനയം: അന്നാ ബെൻ എന്ന അഭിനേത്രിയുടെ കാലിബർ വിളിച്ചോതുന്ന ചിത്രം ആണ് 'ഹെലൻ'. അത്ര മികച്ച രീതിയിൽ ആണ് അന്ന 'ഹെലൻ' എന്ന കഥാപാത്രമായി പകർന്നാടിയത്. ലാലിന്റെ അച്ഛൻ വേഷവും മികച്ച പ്രകടനം ആയി കണക്കാക്കാം. അജു വര്ഗീസ് എന്ന നടന്റെ തീർത്തും വ്യത്യസ്തമായ ഒരു വേഷം ആണ് ഈ ചിത്രത്തിലെ മറ്റൊരു പ്ലസ് പോയിന്റ്. തികഞ്ഞ അനായാസതയോടു കൂടി അദ്ദേഹം അത് അവതരിപ്പിച്ചു ഫലിപ്പിച്ചു. സംഗീതം, സാങ്കേതികം, സംവിധാനം: ഷാൻ റഹ്‌മാൻ ഈണം ഇട്ട ഗാനങ്ങൾ പ്രേക്ഷക പ്രീത

കെട്ട്യോൾ ആണെന്റെ മാലാഖ

Image
കഥാസാരം: സ്ലീവാച്ചായൻ (ആസിഫ് അലി) ഒരു മലയോര കർഷകൻ ആണ്. സൽഗുണ സമ്പന്നൻ. കുടുംബത്തോടും, സുഹൃത്തുക്കളോടും ആത്മാർത്ഥതയും സ്നേഹവും ഉള്ളവൻ. മുപ്പത്തഞ്ചാം വയസ്സിൽ പെണ്ണ് കെട്ടുന്ന സ്ലീവാച്ചായൻ, ഒരിക്കലും പൊറുക്കാനാവാത്ത ഒരു തെറ്റ് തന്റെ ഭാര്യയോട് ചെയുന്നു. എന്തായിരുന്നു ആ തെറ്റ്? സ്ലീവാച്ചായൻ എങ്ങനെ അത് പരിഹരിക്കുന്നു തുടങ്ങിയവ ചിത്രം നിങ്ങള്ക്ക് കാട്ടി തരും. സിനിമ അവലോകനം: ആസിഫ് അലി എന്ന നടനിൽ നിന്ന് ലഭിക്കുന്ന ഫീൽ ഗുഡ് ശ്രേണിയിൽ ഉള്ള സിനിമകളിലേക്ക് ഒരെണ്ണം കൂടി. ഇന്നത്തെ സമൂഹത്തിൽ കുറേപേർ എങ്കിലും കടന്നു പോയിട്ടുള്ള ഒരു വിഷയത്തെ, അതിന്റെ ഗൗരവം ചോർന്നു പോകാതെ, ഹാസ്യത്തിന്റെ മേന്പൊടിയോടു കൂടി അവതരിപ്പിച്ചിരിക്കുകായാണ് ഈ ചിത്രം. അതി ഗംഭീര ട്വിസ്റ്റോ, കിടിലം റൊമാൻസ് രംഗങ്ങളോ, ആക്ഷൻ സീക്വെൻസുകളോ  ഒന്നും ഇല്ലെങ്കിൽ കൂടി, പ്രേക്ഷകന്റെ മനസ്സ് നിറയ്ക്കും ഈ ചിത്രം. അങ്ങിങ്ങു പ്രേക്ഷകനെ മുഷിപ്പിക്കുമെങ്കിലും, ആകെ മൊത്തത്തിൽ കണ്ടിരിക്കാവുന്ന ഒരു ചിത്രം ആണ് 'കെട്ട്യോൾ എന്റെ മാലാഖ '. അഭിനയം, അഭിനേതാക്കൾ: സ്ലീവാച്ചായനായി ആസിഫ് അലി സ്‌ക്രീനിൽ ജീവിക്കുകയായിരുന്നു. ക്ലൈമാക്സ് രംഗങ്ങൾ ഒക്കെ അതി ഗം

ആദ്യരാത്രി

Image
കഥാസാരം: മനോഹരൻ(ബിജു മേനോൻ) ചില പ്രതേക സാഹചര്യങ്ങളിൽ ബ്രോക്കെർ ആകേണ്ടി വരുന്ന ആളാണ്. മനോഹരൻ പറയുന്ന കല്യാണങ്ങൾ മാത്രമേ നാട്ടിൽ നടക്കൂ. ആരെങ്കിലും പ്രേമിക്കുകയോ, ഒളിച്ചോടുകയോ  ചെയ്യാൻ ശ്രമിച്ചാൽ മനോഹരൻ അത് തടുക്കും. അങ്ങനെ ഇരിക്കെ മനോഹരന്റെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്ന ഒരു കല്യാണ ആലോചന നാട്ടിൽ നടക്കുന്നു. അതിൽ മനോഹരൻ ഇടപെടുന്നതും കുഴഞ്ഞു മറിയുന്നതും അവസാനം  ഊരിപ്പോരുന്നതും ഒക്കെയാണ് 'ആദ്യ രാത്രി'. സിനിമ അവലോകനം: വെള്ളിമൂങ്ങ, മുന്തരിവള്ളികൾ തളിർക്കുമ്പോൾ എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്ത ദുരന്ത ചിത്രം ആണ് ആദ്യരാത്രി. കോമെടിക്കായി സന്ദർഭങ്ങൾ കുത്തിനിറച്ചു,  തൊണ്ണൂറുകളിൽ മലയാള സിനിമ കണ്ടു മറന്ന പുതുമ നിറഞ്ഞ കഥയുമായി ആദ്യ രാത്രി  പ്രേക്ഷകന് നേരെ കൊഞ്ഞനം കുത്തുന്നു. ചിത്രം വെറും രണ്ടു മണിക്കൂർ മാത്രമേ ഉള്ളുവെങ്കിലും, പ്രേക്ഷകന്റെ ക്ഷമയുടെ നെല്ലിപ്പലക അളക്കുന്നു ഈ ചിത്രം.  അഞ്ചു മിനുട്ടിൽ പറയാവുന്ന സന്ദേശം ഇങ്ങനെ വലിച്ചു നീട്ടി പറയണമായിരുന്നോ എന്ന ചോദ്യം പ്രേക്ഷക മനസ്സിൽ ഉയർന്നാൽ കുറ്റം പറയാൻ ആവില്ല. അഭിനയം, അഭിനേതാക്കൾ: ചിത്രത്തിലെ ഏറ്റവ

ജെല്ലിക്കെട്ട്

Image
കഥാസാരം: അറക്കാൻ കൊണ്ടുവരുന്ന ഒരു പോത്ത് വിരണ്ടു ഓടുന്നു. അത് നാട്ടുകാരുടെ സ്വൈര്യവിഹാരത്തിനു വിലങ്ങുതടിയാകുന്നു. അതിനെ പിടിച്ചു കെട്ടാനായുള്ള നാട്ടുകാരുടെ ശ്രമങ്ങളും, വെല്ലുവിളികളും ആണ് ചിത്രത്തിന്റെ പ്രമേയം. സിനിമ അവലോകനം: ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമകളിൽ ഏറ്റവും മോശം തിരക്കഥ ഈ ചിത്രത്തിന്റെയാണ്. മികച്ച ദൃശ്യരംഗങ്ങളും, പശ്ചാത്തല സംഗീതവും ഉള്ളത് കൊണ്ട് ഒരു ചിത്രം മികച്ച സിനിമ ആവില്ല എന്നതിന് ഉദാഹരണം ആണ് ജെല്ലിക്കെട്ട്. സംവിധായകൻ പ്രേക്ഷകനിലേക്കു വലിയൊരു തത്വം പറഞ്ഞു വെക്കാൻ ശ്രമിച്ചപ്പോൾ, അതിന്റെ എക്സിക്യൂഷൻ അമ്പേ പാളിപ്പോയി. വിഷ്വൽ  എക്സ്പീരിയൻസ് ഇഷ്ടപ്പെടുന്നവർക്ക് മാത്രം കണ്ടിരിക്കാവുന്ന സിനിമ.  അഭിനയം, അഭിനേതാക്കൾ: ആന്റണി  , ജാഫർ ഇടുക്കി തുടങ്ങി ഈ ചിത്രത്തിൽ അഭിനയിച്ച ഭൂരിഭാഗം പേരും മോശം അഭിനയം കാഴ്ചവെച്ചവർ ആണ്. സാബുവിന്റെ അഭിനയം നന്നായി. ചെമ്പൻ വിനോദിന് കാര്യമായി ചെയ്യാൻ ഒന്നുമില്ലായിരുന്നു. കാസ്റ്റിംഗ് തീർത്തും മോശം ആയിരുന്നു. നായികയായ ശാന്തിയുടെ പ്രകടനം മോശം ആയില്ല.   സംഗീതം,സാങ്കേതികം,സംവിധാനം: വ്യക്തമായ കഥാപാത്ര സൃഷ്ടികൾ ഇല്ലാതെ, "എന്തി

ലവ് ആക്ഷൻ ഡ്രാമ

Image
കഥാസാരം: ദിനേശൻ (നിവിൻ പോളി)  വീട്ടുകാർക്കും, നാട്ടുകാർക്കും വേണ്ടാത്ത ഒരുവൻ. മുറപ്പെണ്ണിനെ മോഹിച്ചു, ഒടുവിൽ മുറപ്പെണ്ണിന്റെ കല്യാണ ദിവസം സെന്റി അടിച്ചു നടക്കുമ്പോ , അതാ അവളുടെ കൂട്ടുകാരി ശോഭയെ കാണുന്നു...പിന്നെ ലവ് ആയി, ഡ്രാമ ആയി, ആക്ഷൻ ആയി. സിനിമ അവലോകനം: ശ്രീനിവാസൻ എന്ന അതുല്യ പ്രതിഭയുടെ മകനായ ധ്യാൻ ആദ്യമായി സംവിധാനം ചെയുന്ന ചിത്രം. നിവിൻ - നയൻ‌താര കോംബോ. അജു വര്ഗീസ് നിർമാണം. പ്രേക്ഷകന്  പ്രതീക്ഷ വാനോളം ആയിരുന്നു. എന്നാൽ ധ്യാനിലെ രചയിതാവിനോ സംവിധായകനോ ഈ ഒരു പ്രതീക്ഷ നിലനിർത്താനായില്ല. തീർത്തും രണ്ടാം കിട സ്ക്രിപ്റ്റും, അവതരണ ശൈലിയും പ്രേക്ഷകനെ പലപ്പോഴും മടുപ്പിച്ചു. അങ്ങിങ്ങു ചില കോമെടികൾ ചിരിപ്പിച്ചത് മാത്രമാണ് ആശ്വാസം. അഭിനയം, അഭിനേതാക്കൾ: നയൻ‌താര ആണ് ചിത്രത്തിൽ സാമാന്യം നല്ല പ്രകടനം കാഴ്ച വെച്ചത്. അവർക്കു കാര്യമായി ചെയ്യാൻ ഒന്നും തന്നെ ഇല്ലായിരുന്നുവെങ്കിലും തന്റെ റോൾ ഭംഗിയാക്കി. നിവിൻ തന്റെ സ്വതസിദ്ധമായ മാനറിസങ്ങൾ  കൊണ്ട് പ്രേക്ഷകനെ കൈയിൽ എടുത്തു. സ്പീഡിൽ ഡയലോഗ് പറയുക, സ്വയമേ പൊക്കി പറയുക, ഇംഗ്ലീഷ് മിക്സ് സ്ലാങ്ങിൽ പറയുക തുടങ്ങിയ നിവിന്റെ തീർത്തും പുതുമ നിറഞ്

ഇട്ടിമാണി - മെയ്ഡ് ഇൻ ചൈന

Image
കഥാസാരം: ഇട്ടിമാത്തന്റെ മകനായി ചൈനയിൽ ജനിക്കുന്ന ഇട്ടിമാണി (മോഹൻലാൽ) ചെറുപ്പത്തിൽ കേരളത്തിൽ എത്തുന്നു. അപ്പന്റെ മരണത്തോടെ അമ്മച്ചിക്ക് (കെ പി എ സി ലളിത) കൂട്ടായി സ്നേഹസമ്പന്നൻ ആയ മകൻ ആയി ഇട്ടിമാണി ഉണ്ട്. എന്തിനും ഏതിനും കമ്മിഷൻ വാങ്ങുന്ന ഇട്ടിമാണി, ഒരു പ്രത്യേക സാഹചര്യത്തിൽ കമ്മിഷൻ പോലും വാങ്ങാതെ ആരും ചെയ്യാത്ത ഒരു ജോലി ചെയുന്നു. അവിടുന്ന് തുടങ്ങുന്നു ഇട്ടിമാണിയുടെ രസങ്ങൾ. സിനിമ അവലോകനം: വൃദ്ധരായ മാതാപിതാക്കളെ തള്ളിക്കളയുന്ന മക്കളുടെ ഒരുപാട് കഥകൾ മലയാള സിനിമകളിൽ വന്നിട്ടുണ്ട്. അമ്മക്കിളികൂട്, മനസ്സിനക്കരെ, രാപ്പകൽ ഒക്കെ അതിന്റെ വകഭേദങ്ങൾ ആണ്. എന്നാൽ പിന്നെ ഈ തീം ഇത്തിരി പുതുമയുള്ള രീതിയിൽ അവതരിപ്പിക്കാമെന്നു കരുതിയാണ് സംവിധായകൻ 'ഇട്ടിമാണി' എന്ന സാഹസത്തിനു ഇറങ്ങി തിരിച്ചത്. അശ്ളീല ഡയലോഗുകൾ ധര്മജനെ കൊണ്ട് പറയിപ്പിക്കുന്നതിൽ സംവിധായകൻ ആനന്ദം കണ്ടെത്തുന്നു. ദ്വയാർത്ഥ  പ്രയോഗങ്ങളുടെയും, ചേഷ്ടകളുടെയും ഇടയിലൂടെ ഒരു സീരിയസ് തീം പറയാൻ അണിയറപ്രവർത്തകർ ശ്രമിച്ചപ്പോൾ,പ്രേക്ഷകന് ഈ കോമഡി സിനിമ ട്രാജഡി ആയി മാറി. സീരിയൽ നിലവാരത്തിലുള്ള കഥകൾ ഇഷ്ടപ്പെടുന്നവർക്ക് ഈ ചിത്രം ഇഷ്ടം ആകും

പട്ടാഭിരാമൻ

Image
കഥാസാരം: പട്ടാഭിരാമൻ (ജയറാം) ഹെൽത്ത്  ഇൻസ്‌പെക്ടർ ആയി തിരുവനന്തപുരത്തു ചാർജ് എടുക്കുന്നു. തനിക്കൊപ്പം ഉള്ള സഹപ്രവർത്തകർ കൈക്കൂലി വാങ്ങി ഭക്ഷണത്തിൽ മായം ചേർക്കുന്നതിന് കൂട്ട് നില്കുന്നത് കാണുന്ന പട്ടാഭിരാമൻ, ഇവർക്കെല്ലാം എതിരെ നടത്തുന്ന ഒറ്റയാൾ പോരാട്ടം ആണ് ചിത്രത്തിന്റെ സാരം. സിനിമ അവലോകനം: കണ്ണൻ താമരക്കുളം - ജയറാം കോംബോയിൽ ഇറങ്ങിയ ചിത്രങ്ങളിൽ ഒരു പടി മുന്നിൽ നിൽക്കുന്ന  സാമൂഹിക-കാലിക  പ്രസക്തിയുള്ള ചിത്രമാണ്  പട്ടാഭിരാമൻ. നമ്മൾ  കഴിക്കുന്നതും കുടിക്കുന്നതും ആയ ഭകഷണപദാര്ഥങ്ങളിൽ എത്രത്തോളം മായം ഉണ്ടെന്നും, അതിന്റെ പരിണാമം എന്തെന്നും പ്രേക്ഷകന് കാട്ടി കൊടുക്കുന്ന ഒരു ചിത്രം. അനാവശ്യമായ ചില രംഗങ്ങൾ ഒഴിച്ചാൽ കുടുംബ സമേതം കണ്ടിരിക്കേണ്ട ഒരു ചിത്രം ആണ് പട്ടാഭിരാമൻ.  വിഷയത്തിന്റെ തീവ്രത ഒരു പരിധി വരെ പ്രേക്ഷക മനസ്സുകളിൽ എത്തിക്കുന്നതിൽ ചിത്രം വിജയിച്ചിട്ടുണ്ട്. അഭിനയം, അഭിനേതാക്കൾ: ജയറാം പട്ടാഭിരാമനായി കസറി. ഓവർ ആക്ടിങ്  ഇല്ലാതെ , തികച്ചും മിതത്വം പാലിച്ചു അഭിനയിക്കുന്ന ജയറാമിനെയാണ് ഈ ചിത്രത്തിൽ നിങ്ങള്ക്ക് കാണാൻ സാധിക്കുക. ബൈജു തന്റെ തന്നത് ശൈലിയിൽ കൈകൂലിക്കാരനായ ഹെൽത്ത്  ഇൻസ്പെക

സത്യം പറഞ്ഞാൽ വിശ്വസിക്കുവോ

Image
കഥാസാരം: ഒരു കൂട്ടം മേസ്തരിമാരുടെ കഥ. അവർക്കു എല്ലാവര്ക്കും ഓരോരോ പ്രാരാബ്ധങ്ങൾ ഉണ്ട്. എല്ലാവര്ക്കും വെള്ളം അടി പതിവാണ്. അതുകാരണം എല്ലാവരുടെയും കുടുംബങ്ങളിൽ പ്രേശ്നങ്ങൾ. ഇതെല്ലം അവരെ തളർത്തുമ്പോൾ പ്രതീക്ഷയുടെ ഒരു കച്ചിത്തുരുമ്പു അവർക്കിടയിൽ ഉണ്ടാകുന്നു.  സിനിമ അവലോകനം: ഒരു ചെറിയ കഥാതന്തുവിനെ അത്യാവശ്യം മികച്ച രീതിയിൽ നർമ മുഹൂർത്തങ്ങളും, ടിപ്പിക്കൽ  ഫാമിലി ഇമോഷണൽ  രംഗങ്ങളും കോർത്തിണക്കി ഒരുക്കിയ ചിത്രം. ബോറടി ഇല്ലാതെ പോകുന്ന ആദ്യ  പകുതി. പക്ഷെ രണ്ടാം പകുതി പലപ്പോഴും വലിച്ചുനീട്ടലായി അനുഭവപെട്ടു. പുതുമ ഉള്ള കഥ ഒന്നുമല്ലെങ്കിലും കൂടി ഭേദപ്പെട്ട  രീതിയിൽ പ്രേക്ഷകന് മുന്നിൽ അവതരിപ്പിക്കാൻ അണിയറപ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്. അഭിനേതാക്കൾ, അഭിനയം: ബിജു മേനോന്റെ മറ്റൊരു മികച്ച വേഷം; കുടുംബസ്ഥനായി അദ്ദേഹം തിളങ്ങി. അലെൻസിയെർ , സൈജു കുറുപ്പ്, വെട്ടുക്കിളി പ്രകാശൻ തുടങ്ങിയവർ മികച്ച വേഷങ്ങൾ അവതരിപ്പിച്ചു. ബംഗാളിയുടെ വേഷം അവതരിപ്പിച്ച ആളും നന്നായി. സംവൃത സുനിലിന് കാര്യമായി ഒന്നും ചെയ്യാൻ ഇല്ലായിരുന്നെങ്കിൽ കൂടി , കഷ്ടപ്പെടുന്ന വീട്ടമ്മയുടെ റോളിൽ തിളങ്ങി.  സംഗീതം,സാങ്കേതികം,

മാർക്കോണി മത്തായി

Image
കഥാസാരം: മത്തായി (ജയറാം) ഒരു ബാങ്കിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ ആണ്. അവിടെ തൂപ്പുകാരിയായി എത്തുന്ന അന്നയോടു (ആത്മീയ ) മത്തായിക്ക് പ്രണയം തോന്നുന്നു. അവർക്കിടയിലെ പ്രണയം വഴിമുട്ടുമ്പോൾ, സാക്ഷാൽ വിജയ് സേതുപതി എന്ന തെന്നിത്യൻ സിനിമ താരം അവർക്കിടയിൽ ആകസ്മികമായി എത്തിപ്പെടുന്നു. അവരുടെ പ്രണയം സഫലമാകുമോ ഇല്ലയോ എന്നതാണ് ചിത്രത്തിന്റെ പ്രമേയം.  സിനിമ അവലോകനം: വിജയ് സേതുപതി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം എന്ന ലേബലിൽ എത്തിയ ചിത്രം ആണ് മാർക്കോണി മത്തായി. ചിത്രത്തിന്റെ പോസ്റ്ററിൽ പറഞ്ഞിരിക്കുന്നത് പോലെ ഒരു സിമ്പിൾ ലവ് സ്റ്റോറി ആണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ചില നുറുങ്ങു തമാശകളും, സെന്റിമെന്റൽ സീനുകളും, ഒത്തിരി പ്രണയവും ഒക്കെ ചേർത്തൊരുക്കിയ ഒരു ചെറിയ എന്റെർറ്റൈനെർ.  ചിത്രത്തിൽ ഫാന്റസി കുത്തി തിരുകാൻ ശ്രമിച്ചത്  പ്രേക്ഷകന് കല്ല് കടിയായി . പ്രേക്ഷകന് റിലേറ്റ് ചെയ്യാൻ ബുദ്ധിമുട്ടുള്ള കുറെ രംഗങ്ങൾ ഈ ചിത്രത്തിൽ അനാവശ്യമായി കുത്തി നിറച്ചിട്ടുണ്ട്. (ഉദാഹരണം: പച്ചക്കറി വാങ്ങാൻ കളര്ഫുള് സൈക്കിൾ റിക്ഷ ) അഭിനയം, അഭിനേതാക്കൾ: മാർക്കോണിയായി ജയറാം സ്‌ക്രീനിൽ നിറഞ്ഞാടി. സെന്റിമെൻസ്

ഉണ്ട

Image
കഥാസാരം: ഒരു കൂട്ടം പോലീസുകാർക്ക് മാവോയിസ്റ്റുകൾ ഉണ്ടെന്നു കരുതപ്പെടുന്ന ഛത്തിസ്‌ഗഡിലെ ഒരു ട്രൈബൽ ഏരിയയിൽ ഇലക്ഷന് ഡ്യൂട്ടി കിട്ടുന്നു. ടീം ലീഡർ ആയി മണി (മമ്മൂട്ടി) സാർ. തികച്ചും ഒരു ട്രിപ്പ് പ്പോകുന്ന ലാഘവത്തിൽ അവിടെയെത്തിയ അവർ നേരിടേണ്ടി വരുന്നത് തികച്ചും പരിചിതമില്ലാത്ത ഒരു കൂട്ടം പ്രശ്നങ്ങൾ ആണ്. അതിൽ നിന്നുള്ള അവരുടെ രക്ഷപെടലിന്റെ കഥയാണ്  'ഉണ്ട' സിനിമ അവലോകനം: 'അനുരാഗ കരിക്കിൻ വെള്ളം' എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ നല്ലൊരു സംവിധായകന്റെ വരവ് അറിയിച്ച  ഖാലിദ് റഹ്മാൻ ഒരുക്കുന്ന രണ്ടാമത്തെ സിനിമയാണ് ' ഉണ്ട'. മമ്മൂട്ടി എന്ന നടന്റെ ഹീറോയിസം മുതൽ എടുക്കാതെ തികഞ്ഞ കൈയടക്കത്തോടെ ഒരു സീരിയസ് വിഷയം പറഞ്ഞു വെക്കാൻ സംവിധായകന് കഴിഞ്ഞു. എന്ററൈൻമെൻറ്  എലെമെന്റ്സ് കുറച്ചു ഒരു റിയലിസ്റ്റിക് മോഡിൽ പറഞ്ഞു  പോകുന്ന കഥാരീതി പ്രേക്ഷകനെ മുഷിപ്പിക്കാതെ പിടിച്ചു ഇരുത്തുന്നുണ്ട്. എല്ലാ കഥാപാത്രങ്ങൾക്കും ആവശ്യത്തിന് സ്പേസ് നൽകി ഒരുക്കിയ ചിത്രം , കഥാപശ്ചാത്തലം കൊണ്ടും, ആശയപരമായും പുതുമ നിറഞ്ഞതാണ്. പോലീസുകാരുടെ കഷ്ടപ്പാടുകൾ റിയലിസ്റ്റിക് ആയി അവതരിപ്പിച്ച ഒരു ചിത്രമായി ഉണ്ടയേ കണക്കാക്കാ

വൈറസ്

Image
കഥാസാരം: കഴിഞ്ഞ വര്ഷം കേരളത്തിൽ ഭീതി വിതച്ച നിപ എന്ന അതിമാരക വൈറസ് , അതിന്റെ ഭവിഷ്യത്തുകൾ, കേരളം  എങ്ങനെ അതിനെ അതിജീവിച്ചു തുടങ്ങിയവയുടെ ഒരു ഡോക്യുമെന്ററി വേർഷൻ ആണ് 'വൈറസ് ' എന്ന ചിത്രം. സിനിമ അവലോകനം: ഒരു യഥാർത്ഥ സംഭവത്തെ ചലച്ചിത്രം ആയി ആവിഷ്കരിക്കുമ്പോൾ പല പരിമിതികളും, വെല്ലുവിളികളും ഉണ്ടാകും. എന്നാൽ ആഷിഖ് അബു എന്ന ക്രഫ്ട്മാന്റെ റിയൽ ക്രഫ്ട്മാൻഷിപ് ഈ ചിത്രത്തിൽ ഉടനീളം കാണാം. ചിത്രത്തിൽ ഒട്ടനവധി താരങ്ങൾ ഉണ്ടെങ്കിലും, പ്രേക്ഷകൻ അവരെ ആരെയും കാണുന്നില്ല. യഥാർത്ഥ ജീവിതങ്ങൾ മാത്രമാണ് സ്‌ക്രീനിൽ നിറഞ്ഞാടിയതു. സിനിമ ആയാൽ പാട്ടു വേണം, സ്റ്റണ്ട് വേണം എന്നുള്ള പ്രേക്ഷകർക്കുള്ളതല്ല ഈ ചിത്രം. ഇതൊരു ഓര്മക്കുറിപ്പാണ്. കേരളം ജനത ഒരു മഹാവിപത്തിനെ അതിജീവിച്ച ഓർമ്മക്കുറിപ്പ്. അഭിനയം, അഭിനേതാക്കൾ: പറയാൻ തുടങ്ങിയാൽ എല്ലാവരും ഈ ചിത്രത്തിൽ അതി ഗംഭീര പ്രകടനം ആണ് കാഴ്ച വെച്ചത്. രേവതി രൂപം കൊണ്ട് ആരോഗ്യ മന്ത്രിയായ ടീച്ചറെ ഓർമിപ്പിച്ചു. കളക്ടർ ആയി ടോവിനോ, നേഴ്സ് ആയി റീമ, അറ്റൻഡർ ആയി ജോജോ, ഡോക്ടർ ആയി റഹ്മാൻ, മെഡിക്കൽ സ്ടുടെന്റ്റ് ആയി ശ്രീനാഥ്‌ ഭാസിയും, മഡോണയും.  കുഞ്ചാക്കോ ബോബനും, സുധീഷും മികച്ച വ

മൈ ഗ്രേറ്റ് ഗ്രാൻഡ്‌ഫാദർ

Image
കഥാസാരം: മൈക്കിൾ , ശിവൻ, സദ്ദം (ജയറാം , ബാബുരാജ്, ജോണി ആന്റണി ) എന്നിവർ ചെറുപ്പം മുതലേ ഉറ്റസുഹൃത്തുക്കൾ ആണ്. അങ്ങനെ ഇരിക്കെ മൈക്കലിന്റെ ജീവിതത്തിലേക്ക് ഒരു മകളും, കൊച്ചുമകനും വന്നെത്തുന്നതോടു കൂടി കഥ പുരോഗമിക്കുന്നു. സിനിമ അവലോകനം: ജയറാം എന്ന കുടുംബ നായകൻറെ ക്ലീൻ ഫാമിലി മൂവി ആണ് ഈ ചിത്രം. ഫ്രണ്ട്ഷിപ്പിന്റെയും പ്രണയത്തിന്റെയും ഒക്കെ കണ്ടു മടുത്ത കഥകളുടെ ഒരു പുതിയ ആവിഷ്ക്കാരം ആണ് 'ഗ്രാൻഡ് ഫാദർ' . പഴയ വീഞ്ഞാണെങ്കിലും, ഹാസ്യത്തിന്റെ മേന്പൊടിയോടു കൂടി പ്രേക്ഷകനിലേക്കു അത് എത്തിച്ചതിനാൽ, പുതിയത് പോലെ അനുഭവപ്പെടും. മികച്ച അഭിനയ മുഹൂർത്തങ്ങളും, നർമ രംഗങ്ങളും , റിച്ചായ കാസ്റ്റിംഗും ചിത്രത്തെ ശരാശരി നിലവാരത്തിലേക്ക് ഉയർത്തുന്നു. അങ്ങിങ്ങു പ്രേക്ഷകന് ലാഗ് അനുഭവപ്പെടുന്നതും ചിത്രത്തിന്റെ വിജയത്തെ ബാധിച്ചേക്കും. അഭിനയം, അഭിനേതാക്കൾ: ജയറാമിന്റെ ടിപ്പിക്കൽ  റോളുകളിൽ ഒന്നായി മൈക്കിൾ മാറിയപ്പോൾ, ജോണി ആന്റണിയും, ബാബുരാജ്ഉം വ്യത്യസ്തത പുലർത്തി. നായികയായ സുരഭി സന്തോഷ് തന്റെ റോൾ മോശമാക്കിയില്ല. വിജയ രാഘവൻ, മല്ലിക സുകുമാരൻ, സലിം കുമാർ തുടങ്ങിയവർ തങ്ങളുടെ നിറസാന്നിധ്യം അറിയിച്ചു. പ്രേക്ഷ

തമാശ

Image
കഥാസാരം: കഷണ്ടിയായതിനാൽ വീട്ടിലും നാട്ടിലും കോളേജിലും പരിഹാസ്യൻ ആകേണ്ടി വരുന്ന ശ്രീനിവാസൻ (വിനയ് ഫോർട്ട്) എന്ന മുപ്പത്തൊന്നുകാരനായ കോളേജ് അധ്യാപകന്റെ അപകര്ഷതാബോധത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് 'തമാശ'. സിനിമ അവലോകനം : 'ബോഡി ഷെമിങ്' എന്ന ശക്തമായ പ്രമേയം ആണ് ചിത്രം അവതരിപ്പിക്കുന്നത്. കഷണ്ടി , അമിത വണ്ണം, മെലിഞ്ഞ ശരീരം  തുടങ്ങിയവ ഉള്ള ആളുകൾ പലതരത്തിൽ ജീവിതത്തിൽ മറ്റുള്ളവരാൽ അപഹാസ്യരായിട്ടുണ്ടാകും. അത്തരം വിഷയങ്ങൾക്ക് നേരെയുള്ള ഒരു ചൂണ്ടു വിരൽ ആണ്  ഈ ചിത്രം. നർമത്തിൽ ചാലിച്ച് വളരെ മഹത്തായ ഒരു ആശയം പ്രേക്ഷകനിലേക്കു എത്തിക്കാൻ അണിയറപ്രവർത്തകർക്ക് കഴിഞ്ഞു. അഭിനയം, അഭിനേതാക്കൾ: ശ്രീനിവാസനായി വിനയ് ഫോർട്ട് സ്‌ക്രീനിൽ നിറഞ്ഞാടി. തികച്ചും തന്മയത്വം നിറഞ്ഞ അഭിനയ പ്രകടനം.  കൂട്ടുകാരന്റെ റോൾ ചെയ്ത നവാസ് മികച്ച നിലവാരം പുലർത്തി. ചിന്നു ചാന്ദിനിയും തന്റെ റോൾ തീർത്തും അനായാസേന ഭംഗിയാക്കി. സംഗീതം,സാങ്കേതികം,സംവിധാനം: അഷ്‌റഫ് ഹംസ എന്ന സംവിധായകന്റെ കൈയൊപ്പ് ചിത്രത്തിൽ ഉടനീളം കാണാം. സമീർ താഹിറിന്റെ ആരെയും മയക്കുന്ന കാമറ കണ്ണുകൾ ഇക്കുറിയും പതിവ് തെറ്റിച്ചില്ല. റെക്സ് വി

ഉയരെ

Image
കഥാസാരം: പല്ലവി (പാർവതി) ചെറുപ്പം മുതൽ പൈലറ്റ് ആകണം എന്ന സ്വപ്നം മനസ്സിൽ സൂക്ഷിച്ചു അതിനായി കഠിനാദ്ധ്വാനം ചെയ്തിരുന്നു. ഒടുവിൽ ആ സ്വപ്ന സാക്ഷാത്കാരത്തിന്റെ തൊട്ടടുത്ത് വെച്ച് അവൾക്കൊരു അതിഭീകര വെല്ലുവിളി നേരിടേണ്ടി വരുന്നു. ആ വെല്ലുവിളിയെ പല്ലവി അതിജീവിക്കുമോ ഇല്ലയോ എന്ന ചോദ്യത്തിന്റെ ഉത്തരം 'ഉയരെ'  പ്രേക്ഷകന് പകർന്നു നൽകുന്നു. സിനിമ അവലോകനം: ഒറ്റ വാക്കിൽ പറഞ്ഞാൽ അതിഗംഭീരം. ക്ലിഷെകൾ നിറഞ്ഞ ധാരാളം സീനുകൾ കുത്തി നിറക്കാൻ കഴിയുമായിരുന്ന ചിത്രത്തെ തികച്ചും നവ്യമായ അനുഭവമാക്കി പ്രേക്ഷകന് നൽകിയ അണിയറപ്രവർത്തകർക്ക് ബിഗ് സല്യൂട്ട്. സാമൂഹ്യ പ്രസക്തി നിറഞ്ഞ, അതിനപ്പുറം ജീവിത യാഥാർഥ്യങ്ങളിലേക്കു വിരൽ ചൂണ്ടുന്ന ഇത്തരം ഒരു വിഷയം പ്രേക്ഷകനിലേക്കു എത്തിച്ച സംവിധായകനും എഴുത്തുകാരും അഭിനന്ദനം അർഹിക്കുന്നു. ഒന്നിനൊന്നു മത്സരിച്ചുള്ള അഭിനേതാക്കളുടെ വേറിട്ട പ്രകടനം പ്രേക്ഷകന്റെ മനസ്സു് നിറക്കുന്നു. അഭിനയം,അഭിനേതാക്കൾ: പാർവതി എന്ന നടിയുടെ നിലപാടുകളോട് വിരോധം ഉള്ളവർ പോലും ഇതിലെ പ്രകടനം കണ്ടു കണ്ണ് തള്ളി ഇരിക്കുമ്പോൾ, അതിൽ പരം എന്ത് അംഗീകാരം ആണ് ആ അഭിനയ പ്രതിഭക്കു ലഭിക്കേണ്ടത്?  പല്ലവിയായ

മധുര രാജ

Image
കഥാസാരം പാമ്പിൻ തുരുത്ത് എന്ന ദ്വീപിൽ ഒരു സ്കൂളിനോട് ചേർന്ന് ബാർ ഉള്ളതിനെ പറ്റി അന്വേഷിക്കാൻ സാമുദായിക സംഘടന ബാലൻ മാഷിനെ ഏല്പിക്കുന്നു .എന്നാൽ ആ നാട്ടിൽ എത്തിയ ബാലൻ മാഷ് നേരിടേണ്ടി വന്നത് അപ്രതീക്ഷിത തിരിച്ചടികൾ ആണ് . അതിൽ നിന്ന് ബാലൻ മാഷിനെ രക്ഷിക്കാൻ അവൻ വരുന്നു ..."മധുര രാജ ". സിനിമ അവലോകനം : പോക്കിരിരാജ എന്ന വമ്പൻ ചിത്രത്തിന് ശേഷം വൈശാഖ് വീണ്ടും മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഒരു 'പുലിമുരുകൻ സ്റ്റൈൽ' ചിത്രം ആണ് മധുര രാജ . മമ്മൂട്ടിയുടെ മാസ്സ് സ്ക്രീൻ പ്രെസെൻസും ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും ഒഴിച്ച് നിർത്തിയാൽ ഒരു ശരാശരി സിനിമ അനുഭവം ആണ്‌ ഈ ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നത് . മികച്ച തിരക്കഥയോ കോമഡി രംഗങ്ങളോ ഒന്നും ഇല്ലെങ്കിൽ കൂടി പ്രേക്ഷകനെ മുഷിപ്പിക്കാതെ കടന്നു പോകുന്നു ഈ ചിത്രം . അഭിനയം ,അഭിനേതാക്കൾ : മമ്മൂട്ടി എന്ന നടന്റെ വൺ മാൻ ഷോ തന്നെയാണ് ഈ ചിത്രം . ഈ പ്രായത്തിലും മികവുറ്റ ആക്ഷൻ രംഗങ്ങൾ അവതരിപ്പിച്ച മമ്മൂട്ടിക്ക് ഒരു സല്യൂട്ട് . അനിയൻ കഥാപാത്രമായി എത്തിയ തമിഴ് നടൻ ജയ് നൃത്ത രംഗങ്ങൾക്കും ആക്ഷൻ രംഗങ്ങൾക്കും മാറ്റ് കൂട്ടി . നെടുമുടി

ലൂസിഫർ

Image
കഥാസാരം   പി കെ രാംദാസ് എന്ന കേരളത്തിലെ  പൊളിറ്റിക്കൽ കിംഗ് മരിക്കുന്നു . അദ്ദേഹത്തിന്റെ സ്ഥാനത്തു ഇനി ആര് എന്ന ചോദ്യത്തിന് ഒരുപാടു ഉത്തരങ്ങൾ ഉണ്ട് . അദ്ദേഹത്തിന്റെ മകൻ (ടോവിനോ ), മകൾ (മഞ്ജു), പാർട്ടിയിൽ തന്നെ ഉള്ള മുതിർന്ന നേതാവ് (സായി കുമാർ ), പിന്നെ പി .കെ വളർത്തി വലുതാക്കിയ സ്റ്റീഫൻ നെടുമ്പുള്ളി (മോഹൻലാൽ ) എന്ന അതികായനും. ഇവരിൽ ആർക്കു നറുക്കു വീഴും ? ഇവരുടെ ഓരോരുത്തരുടെയും സങ്കീർണമായ ജീവിത സാഹചര്യങ്ങളുടെ ലയനമാണ് ലൂസിഫർ . സിനിമ അവലോകനം  പ്രിത്വിരാജ്‌ സംവിധാനം ചെയ്തു , മുരളി ഗോപി തിരക്കഥ രചിച്ചു മോഹൻലാൽ നായകൻ ആകുന്ന ചിത്രം എന്ന് കേട്ടപ്പോഴേ പ്രേക്ഷക പ്രതീക്ഷ വാനോളം ഉയർന്നു . ആ പ്രതീക്ഷ തെറ്റിക്കാതെ തന്നെ മികച്ച ഒരു മാസ്സ് ചിത്രം ഒരുക്കാൻ അണിയറ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട് . ഒരു മോഹൻലാൽ ഫാനിനെ പൂർണമായും , ശരാശരി പ്രേക്ഷകനെ ഒരു പരിധി വരെ തൃപ്തിപ്പെടുത്തുന്ന ചിത്രം ആണ് ലൂസിഫർ . ചിത്രത്തിന്റെ മേക്കിങ് സ്റ്റൈൽ , കാസ്റ്റിംഗ് എന്ന ഘടകങ്ങൾക്കൊപ്പം മോഹൻലാൽ എന്ന  നടന്റെ സമ്പൂർണഭാവങ്ങളും ലയിച്ചപ്പോൾ മലയാളി പ്രേക്ഷകന് ഒരു നവ്യാനുഭവം ആയി ചിത്രം മാറി . അഭിനയം , അഭിനേതാക്കൾ :

ലോനപ്പന്റെ മാമോദിസ

Image
കഥാസാരം: ലോനപ്പൻ ജീവിതത്തിൽ വല്യ സ്വപ്‌നങ്ങൾ കാണാൻ മറന്നു പോയവൻ ആയിരുന്നു. അപ്പൻ അപ്പാപ്പന്മാരായി നോക്കി നടത്തിയിരുന്ന ടൗണിലെ വാച്ചു കട നോക്കി നടത്തുകയാണ് ലോനപ്പൻ. അങ്ങനെ ഇരിക്കെ വര്ഷങ്ങള്ക്കു ശേഷം താൻ പഠിച്ച സ്കൂളിൽ ഒരു ഗെറ്റ് ടുഗെതർ ഫങ്ങ്ഷന് എത്തിയ ലോനപ്പൻ തന്റെ പഴയ സ്വപ്‌നങ്ങൾ പൊടി തട്ടിയെടുക്കുന്നിടത്തു കഥ വികസിക്കുന്നു. സിനിമ അവലോകനം: ജീവിതത്തിൽ സ്വപ്‌നങ്ങൾ കാണാൻ മറന്നു പോയവർ , സ്വപ്‌നങ്ങൾ പാതി വഴിയിൽ എവിടെയോ വിട്ടോടിയവർ എന്നിവരുടെ പ്രതിനിധിയാണ് ലോനപ്പൻ. നമ്മുടെ നാട്ടിൽ എവിടെയെങ്കിലും ഉണ്ടാകും ഇത്തരം ലോനപ്പന്മാർ. അവരുടെ ജീവിതം തീർത്തും റിയലിസ്റ്റിക് ആയി അവതരിപ്പിച്ചിരിക്കുകായണ്‌ ഈ ചിത്രത്തിൽ .ചിത്രത്തിന്റെ സ്ക്രിപ്റ്റ് അത്ര എൻഗേജിങ് അല്ല എങ്കിൽ കൂടിയും, അഭിനയ പ്രകടങ്ങൾ കൊണ്ട് ഓരോരുത്തരും ഞെട്ടിച്ചു. അല്പം ക്ഷമ ഉണ്ടെങ്കിൽ കുടുംബ പ്രേക്ഷകർക്ക് കണ്ടിരിക്കാവുന്ന ഒരു നന്മയുള്ള കൊച്ചു ചിത്രം. അഭിനയം, അഭിനേതാക്കൾ: പഞ്ചവര്ണതതയിലൂടെ പ്രേക്ഷകനെ അഭിനയിച്ചു ഞെട്ടിച്ച ജയറാമിന്റെ മറ്റൊരു പകർന്നാട്ടം ആണ് ' ലോനപ്പൻ' എന്ന കഥാപാത്രം. പണ്ടെങ്ങോ എവിടെയോ കണ്ടു മറന്ന, മലയാളികളുടെ പ

മിഖയേൽ

Image
കഥാസാരം: ജോർജ് പീറ്റർ (സിദ്ദിഖ്) എന്ന ഗോൾഡ് സ്മുഗ്ഗലെർ. അപ്രതീക്ഷിതമായി ജോർജ് പീറ്റർ കൊല്ലപ്പെടുന്നു. കൊലപതകിയെ തേടിയുള്ള പോലീസിന്റെ അന്വേഷണം വന്നു അവസാനിച്ചത് ഒരു പേരിൽ ആണ്.."മിഖായേൽ' . സിനിമ അവലോകനം: മാസ്സ് സിനിമയെന്ന നിലയിൽ മിഖയേൽ എന്ന ചിത്രം പ്രേക്ഷകന് സംതൃപ്തി നൽകുന്നുണ്ട്. കിടിലം ഡയലോഗുകളും , മാസ്സ് ബി ജി എം  എല്ലാം കൂടി ചേർന്ന് നല്ല ഒരു ഓളം ചിത്രം നൽകുന്നുണ്ട്. എങ്കിലും ചിത്രത്തിന്റെ അകെ മൊത്തം കൂട്ടിവായിക്കുമ്പോ ഒരു ഫ്‌ലോ ഇല്ലായ്മ അനുഭവപ്പെടുന്നത് ചിത്രത്തിന് നെഗറ്റീവ് ആയി തീർന്നു. പലപ്പോഴും ചിത്രം ലാഗ് ചെയുന്നു ഉണ്ട്. അല്പം ക്ഷമ ഉണ്ടെങ്കിൽ, പ്രേക്ഷകന് ഒരു വട്ടം കാണാനുള്ള എല്ലാ ചേരുവകളും ഈ ശരാശരി ചിത്രത്തിൽ ഉണ്ട്. അഭിനയം,അഭിനേതാക്കൾ: മിഖയേൽ എന്ന ടൈറ്റിൽ റോളിൽ നിവിൻ ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു. മഞ്ജിമ എന്ന നടി സമ്പൂർണ പരാജയം ആണെന്ന് വീണ്ടും വിളിച്ചോതുന്ന അഭിനയ പ്രകടനം. സിദ്ദിഖ് എന്ന നടനപ്രതിഭ അഭിനയിച്ചു കസറി. സുരാജ് വെഞ്ഞാറമൂടും , സുദേവും, അശോകനും, ഷാജോൺ, ശാന്തി കൃഷ്ണയും ഒക്കെ തങ്ങളുടെ റോളുകൾ മികച്ചതാക്കി. വില്ലൻ വേഷത്തിൽ എത്തിയ ഉണ്ണി മുകുന്ദന് കാര്യമായി സ്ക്രീൻ

വിജയ് സൂപ്പറും പൗർണ്ണമിയും

Image
കഥാസാരം: വിജയ് പൗർണ്ണമിയെ പെണ്ണ് കാണാൻ ചെല്ലുന്നു. നമ്മൾ തമ്മിൽ ചേരില്ല എന്ന് പൗർണമി ആദ്യം തന്നെ പറയുന്നു..അവർ മാറി നിന്ന് സംസാരിച്ചിരുന്ന റൂമിന്റെ ഡോർ ലോക്ക്  ജാം ആകുന്നു. അവർ മണിക്കൂറുകളോളം ആ റൂമിൽ പലതും സംസാരിച്ചിരിക്കുന്നു. അവർ ഇരുവരുടെയും സ്വപ്‌നങ്ങൾ ഒന്നാണെന്ന് തിരിച്ചറിയുന്നിടത്തു കഥ വികസിക്കുന്നു. സിനിമ അവലോകനം: ബൈസൈക്കിൾ തീവ്സ് , സൺ‌ഡേ ഹോളിഡേ എന്നീ മികച്ച ഫീൽ ഗുഡ് സിനിമകൾക്കു ശേഷം ജിസ് ജോയ് എന്ന സംവിധായകനും ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്ന ചിത്രം ആണ്  'വിജയ് സൂപ്പറും പൗർണ്ണമിയും'. പതിവ് ഇക്കുറിയും തെറ്റിച്ചില്ല. മികച്ച ഒരു ഫീൽ ഗുഡ് സിനിമ. പ്രേക്ഷകനെ മുഷിപ്പിക്കാതെ, അതി ഗംഭീര ട്വിസ്റ്റുകളോ സസ്പെൻസുകളോ ഒന്നും ഒരുക്കാതെ, പ്രേക്ഷകന്റെ മനസ്സ് നിറക്കുന്നു ഈ ചിത്രം. മികച്ച ഗാനങ്ങളും വിഷ്വലുകളും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. അഭിനയം, അഭിനേതാക്കൾ: ഐശ്വര്യ ലക്ഷ്മി ആണ് ഈ ചിത്രത്തിലെ യഥാർത്ഥ താരം. പൗര്ണമിയുടെ വേഷം വളരെ നന്നായി തന്നെ അവർ അവതരിപ്പിച്ചു. വിജയ് എന്ന നായക റോളിലൂടെ  ആസിഫ് അലി തന്റെ പതിവ് മാനറിസങ്ങളും ഭാവങ്ങളും പൊടി തട്ടി എടുത്തു. ബാലുവര്ഗീസ് , സിദ്ദിഖ്, KPAC ലളിത