ആൻ മരിയ കലിപ്പിലാണ്
കഥാസാരം: അപ്പനെ പോലെ 'ലോങ്ങ് ജമ്പിൽ ' ഒരു സ്കൂൾ ലെവൽ മെഡൽ വാങ്ങണം എന്നതാണ് കുഞ്ഞു ആനിന്റെ സ്വപ്നം. അവൾ ആ സ്വപ്നത്തിനായി ഏറെ കഠിനാദ്ധ്വാനം ചെയ്തു. ഒടുവിൽ യോഗ്യതാ മത്സര ദിവസം ആനിന്റെ ജമ്പ് , പി. ടി സാർ മനപ്പൂർവം ഫൗൾ വിളിക്കുന്നു. ആൻ മരിയ കലിപ്പിലാകുന്നു. ഒടുവിൽ പി. ടി സാറിനോട് പ്രതികാരം ചെയ്യാൻ ആൻ ഒരാളുടെ സഹായം തേടുന്നു. ആ ആൾ ആനിന്നെ എങ്ങനെ സഹായിക്കുന്നു എന്നത് നർമത്തിൽ ചാലിച്ച് ഒരുക്കിയ ചിത്രം ആണ് 'ആൻ മരിയ കലിപ്പിലാണ്'. സിനിമ അവലോകനം: ഓം ശാന്തി ഓശാന എന്ന അതി മനോഹര തിരക്കഥക്കു ശേഷം വ്യത്യസ്ത തിരക്കഥയുമായി മിഥുൻ മാനുൽ 'ആട് ഒരു ഭീകരജീവി ആണ്' അവതരിപ്പിച്ചപ്പോൾ , തിയറ്ററിൽ അമ്പേ പരാജയമായി മാറി. മറ്റു സംവിധായാകരെ പോലെ ഉടനെ തന്നെ ഒരു മുൻ നിര നായകനെ വെച്ച് സിനിമ പിടിച്ചു ഹിറ്റ് ഉണ്ടാക്കാൻ മിഥുൻ തയ്യാർ ആയില്ല. പകരം ഒരു കൊച്ചു കഥയെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ തയ്യാർ എടുത്തു. ആ തയ്യാറെടുപ്പിന്റെ ഫലം ' ആൻ മരിയ കലിപ്പിലാണ് ' എന്ന ചിത്രത്തിൽ ഉടനീളം കാണാൻ സാധിക്കും. അത്ര മനോഹരമായാണ് ഈ കൊച്ചു ചിത്രം അണിയറക്കാർ ഒരുക്കിയിരിക്കുന്നത്. അഭിനയം, അഭിനേതാക്കൾ: 'ദ