കായംകുളം കൊച്ചുണ്ണി
കഥാസാരം: കായംകുളം ദേശത്തെ വിറപ്പിച്ച പ്രശസ്ത കള്ളനായ കൊച്ചുണ്ണിയുടെ (നിവിൻ പോളി) കഥ പറയുന്ന ചിത്രത്തിൽ ഇത്തിക്കര പക്കി (മോഹൻലാൽ) കൂടി എത്തുന്നതോടെ കഥ മാറുന്നു. സിനിമ അവലോകനം: റോഷൻ ആൻഡ്രൂസ് - ബോബി - സഞ്ജയ് - മോഹൻലാൽ - നിവിൻ പോളി തുടങ്ങിയ വമ്പന്മാർ ഒന്നിക്കുന്ന ചിത്രം എന്ന് പറയുമ്പോൾ തന്നെ പ്രേക്ഷകന് പ്രതീക്ഷ കൂടും. എന്നാൽ പ്രേക്ഷകന്റെ പ്രതീക്ഷയെ അത്ര കണ്ടു ത്രിപ്തിപെടുത്താനായില്ല ഈ ചിത്രത്തിന് എന്നത് ഖേദകരമായ വസ്തുതയാണ്. കായംകുളം കൊച്ചുണ്ണി എന്ന കള്ളന്റെ ഏറ്റവും വല്യ പ്രത്യേകത അദ്ദേഹത്തിന്റെ കൂർമ്മ ബുദ്ധി ആയിരുന്നു. എന്നാൽ ഈ ചിത്രത്തിൽ അത്തരം ബുദ്ധി കൂർമതയോടെ നടത്തുന്ന ഒരു മോഷണ രംഗം പോലും ഇല്ല എന്നത് നിരാശാജനകം ആയി. മോഹൻലാൽ എന്ന നടന്റെ പ്രകടനം , അതിഗംഭീര പശ്ചാത്തല സംഗീതം, ചില കിടിലൻ വിഷ്വൽ ഫ്രെയിംസ് എന്നിവ ഒഴിച്ച് നിർത്തിയാൽ തീർത്തും ശരാശരി പടം ആണ് കായംകുളം കൊച്ചുണ്ണി. തുടക്കത്തിലേ ഐറ്റം സോങ്ങും, പോത്തിനെ ഓടിക്കുന്ന രംഗത്തിലും, ക്ലൈമാക്സിലെ ആക്ഷൻ രംഗങ്ങളിലും ഒക്കെ എവിടെയോ സംവിധായകനെ 'ബാഹുബലി 'സിനിമ സ്വാധീനിച്ചതായി തോന്നി. ചരിത്രം ഒഴിച്ച് നിർത്തി കച്ചവട കണ്ണിൽ മാത്രം ഒര