Posts

Showing posts from November, 2019

കമല

Image
കഥാസാരം: സഫർ (അജു വര്ഗീസ്) ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കർ ആണ്. ആദിവാസികളുടെ പട്ടയ ഭൂമി മറിച്ചു വിൽക്കുന്ന ഒരു ഡീലിനിടയിൽ വെച്ച് സഫർ കമലയെ പരിചയപ്പെടുന്നു. പക്ഷെ കമലക്കു ചില ഉദ്ദേശങ്ങൾ ഉണ്ടായിരുന്നു. എന്തായിരുന്നു കമലയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ എന്നതാണ് 'കമല' എന്ന ചിത്രം പ്രേക്ഷകന് മുന്നിൽ തുറന്നു കാട്ടുന്നത്. സിനിമ വിശകലനം: അജു വര്ഗീസ് നായകനാകുന്ന രഞ്ജിത്ത് ശങ്കർ ചിത്രം എന്ന് കേട്ടപ്പോഴേ പ്രേക്ഷകൻ അമ്പരന്നിട്ടുണ്ടാകും. എന്നാൽ അത്യാവശ്യം നല്ല ഒരു തിരക്കഥയുടെ പിൻബലത്തോടെയാണ് രഞ്ജിത്ത് ശങ്കർ ഈ ഉദ്യമത്തിന് ഇറങ്ങി തിരിച്ചത്. കഥാസാരം പുതുമ നിറഞ്ഞതല്ലെങ്കിൽ കൂടി, തരക്കേടില്ലാത്ത സംവിധാന മികവിലൂടെ ചിത്രം പ്രേക്ഷകനെ പിടിച്ചിരുത്തുന്നു. അങ്ങിങ്ങു പ്രേക്ഷകനെ മുഷിപ്പിക്കുന്നുണ്ടെങ്കിലും ഒരു വട്ടം കണ്ടിരിക്കാവുന്ന ചിത്രം ആണ് കമല. അഭിനയം, അഭിനേതാക്കൾ: നായകനായ സഫർ ആയി അജു വര്ഗീസ് മികച്ച അഭിനയം കാഴ്ച വെച്ചു. തന്നിൽ ഒരു മികച്ച അഭിനേതാവുണ്ടെന്നു വിളിച്ചോതുന്ന പ്രകടനം. നായികയായ റൂഹാനി ശർമ്മ 'കമല'യായി തിളങ്ങി. തീർത്തും പ്രേക്ഷകനെ വേട്ടയാടുന്ന റുഹാനിയുടെ  ലൂക്കുകളും മാനറിസങ്ങളും ചിത്രത്തിന് ജ

ഹെലൻ

Image
കഥാസാരം: ഹെലൻ(അന്നാ ബെൻ) എന്ന പെൺകുട്ടി ഒരു കോൾഡ് സ്റ്റോറേജ് ഫ്രീസറിൽ അകപെടുന്നതും, അവൾ അതിൽ നിന്ന് അതിജീവിക്കുമോ ഇല്ലയോ എന്നുള്ളതും ആണ് 'ഹെലൻ' എന്ന സിനിമയുടെ കഥാസാരം. സിനിമ അവലോകനം: സർവൈവർ ത്രില്ലറുകൾ വിരളമായ മലയാള സിനിമകളിൽ, മികച്ച ഒരു ദൃശ്യാനുഭവം ആണ് 'ഹെലൻ'. മികച്ച സംഭാഷണങ്ങളും, അതിലും മികച്ച കാസ്റ്റിംഗും, മികച്ച സാങ്കേതികതയും എല്ലാം ഒത്തു ചേർന്നപ്പോൾ, ഈ വര്ഷം ഇറങ്ങിയ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായി 'ഹെലൻ' മാറി. പ്രേക്ഷകനെ ആകാംഷയുടെ മുൾമുനയിൽ നിർത്തുമ്പോഴും, ചിത്രത്തിലെ ചില അതി നാടകീയ രംഗങ്ങൾ കല്ലുകടിയാകുന്നുണ്ട്. അഭിനയം: അന്നാ ബെൻ എന്ന അഭിനേത്രിയുടെ കാലിബർ വിളിച്ചോതുന്ന ചിത്രം ആണ് 'ഹെലൻ'. അത്ര മികച്ച രീതിയിൽ ആണ് അന്ന 'ഹെലൻ' എന്ന കഥാപാത്രമായി പകർന്നാടിയത്. ലാലിന്റെ അച്ഛൻ വേഷവും മികച്ച പ്രകടനം ആയി കണക്കാക്കാം. അജു വര്ഗീസ് എന്ന നടന്റെ തീർത്തും വ്യത്യസ്തമായ ഒരു വേഷം ആണ് ഈ ചിത്രത്തിലെ മറ്റൊരു പ്ലസ് പോയിന്റ്. തികഞ്ഞ അനായാസതയോടു കൂടി അദ്ദേഹം അത് അവതരിപ്പിച്ചു ഫലിപ്പിച്ചു. സംഗീതം, സാങ്കേതികം, സംവിധാനം: ഷാൻ റഹ്‌മാൻ ഈണം ഇട്ട ഗാനങ്ങൾ പ്രേക്ഷക പ്രീത

കെട്ട്യോൾ ആണെന്റെ മാലാഖ

Image
കഥാസാരം: സ്ലീവാച്ചായൻ (ആസിഫ് അലി) ഒരു മലയോര കർഷകൻ ആണ്. സൽഗുണ സമ്പന്നൻ. കുടുംബത്തോടും, സുഹൃത്തുക്കളോടും ആത്മാർത്ഥതയും സ്നേഹവും ഉള്ളവൻ. മുപ്പത്തഞ്ചാം വയസ്സിൽ പെണ്ണ് കെട്ടുന്ന സ്ലീവാച്ചായൻ, ഒരിക്കലും പൊറുക്കാനാവാത്ത ഒരു തെറ്റ് തന്റെ ഭാര്യയോട് ചെയുന്നു. എന്തായിരുന്നു ആ തെറ്റ്? സ്ലീവാച്ചായൻ എങ്ങനെ അത് പരിഹരിക്കുന്നു തുടങ്ങിയവ ചിത്രം നിങ്ങള്ക്ക് കാട്ടി തരും. സിനിമ അവലോകനം: ആസിഫ് അലി എന്ന നടനിൽ നിന്ന് ലഭിക്കുന്ന ഫീൽ ഗുഡ് ശ്രേണിയിൽ ഉള്ള സിനിമകളിലേക്ക് ഒരെണ്ണം കൂടി. ഇന്നത്തെ സമൂഹത്തിൽ കുറേപേർ എങ്കിലും കടന്നു പോയിട്ടുള്ള ഒരു വിഷയത്തെ, അതിന്റെ ഗൗരവം ചോർന്നു പോകാതെ, ഹാസ്യത്തിന്റെ മേന്പൊടിയോടു കൂടി അവതരിപ്പിച്ചിരിക്കുകായാണ് ഈ ചിത്രം. അതി ഗംഭീര ട്വിസ്റ്റോ, കിടിലം റൊമാൻസ് രംഗങ്ങളോ, ആക്ഷൻ സീക്വെൻസുകളോ  ഒന്നും ഇല്ലെങ്കിൽ കൂടി, പ്രേക്ഷകന്റെ മനസ്സ് നിറയ്ക്കും ഈ ചിത്രം. അങ്ങിങ്ങു പ്രേക്ഷകനെ മുഷിപ്പിക്കുമെങ്കിലും, ആകെ മൊത്തത്തിൽ കണ്ടിരിക്കാവുന്ന ഒരു ചിത്രം ആണ് 'കെട്ട്യോൾ എന്റെ മാലാഖ '. അഭിനയം, അഭിനേതാക്കൾ: സ്ലീവാച്ചായനായി ആസിഫ് അലി സ്‌ക്രീനിൽ ജീവിക്കുകയായിരുന്നു. ക്ലൈമാക്സ് രംഗങ്ങൾ ഒക്കെ അതി ഗം