Posts

Showing posts from July, 2018

എന്റെ മെഴുതിരി അത്താഴങ്ങൾ

Image
കഥാസാരം: സഞ്ജയ് (അനൂപ് മേനോൻ) ഒരു പ്രശസ്തനായ ഷെഫ് ആണ്. താൻ തുടങ്ങാൻ പോകുന്ന പുതിയ റെസ്റ്റോറന്റിലേക്കുള്ള വ്യത്യസ്ത രുചി ഭേദങ്ങൾ തേടിയുള്ള യാത്രയിൽ സഞ്ജയ് അഞ്ജലി (മിയ) എന്ന കാൻഡിൽ ഡിസൈനർനെ കണ്ടുമുട്ടുന്നു. പ്രൊപ്പോസ് ചെയ്യാൻ ഒരുങ്ങുന്ന സഞ്ജയിനെ അഞ്ജലി മൂന്ന് കാരണങ്ങൾ ചൂണ്ടി കാട്ടി ഒഴിവാക്കുന്നു. എന്തായിരുന്നു സഞ്ചിയ്ക്കുണ്ടായിരുന്ന പോരായ്മകൾ? സഞ്ജയ് അഞ്ജലിയുടെ സ്നേഹം നേടിയെടുക്കുമോ തുടങ്ങിയ  ചോദ്യങ്ങളുടെ ഉത്തരങ്ങൾക്കായി ഈ സിനിമ കാണാം. സിനിമ വിശകലനം: അനൂപ് മേനോന്റെ തിരക്കഥകളിൽ പ്രണയത്തിനു എന്നും വ്യത്യസ്ത ഭാവങ്ങൾ ആണ്. പൈങ്കിളി സാഹിത്യത്തിന് ഒപ്പം തന്നെ തീവ്രമായ പ്രണയ സംഭാഷണങ്ങളും രംഗങ്ങളും അദ്ദേഹത്തിന്റെ മുഖമുദ്രയാണ്. എന്നാൽ കണ്ടു പഴകിയ പഴയ വീഞ്ഞിനെ ഏതു പുതിയ  കുപ്പിയിൽ ആക്കിയാലും  പ്രേക്ഷകൻ അത് കുടിക്കില്ല എന്ന് തെളിയുക്കുന്നതായിരുന്നു പ്രേക്ഷക പ്രതികരണങ്ങൾ. സ്ലോ മൂഡ് റൊമാന്റിക് ചിത്രം ആസ്വദിക്കുന്നവർക്കു വേണ്ടി മാത്രം ഉള്ളതാണ് ഈ ചിത്രം. അഭിനയം, അഭിനേതാക്കൾ: അനൂപ് മേനോൻ എന്ന നടന് ഇണങ്ങുന്ന വേഷമായി തോന്നിയില്ല. അഞ്ജലിയുടെ റോളിൽ മിയ തിളങ്ങി. രൂപം കൊണ്ടും ഭാവം കൊണ്ടും പ്രേക്ഷക

കിനാവള്ളി

Image
കഥാസാരം: അനാഥനായ വിവേകിന് എല്ലാം നാല് സുഹൃത്തുക്കൾ ആയിരുന്നു. എന്നാൽ ആൻ എന്ന പെണ്കുട്ടിയോടുള്ള പ്രണയവും, ഒളിച്ചോട്ടവും , വിവാഹവും എല്ലാം കഴിഞ്ഞപ്പോൾ വിവേക് സുഹൃത്തുക്കളിൽ നിന്ന് അകന്നു നിന്നു. വിവേക് അറിയാതെ ആൻ തങ്ങളുടെ വീട്ടിലേക്കു ആ നാല് സുഹൃത്തുക്കളെയും ക്ഷണിക്കുന്നു. നാല് പേരും വീട്ടിൽ എത്തുമ്പോൾ വിവേകിന് സർപ്രൈസ് ആകുന്നു. അവർ എല്ലാവരും ഒരുമിച്ചു ഒരാഴ്ച അടിച്ചു പൊളിച്ചു ആ ബംഗ്ലാവിൽ ജീവിക്കാൻ തുടങ്ങുമ്പോൾ ചില അസാധാരണ സംഭവങ്ങൾ ഉണ്ടാകുന്നു.. പിന്നീടങ്ങോട്ട് ഭീതിയുടെ 'കിനാവള്ളി' പ്രേക്ഷക മനസ്സിലേക്ക് പടർന്നു കയറുന്നു. സിനിമ അവലോകനം: ഓർഡിനറി , 3 ഡോട്സ് , ശിക്കാരി ശംഭു തുടങ്ങിയ സിനിമകളുടെ അമരക്കാരൻ ആയ സുഗീത് , നവാഗതരെ വെച്ച് അണിയിച്ചൊരുക്കിയ ഒരു ഹൊറർ ഫാന്റസി ചിത്രം ആണ് കിനാവള്ളി. ഗ്രാഫിക്‌സുകളോ, അമിത ശബ്ദ കോലാഹലങ്ങളോ ഒന്നും ഇല്ലാതെ തന്നെ ലൈറ്റ് ആയി ഭീതിയുടെ കണങ്ങൾ പ്രേക്ഷകനിലേക്കു എത്തിക്കാൻ ഒരു പരിധി വരെ അണിയറ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. ചിത്രത്തിന്റെ കഥയിലെ ലോജിക്കുകൾ നോക്കരുതെന്നും, ഇതൊരു കെട്ടു കഥ ആണെന്നും പറഞ്ഞു  അണിയറ പ്രവർത്തകർ ആദ്യം തന്നെ പ്രേക്ഷകനിൽ നിന്നു

മറഡോണ

Image
കഥാസാരം: മറഡോണ (ടോവിനോ) ചിക്കമംഗ്ലൂരിൽ വെച്ച് ഒരു അപകടം പറ്റി ബാംഗ്ലൂർ ഒരു സുഹൃത്തിന്റെ വീട്ടിൽ അഭയം തേടുന്നു. കയ്യിലിരുപ്പ് കൊണ്ട് പലരുടെയും ശത്രുവായ മറഡോണ, തന്റെ തെറ്റുകൾ തിരിച്ചറിയുന്നിടത്തു കഥ പുരോഗമിക്കുന്നു. സിനിമ അവലോകനം: വെറും അര മണിക്കൂർ  ഷോർട് ഫിലിമിൽ പറഞ്ഞു തീർക്കാവുന്ന ഒരു നല്ല ആശയം വലിച്ചു പരത്തി പ്രേക്ഷകന് നൽകിയത് എന്തിനാണെന്ന് മനസിലായില്ല. റൊമാൻസ് രംഗങ്ങളിൽ ഒക്കെയുള്ള ഡയലോഗുകൾ രണ്ടാം കിട സിനിമയെ അനുസ്മരിപ്പിക്കുന്ന നിലയിൽ ആയിരുന്നു. പുട്ടിനു പീര പോലെ കൂടെ കൂടെ നായകന്റെ സിഗരറ്റ് വലിയും, ഒപ്പം ഉള്ള വാണിംഗ് മെസ്സേജും. തീർത്തും പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുന്ന മറഡോണയിൽ, ക്ലിഷേ രംഗങ്ങളുടെ ഉത്സവ മേളം ആണ്.  ഈ സിനിമ എന്തിനു കണ്ടു എന്ന് പ്രേക്ഷകൻ അവസാനം ചോദിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ല. അഭിനയം, അഭിനേതാക്കൾ: ചെമ്പൻ വിനോദ് ആണ് ചിത്രത്തിൽ സാമാന്യം ഭേദപ്പെട്ട അഭിനയം കാഴ്ച വെച്ചത്. ടോവിനോയുടെ സ്റ്റണ്ട് രംഗങ്ങൾ ഉജ്വലം ആയിരുന്നെങ്കിലും, റൊമാൻസ് രംഗങ്ങളിൽ തറ പൈങ്കിളി ആയി പോയി. നായികയായ  ശരണ്യയുടെ പ്രകടനം തീർത്തും നിരാശപ്പെടുത്തി. മികച്ച ഒരു സ്റ്റാർ കാസ്റ്റ് ഇല്ലാത്തതു തന്നെ

ഒരു പഴയ ബോംബ് കഥ

Image
കഥാസാരം ശ്രീക്കുട്ടൻ (ബിബിൻ ജോർജ് ) ഒരു കാലിനു സ്വാധീനക്കുറവുള്ള  അംഗപരിമിതൻ ആണ്. ഒരു വർക്ക് ഷോപ്പിൽ മെക്കാനിക്കായി ജോലി ചെയുന്ന ശ്രീകുട്ടന് കൂട്ടായി ഇപ്പോഴും ഭവ്യൻ (ഹരീഷ് കണാരൻ) ഉണ്ടാവും. സമൂഹത്തിൽ പിന്തള്ളപ്പെടുന്ന  ശ്രീകുട്ടന്റെ ജീവിത കഥയും, പ്രണയവും, നൊമ്പരവും ഒക്കെ ഒത്തു ചേർന്നതാണ് 'ഒരു പഴയ ബോംബ് കഥ'. സിനിമ അവലോകനം: ഷെർലക് ടോംസ് എന്ന പരാജയ ചിത്രത്തിന് ശേഷം ഒരു പുതുമുഖത്തെ വെച്ച് സിനിമ ചെയ്യാൻ ഷാഫി കാണിച്ച ചങ്കൂറ്റത്തിന് ബിഗ് സല്യൂട്ട്. കഥ പഴഞ്ചൻ ആണെങ്കിലും,മികച്ച നർമ രംഗങ്ങൾ കോർത്തിണക്കി പ്രേക്ഷകന് അനായാസേന കണ്ടിരിക്കാവുന്ന ചിത്രമാക്കി തീർത്ത അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. അംഗപരിമിതർക്കു അല്ല പരിമിതി...മറിച്ചു അവർക്കു പരിമിതികൾ ഉണ്ടെന്നു ചിന്തിക്കുന്ന സമൂഹത്തിന്റെ മനസ്സിനാണ് പരിമിതി എന്ന വ്യക്തമായ സന്ദേശം ആണ് ഈ ചിത്രം മുന്നോട്ടു വെക്കുന്നത്. ഇത്തരം കഥ സാധാരണ മലയാളത്തിൽ ദിലീപ് ആണ് ചെയ്യുന്നതെങ്കിലും, ജന്മനാ പോളിയോ ബാധിച്ച ഒരു യഥാർത്ഥ ഹീറോ (ബിബിൻ) നായകൻ ആയതു ചിത്രത്തിന് പുതുമ നൽകുന്നു. അഭിനയം, അഭിനേതാക്കൾ: ജന്മനാ പോളിയോ ബാധിച്ച ബിബിൻ ജോർജ് ആണ് ഈ ചിത്രത്തില

കൂടെ

Image
കഥാസാരം: ജോഷുവ (പൃഥ്വിരാജ്) ചെറുപ്പത്തിലേ കുടുംബ പ്രാരാബ്ധങ്ങൾ ഏറ്റെടുത്തു ഗൾഫിൽ പോകുന്നു. വര്ഷങ്ങളായി നാട്ടിൽ വരാതെ , മാസാമാസം കൃത്യമായി പണം മാത്രം വീട്ടിലേക്കു അയച്ചു കൊണ്ടിരുന്ന ജോഷുവയെ തേടി ഒരു ഫോൺ കാൾ എത്തുന്നു. നാട്ടിലേക്കു അടിയന്തരമായി എത്തേണ്ടി വരുന്ന ജോഷുവയുടെ 'കൂടെ' ഒരാൾ കൂടി എത്തുന്നതോടെ കഥ വികസിക്കുന്നു. സിനിമ അവലോകനം: മഞ്ചാടികുരു, ഉസ്താദ് ഹോട്ടൽ , ബാംഗ്ലൂർ ഡേയ്സ് തുടങ്ങി അഞ്ജലി മേനോൻ കൈ വെച്ച സിനിമകൾ ഒക്കെ തന്നെ മലയാളികൾക്ക് പ്രിയപ്പെട്ടതായിരുന്നു. അവയുടെ നിലവാരത്തിലേക്ക് ഒന്നും എത്തിയില്ലെങ്കിൽ കൂടി മികച്ച ഒരു ദൃശ്യ വിരുന്നൊരുക്കുവാൻ 'കൂടെ' യിലൂടെ അഞ്ജലിക്ക് കഴിഞ്ഞിട്ടുണ്ട്. ബന്ധങ്ങളുടെയും, കണക്കു പറച്ചിലുകളുടെയും കഥാസാരം 'മഞ്ചാടിക്കുരു'വിൽ പരാമർശിച്ചു പോയെങ്കിലും,  അതിൽ നിന്ന് വ്യത്യസ്തമായി തന്നെ ഈ കഥ അവതരിപ്പിക്കാൻ അഞ്ജലിക്ക് സാധിച്ചതാണ് ഈ സിനിമയുടെ പുതുമ. അല്പം ഫാൻറസിയും, സെന്റിമെൻസും, റൊമാൻസും ഒക്കെ കോർത്തിണക്കിയ ഒരു മുത്തുമാല പോലെയാണ് 'കൂടെ' എന്ന സിനിമ. അഭിനയം, അഭിനേതാക്കൾ: പ്രിത്വിരാജിൽ നിന്ന് വീണ്ടും ഒരു അത്യുഗ്രൻ കഥാപാത്രം. വ്യത

നീരാളി

Image
കഥാസാരം: സണ്ണി (മോഹൻലാൽ) ഒരു ജെമ്മോളജിസ്ട് ആണ്. അദ്ദേഹം ഡ്രൈവറായ വീരപ്പനൊപ്പം (സുരാജ്) നാട്ടിലേക്ക് വരും വഴി കൊടും കാട്ടിൽ വെച്ച് അപകടം ഉണ്ടായി വണ്ടി ഒരു മുനമ്പിൽ തൂങ്ങിയാടി നിൽക്കുന്നു. ഒന്നനങ്ങിയാൽ ജീവൻ പോകുമെന്ന നീരാളിപിടുത്തത്തിലാകുന്നു സണ്ണിയുടെയും വീരപ്പന്റെയും ജീവിതം. അവർ ഇരുവരും രക്ഷപ്പെടുമോ ഇല്ലയോ എന്ന അതി ഗംഭീര ക്ലൈമാക്സ് സസ്പെൻസ് ആണ് സിനിമയുടെ ബാക്കി പത്രം. സിനിമ അവലോകനം: ജോസ് പ്രകാശ് സാറിന്റെ ഭാഷയിൽ പറഞ്ഞാൽ "വെൽഡൺ മൈ ബോയ്..."ഇത്രെയും പുതുമ നിറഞ്ഞ ഒരു അവതരണ രീതിയും , മേക്കിങ്ങും തിരഞ്ഞെടുത്തതിന്... ജഗദീഷിന്റെ ഭാഷയിൽ പറഞ്ഞാൽ " ഇത്ര സിമ്പിൾ ആയി ബോറടിപ്പിക്കുന്നതു ജനങ്ങൾക്ക് ഇഷ്ടമാവില്ലേ? Don't they like??" സൂരജ് വെഞ്ഞാറമൂടിന്റെ ഭാഷയിൽ പറഞ്ഞാൽ, "തമാശക്കാണെങ്കിലും പ്രേക്ഷകനോട് ഇങ്ങനൊന്നും ക്രൂരത കാണിക്കരുതെന്നു പറയണേ സാറേ..." അഭിനയം, അഭിനേതാക്കൾ: ചിത്രത്തിൽ ഏറ്റവും മികച്ച അഭിനയ പ്രകടനം മോഹൻലാലിന്റെയോ സുരാജിന്റെയോ എന്നൊക്കെ ചർച്ച വന്നേക്കാം. കാരണം ചില രംഗങ്ങളിൽ മോഹൻലാലിനേക്കാൾ മികച്ച രീതിയിൽ സുരാജ് അഭിനയിച്ചു. മോഹൻലാൽ എന്ന അഭിനയ പ്രതിഭയുട

മൈ സ്റ്റോറി

Image
കഥാസാരം: ജയ് (പ്രിത്വിരാജ്) ഒരു സിനിമ നടൻ ആകാൻ ആഗ്രഹിക്കുന്ന ആളാണ്. തന്റെ ആദ്യ സിനിമയിലെ നായികയായ താരക്ക് ജയ് യോട് പ്രണയം തോന്നുന്നു. സിനിമയുടെ പ്രൊഡ്യൂസർക്കു നായികയോട് പ്രണയം. ജയ് താരയെ സ്നേഹിച്ചാൽ തന്റെ ആദ്യ പടം തന്നെ പെട്ടിയിൽ ആകുമെന്ന് ജയ് മനസിലാക്കുന്നു. താരയുടെ പ്രണയമോ? അതോ സിനിമ എന്ന തന്റെ സ്വപ്നമോ? ഇതിനു രണ്ടിനുമിടയിലുള്ള ജയ് യുടെ ഈ തീരുമാനം ആണ് 'മൈ സ്റ്റോറി' എന്ന ചിത്രം. സിനിമ അവലോകനം: തന്റെ ആദ്യ സിനിമക്ക് തന്നെ ഇത്രയധികം പുതുമയും, വ്യത്യസ്തതയും നിറഞ്ഞ തിരക്കഥ തിരഞ്ഞെടുത്ത പ്രിയ സംവിധായക റോഷിനിക്കു നമോവാകം. 'എന്ന് നിന്റെ മൊയ്‌ദീൻ' എന്ന സൂപ്പർ ഹിറ്റിനു പിന്നാലെ പാർവതിയും, പ്രിത്വിരാജ്ഉം ഇത്തരം ഒരു സിനിമക്ക് വേണ്ടി ഒന്നിക്കണമായിരുന്നോ എന്ന് പ്രേക്ഷകൻ  ചിന്തിച്ചു പോയാൽ കുറ്റപ്പെടുത്താനാവില്ല. അറുബോറൻ തിരക്കഥക്കു കൂട്ടായി അനാവശ്യ ഗാനങ്ങളും, കൃത്രിമത്വം നിറഞ്ഞ ഡയലോഗുകളും. മൊത്തത്തിൽ പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്ന ചിത്രമായി മൈ സ്റ്റോറിയെ മാറ്റി. അഭിനയം, അഭിനേതാക്കൾ: ജയ് എന്ന നായക കഥാപാത്രത്തെ പ്രിത്വിരാജ് എന്തിനു തിരഞ്ഞെടുത്തു എന്ന് തന്നെ മനസിലാകുന്നില