Posts

Showing posts from 2017

മാസ്റ്റർ പീസ്

Image
കഥാസാരം:           നഗരത്തിലെ പ്രശസ്ത കോളേജിലെ വിദ്യാർത്ഥിനി അതി ദാരുണമായി റേപ്പ് ചെയ്യപ്പെട്ടു കൊല്ലപ്പെടുന്നു.  അതേ കോളേജിലെ വിദ്യാർത്ഥികളെ പ്രതി ചേർത്ത് അന്വേഷണം പുരോഗമിക്കുന്നു.  എന്നാൽ ആരോപണ വിധേയരായ വിദ്യാർത്ഥികളെ  വിട്ടു കൊടുക്കാൻ കോളേജ് അധികൃതരും,  മറ്റു വിദ്യാർത്ഥികളും തയ്യാർ ആകുന്നില്ല.  പോലീസും വിദ്യാർത്ഥികളും തമ്മിൽ സങ്കര്ഷം ഉടലെടുക്കുന്നു.  ഈ പ്രശ്നങ്ങൾക്ക് നടുവിൽ കോളേജിലെ  ഇംഗ്ലീഷ് ഡിപ്പാർട്മെന്റിൽ പുതിയ അധ്യാപകനായി എഡ്‌വേഡ്‌ ലിവിങ്സ്റ്റൺ  എത്തുന്നു. പിന്നീട് കഥയാകെ മാറിമറിയുന്നു. ശേഷം സ്‌ക്രീനിൽ. സിനിമ അവലോകനം : രാജാധിരാജ എന്നാ വിജയ ചിത്രത്തിന് ശേഷം,  വീണ്ടും അതേ മാസ്സ് ഫോർമുലയുമായി അജയ് വാസുദേവ് ഒരുക്കിയ മമ്മൂട്ടി ചിത്രം  ആണ്  'മാസ്റ്റർ പീസ് '.  വ്യത്യസ്ത നിറഞ്ഞ ത്രില്ലറും സസ്‌പെൻസും ഒരുക്കാൻ അണിയറക്കാർ ശ്രമിച്ചുവെങ്കിലും,  ആ  ശ്രമം അമ്പേ പാളി പോയി. ഒരു സാധാരണ മലയാളി പ്രേക്ഷകന് പോലും കൊലയാളിയെ ആദ്യമേ ഊഹിച്ചെടുക്കാൻ കഴിയുമ്പോൾ,  ഒരു ശാസ്ത്രീയതയുടെയും അടിസ്ഥാനം ഇല്ലാതെ വേറൊരാൾ കുറ്റവാളിയെ കണ്ട് പിടിച്ചു പ്രേക്ഷകന് അവതരിപ്പിക്കുന്നു.  അതൊക്കെ കണ്ടു ഞെ

ആട് 2

Image
കഥാസാരം: ഷാജി പാപ്പനും പിള്ളേരും വീണ്ടും വടംവലിയിൽ ജയിച്ചു കപ്പ് നേടുന്നു. കപ്പിന് ഒപ്പം പ്രേശ്നങ്ങളും കൂടെ കൂടുന്നു സിനിമ വിശകലനം: ആദ്യ ഭാഗം പരാജയപ്പെട്ട ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങുകയും, അത് കാണാൻ ആയി തിയ്യറ്ററിൽ പൂരത്തിന്റെ തിരക്ക് ഉണ്ടാവുകയും ചെയ്തെങ്കിൽ , ആ ചിത്രത്തിന്റെ പേര് 'ആട് ' എന്നാകും. ടോറന്റ് ഹിറ്റ് ആയി മാറിയ  ആടിന്റെ രണ്ടാം ഭാഗം ഒരുക്കിയപ്പോൾ, പ്രേമയത്തിലോ അവതരണത്തിലോ യാതൊരു പുതുമയും അണിയറക്കാർ ഒരുക്കിയിട്ടില്ല. മറിച്ചു ഒന്നാം ഭാഗം ഇഷ്ടമായവർക്കു വേണ്ടി മാത്രം അതേ പാറ്റേർണിൽ നിർമിച്ച ഒരു ചിത്രം. ഹാസ്യവും, കിടിലം ബാക് ഗ്രൗണ്ട് മ്യൂസിക്കും ആണ് രണ്ടാം ഭാഗത്തിന്റെയും ഹൈലൈറ്. . അഭിനേതാക്കൾ, അഭിനയം : ജയസൂര്യ , സൈജു കുറുപ്പ്, വിനായകൻ തുടങ്ങിയവർ ഒപ്പത്തിനൊപ്പം മത്സരിച്ചു അഭിനയിച്ചു. ധർമജൻ , ഇന്ദ്രൻസ്, തുടങ്ങിയവർ നര്മരംഗങ്ങളിൽ ഗംഭീരം ആയി. ശ്രിന്ദ, സണ്ണി വെയ്ൻ ,അജു, വിജയ് ബാബു  തുടങ്ങിയവർ തങ്ങളുടെ റോളുകൾ ഭംഗിയാക്കി സംഗീതം, സാങ്കേതികം, സംവിധാനം: ഷാൻ റഹ്മാന്റെ പശ്ചാത്തല സംഗീതം ആണ് ചിത്രത്തിന്റെ മുതൽക്കൂട്ട്. വ്യത്യസ്ത നിറഞ്ഞ തിരക്കഥ ഒരുക്കിയില്ലെങ

വിമാനം

Image
കഥാസാരം: വെങ്കിടി (പൃഥ്വിരാജ്) ഇന്ത്യയിലെ മികച്ച ശാസ്ത്രജ്ഞൻ ആണ്. DRDO  ഏവിയേഷൻ വിഭാഗം മേധാവിയായ അദ്ദേഹത്തെ രാജ്യം പദ്മവിഭൂഷൺ നൽകി ആദരിക്കുന്നു. എങ്ങനെയാണ് ഏവിയേഷനിൽ കമ്പം തോന്നി തുടങ്ങിയത് എന്ന ചോദ്യത്തിന് വെങ്കിടിയുടെ മനസ്സിന്റെ കോണിൽ ഒളിപ്പിച്ചു വെച്ച, പ്രണയത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും കഥ തുടങ്ങുന്നു. സിനിമ വിശകലനം: പ്രദീപ് എം നായർ എന്ന സംവിധായകന്റെ ആദ്യ സംരഭം അതി ഗംഭീരം തന്നെ എന്ന് പറയാം. വിമാന നിർമിതിയുടെ കഥകൾ പലതു വന്നിട്ടുണ്ടെങ്കിൽ കൂടി, പ്രണയവും, പാഷനും ഒരു പോലെ സമന്വയിപ്പിച്ചു ഒരു മികച്ച സൃഷ്ടി. അഭിനേതാക്കളുടെ ഒന്നിനൊന്നു മെച്ചമായ അഭിനയവും, മികച്ച പശ്ചാത്തല സംഗീതവും ചിത്രത്തെ ഒരു ക്ലാസ് ചിത്രമാക്കി തീർക്കുന്നു. നാടകീയത പരമാവധി കുറച്ചു, ഇത്തരം ഒരു മികച്ച ചിത്രം സമ്മാനിച്ച സംവിധായകനും, നിർമ്മാതാവിനും അഭിനന്ദനങൾ. അഭിനേതാക്കൾ, അഭിനയം : വെങ്കിടിയായി പ്രിത്വിരാജ് അരങ്ങിൽ ജീവിച്ചു. വെങ്കിടിയുടെ നായിക റോളിൽ ദുർഗ കൃഷ്ണയും അരങ്ങേറ്റം മോശം ആക്കിയില്ല. അലെൻസിയർ, സുധീർ കരമന തുടങ്ങിയവർ മത്സരിച്ചു അഭിനയിച്ചപ്പോൾ, പ്രവീണ  ,സൈജു കുറുപ്പ് തുടങ്ങിയവർ തങ്ങളുടെ ശക്തമായ സാന്നിധ

പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്

Image
കഥാസാരം: ജോയ് താക്കോൽക്കാരന്റെ (ജയസൂര്യ) പുണ്യാളൻ അഗർബത്തീസ് ബാങ്ക് ജപ്തി ചെയ്യുന്നു. പുതിയതായി എന്ത് തുടങ്ങും എന്ന് കരുതുന്ന ജോയിയുടെ മനസ്സിലേക്ക്‌ ഒരു പുതിയ ആശയം എത്തുന്നു. ആന മൂത്രത്തിൽ നിന്ന് ഉണ്ടാക്കുന്ന 'പുണ്യാളൻ വെള്ളം' . ആ സംരഭം തുടങ്ങുമ്പോൾ സർക്കാരിൽ നിന്ന് നേരിടേണ്ടി വരുന്ന പ്രേശ്നങ്ങൾ മൂലം ജോയ് സർക്കാരിന് എതിരെയും മുഖ്യമന്ത്രിക്ക് എതിരെയും തിരിയുന്നതോടു കൂടി കഥ രസകരമാകുന്നു. സിനിമ വിശകലനം: പുണ്യാളൻ അഗർബത്തീസ് എന്ന ഒന്നാം ഭാഗത്തോട് പൂർണമായും നീതി പുലർത്താൻ സാധിച്ച ഒരു രണ്ടാം ഭാഗം.  ആദ്യ സിനിമയേക്കാൾ സാമൂഹിക പ്രസക്തി ഒരു പടി കൂടിയ ചിത്രം തന്നെയാണ് പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്.  രഞ്ജിത്ത് ശങ്കർ എന്ന പ്രതിഭയുടെ കൈയൊപ്പ് പതിഞ്ഞ ഒരു കൊച്ചു ചിത്രം. ഇന്നത്തെ കേരള സമൂഹത്തിന്റെ പ്രതികരണമില്ലായ്മയും, സർക്കാരിന്റെ പൊള്ളത്തരവും എല്ലാം ഹാസ്യത്തിന്റെ ചെരുവക്കൊപ്പം, അതിന്റെ അന്തസത്തു ചോർന്നു പോകാതെ തന്നെ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. അത് തന്നെയാണ് ഈ ചിത്രത്തിന്റെ വിജയവും. അഭിനേതാക്കൾ, അഭിനയം : ജോയ് താക്കോൽക്കാരനായി ജയസൂര്യ ഒരിക്കൽ കൂടി മിന്നും പ്രകടനം കാഴ്ച വെച്ചു.

വില്ലൻ

Image
കഥാസാരം: മാത്യൂസ് (മോഹൻലാൽ) പോലീസ് ഡിപ്പാർട്മെന്റിലെ സമർത്ഥനായ ഓഫീസർ ആണ്. അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടായ ചില തിരിച്ചടികൾ മൂലം അദ്ദേഹം പോലീസ് ജോലി രാജി വെക്കാൻ ഒരുങ്ങുന്നു. രാജി വെക്കാൻ ഒരുങ്ങുന്ന ദിവസം തലസ്ഥാന നഗരിയെ ഞെട്ടിച്ചു കൊണ്ട് മൂന്ന് പേർ ഒരുമിച്ചു കൊല്ലപ്പെടുന്നു. യാതൊരു തുമ്പും കിട്ടാതെ ഡിപ്പാർട്മെന്റ് വലയുമ്പോൾ, ഉന്നതർ മാത്യൂസിനോട് അന്വേഷണം ഏറ്റെടുക്കാൻ ആവശ്യപ്പെടുന്നു. ആദ്യമൊക്കെ പിന്മാറിയെങ്കിലും ഒടുവിൽ അദ്ദേഹം ആ ദൗത്യം ഏറ്റെടുക്കുന്നു. അദ്ദേഹം ആ ദൗത്യത്തിൽ വിജയം കാണുന്നതെങ്ങനെ എന്നതാണ് വില്ലൻ എന്ന സിനിമ.(മെമ്മറിസ് സിനിമയുടെ കഥാസാരവും ആയി സാമ്യം തോന്നാമെങ്കിലും വില്ലന്റെ മോട്ടീവ് വേറെ ആണ് ) . സിനിമ അവലോകനം: ബി ഉണ്ണികൃഷ്ണന്റെ തിരക്കഥയിലെ സംഭാഷണ ശകലങ്ങൾ അതി ഗംഭീരം ആയിരുന്നെങ്കിലും, കെട്ടുറപ്പുള്ള ഒരു തിരക്കഥയുടെ അഭാവം ചിത്രത്തെ പിന്നോട്ടു വലിക്കുന്നു. കണ്ടു പഴകിയ വില്ലന്റെ മോട്ടീവും ,പ്രതീക്ഷിക്കാവുന്ന ക്ലൈമാക്സും ഒക്കെ കൂടി ആയപ്പോൾ ചിത്രം പലപ്പോഴും പ്രേക്ഷകനെ മുഷിപ്പിച്ചു. മോഹൻലാൽ എന്ന നടന്റെ അതി ഗംഭീര പെർഫോമൻസും സ്റ്റൈലിഷ് മാനറിസങ്ങളും മാത്രമാണ് ചിത്രത്

ആകാശ മിഠായി

Image
കഥാസാരം: ഒരു പേപ്പർ മിൽ കോളനിയിൽ താമസിക്കുന്ന മൂന്ന് കുടുംബങ്ങളും, അവിടുത്തെ മൂന്നു ആൺ കുട്ടികളുടെ വളർച്ചയും ആധാരമാക്കിയാണ് ചിത്രത്തിന്റെ കഥാസാരം. ഒരാൾ മകനെ ഡോക്ടർ ആകാനായി പഠിപ്പിക്കുമ്പോൾ, അടുത്ത കുടുംബം മകനെ സ്വയം ഒതുങ്ങി കൂടി, മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ ജീവിക്കാനാണ് പഠിപ്പിക്കുന്നത്. എന്നാൽ ഇവരിൽ നിന്ന് വ്യത്യസ്തമായി ജയ്  (ജയറാം) തന്റെ മകനായ 'ആകാശ് ' നെ വളർത്തുന്നു. മൂന്ന് വ്യത്യസ്ത സാഹചര്യങ്ങളിൽ വളർന്നു വന്ന മൂന്നു കുട്ടികളുടെ ജീവിത കഥയാണ് ;ആകാശമിഠായി ' എന്ന കൊച്ചു ചിത്രം. സിനിമ അവലോകനം: തമിഴിൽ ഹിറ്റായ സമുദ്രക്കനിയുടെ 'അപ്പ' എന്ന ചിത്രത്തിന്റെ മലയാളം പതിപ്പാണ് 'ആകാശമിഠായി'. ജയറാം എന്ന നടനിൽ നിന്ന് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഒരു മികച്ച കുടുംബ ചിത്രം കാണാൻ സാധിച്ചു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. 'എന്റെ വീട് അപ്പൂന്റെയും' എന്ന ചിത്രത്തിന് ശേഷം മലയാളത്തിലെ ഏറ്റവും മികച്ച പേരന്റ്ൽ ചിത്രം ആണ് 'ആകാശ മിഠായി'. അശ്ലീലങ്ങൾ ഇല്ലാത്ത, കോമാളിത്തരം ഇല്ലാത്ത കുടുംബ സമേതം കണ്ടിരിക്കാവുന്ന ഒരു മികച്ച ചിത്രം. ഇന്നത്തെ സാഹ

ഷെർലക് ടോംസ്

Image
കഥാസാരം: തോമസ് (ബിജു മേനോൻ ) ചെറുപ്പകാലം മുതൽ ഷെർലക് ഹോംസിന്റെ ആരാധകൻ ആണ്. ബുദ്ധി കൊണ്ട് കേസ് തെളിയിക്കുന്ന ഒരു നല്ല പോലീസുകാരൻ ആകണം എന്നാഗ്രഹിച്ച തോമസ് പല ജീവിത സാഹചര്യങ്ങളും പ്രേശ്നങ്ങളും അതിജീവിച്ചു ഐ .ആർ . സ്  ഓഫീസർ ആകുന്നു. തന്റെ ആദ്യ കേസ് പിടുത്തം തന്നെ ഒരു സംഭവം ആക്കാൻ തോമസ് തീരുമാനിക്കുന്നു. പക്ഷെ സംഭവിച്ചത് മറ്റൊന്നാണ്. തോമസിന്റെ ജീവിത കഥയാണ് ഷെർലക് ടോംസ്. സിനിമ അവലോകനം : മേരിക്കൊണ്ടൊരു കുഞ്ഞാട് എന്ന ഒറ്റ ചിത്രത്തിലൂടെ ബിജു മേനോന്റെ തലവര തന്നെ മാറ്റിമറിച്ച സംവിധായകൻ ആണ് ഷാഫി. ഷാഫിയും ബിജുമേനോനും ഒന്നിച്ചപ്പോൾ പ്രേക്ഷക പ്രതീക്ഷ വാനോളം ആയിരുന്നു. പക്ഷെ ഇക്കുറി ഈ ടീമിന് പ്രേക്ഷകന്റെ പ്രേതീക്ഷോക്കൊത്തു ഉയരാൻ കഴിയാതെ പോയി . സാമാന്യം ഭേദപ്പെട്ട ഒരു തിരക്കഥയെ അവതരണ രീതി കൊണ്ട് പിന്നോട്ടു വലിച്ചപ്പോൾ ശരാശരിക്കും താഴെ നിൽക്കുന്ന ചിത്രമായി ഷെർലക് ടോംസ് ഒതുങ്ങി. കോമേഡിക്കൊപ്പം വളിപ്പുകളും, അശ്ളീല സംഭാഷണങ്ങളും നിറഞ്ഞപ്പോൾ ചിത്രത്തിന്റെ നിലവാരം താഴെ പോയി . അഭിനയം, അഭിനേതാക്കൾ: തോമസ് എന്ന റോൾ തികച്ചും അനായാസേന ബിജു മേനോൻ അവതരിപ്പിച്ചു. ബിജു മേനോന്റെ ഭാര്യാ വേഷത്തിൽ എത്തിയ ശ്രിന്ദ അഭിന

രാമലീല

Image
കഥാസാരം: അഡ്വക്കേറ്റ് രാമനുണ്ണി (ദിലീപ്) കമ്മ്യൂണിസ്റ്റ് പാർട്ടി എം.ൽ . എ  ആയിരുന്നു. പാർട്ടിയിലെ നയങ്ങളോടുള്ള എതിർപ്പ് മൂലം അദ്ദേഹം പാർട്ടി മാറുന്നു. സ്വന്തം അമ്മ വരെ ശത്രു ആയ ആ സാഹചര്യത്തിൽ രാമനുണ്ണി ഒരു രാഷ്ട്രീയ കൊലപാതകത്തിലെ പ്രതിയായി തീരുന്നു. എല്ലാ തെളിവുകളും രാമനുണ്ണിക്ക്‌ എതിരാകുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള രാമനുണ്ണിയുടെ ലീലകൾ ആണ് ഈ ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നത്. സിനിമ അവലോകനം : സമീപകാല ദിലീപ് സിനിമകളിൽ നിന്ന് വിപരീതമായി ചളികളുടെ അളവ് കുറച്ചു, തിരക്കഥക്കും , സാങ്കേതിക മികവിനും ഊന്നൽ നൽകി ഒരുക്കിയ ചിത്രം ആണ് 'രാമലീല'. സച്ചി എന്ന രചയിതാവിന്റെ പാടവം തന്നെയാണ് ചിത്രത്തിന്റെ നെടുംതൂൺ. പുതുമുഖ സംവിധായകൻ ആണെന്ന് തോന്നാത്ത വിധം മികച്ച ഒരു സെമി ത്രില്ലെർ ഒരുക്കാൻ അരുൺ ഗോപിക്ക് കഴിഞ്ഞിട്ടുണ്ട്. ദിലീപിന്റെ യഥാർത്ഥ ജീവിതത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളുമായി അസാധാരണ സാമ്യം ഈ ചിത്രത്തിന്റെ കഥാപശ്ചാത്തലത്തിനു ഉണ്ട്. പ്രേക്ഷകനെ നിരാശനാക്കാത്ത ഒരു മികച്ച ചിത്രം ആണ് 'രാമലീല'. അഭിനയം, അഭിനേതാക്കൾ: ദിലീപ് എന്ന നടനെ സീരിയസ് റോളിൽ കാണാൻ കഴിഞ്ഞതാണ് ചിത

പറവ

Image
കഥാസാരം: മട്ടാഞ്ചേരിയിലെ പ്രാവ് പറത്തൽ മത്സരവും, അതിനോട് അനുബന്ധിച്ചു പ്രാവുകളെ വളർത്തി പരിശീലിപ്പിക്കുന്ന ഒരു കൂട്ടം യുവാക്കളുടെയും കുട്ടികളുടെയും കഥ.  മട്ടാഞ്ചേരി എന്നാൽ മലയാള സിനിമക്ക് ഗുണ്ടകളുടെ നാടാണ്. ആ ഒരു പ്രതിച്ഛായയെ അട്ടിമറിക്കുന്ന, പുറം ലോകത്തിനു അത്ര പരിചിതമല്ലാത്ത മട്ടാഞ്ചേരിയുടെ വേറിട്ട ജീവിത കഥയാണ്  'പറവ' എന്ന ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നത്. സിനിമ അവലോകനം : സൗബിൻ ഷാഹിർ എന്ന നടൻ സംവിധായകന്റെ റോളിലേക്ക്  ഉയർന്ന ചിത്രമാണ് 'പറവ' . തന്റെ ആദ്യ ചിത്രത്തിൽ തന്നെ തന്റെ നാടിന്റെ വ്യത്യസ്തമാർന്ന ഒരു മുഖം പ്രേക്ഷകന് പകർന്നു നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ചിത്രം മലയാളി പ്രേക്ഷകർക്ക് പുതുമയുള്ള ദൃശ്യാനുഭവം പകരുമ്പോളും,  പ്രേക്ഷക മനസ്സിനെ തൃപ്തിപ്പെടുത്തുന്ന ഒരു ശക്തമായ തിരക്കഥയുടെ അഭാവം ചിത്രത്തിൽ അങ്ങിങ്ങു വലിച്ചു നീട്ടലുകളായി മുഴച്ചു നില്കുന്നു. കഥാപാത്ര സൃഷ്ടിയിൽ മിക്ക കഥാപാത്രങ്ങൾക്കും വേണ്ടത്ര സ്പേസ് നൽകാഞ്ഞത് ഒരു പോരായ്മയായി തോന്നി. എങ്കിലും വ്യത്യസ്തത നിറഞ്ഞ കഥാസാരവും പുതുമ നിറഞ്ഞ അഭിനേതാക്കളും, അഭിനയശൈലികളും,  റിയലിസ്റ്റിക് അവതരണവും പറവയെ ഒരു ശരാശര

ആദം ജോൺ

Image
കഥാസാരം : ആദം (പൃഥ്വിരാജ് ) എന്ന പ്രമുഖ പ്ലാന്റർ ജൂത പെൺകുട്ടി ആയ ആമിയെ വിവാഹം കഴിക്കുന്നു. അവർക്കു ഒരു പെൺകുട്ടി ജനിക്കുന്നു 'ഇള'. സ്കോട്ലൻഡിൽ താമസം ആക്കിയ അവരുടെ മകളായ ഇളയെ ഒരു കൂട്ടം മുഖമൂടിധാരികൾ  തട്ടിക്കൊണ്ടു പോകുന്നു. മകളെ തട്ടിക്കൊണ്ടുപോയതിന്റെ കാരണം അന്വേഷിച്ചുള്ള ആദാമിന്റെ യാത്രയും, മകളെ വീണ്ടെടുക്കുവാനുള്ള ശ്രമവും ആദമിനെ മറ്റൊരു ലോകത്തു എത്തിക്കുന്നു. ശേഷം സ്‌ക്രീനിൽ.... സിനിമ വിശകലനം : മലയാള സിനിമയിൽ വ്യത്യസ്തതകളും പുതുമകളും അവതരിപ്പിക്കുന്നതിൽ മുൻപന്തിയിലാണ് പ്രിത്വിരാജ് എന്ന വ്യക്തിയുടെ സ്ഥാനം. ഓരോ ചിത്രങ്ങളിലൂടെയും അദ്ദേഹം അത് അടിവരയിട്ടു ഉറപ്പിക്കുന്നുണ്ട്. ഇക്കുറിയും പതിവ് തെറ്റിയില്ല. സ്കോട് ലാൻഡ് പശ്ചാത്തലത്തിൽ ഒരുക്കിയ ഒരു ഡാർക്ക് ത്രില്ലെർ ഗണത്തിൽപെടുത്താവുന്ന ചിത്രം ആണ് ആദം ജോൺ. കുടുംബപ്രേക്ഷകരെ ത്രിപ്തിപെടുത്തുന്നതിൽ ചിത്രം പിന്നോട്ടു ആണെങ്കിലും, മികച്ച കുടുംബ പശ്ചാത്തല ഇമോഷണൽ രംഗങ്ങളാൽ സമ്പന്നമാണ് ചിത്രം. ചിത്രത്തിന്റെ ദൈർഖ്യവും, മൂടും സാധാരണ പ്രേക്ഷകനെ പലപ്പോഴും മുഷിപ്പിക്കുന്നു. വ്യത്യസ്തത ഇഷ്ടപെടുന്ന ഏതൊരു സിനിമാപ്രേമിക്കും കണ്ടിരിക്കാവുന്ന ഒരു നല

വെളിപാടിന്റെ പുസ്തകം

Image
കഥാസാരം: തീരദേശത്തെ ഒരു കോളേജിലേക്ക് വൈസ് പ്രിൻസിപ്പലായി ഇടിക്കുള (മോഹൻലാൽ) ചാർജ് എടുക്കുന്നു. ഹോസ്റ്റൽ ഇല്ലാത്ത കോളജിനായി, ഹോസ്റ്റൽ നിർമിക്കുവാൻ ഇടിക്കുള  സർ തീരുമാനം എടുക്കുന്നു. ഹോസ്റ്റൽ പണിയാനുള്ള ഫണ്ട് സ്വരൂപിക്കുവാനായി സിനിമ നിർമാതാവായ വിജയ് ബാബുവിന്റെ സഹായത്തോടെ കോളേജ് പിള്ളേർക്കൊപ്പം ഒരു സിനിമ ഉണ്ടാക്കുവാൻ തീരുമാനം ആകുന്നു. ആ സിനിമക്കുള്ള കഥ തപ്പി നടന്ന അവർക്കിടയിലേക്ക് ആ കോളേജ് ഉണ്ടാകുവാൻ കാരണക്കാരൻ ആയ വിശ്വൻ (അനൂപ് മേനോൻ) എന്ന വ്യക്തിയുടെ ജീവിത കഥ എത്തുന്നു. ശേഷം 'വെളിപാടിന്റെ പുസ്തകം ' എന്ന ചിത്രം പ്രേക്ഷകന് പകർന്നു നൽകും സിനിമ അവലോകനം: മലയാള സിനിമാലോകം രണ്ടു പതിറ്റാണ്ടായി കാത്തിരിക്കുന്ന ചിത്രം ആണ് ലാൽ ജോസ് - മോഹൻലാൽ കൂട്ടുകെട്ടിൽ ഒരു സിനിമ. പ്രേക്ഷകന്റെ പ്രതീക്ഷകൾ വാനോളം എത്തിയപ്പോൾ , ആ പ്രതീക്ഷ നില നിർത്താൻ ഇരുവർക്കും കഴിഞ്ഞില്ല എന്നത്  തികച്ചും ഖേദനാജനകം ആണ്. പുതുമകൾ ഒന്നും അവകാശപ്പെടാൻ ഇല്ലാത്ത തിരക്കഥയെ തന്നാൽ ആവും വിധം നന്നാക്കുവാൻ സംവിധായകൻ ശ്രമിച്ചുവെങ്കിലും പാളി പോയി. കഥാപാത്രങ്ങൾക്ക് കാമ്പില്ലാതെ പോയത് തിരക്കഥയുടെ വലിയ ഒരു പോരായ്മയാണ്. ആക്ഷൻ രം

ഒരു സിനിമാക്കാരൻ

Image
കഥാസാരം: ആൽബി (വിനീത് ശ്രീനിവാസൻ ) ഒരു വൈദികന്റെ (രഞ്ജി പണിക്കർ ) മകനാണ്. ഒരു സംവിധായകൻ ആകണം എന്ന മോഹവുമായി നടക്കുന്ന ആൽബിയുടെ ജീവിതത്തിലേക്ക് കാമുകിയായ സെറ (രജിഷ വിജയൻ)എത്തുന്നു. കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ സേരക്ക് ഒപ്പം കഴിയുന്ന ആൽബി, സാമ്പത്തിക ഞെരുക്കത്തിൽ ആകുന്നു. ആ അവസ്ഥയിൽ അറിയാതെ ചെയ്തു പോകുന്ന ഒരു തെറ്റ് ആൽബിയുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നതാണ്  ' ഒരു സിനിമാക്കാരൻ ' എന്ന ചിത്രം പ്രേക്ഷകന് പകർന്നു നൽകുന്നത്. സിനിമ അവലോകനം: പേര് കേട്ട് ഒരു യുവാവ് സിനിമാക്കാരൻ ആകാനുള്ള തത്രപാടിന്റെ കഥയാണ് ഇതെന്ന് കരുതുമെങ്കിലും, അതല്ലാത്ത ചില ഘടകങ്ങളും കൂടി ചേർത്തത് ചിത്രത്തിന് മാറ്റ് കൂട്ടുന്നു. ചിത്രത്തിന്റെ ഒന്നാം പകുതി മികച്ച ഹാസ്യ രംഗങ്ങൾ കൊണ്ടും, മികച്ച ഗാനങ്ങളാലും സമ്പന്നം ആയിരുന്നു. രണ്ടാം പകുതി ഇൻവെസ്റ്റിഗേഷൻ മോഡിൽ എത്തുമ്പോൾ, ചിത്രത്തിന്റെ ആഖ്യാന ശൈലി പലയിടത്തും പ്രേക്ഷകനെ മുഷിപ്പിച്ചു. ക്ലൈമാക്സിലെ ട്വിസ്റ്റ് ഒക്കെ ഒരു ശരാശരിയെക്കാൾ അല്പം മുകളിൽ നിൽക്കുന്ന പ്രേക്ഷകന് ഊഹിക്കാവുന്നതേ ഉള്ളു. എങ്കിലും പ്രേക്ഷകനെ രസിപ്പിക്കുന്ന ഒരു ശരാശരി ചിത്രം ആണ് ' ഒരു സിനിമാക്കാരൻ'. അ

ഗോദ

Image
കഥാസാരം: കണ്ണാടിക്കൽ എന്ന ഗ്രാമം ഗുസ്തിക്കാരുടെ നാടാണ്. ഒരു കാലത്തു ആ നാട്ടിൽ ഉണ്ടായിരുന്ന ആണുങ്ങൾ ഒക്കെ തന്നെ ഗുസ്തി പരിശീലനം നേടിയവർ ആയിരുന്നു. എന്നാൽ ആ നാട്ടിലെ പുതു തലമുറയ്ക്ക് ഗുസ്തിയോടു പുച്ഛമാണ്. അവർക്കു ക്രിക്കറ്റിനോടും മറ്റു വിനോദങ്ങളോടും ആണ് താല്പര്യം. ഗ്രാമത്തിലെ ഏക മൈതാനത്തിൽ ഗുസ്തി അല്ലാതെ മറ്റു കളികൾ ഒന്നും പാടില്ല എന്ന് പറയുന്ന ഗുസ്തിക്കാരുടെ ക്യാപ്റ്റൻ (രഞ്ജിപണിക്കർ)...!!!  ക്യാപ്റ്റൻ എതിരെയും ഗുസ്തിക്ക് എതിരെയും  സംഘടിക്കുന്ന ക്യാപ്റ്റന്റെ മകൻ ദാസ് (ടോവിനോ) ഉൾപ്പെടെ ഉള്ള പുതു തലമുറ. അവർ തമ്മിലുള്ള രസകരമായ പോരാട്ടങ്ങൾ. ഒടുവിൽ ക്യാപ്റ്റൻ മകൻ ദാസിനെ പഞ്ചാബിലേക്കു എം .ടേക് പഠിക്കാൻ വിടുന്നു. ഗുസ്തി മോഹവുമായി നടക്കുന്ന അദിതി സിംഗ് എന്ന പഞ്ചാബി പെൺകുട്ടി ദാസിന്റെ ജീവിതത്തിലേക്കു കടന്നു വരുന്നതോടെ ഗോദയിൽ പോർവിളി ആരംഭിക്കുന്നു. സിനിമ വിശകലനം: ആദ്യ ചിത്രമായ കുഞ്ഞിരാമായണത്തിൽ ഹാസ്യത്തിന് ആയിരുന്നു ബേസിൽ ജോസഫ് പ്രാധാന്യം നല്കിയതെങ്കിൽ ഇക്കുറി  സ്പോർട്സ് സ്പിരിറ്റ് നിറഞ്ഞ ഒരു ഇൻസ്പിരേഷണൽ സിനിമ ഒരുക്കുന്നുതിനാണ് പ്രാധാന്യം നൽകിയത്. സംവിധായകന്റെ ഉദ്യമം ഒരു പരിധി വരെ വിജയിച്

അച്ചായൻസ്

Image
കഥാസാരം: കൊച്ചിയിലെ പ്രശസ്തമായ നസ്രാണി കുടുംബം ആയ തോട്ടത്തിൽ തറവാട്ടിലെ ഇളം തലമുറ ദുശീലങ്ങളാൽ സമ്പന്നർ ആണ്. കുടി , വലി എന്ന് വേണ്ട അവർക്കു ഇല്ലാത്ത ദുശീലങ്ങൾ ഒന്നും തന്നെ ഇല്ല.കുടുംബത്തിലെ മുതിർന്നവൻ ആയ റോയ് (ജയറാം) മാത്രമാണ് സൽസ്വഭാവി എന്ന് കുടുംബക്കാർ വിശ്വസിച്ചു, റോയ്‌ക്കൊപ്പം കുട്ടികളെ നന്നാക്കാനായി ധ്യാന കേന്ദ്രത്തിലേക്ക് അയക്കുന്നു. എന്നാൽ അവരെക്കാൾ ഒക്കെ തലമുതിർന്ന പോക്കിരിയായ റോയ് അവർക്കൊപ്പം കൂടുമ്പോൾ അവർക്കിടയിൽ ഉണ്ടാകുന്ന രസകരമായ സംഭവ വികാസങ്ങൾ ആണ്  'അച്ചായൻസ്' സിനിമ വിശകലനം : തിങ്കൾ മുതൽ വെള്ളി വരെ, ആടുപുലിയാട്ടം തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം കണ്ണൻ താമരക്കുളവും ജയറാമും ഒന്നിക്കുന്ന ചിത്രം ആണ്  'അച്ചായൻസ് '. മുൻ ചിത്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാർന്ന ഒരു ശരാശരി ചിത്രം ഒരുക്കുന്നതിൽ ഈ കൂട്ടുകെട്ട് വിജയിച്ചിട്ടുണ്ട്.  'അച്ചായൻസ്' ഒരു അതി ഗംഭീര ചിത്രം ഒന്നും അല്ലെങ്കിൽ കൂടിയും, നർമത്തിൽ ചാലിച്ച ഒന്നാം ഭാഗവും,  ആകാംഷഭരിതമായ രണ്ടാം പകുതിയും പ്രേക്ഷകനെ മുഷിപ്പിക്കില്ല. സമീപ കാല ജയറാം ചിത്രങ്ങളിൽ മികച്ച ചിത്രം തന്നെയാണ് അച്ചായൻസ് . മികച്ച ഒരു സ്ക്ര

രാമന്റെ ഏദെൻതോട്ടം

Image
കഥാസാരം: സിനിമ നിർമാതാവായ എൽവിസിന്റെ (ജോജു) ഭാര്യ ആണ് മാലിനി (അനുസിത്താര).  അവർക്കു ഒരു മകൾ.  ഇരുവരുടെയും കല്യാണം കഴിഞ്ഞിട്ടു പത്തിലേറെ വര്ഷം ആയെങ്കിലും സന്തോഷം എന്തെന്ന് അവർ ഇരുവരും അറിഞ്ഞിട്ടില്ല. അവർക്കു ഇരുവർക്കും ഇടയിൽ പ്രണയം എന്നോ നഷ്ടപ്പെട്ട് പോയി. അങ്ങനെ ഒരിക്കൽ ഒരു ഫാമിലി ടൂറിനായി അവർ രാമന്റെ (കുഞ്ചാക്കോ ബോബൻ ) ഏദൻ  തോട്ടം എന്ന റിസോർട്ടിൽ എത്തുന്നു. അവിടെ വെച്ച് മാലിനിയുടെ ജീവിതത്തെ പറ്റി ഉള്ള കാഴ്ചപാട് തന്നെ മാറുന്നു. മാലിനിയുടെയും എൽവിസിന്റെയും ജീവിതത്തിൽ ഏദൻ തോട്ടം ഉണ്ടാക്ക്കിയ മാറ്റങ്ങൾ ആണ് സിനിമയുടെ ബാക്കി പത്രം. സിനിമ വിശകലനം: നവാഗത സംവിധായകരിൽ ഫീൽ ഗുഡ് സിനിമകളുടെ ബ്രാൻഡ് അംബാസിഡർ ആണ് രഞ്ജിത്ത് ശങ്കർ. പാസ്സന്ജർ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ സാമൂഹ്യ പ്രസക്തമായ , നന്മ നിറഞ്ഞ ചിത്രങ്ങൾ ഉണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പതിവ് പോലെ ഇക്കുറിയും ഫീൽ ഗുഡ് സിനിമക്കായി അദ്ദേഹം ശ്രമിച്ചെങ്കിലും , പ്രേക്ഷക മനസ്സിൽ അത്ര കണ്ടങ്ങു ഫീൽ ഗുഡ് ആക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല എന്നത് നിരാശാജനകമാണ്. അങ്ങിങ്ങായി നിഴലിക്കുന്ന വലിച്ചു നീട്ടലുകളും, കഥാപാത്രങ്ങൾക്ക് നൽകിയ വ്യക്തമായ ഐ

കോമറൈഡ് ഇൻ അമേരിക്ക

Image
കഥാസാരം: കേരള കോൺഗ്രസിലെ വിവാദ മന്ത്രിയായ കോര സാറിന്റെ സന്തത സഹചാരിയാണ് മാത്യു (സിദ്ദിഖ് ). മാത്യുവിന്റെ മകൻ അജി  മാത്യു (ദുൽഖുർ സൽമാൻ ) കറതീർത്ത കമ്മ്യൂണിസ്റ്റ് ആണ്. പ്രേമിച്ച പെണ്ണിനെ അവളുടെ വീട്ടുകാർ അമേരിക്കയിലേക്ക് കയറ്റി അയച്ചപ്പോൾ, അവളെ കാണുവാനായി പാസ്സ്പോര്ട്ടും വിസയും ഒന്നുമില്ലാത്ത അജി,അമേരിക്കയിൽ എത്താൻ  ഒരു വളഞ്ഞ വഴി കണ്ടെത്തുന്നു. അജുവിന്റെ യാത്ര വിജയിക്കുമോ ഇല്ലയോ എന്നത് ചിത്രത്തിന്റെ ബാക്കി പത്രം. സിനിമ വിശകലനം: അമൽ നീരദ് സിനിമകൾ പൊതുവെ സ്ലോ മോഷൻ ആണ്  എന്ന പ്രേക്ഷക വിചാരങ്ങൾക്കു അറുതി വരുത്തുവാൻ അമൽ തീരുമാനിച്ചു എന്ന് തോന്നുന്നു. അത്തരം രംഗങ്ങൾ ഒക്കെ താരതമ്യേനെ ഒഴിവാക്കി , ഹാസ്യ രസങ്ങളുടെ മേന്പൊടിയോടു കൂടി അവതരിപ്പിച്ചിരിക്കുന്ന ഒരു ശരാശരി ചിത്രം. പുതുമ ഉള്ള കഥയോ സന്ദര്ഭങ്ങളോ ഒന്നും തന്നെ ഇല്ലെങ്കിലും , കുറ്റമറ്റ രീതിയിൽ ചിത്രം ഒരുക്കുന്നതിൽ അണിയറ പ്രവർത്തകർ ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട്.  പതിവ് അമൽ നീരദ് സിനിമകൾ പോലെ പ്രേക്ഷകനെ അത്രയ്ക്ക് അങ്ങ് മുഷിപ്പിക്കുന്നില്ല എന്നത് ഈ ചിത്രത്തിന്റെ മേന്മയാണ്. അഭിനയം, അഭിനേതാക്കൾ: അജിയുടെ വേഷം ദുല്ഖര് നന്നായി അവതരിപ്പിച്ചു. പാ

രക്ഷാധികാരി ബൈജു ഒപ്പു

Image
കഥാസാരം: നാല്പതുകൾ കഴിഞ്ഞ ഒരു സർക്കാർ ഉദ്യോഗസ്ഥനായ ബൈജു (ബിജു മേനോൻ) ഭാര്യക്കും, മകൾക്കും, അച്ഛനമ്മമാർക്കും ഒപ്പം കുമ്പളം ഗ്രാമത്തിൽ കഴിയുന്നു. ഒപ്പം പഠിച്ചു വളർന്നവർ ഒക്കെ വല്യ വല്യ സ്വപ്നങ്ങളുമായി വിദേശത്തു സുഖിച്ചു കഴിയുമ്പോൾ , സാധാരണ സർക്കാർ ഉദ്യോഗവുമായി ബൈജു നാട്ടിൽ നിൽക്കാൻ ഒരു കാരണം ഉണ്ട്. ആ നാട്ടിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആയ 'കുമ്പളം ബ്രദർസ്'. ബൈജുവിന്റെ എട്ടാം വയസ്സിൽ തുടങ്ങിയ ആ ക്ലബിനൊപ്പം ആണ് ബൈജു ഈ കഴിഞ്ഞ 36  വര്ഷങ്ങളായി ജീവിക്കുന്നത്. ബൈജുവും ,ക്ലബും , കുമ്പളം ബ്രദർസിലെ ഒരു കൂട്ടം യുവജനങ്ങളുടെയും നിഷ്കളങ്ക സ്നേഹത്തിന്റെയും, ആത്മബന്ധത്തിന്റെയും കഥ പറയുന്ന ചിത്രം ആണ്  ' രക്ഷാധികാരി ബൈജു ഒപ്പു'. സിനിമ വിശകലനം മനസ്സിനക്കരെ , നരൻ, അച്ചുവിന്റെ അമ്മ , മീശ മാധവൻ തുടങ്ങിയ മികച്ച സിനിമകൾ രചിച്ച രഞ്ജൻ പ്രമോദിന്റെ കഴിഞ്ഞ മൂന്നു പടങ്ങൾ  മികച്ച നിലവാരം പുലർത്തിയില്ല. എന്നാൽ തന്നെ എഴുതി തള്ളാറായിട്ടില്ല എന്ന് തെളിയിച്ചു കൊണ്ട് ഒരു മികച്ച സൃഷ്ടി ഒരുക്കിയിരിക്കുകയാണ് രഞ്ജൻ പ്രമോദ്. നമ്മുടെ നാടുകളിൽ അന്യം ആയി കൊണ്ടിരിക്കുന്ന ക്ലബ്ബുകളും, കളി സ്ഥലങ്ങളും, മൈതാനങ്

സത്യ

Image
കഥാസാരം: സത്യനാരായണൻ (ജയറാം) പോണ്ടിച്ചേരിയിലെ റമ്മി കളിക്കാരനാണ്. അങ്ങനെ ഇരിക്കെ സത്യാ പ്രശസ്ത ബാർ ഡാൻസർ ആയ റോസിയെ അവരുടെ സങ്കേതത്തിൽ ചെന്ന് തട്ടിയെടുക്കുന്നു. എന്താണ് സത്യക്കു റോസിയിൽ നിന്ന് നേടാനുള്ളത്  എന്ന് പ്രേക്ഷകന് 'സത്യാ' എന്ന ചിത്രം കാട്ടി തരും. സിനിമ അവലോകനം: കുടുംബ സദസ്സുകളുടെ പ്രിയ നായകൻ ആയിരുന്ന ജയറാം ആക്ഷനിലേക്കു ചുവടുമാറ്റി പിടിക്കാനുള്ള ശ്രമം ആയി സത്യ എന്ന ചിത്രത്തെ കാണാം. പ്രിത്വിരാജിന് പുതിയമുഖം നൽകിയ സംവിധായകൻ ആയ ദീപൻ ജയറാമിനൊപ്പം ചേർന്ന ആദ്യ സിനിമ. ഒരു വർഷത്തിന്  ശേഷം ഇറങ്ങിയ ജയറാം ചിത്രം. പക്ഷെ ഈ വിശേഷണങ്ങൾ എല്ലാം കാറ്റിൽ പറത്തി, സത്യ എന്ന ചിത്രം പ്രേക്ഷകന് നിരാശയും വെറുപ്പുമാണ് സമ്മാനിക്കുന്നത്. ഇത്തരം ഒരു തീർത്തും മോശം തിരക്കഥയിൽ കെട്ടിപ്പൊക്കിയ ചിത്രത്തിൽ അഭിനയിച്ച ജയറാമിന് സ്പെഷ്യൽ സല്യൂട്ട്. താങ്കളുടെ നാലും മൂന്നും ഏഴു ഫാൻസുകാർ കൂടി താങ്കളെ വെറുത്തുപോകും ഇത്തരം ചിത്രങ്ങളുമായി വന്നാൽ എന്ന് മനസിലാക്കുന്നത് നന്ന്.  പുതിയ നിയമം ഒരുക്കിയ എ കെ സാജനിൽ നിന്ന് ഇത്ര മോശം തിരക്കഥ പ്രതീക്ഷിച്ചില്ല. പ്രേക്ഷകനെ രസിപ്പിക്കാനുള്ള ഒന്നും തന്നെ ഇല്ലാത്ത ഒരു സിന

സഖാവ്

Image
കഥാസാരം കൃഷ്ണകുമാർ (നിവിൻ പോളി) ഇടതു പക്ഷ വിദ്യാർത്ഥി സംഘടനയുടെ ജനറൽ സെക്രട്ടറി ആണ്. എങ്ങനെയെങ്കിലും കൂടെ ഉള്ളവനെ കുതികാലിനു വെട്ടി അധികാരം കൈയിലെടുക്കാൻ നടക്കുന്ന ഒരു അധികാര മോഹിയായ സഖാവ്. അങ്ങനെ ഇരിക്കെ മറ്റൊരു സഖാവിനു ചോര കൊടുക്കാൻ ആശുപത്രിയിൽ എത്താൻ കൃഷ്ണനോട് പാർട്ടി അധികാരികൾ ആവശ്യപെടുന്നു. ഏതോ ഒരാൾക്ക് വേണ്ടി രക്തം കൊടുക്കാനുള്ള സഹായ മനസ്കത പോലും ഇല്ലാത്ത കൃഷ്ണൻ , പാർട്ടി പറഞ്ഞത് കൊണ്ട് മാത്രം ആശുപത്രിയിൽ രക്തം കൊടുക്കാൻ കാത്തിരിക്കുന്നു. താൻ രക്തം ദാനം ചെയ്യാൻ പോകുന്ന വ്യക്തി ഒരു സാധാരണക്കാരൻ അല്ലാന്നു കൃഷ്ണൻ തിരിച്ചറിയുന്നിടത്തു കഥ വികസിക്കുന്നു. സിനിമ വിശകലനം 101 ചോദ്യങ്ങൾ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ദേശിയ അംഗീകാരം വാങ്ങിയ സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത മുഖ്യധാരാ ചിത്രം ആണ് 'സഖാവ്'. നിവിൻ പോളി എന്ന ന്യൂ ജനറേഷൻ സൂപ്പർ താരത്തിന് ഇത്രയും വ്യത്യസ്തയും വെല്ലുവിളിയും നിറഞ്ഞ ഒരു വേഷം നൽകാൻ കാട്ടിയ സിദ്ധാർഥ് ശിവയുടെ ധൈര്യം പ്രശംസനീയം തന്നെ. സംവിധായകന്റെ തീരുമാനം നൂറു ശതമാനം ശെരിയായിരുന്നു എന്ന് തെളിയിക്കുന്ന നിവിൻ പോളിയുടെ പ്രകടനം. എന്താകണം ഒരു സഖാവ്, എന്ത് ആകരുത് ഒരു

1971 - ബിയോണ്ട് ബോർഡേഴ്സ്

Image
കഥാസാരം: 1971 ൽ നടന്ന ഇന്ത്യ - പാകിസ്ഥാൻ യുദ്ധരംഗങ്ങളുടെ ഒരു ഏട്, കേണൽ സഹദേവൻ(മോഹൻലാൽ) എന്ന പട്ടാളക്കാരന്റെ വീക്ഷണകോണിൽ ദൃശ്യവൽക്കരിച്ചിരിക്കുന്നു.  സിനിമ വിശകലനം:  യുദ്ധ സിനിമകളുമായി മലയാള സിനിമയിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് മേജർ രവി. മോഹൻലാൽ എന്ന നടനെ മികച്ച രീതിയിൽ ഉപയോഗിച്ച കീർത്തിചക്ര, കുരുക്ഷേത്ര തുടങ്ങിയ ചിത്രങ്ങളുടെ വിജയം  ഈ ചിത്രത്തിലും ആരാധകർ പ്രതീക്ഷിച്ചു. എന്നാൽ അവരുടെ മുഖത്തു നോക്കി കൊഞ്ഞനം കാട്ടുന്ന തരത്തിൽ ഉള്ള തിരക്കഥയും, പ്രേക്ഷകനെ ആവേശം കൊള്ളിക്കാത്ത യുദ്ധരംഗങ്ങളും കൊണ്ട് നിറച്ച ഒരു ശരാശരിയിലും താഴ്ന്ന സിനിമയാക്കി മേജർ രവി ഇതിനെ മാറ്റി. പല രംഗങ്ങളും , സംഭാഷണ ശകലങ്ങളും (ഉദാഹരണമായി ഹോസ്പിറ്റലിൽ അച്ഛൻ മരിച്ചെന്നു നേഴ്സ് മകനോട് പറയുന്ന രംഗം )കൃത്രിമത്വം നിറഞ്ഞതു ആയിരുന്നു. മോഹൻലാൽ എന്ന അഭിനയ പ്രതിഭയുടെ സാന്നിധ്യം കൂടിയില്ലായിരുന്നെങ്കിൽ സമ്പൂർണ പരാജയം ആയി തീർന്നെന്നെ ഈ ചിത്രം. സബ്‌ടൈറ്റിൽ ഇല്ലാതെ ഹിന്ദി ഡയലോഗുകൾ ചിത്രത്തിൽ ഉടനീളം  കാണിക്കുന്നത് , ഹിന്ദി അറിയാത്ത പ്രേക്ഷകർക്ക് അരോചകമാണ് എന്ന് മേജർ രവി എന്നാണോ മനസിലാക്കുന്നത്?? അഭിനയം, അഭിനേതാ

ദി ഗ്രേറ്റ് ഫാദർ

Image
കഥാസാരം: ഡേവിഡ് നൈനാൻ (മമ്മൂട്ടി) ഒരു പ്രമുഖ ബിൽഡർ ആണ്. ഡേവിഡിന്റെ ഏക മകൾ  സാറക്ക് (അനിഖ) അമ്മയേക്കാൾ(സ്നേഹ) ആരാധന അപ്പനോട് ആയിരുന്നു. സാറക്ക് ഡേവിഡ് ആയിരുന്നു സൂപ്പർ ഹീറോ. ഡേവിഡിനും മകളുടെ സന്തോഷത്തിനു അപ്പുറം ഒന്നും ഇല്ലായിരുന്നു. അങ്ങനെ ഇരിക്കുമ്പോ ചില അനിഷ്ട സംഭവങ്ങളാൽ സാറയുടെ ചിരി മായുന്നു.  സാറയുടെ പഴയ ചിരിക്കുന്ന മുഖം വീണ്ടെടുക്കാൻ ഡേവിഡ് യഥാർത്ഥ സൂപ്പർ ഹീറോ ആയി മാറുന്നിടത്തു കഥ പുരോഗമിക്കുന്നു. സിനിമ വിശകലനം: തുടരെ തുടരെ പരാജയങ്ങൾ ഏറ്റു വാങ്ങിയ മമ്മൂട്ടിക്കും, മമ്മൂട്ടിയുടെ ആരാധകർക്കും പ്രതീക്ഷ നൽകുന്ന രീതിയിൽ ആയിരുന്നു സിനിമയുടെ ഫസ്റ്റ് ലൂക്കും , ട്രെയ്ലറും എല്ലാം.  ആ പ്രതീക്ഷകൾക്ക് മങ്ങൽ ഏൽപ്പിക്കാതെ, പ്രേക്ഷകനെ തൃപ്തിപ്പെടുത്താൻ സാധിച്ച ചിത്രം ആണ്  'ദി ഗ്രേറ്റ് ഫാദർ'. പുതുമുഖ സംവിധായകനും രചയിതാവും ആയ ഹനീഫ് അദാനി  മികച്ച രീതിയിൽ തന്നെ ചിത്രം അവതരിപ്പിച്ചിട്ടുണ്ട്. ആദ്യ ഭാഗം അൽപ്പം ഇഴഞ്ഞു നീങ്ങിയെങ്കിലും, രണ്ടാം ഭാഗം കാണികളെ  ആകാംഷയുടെ മുൾമുനയിൽ നിർത്താൻ ഉതകുന്ന രീതിയിൽ ഒരുക്കിയിരിക്കുന്നു. മലയാള സിനിമ ഇന്നുവരെ കാണാത്ത ഒരു വ്യത്യസ്തയും, ഭീതിയും നിറച്ച വി

ടേക്ക് ഓഫ്

Image
കഥാസാരം: 2014 ൽ ഇറാഖിലെ ആഭ്യന്തര യുദ്ധത്തിൽ IS തീവ്രവാദികളാൽ  ബന്ദികളാക്കപ്പെട്ട 46 ഇന്ത്യൻ നേഴ്സ് മാരുടെ നിസ്സഹായാവസ്ഥയും രക്ഷപെടലിന്റെയും യഥാർത്ഥ അനുഭവങ്ങൾ നമ്മൾ പത്രങ്ങളിലും, ചാനലുകളിൽ നിന്നും കണ്ടു അറിഞ്ഞതാണ്. എന്നാൽ പ്രസ്തുത സംഭവത്തിന്റെ തീവ്രതയും, ഭീകരതയും അതേ പോലെ പ്രേക്ഷകന് മുന്നിൽ ഒരു  ദൃശ്യാനുഭവം ആയി  വരച്ചു കാട്ടുകയാണ്  'ടേക്ക് ഓഫ് ' . സമീറ (പാർവതി) എന്ന നഴ്‌സിന്റെ വീക്ഷണ കോണിലാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. സിനിമ വിശകലനം: ഒരു യഥാർത്ഥ സംഭവം സിനിമയാക്കുക മലയാളത്തിൽ ഇത് ആദ്യം അല്ല.ഈ കഴിഞ്ഞ വർഷങ്ങളിൽ തന്നെ മൊയ്‌ദീൻ -കാഞ്ചനമാല പ്രണയവും, ജേക്കബിന്റെ സ്വർഗ്ഗരാജ്യവും ഒക്കെ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനം ആക്കി ചിത്രീകരിച്ചവ ആയിരുന്നു. ഇത്തരം ചിത്രങ്ങളുടെ വൻവിജയം മൂലം ആകും തന്റെ ആദ്യ ചിത്രവും ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തി നിർമിക്കാൻ മഹേഷ് നാരായണൻ തയ്യാർ ആയതു. ഇത്തരം ചിത്രങ്ങൾ നിർമിക്കുമ്പോൾ സംവിധായകനും, എഴുത്തുകാരനും എത്രത്തോളം ഗൃഹപാഠം ചെയ്യുന്നുവോ അത്രത്തോളം ചിത്രത്തിന്റെ മാറ്റ് കൂടും.  തന്റെ ആദ്യ ചിത്രം പത്തരമാറ്റോടു കൂടി അവതരിപ്പിക്കാൻ കഴിഞ്ഞതിൽ മഹേ

മുന്തിരിവള്ളികൾ തളിർക്കുമ്പോൾ

Image
കഥാസാരം: ഉലഹന്നാൻ(മോഹൻലാൽ) പഞ്ചായത്ത് സെക്രട്ടറി ആയി ജോലി ചെയുന്ന മധ്യവയസ്ക്കൻ ആണ്. അദ്ദേഹത്തിന്റെ ഭാര്യ ആനി (മീന), ഒരു മകൾ , ഒരു മകൻ അടങ്ങുന്നതാണ് ഉലഹന്നാന്റെ കുടുംബം. സ്വന്തം ഭാര്യ ഉൾപ്പെടെ ജീവിതത്തിൽ എല്ലാത്തിനോടും മടുപ്പു തോന്നിയിരുന്ന ഉലഹന്നാനു ഒരു ദിവസം ഭാര്യയിൽ പുതുമ കാണാൻ തുടങ്ങുന്നു. അവരുടെ ജീവിതം മാറി മറിയുന്നു. പിന്നീടങ്ങോട്ട് അവരുടെ ജീവിതത്തിന്റെ മുന്തിരിവള്ളികൾ തളിർത്തു തുടങ്ങുന്നിടത്തു കഥ പുരോഗമിക്കുന്നു. സിനിമ അവലോകനം : 'വെള്ളിമൂങ്ങ' എന്ന ആദ്യ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട ജിബു ജേക്കബ് എന്ന സംവിധായകൻ, മോഹൻലാൽ എന്ന സൂപ്പർ താരത്തോടൊപ്പം യോജിച്ചപ്പോൾ പ്രേക്ഷക പ്രതീക്ഷ  വാനോളം ആയിരുന്നു. ആ പ്രതീക്ഷ ഒരു പരിധി വരെ കാത്തു സൂക്ഷിക്കാൻ ഈ സിനിമക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്നത്തെ 60%  കുടുംബങ്ങളിലും കണ്ടു വരുന്ന രണ്ടു വ്യത്യസ്ത പ്രേശ്നങ്ങൾ സിനിമയുടെ ആദ്യ പകുതിയിലും, രണ്ടാം പകുതിയിലും ആയി പ്രേക്ഷകന് മുന്നിൽ അവതരിപ്പിച്ചു. കുടുംബപ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ഒരു നല്ല ചിത്രമാണ് 'മുന്തിരി വള്ളികൾ തളിർക്കുമ്പോൾ'. റിയലിസ്റ്റിക് അനുഭവങ്ങളാൽ സമ്പന്നമായ ചിത്രത്തിൽ അങ്ങിങ്ങായ