Posts

Showing posts from 2016

ആനന്ദം

Image
കഥാസാരം : ഒരു എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുന്ന കമ്പ്യൂട്ടർ സയൻസ് കുട്ടികൾ ഇൻഡസ്ട്രിയൽ വിസിറ്റിന് പോകുന്നു. വരുൺ , കുപ്പി, അക്ഷയ്, ഗൗതം, ദിയ , ദർശന , ദേവിക   തുടങ്ങിയവർ ആണ് കുട്ടികളിൽ പ്രമുഖർ. കുട്ടികൾക്ക് ഒപ്പം ചാക്കോ മാഷും ലവ്ലി  മിസ്സും. വിജയനഗരയിലെ ഹംപി കണ്ടു , അത് വഴി ഗോവയിൽ പോയി  ന്യൂ ഇയർ ആഘോഷിച്ചു വരാൻ ആണ് പ്ലാൻ. ഈ ഐ വി ദിനങ്ങളിൽ ഇവർ ഓരോരുത്തരുടെയും ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളുടെയും , മാറ്റങ്ങളുടെയും ദൃശ്യാവിഷ്‌കാരം ആണ്  'ആനന്ദം'. സിനിമ വിശകലനം: കോളേജ് പശ്ചാത്തലത്തിൽ അനേകം ചിത്രങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും, ഒരു കോളേജിലെ ഇൻഡസ്ട്രിയൽ വിസിറ്റ് കഥാതന്തുവാക്കി ഒരു ചിത്രം ആദ്യം ആണ്. ഈ ചിത്രം ഇന്നത്തെ യുവാക്കളെ പൂർണമായും തൃപ്തിപ്പെടുത്തുന്ന ഒരു അതി മനോഹര ചിത്രം ആണ്. അത്ര സ്വാഭാവികമായി ആണ് ചിത്രത്തിലെ ഭൂരിഭാഗം കഥാസന്ദർഭങ്ങളും പ്രേക്ഷകന് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. ഓരോ കഥാപാത്രങ്ങളെയും നമ്മുടെ കോളേജുകളിൽ ഉള്ള ആരുമായെങ്കിലും സാദൃശ്യപ്പെടുത്താം. അത് തന്നെ ആണ് ഈ ചിത്രത്തിന്റെ വിജയം. സിനിമയുടെ ആകെ മൊത്തം ഫ്രഷ്‌നെസ്സുമായി തട്ടിച്ചു നോക്കുമ്പോൾ ചില ക്ലിഷേ രം

കവി ഉദ്ദേശിച്ചത്

Image
കഥാസാരം : അള്ളിമൂലയിലെ നാട്ടുകാർക്ക് വോളി ബോൾ ഒരു ലഹരിയാണ്. ഓരോ വർഷവും നടക്കുന്ന ടൂർണമെന്റിൽ പന്തയം വെക്കലും, ടീം ഇറക്കലും ഒക്കെ അവരുടെ പതിവ് കലാപരിപാടികൾ ആണ്. ആ നാട്ടിലെ പ്രമുഖ ധനിക കുടുംബത്തിലെ പൊങ്ങച്ചക്കാരനായ വട്ടത്തിൽ ബോസ്കോ (നരേൻ), ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന സാധാരണ ചെറുപ്പക്കാരുടെ പ്രതിനിധി ആയി ജിമ്മി (ആസിഫ് അലി). ഇവർക്ക് രണ്ടാൾക്കും ഇടയിലേക്ക്  ഒരു വോളി ബോൾ ടൂർണമെന്റിന്റെ പന്തയം ഒരുങ്ങുന്നു. പന്തയം ആര് ജയിക്കുമെന്നതു "കവി ഉദ്ദേശിച്ചത്" എന്ന ചിത്രം പ്രേക്ഷകന് മുന്നിൽ ദൃശ്യവൽക്കരിക്കുന്നു. സിനിമ വിശകലനം: പുലി മുരുകൻ, തോപ്പിൽ ജോപ്പൻ തുടങ്ങിയ വമ്പൻ ചിത്രങ്ങൾക്കൊപ്പം ഇറങ്ങിയ ഒരു കൊച്ചു ചിത്രം. വോളി ബോൾ കളിയുടെ രസവുമായി ഈ വര്ഷം ഇറങ്ങിയ കരിങ്കുന്നം 6S നു ശേഷം , മറ്റൊരു വോളി ബോൾ തരംഗം. ചിത്രത്തിന്റെ ആദ്യ പകുതി ഒക്കെ പ്രേക്ഷകനെ നല്ല രീതിയിൽ മുഷിപ്പിക്കുന്നുണ്ടെങ്കിലും, രണ്ടാം പകുതിയിലെ വോളി ബോൾ രംഗങ്ങളും, പന്തയങ്ങളും, മതസരങ്ങളും പ്രേക്ഷകനെ ആവേശത്തിൽ ആഴ്ത്തി. 90കളിൽ മലയാള സിനിമയിൽ ഇറങ്ങേണ്ടിയിരുന്ന ഒരു ചിത്രം ആണെങ്കിലും, പ്രേക്ഷകനെ ഒരു പരിധി വരെ ചിത്രം ത്രിപ്തിപെടുത്

തോപ്പിൽ ജോപ്പൻ

Image
കഥാസാരം: തോപ്പിൽ കുടുംബത്തിലെ ഒരേയൊരു ആൺ സന്തതി. അതാണ് 'ജോപ്പൻ'. ജോപ്പൻ നല്ല ഒന്നാംതരം കബഡി കളിക്കാരൻ ആണ്. കബഡിയിൽ വിജയിച്ചു ട്രോഫിയുമായി വീട്ടിലേക്കു പോകുമ്പോൾ ആണ് ജോപ്പൻ ആദ്യമായി ആനിയെ കാണുന്നത്. പിന്നീട് അവര് പ്രണയത്തിൽ ആകുന്നു.വീട്ടുകാരും നാട്ടുകാരും അറിയുന്നു. ഒടുവിൽ സ്വന്തം കാലിൽ നിൽക്കാനുള്ള പണം സമ്പാദിച്ചിട്ടേ തിരിച്ചു വരുള്ളൂ എന്ന് പറഞ്ഞു കൊച്ചു ജോപ്പൻ നാട് വിടുന്നു. കഥയുടെ ബാക്കി പ്രേക്ഷകന് മനസിലായി കാണും എന്നതിനാൽ ഞാൻ സസ്പെൻസ് കളയുന്നില്ല. സിനിമ വിശകലനം: മികച്ച ഒരു കഥാസാരം ഇല്ല...മികച്ച ഡയലോഗ് ഇല്ല...മികച്ച കോമഡി രംഗങ്ങൾ ഇല്ല...മമ്മൂട്ടി എന്ന നടന്റെ മാസ്സ് - റൊമാന്റിക് സീനുകളാൽ സമ്പന്നം ആയ ചിത്രം. മമ്മൂട്ടി ഇത്തരം കോമാളി വേഷങ്ങൾ ആടി പ്രേക്ഷകനെ മുഷിപ്പിക്കരുത് എന്നൊരു അപേക്ഷ ഉണ്ട്. മമ്മൂട്ടി എന്ന നടനെ ഇഷ്ടപെടുന്ന ഏതൊരാളെയും ഈ ചിത്രം പൂർണമായും ത്രിപ്തിപെടുത്തും. മറ്റു സാധാരണ പ്രേക്ഷകർക്ക് ഇത് തീർത്തും കണ്ടു പഴകിയ ഒരു സാധാരണ ചിത്രം ആണ്. അഭിനയം, അഭിനേതാക്കൾ : ജോപ്പനായി മമ്മൂട്ടി തിളങ്ങി. ചില രംഗങ്ങളിൽ ഒക്കെ മമ്മൂട്ടിയുടെ കുണുങ്ങി കുണുങ്ങി ഉള്ള നടത്തം ഒഴിവാ

ഒരു മുത്തശ്ശി ഗദ

Image
കഥാസാരം: ഒരു ഇടത്തരം കുടുംബം . അവിടെ അറുപത്തിനു മുകളിൽ പ്രായം ഉള്ള ഒരു അമ്മച്ചി. പേര് ലീലാമ്മ.അമ്മച്ചി എന്തിനും ഏതിനും മക്കളുമായും, കൊച്ചു മക്കളുമായും ഒക്കെ വഴക്കിടും. നമ്മുടെ ഭാഷയിൽ പറഞ്ഞാൽ മൂശേട്ട സ്വഭാവം. വീട്ടിലെ ജോലിക്കാരിയുമായി വഴക്കു. എന്തിനും ഏതിനും നിര്ബന്ധബുദ്ധി . അമ്മച്ചിയുടെ ഈ സ്വാഭാവം കാരണം മകനും, മരുമകളും, കൊച്ചു മക്കളും ഒക്കെ അമ്മച്ചിയിൽ നിന്ന് മാനസികമായി അകലുന്നു.  ഇത് എന്റെ വീട്ടിലെ കഥയല്ലേ എന്ന് നിങ്ങൾക്കു ഇപ്പൊ തോന്നിയെങ്കിൽ, അത് തന്നെയാണ്  'ഒരു മുത്തശ്ശി ഗദ' എന്ന ചിത്രം പ്രേക്ഷകന് വരച്ചു കാട്ടുന്നത്.  ഒരു റിയലിസ്റ്റിക് കഥാ പശ്ചാത്തലം. സിനിമ വിശകലനം: 'ഓം ശാന്തി ഓശാന ' എന്ന അതിമനോഹര ചിത്രത്തിന് ശേഷം ജൂഡ് ആന്റണി എന്ന സംവിധായകൻ രണ്ട് വർഷത്തെ നീണ്ട ഇടവേള എടുത്തു ചെയ്ത സിനിമ. ആദ്യ സിനിമയിലെ തിരക്കഥാകൃത്തു സ്വതന്ത്ര സംവിധായകൻ ആയപ്പോൾ, ജൂഡ് തിരക്കഥാകൃത്തിന്റെ വേഷം ഇക്കുറി ഏറ്റെടുത്തു. നിവിൻ പോളിയുടെ കഥയ്ക്ക് അത്യാവശ്യം നല്ല തിരക്കഥ ഒരുക്കാൻ ജൂഡിന് കഴിഞ്ഞിട്ടുണ്ട് എന്നതിൽ ആശ്വസിക്കാം. വർത്തമാന കുടുംബങ്ങളിൽ കണ്ടു വരുന്ന ഒരു പൊതു പ്രശ്നത്തെ, അതിന്റെ ത

ഊഴം

Image
കഥാസാരം : സൂര്യ കൃഷ്ണമൂർത്തി (പൃഥ്വിരാജ്) യൂ എസിൽ എഞ്ചിനീയർ ആണ്. സഹോദരിയുടെ കല്യാണത്തിനായി നാട്ടിൽ എത്തി മടങ്ങി പോകുന്ന സൂര്യ , വൈകാതെ തന്റെ കുടുംബം ദാരുണമായി കൊല്ലപ്പെട്ട വാർത്ത അറിഞ്ഞു തകരുന്നു. പിന്നീട് തന്റെ കുടുംബം തകർത്തവരോടുള്ള സൂര്യയുടെ പ്രതികാരം ആണ്  'ഊഴം ' സിനിമ അവലോകനം: ജീത്തു ജോസഫ് എന്ന സംവിധായകൻ ഒരു ബ്രാൻഡ് ആണ്. ലൈഫ് ഓഫ് ജോസൂട്ടി എന്ന അവസാന ചിത്രം പരാജയപെട്ടപ്പോഴും, ഊഴം മികച്ച ഒരു സിനിമ അനുഭവം ആയിരിക്കുമെന്ന് പ്രേക്ഷകൻ പ്രതീക്ഷിച്ചു. എന്നാൽ പ്രേക്ഷക പ്രതീക്ഷയെ അമ്പേ സാധൂകരിക്കാൻ ഈ ഊഴത്തിൽ ജിത്തുവിന് സാധിച്ചിട്ടില്ല. നോൺ - ലീനിയർ പാറ്റേർണിൽ പറഞ്ഞു പോകുന്ന കഥാ ശൈലി ഒഴികെ നിർത്തിയാൽ, മറ്റുള്ളതൊക്കെ സ്ഥിരം പ്രിതികാര കഥകളുടെ ചേരുവ തന്നെ. സിനിമ ഇറങ്ങും മുൻപേ ജിത്തു ജോസഫ്, ഇതൊരു സസ്പെൻസ് ചിത്രം അല്ല എന്ന് പറഞ്ഞിരുന്നു. അത് കൊണ്ട് തന്നെ പ്രേക്ഷകൻ ആ മനോഭാവത്തോടെ വേണം ഈ സിനിമയെ സമീപിക്കാൻ. അഭിനയം, അഭിനേതാക്കൾ: പൃഥ്വിരാജ് വീണ്ടും പ്രസരിപ്പും, ചുറുചുറുക്കും ഉള്ള യുവാവായി , സ്റ്റൈലിഷ് ആയി ഈ ചിത്രത്തിൽ കാണപ്പെട്ടു. സൂര്യ എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ ഉൾകൊള്ളാൻ പ്രിത്വിക്ക

ഒപ്പം

Image
  കഥാസാരം: ജയരാമൻ ജന്മനാ അന്ധൻ ആണ്. അദ്ദേഹം ഒരു അപ്പാർട്മെന്റിൽ ലിഫ്റ്റ് ഓപ്പറേറ്റർ ആയി ജോലി ചെയ്യുകയാണ്. അങ്ങനെ ഇരിക്കെ ജയരാമൻ ഒരു കൊലപാതകത്തിന് സാക്ഷി ആകേണ്ടി വരുന്നു. കണ്ണില്ലാത്ത ആള് എങ്ങനെ സാക്ഷിയാകും? പോലീസിന്റെ സംശയം ജയരാമൻ നേരെ നീളുന്നു. യഥാർത്ഥ കുറ്റവാളിയെ കണ്ടുപിടിക്കാനുള്ള ജയരാമന്റെ ശ്രമങ്ങൾ ആണ് 'ഒപ്പം' പ്രേക്ഷകന് പകർന്നു നൽകുന്നത്. സിനിമ അവലോകനം: പ്രിയദർശൻ - മോഹൻലാൽ കൂട്ടുകെട്ട് മലയാളത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നാണ്. ഒരുപാട് സൂപ്പർ ഹിറ്റുകൾ നൽകിയ ഇവർ, കഴിഞ്ഞ കുറെ നാളായി പ്രേക്ഷകരെ നിരാശരാക്കിയിരുന്നു. പ്രേക്ഷകന്റെ എല്ലാ നിരാശയും തൂത്തു എറിയുന്ന ചിത്രം ആണ് 'ഒപ്പം'.തുടക്കം മുതൽ തന്നെ പ്രേക്ഷകനെ രസിപ്പിക്കുന്നതിലും, ആകാംഷാഭരിതരാക്കുന്നതിലും ചിത്രം വിജയിച്ചു. ചിത്രത്തിൽ അങ്ങിങ്ങായി ചില വലിച്ചു നീട്ടലുകൾ ഉണ്ടെങ്കിലും, ചിത്രത്തിന്റെ ആകെ രസത്തെ അത് സാരമായി ബാധിക്കുന്നില്ല. ചിത്രത്തിന്റെ ആകെ തുക പ്രേക്ഷകനെ നിരാശരാക്കാത്തിടത്തു മോഹൻലാൽ - പ്രിയദർശൻ കൂട്ടുകെട്ട് പുനർ ജനിക്കുന്നു. അഭിനയം, അഭിനേതാക്കൾ: അന്ധനായി മോഹൻലാൽ 'ഗുരു' എന്ന ച

ആൻ മരിയ കലിപ്പിലാണ്

Image
കഥാസാരം: അപ്പനെ പോലെ 'ലോങ്ങ് ജമ്പിൽ ' ഒരു സ്കൂൾ ലെവൽ  മെഡൽ  വാങ്ങണം എന്നതാണ് കുഞ്ഞു ആനിന്റെ സ്വപ്നം. അവൾ ആ സ്വപ്നത്തിനായി ഏറെ കഠിനാദ്ധ്വാനം ചെയ്തു. ഒടുവിൽ യോഗ്യതാ മത്സര ദിവസം ആനിന്റെ ജമ്പ് , പി. ടി സാർ  മനപ്പൂർവം ഫൗൾ വിളിക്കുന്നു. ആൻ മരിയ കലിപ്പിലാകുന്നു. ഒടുവിൽ   പി. ടി സാറിനോട് പ്രതികാരം ചെയ്യാൻ ആൻ ഒരാളുടെ സഹായം തേടുന്നു. ആ ആൾ ആനിന്നെ എങ്ങനെ സഹായിക്കുന്നു എന്നത് നർമത്തിൽ ചാലിച്ച് ഒരുക്കിയ ചിത്രം ആണ്  'ആൻ മരിയ കലിപ്പിലാണ്'. സിനിമ അവലോകനം: ഓം ശാന്തി ഓശാന എന്ന അതി മനോഹര തിരക്കഥക്കു ശേഷം വ്യത്യസ്ത തിരക്കഥയുമായി മിഥുൻ മാനുൽ 'ആട് ഒരു ഭീകരജീവി ആണ്' അവതരിപ്പിച്ചപ്പോൾ , തിയറ്ററിൽ അമ്പേ പരാജയമായി മാറി. മറ്റു സംവിധായാകരെ പോലെ ഉടനെ തന്നെ ഒരു മുൻ നിര നായകനെ വെച്ച് സിനിമ പിടിച്ചു ഹിറ്റ് ഉണ്ടാക്കാൻ മിഥുൻ തയ്യാർ ആയില്ല. പകരം ഒരു കൊച്ചു കഥയെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ തയ്യാർ എടുത്തു. ആ തയ്യാറെടുപ്പിന്റെ ഫലം ' ആൻ മരിയ കലിപ്പിലാണ് ' എന്ന ചിത്രത്തിൽ ഉടനീളം കാണാൻ സാധിക്കും. അത്ര മനോഹരമായാണ് ഈ കൊച്ചു ചിത്രം അണിയറക്കാർ ഒരുക്കിയിരിക്കുന്നത്. അഭിനയം, അഭിനേതാക്കൾ: 'ദ

മരുഭൂമിയിലെ ആന

Image
കഥാസാരം : സുകു എന്ന ചെറുപ്പക്കാരൻ ചില സാമ്പത്തിക പ്രതിസന്ധി മൂലം , ഗൾഫിലേക്ക് കള്ളകടത്തിനായി പോകുന്നു. എന്നാൽ റിസ്ക് എടുത്തു സാധനം ഗൾഫിൽ എത്തിച്ചപ്പോൾ, അവിടെയുള്ളവർ സുകുവിനെ ചതിക്കുന്നു. ഒടുവിൽ എല്ലാം നഷ്ടപ്പെട്ട് നാട്ടിൽ എത്തപ്പെടുന്ന സുകുവിന്റെ മുന്നിൽ ഒരു ഷെയ്ഖ് എത്തുന്നു. ഷെയ്ഖ് (ബിജു മേനോൻ) സുകുവിന്റെ ജീവിതത്തിന്റെ താളം വീണ്ടു എടുക്കുമോ? ശേഷം സ്‌ക്രീനിൽ... സിനിമയെ അവലോകനം : മികച്ച ചിത്രങ്ങൾക്കൊപ്പം തന്നെ മോശം സിനിമകളും നൽകുന്ന സംവിധായകൻ ആണ് വി. കെ . പ്രകാശ്. വി കെ പി ക്കൊപ്പം ബിജു മേനോൻ കൈ കോർക്കുന്നു എന്ന് കേൾക്കുമ്പോ തന്നെ പ്രേക്ഷകന് വല്യ അത്ഭുതം ഒന്നും പ്രതീക്ഷിക്കാൻ ഇടയില്ല. എങ്കിൽ കൂടിയും നർമത്തിൽ ചാലിച്ച ഒരു ശരാശരി ചിത്രം പ്രേതീക്ഷിച്ചു പോയ പ്രേക്ഷകന്റെ കരണത്തു അടിക്കുകയാണ്‌  അണിയറ പ്രവർത്തകർ ചെയ്തത്. തികച്ചും ഒരു മോശം തിരക്കഥയിൽ, അവിടെയിവിടെയായി ചില നർമ മുഹൂർത്തങ്ങൾ ഒഴിച്ചാൽ, പ്രേക്ഷകനെ ചിത്രം പൂർണമായും നിരാശയിൽ ആഴ്ത്തി. അഭിനയം, അഭിനേതാക്കൾ: സുകുവിന്റെ വേഷം കൃഷ്ണ ശങ്കർ തന്നാൽ ആവും വിധം നന്നാക്കിയിട്ടുണ്ട്. ബിജു മേനോൻ തകർത്തു എന്നൊക്കെ പറഞ്ഞാൽ അത് ആവർത്തന വിരസത ആയി പോകും.

പ്രേതം

Image
കഥാസാരം: മൂന്ന് സുഹൃത്തുക്കൾ ചേർന്ന് ഒരു ബീച്ച് റിസോർട് വാങ്ങുന്നു. എന്നാൽ അവർ ഉദ്ദേശിച്ച നിലയിൽ റിസോർട് ബിസിനസ് വളരുന്നില്ല. അങ്ങനെ മൂന്ന് പേരും റിസോർട്ടിൽ തന്നെ സ്ഥിര താമസം ആക്കുന്നു. തുടർന്ന്  അവർ ആ റിസോർട്ടിൽ ചില മായ കാഴ്ചകൾ കാണുകയും, ആരുടെയോ അദൃശ്യ സാന്നിധ്യം തിരിച്ചറിയുകയും ചെയുന്നു. അവർക്കിടയിലേക്ക് മെന്റലിസ്റ് ആയ  ജോൺ ഡോൺ ബോസ്കോ (ജയസൂര്യ) എത്തുന്നു. റിസോർട്ടിലെ രഹസ്യങ്ങളുടെ ചുരുളഴിക്കാൻ ഡോൺ ബോസ്കോ ശ്രമിക്കുന്നു. ആ ശ്രമം വിജയം കാണുമോ ഇല്ലയോ  എന്നത്  പ്രേക്ഷകൻ കണ്ടറിയുക. സിനിമ അവലോകനം : രഞ്ജിത്ത് ശങ്കർ എന്ന പ്രതിഭാശാലിയായ സംവിധായകനിൽ നിന്ന് ജനം ഒരു സാധാരണ പ്രേത സിനിമ പ്രതീക്ഷിക്കുന്നില്ല. പ്രേക്ഷകന്റെ ഈ വിശ്വാസം ഒരു പരിധി വരെ നില നിറുത്താൻ രഞ്ജിത്ത് ശങ്കറിന് കഴിഞ്ഞിട്ടുണ്ട്. അടുത്ത കാലങ്ങളിൽ മലയാളത്തിൽ ഇറങ്ങിയ ഒരു മികച്ച ഹോർറോർ - കോമഡി  ചിത്രം ആണ് പ്രേതം. പ്രേത സിനിമകളിലെ ക്ലിഷേ സീനുകൾ ഒഴിവാക്കിയത് തന്നെയാണ് ചിത്രത്തിന്റെ മുഖമുദ്ര. പക്ഷെ പ്രേക്ഷക മനസ്സിൽ നിറയുന്ന എല്ലാ സംശയങ്ങൾക്കും ഉത്തരം നൽകാതെ ഒരു കുറ്റാന്വേഷണ ചിത്രമായി പര്യവസാനിപ്പിച്ചപ്പോൾ ചില പ്രേക്ഷകർക്ക് അത് ദഹിച്ചിട്ടി

അനുരാഗ കരിക്കിൻ വെള്ളം

Image
കഥാസാരം: അഭി (ആസിഫ് അലി) ഒരു ആർക്കിടെക്ട് ആണ്. എഞ്ചിനീറിങ് കഴിഞ്ഞ അഭിക്ക് മുന്നിലേക്ക്‌ ഒന്നര കോടി രൂപക്ക് 50 വീടുകൾ നിർമിച്ചു നൽകാനുള്ള ഓഫറുമായി ഒരു സായിപ്പ് എത്തുന്നു. എന്നാൽ ഈ രൂപക്ക് ആ പ്രൊജെക്ട് ചെയ്യാൻ ആവില്ല എന്നു പറഞ്ഞു അഭി ഉത്തരവാദിത്തങ്ങളിൽ നിന്നു ഒഴിഞ്ഞു മാറുന്നു. എഞ്ചിനീറിങ്ങിനു കൂടെ പഠിച്ച എലിസബത്തുമായുള്ള (രജീഷ വിജയൻ) പ്രണയം അഭിക്ക് തലവേദന ആകുന്നു. എലിസബത്തിനെ ഒഴിവാക്കാൻ അഭി ശ്രമിക്കുമ്പോൾ, അഭിയുടെ അച്ഛൻ(ബിജു മേനോൻ) ഇവരുടെ പ്രണയത്തിനു ഇടയിൽ പെടുന്നു. അഭിയുടെയും, അഭിയുടെ അച്ഛന്റെയും, എലിസബത്തിന്റെയും ജീവിതത്തിൽ പിന്നീട് ഉണ്ടാവുന്ന സംഭവ വികാസങ്ങൾ ആണ് ഈ ചിത്രം പ്രേക്ഷകന് കാട്ടി തരുന്നത്. സിനിമ അവലോകനം:  നവാഗത സംവിധായകൻ ആയ ഖാലിദ് റഹ്‌മാന്റെ സിനിമ . നിർമിക്കുന്നത് പ്രിത്വിരാജ്. നായകൻ ആസിഫ് അലിയും - ബിജു മേനോനും.  ഈ വ്യത്യസ്തത നിറഞ്ഞ കോമ്പിനേഷൻ ആണ്,ചിത്രം കാണാൻ പ്രേക്ഷകനെ ആകർഷിക്കുന്നതു. തന്റെ ആദ്യ സംരഭം പ്രണയവും, വിരഹവും, കുടുംബ ജീവിതത്തിലെ രസകാഴ്ചകളും ഒക്കെ കൊണ്ടു സമ്പന്നം ആക്കിയിട്ടുണ്ട് ഇതിന്റെ സംവിധായകൻ. ഒരുപാട് അതിശയോക്തികൾ ഇല്ലാതെ, ഒരു കൊച്ചു റിയലിസ്റ്റിക് സിനി

കസബ

Image
കഥാസാരം: സാധാരണ പോലീസുകാരിൽ നിന്നു വ്യത്യസ്തൻ ആണ് സി ഐ രാജൻ സക്കറിയ (മമ്മൂട്ടി). അദ്ദേഹത്തിന്റെ നടപ്പിലും, സ്വഭാവത്തിലും , സംസാരത്തിലും എല്ലാം ഈ വ്യത്യസ്തത കാണാം. കാളീപുരം എന്ന അതിർത്തി ഗ്രാമത്തിൽ മാവോയിസ്റ്റുകളുടെ ആക്രമണത്തിൽ 6 പോലീസുകാർ  ഉൾപ്പടെ 8 പേർ കൊല്ലപ്പെടുന്നു. അതിൽ ഒരാൾ ഐ ജിയുടെ മകൻ ആയിരുന്നു. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് അറിയാൻ ഐ ജി  രാജൻ സക്കറിയയെ കാളീപുരത്തേക്കു സ്ഥലം മാറ്റുന്നു. രാജൻ സക്കറിയയുടെ കാളീപുരത്തെ അന്വേഷണം ആണ് " കസബ" എന്ന ചിത്രത്തിന്റെ ആകെ തുക. സിനിമ അവലോകനം : മമ്മൂട്ടിക്ക് മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച രഞ്ജി പണിക്കരുടെ മകൻ കഥ എഴുതി സംവിധാനം ചെയ്യുന്ന ആദ്യ സിനിമ. പ്രേക്ഷകർ ഒരു "കിങ്" ഒക്കെ പ്രതീക്ഷിച്ചു പോയതിൽ തെറ്റു പറയാൻ പറ്റില്ല.പക്ഷെ സാധാരണ പ്രേക്ഷകന്റെ മുഖത്തു കൊഞ്ഞനം കുത്തുന്ന തിരക്കഥയും, അസഭ്യം (ആഭാസം) നിറഞ്ഞ സംഭാഷണ ശകലങ്ങളും ചിത്രത്തെ പിന്നിലേക്കു വലിക്കുന്നു. മമ്മൂട്ടിയുടെ ആരാധകർക്ക് തൃപ്തിപ്പെടാനുള്ള എല്ലാ വകുപ്പുകളും ചിത്രത്തിൽ ഉണ്ട്. പക്ഷെ ഒരു സാധാ മലയാളി കുടുംബ പ്രേക്ഷകനെ തൃപ്തിപ്പെടുത്താൻ കസബ ക്കു സാധിച്ചില്ല

സ്കൂൾ ബസ്‌

Image
കഥാസാരം : ജോസഫ്‌ (ജയസൂര്യ) - അപർണ്ണ  (അപർണ്ണ ഗോപിനാഥ് ) ദമ്പതികളുടെ മക്കളാണ് അജുവും, ആഞ്ചലീനയും. അപ്പർ മിഡിൽ ക്ലാസ്സ്‌ കുടുംബത്തിൽ വളരുന്ന അജുവും , ആഞ്ചലീനയും നഗരത്തിലെ പ്രശസ്തമായ സ്കൂളിൽ ആണ് പഠിക്കുന്നത്. സ്കൂളിലെ അമിത ചിട്ടയും, വീട്ടിൽ അപ്പന്റെ കര്ശന നിയന്ത്രണവും അജുവിനെ പലപ്പോഴും വേട്ടയാടി. അങ്ങനെയിരിക്കെ അജു സ്കൂളിൽ ഒരു വലിയ പ്രശ്നം സൃഷ്ടിക്കുന്നു. സ്കൂൾ അധികാരികൾ ആജുവിന്റെ മാതാപിതാക്കളെ കൂട്ടി വരാൻ അജുവിനോട് ആവശ്യപ്പെടുന്നു. അപ്പന്റെയും, അമ്മയുടെയും വഴക്ക് ഭയന്ന് അജു ഒറ്റയ്ക്ക്  ഈ പ്രശ്നത്തിൽ നിന്ന് രക്ഷപെടാൻ നോക്കുന്നു. അജു എങ്ങനെ ഈ പ്രശ്നം പരിഹരിക്കും? അതിനുള്ള ഉത്തരം ഈ ചിത്രം നിങ്ങള്ക്ക് സമ്മാനിക്കും. സിനിമ അവലോകനം: റോഷൻ ആന്ട്രൂസ് - ബോബി - സഞ്ജയ്‌ കൂട്ട് കെട്ടിൽ പിറന്നവ ഒക്കെ മികച്ച ചിത്രങ്ങൾ ആയിരുന്നു. (കാസനോവ ഒഴിവാക്കുന്നു.) പതിവുപോലെ ഇത്തവണയും അവർ നിരാശരാക്കിയില്ല. " എന്റെ വീട് അപ്പൂന്റെയും" എന്നാ മികച്ച പെരന്ടൽ ചിത്രം സമ്മാനിച്ച ബോബി - സഞ്ജയ്‌ ടീമിൽ നിന്ന് വീണ്ടും അത്തരം ഒരു ചിത്രം. കുട്ടികള്ക്ക് ഏതു പ്രതിസന്ധി വന്നാലും അവര്ക്ക് അത് മാതാപിതാക്കളോട് പങ്കു വെ

ഹാപ്പി വെഡിംഗ്

Image
കഥാസാരം: കൊച്ചിയിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സിവിൽ എഞ്ചിനീയർ ആണ് ഹരി(സിജു വിൽ‌സൺ ). ഹരിയുടെ അമ്മ, ഹരിയോട് ഒരു പെണ്ണ് കാണാൻ പോകാൻ നിര്ബന്ധിക്കുന്നു. എന്നാൽ അറേഞ്ച് മാര്യേജ്നേക്കാൾ ഹരിക്ക് താല്പാര്യം ലവ് മാര്യേജ് ആണ്. അതിനാൽ തന്നെ ഓരോരോ കാരണങ്ങൾ പറഞ്ഞു ഹരി പെണ്ണ് കാണൽ ചടങ്ങിൽ നിന്ന് ഒഴിയാൻ ശ്രമിക്കുന്നു. ഹരിക്ക് ആണേൽ ഒപ്പം വർക്ക്‌ ചെയുന്ന കുട്ടിയോട് ഒരു ചെറിയ അടുപ്പവും ഉണ്ട്. ഒടുവിൽ ഹരിയെ കൊണ്ട് പെണ്ണ് കാണലിനു സമ്മതിപ്പിക്കാമെന്നു ഏറ്റു, ഹരിയുടെ കുസിനും, സുഹൃത്തുമായ മനു(ഷരാഫുദീൻ) ഹരിക്കൊപ്പം കൂടുന്നു. ഹരി ഇഷ്ടപ്പെടുന്ന കുട്ടി ഒരു ഫ്ലെര്റ്റ് ആണെന്ന് മനുവും ,ഹരിയും മനസിലാക്കുന്നു. ഒടുവിൽ നിരാശ മറക്കാൻ ബാറിൽ എത്തുന്ന അവര്ക്കിടയിലേക്ക് ഒരു മൂന്നാമൻ ഇടിച്ചു കേറി കടന്നു വരുന്നു. ആരാണ് ആ മൂന്നാമൻ ? എന്താണ് അയാളുടെ ഉദ്ദേശം? ഈ ചോദ്യത്തിനുള്ള മറുപടിയാണ് ചിത്രം പ്രേക്ഷകന് പകര്ന്നു നല്കുന്നത്. സിനിമ അവലോകനം: 'ഇറോസ്' എന്ന അന്താരാഷ്‌ട്ര കമ്പനി ഈ സിനിമ ഏറ്റെടുത്തത് ആണ് ഈ ചിത്രം കാണാൻ ഉള്ള ധൈര്യം. പ്രേമത്തിലെ ഉപനായകന്മാരെ നായകൻ ആക്കി ഒരുക്കിയ ഈ ലോ ബജറ്റ് ചിത്രം മികച്ച അ

ആടുപുലിയാട്ടം

Image
കഥാസാരം. സത്യജിത് (ജയറാം)ഒരു പ്രമുഖ ബിസിനെസ്സുകാരൻ ആണ്. അദ്ദേഹം തന്റെ ഭാര്യക്കും,മകള്ക്കും ഒപ്പം നഗരത്തിൽ കഴിയുന്നു. സത്യജിതിനു പലപ്പോഴും മായ കാഴ്ചകൾ കാണാൻ സാധിക്കുന്നു. അതിന്റെ പൊരുൾ തേടി പോയ സത്യജിത് ചെന്ന് എത്തിയത് , ചെമ്പക കോട്ടയിൽ ആണ്. ആ കോട്ടയുമായി ബന്ധപെട്ടു സത്യജിതിനുള്ള പൂർവ ബന്ധം അദ്ദേഹം ഓർത്തെടുക്കുന്നു. സത്യജിത്ത് ചെയ്ത കൊടും പാതകം അയാൾ തിരിച്ചറിയുന്നിടത് കഥ വികസിക്കുന്നു. സിനിമ അവലോകനം: മലയാള സിനിമകളിൽ ഹൊറൊർ സിനിമികൾ പലകുറി വന്നു പോയിട്ടുണ്ട്. ആകാശ ഗംഗയും,പകൽപ്പൂരവും,വെള്ളിനക്ഷത്രവും ഒക്കെ മഹാ വിജയങ്ങൾ ആയതും നാം കണ്ടതാണ്. ആ ശ്രേണിയിൽ എത്തിപെടാനുള്ള സംവിധായകന്റെ ശ്രമം ആണ് ഈ ചിത്രം. കാരണം ഹൊറൊർ കോമഡി ട്രാക്ക് ആണ് ഈ ചിത്രത്തിൽ സംവിധയകൻ ഉപയോഗിച്ചിരിക്കുന്നത്.മലയാളികള്ക്ക് കണ്ടു പരിചയമുള്ള കഥാസാരം അല്ലെങ്കിൽ കൂടി , തമിൾ തെലുങ്ക്‌ ചിത്രങ്ങളിൽ കണ്ടു വന്നിട്ടുള്ളതാണ്. ചിത്രം പൂര്ണമായും പ്രേഷ്കനെ ഭയപ്പെടുതുക്കയോ, മുഷിപ്പിക്കുകയോ ചെയ്യതിടതാണ് ഈ ചിത്രത്തിന്റെ വിജയം. അതിനാൽ തന്നെ ശരാശരി പ്രേക്ഷകനെ ഒരു പരിധി വരെ ചിത്രം രസിപ്പിക്കും. അഭിനയം. സത്യജിത് ആയി ജയ

ജെയിംസ്‌ ആൻഡ്‌ ആലിസ്

Image
കഥാസാരം: പ്രമുഖ പരസ്യ നിർമാണ കമ്പനിയിലെ ആഡ് ഡയറക്ടർ ആണ് ജെയിംസ്‌ (പ്രിത്വിരാജ്). അനാഥനായ ജെയിംസ്‌ ആലിസിനെ (വേദിക) പ്രണയിക്കുന്നു. അലിസിന്റെ അപ്പൻ (സായി കുമാർ) അവരുടെ പ്രണയത്തെ എതിർത്തപ്പോൾ ആലിസ് ജെയിംസ്‌നൊപ്പം ഇറങ്ങി പോകുന്നു. അലിസിനും, മകള്ക്കും ഒപ്പം ആണ് ജെയിംസ്‌ കഴിയുന്നത്‌. ജോലി തിരക്ക് കാരണം കുടുംബ കാര്യങ്ങൾ നോക്കാൻ ജെയിംസ്‌ നു കഴിയാതെ വരുന്നു.തുടർന്ന് അവര്ക്ക് ഇരുവര്ക്കും ഇടയിൽ അസ്വാരസ്യങ്ങൾ നിറയുന്നു. അവർ ഇരുവരും വിവാഹ മോചനത്തിന് തയ്യ ാർ എടുക്കുന്നതിനിടയിൽ ആണ് അപ്രതീക്ഷിതമായി അത് സംഭവിച്ചത്. അവരുടെ ജീവിതത്തിൽ ആ സംഭവം ഉണ്ടാക്കുന്ന മാറ്റങ്ങൾ ആണ് ജെയിംസ്‌ ആൻഡ്‌ ആലിസ് എന്നാ ചിത്രം പ്രേക്ഷകന് പകര്ന്നു നല്കുന്നത്. സിനിമ അവലോകനം: മലയാളത്തിലെ ഏറ്റവും മികച്ച ഛായഗ്രാഹകരിൽ ഒരാളായ സുജിത് വാസുദേവ് കഥ ഒരുക്കി സംവിധാനം ചെയുന്ന ആദ്യ സിനിമ. പ്രിത്വിരജിന്റെ റൊമാന്റിക്‌ ലൂക്കും, തെന്നിന്ത്യൻ താര സുന്ദരി വേദികയുടെ സാന്നിധ്യവും ചിത്രത്തിനുള്ള പ്രേക്ഷക പ്രതീക്ഷ വര്ധിപ്പിച്ചു. എന്നാൽ പ്രേക്ഷകനെ ത്രിപ്തിപെടുതുന്നതിൽ ഈ ചിത്രം പൂര്ണമായും വിജയിച്ചില്ല. തുടക്കത്തിലേ മെല്ലെ പോക

ജേക്കബിന്റെ സ്വർഗരാജ്യം

Image
കഥാസാരം: ജേക്കബ്‌ (രൺജി പണിക്കർ) ദുബായിലെ പ്രശസ്തനായ ബിസിനസ്‌ മാൻ ആണ്. തന്റെ ഭാര്യ ഷെർലിക്കും, മക്കള്ക്കും ഒപ്പം സന്തോഷമായി കഴിയുന്നു. സുഹൃത്തിന്റെ ചതി മൂലം ജേക്കബിന്റെ ബിസിനസ്‌ സാമ്രാജ്യം തകരുന്നു. തകര്ന്നു പോയ ബിസിനസ്‌ സാമ്രാജ്യം ജേക്കബിന്റെ മൂത്ത മകനായ ജെറി(നിവിൻ പൊളി) കെട്ടി പൊക്കാൻ ശ്രമിക്കുന്നിടത്തു കഥ വികസിക്കുന്നു. സിനിമ അവലോകനം: 90 കളിലെ സിനിമകളിൽ മോഹൻലാൽ, ജയറാം എന്നീ നടന്മാരിൽ നിന്ന് ഒരുപാട് തവണ കണ്ട കഥാസാരം. പക്ഷെ ഈ കഥ നടക്കുന്നത് കേരളത്തിൽ അല്ല...അങ്ങ് ദുബായിലാണ് എന്നൊരു പ്രത്യേകത ഉണ്ട്. വിനീത് ശ്രീനിവാസന്റെ സംവിധാന മികവു ആണ് ഈ ചിത്രത്തിലെ ഏറ്റവും വല്യ മേന്മ. മികച്ച കാസ്ടിങ്ങും, മികച്ച മേക്കിങ്ങും ഈ ചിത്രത്തെ നല്ലൊരു ഫീൽ ഗുഡ് മൂവിയാക്കി തീർത്തു. അഭിനയം: പതിവ് പോലെ നിവിൻ പോളി തന്റെ വേഷം മികച്ചതാകി. ദേഷ്യപെടുന്ന രംഗങ്ങളിൽ നിവിൻ കുറച്ചു കൂടി മെച്ചപ്പെടെണ്ടിയിരിക്കുന്നു. രൺജി പണിക്കർ തന്റെ റോൾ അസാധ്യമായി അവതരിപ്പിച്ചു. ശ്രീനാഥ് ഭാസിയുടെ തിരിച്ചു വരവിനു ഈ ചിത്രം കളം ഒരുക്കിയേക്കാം. നിമിഷ നേരങ്ങൾ കൊണ്ട് അജു വർഗിസ് പ്രേക്ഷക പ്രീതി പിടിച്ചു പറ്റി. നിവിന്റ

കിംഗ്‌ ലയർ

Image
കഥാസാരം: സത്യ നാരായണൻ (ദിലീപ്) ഒരു സ്കൂൾ പിയൂണിന്റെ മകൻ ആണ്. ചില പ്രത്യേക സാഹചര്യത്തിൽ, സ്കൂളിൽ കളവു നടത്തിയെന്ന പേരിൽ സത്യനെ സ്കൂളിൽ നിന്ന് പുറത്താക്കുന്നു. തുടർന്ന് പഠനം മുടങ്ങിയ സത്യ, നുണകൾ പറഞ്ഞു ജീവിത വിജയം കൈവരിക്കുന്നു. എന്ത് കാര്യവും കള്ളം പറഞ്ഞു നേടിയെടുക്കാനുള്ള സത്യക്ക്‌ ഒരു പേര് വീഴുന്നു.- കിംഗ്‌ ലയർ . പ്രശസ്ത ഫാഷൻ ഡിസൈനർ ആയ ആനന്ദ്‌ (ലാൽ) സത്യയെ ഒരു ദൌത്യം ഏല്പിക്കുന്നു. കള്ളങ്ങൾ പറഞ്ഞു, സത്യ ആ ദൌത്യം പൂർത്തികരിക്കുമോ? ഇതിന്റെ ഉത്തരം ആണ് ' കിംഗ്‌ ലയർ'. സിനിമ അവലോകനം: 22 വർഷങ്ങൾക്കു ശേഷം സിദ്ദിഖ് - ലാൽ ഒന്നിക്കുന്നു എന്ന വാർത്ത‍ തന്നെ പ്രേക്ഷക പ്രതീക്ഷ വര്ധിപ്പിച്ചു. പഴയ സിദ്ദിഖ് - ലാൽ കൂട്ടുകെട്ടിലെ സിനിമ നിലവാരം പുലർത്തിയില്ലെങ്കിൽ പോലും, മികച്ച നർമ രംഗങ്ങളാൽ സമ്പന്നമാണ് ഈ ചിത്രം. ചിത്രത്തിന്റെ തുടക്കം ശരാശരിയിൽ താഴെ ആയിരുന്നെങ്കിൽ കൂടി, പതിയെ പതിയെ അത് മികച്ച നിലവാരത്തിലേക്ക് ഉയർന്നു. ചില സ്ഥിരം ദിലീപ് വളിപ്പുകൾ ഉണ്ടെങ്കിൽ കൂടി, വീണ്ടും വീണ്ടും കണ്ടാൽ ചിരിക്കാൻ ഉതകുന്ന ഹാസ്യ രംഗങ്ങൾ ഈ ചിത്രത്തിൽ ദിലീപ് നല്കുന്നുണ്ട് അഭിനയം: സത്യ നാരായണൻ

കലി

Image
കഥാതന്തു: കോപം 'കലി' മനുഷ്യ സഹജമായ ഒരു വികാരം ആണ്. നിസ്സാര കാര്യങ്ങൾക്കു പോലും കലി പൂണ്ടു, ഉറഞ്ഞു തുള്ളുന്ന ഒരുപാട് പേരെ നാം ജീവിതത്തിൽ കണ്ടിട്ടുണഅഥവാ്ടാകും. അത്തരത്തിൽ ഉള്ളവരുടെ പ്രതിനിധി ആണ് സിദ്ധാർത്(ദുൽക്കർ) എന്ന കേന്ദ്ര കഥാപാത്രം. സിദ്ധാര്ത്തിന്റെ കോപവും, കലിയും സഹിച്ചു കഴിയപ്പെടാൻ വിധിക്കപ്പെട്ട ഭാര്യ അഞ്ജലിയും.(സായി പല്ലവി). സിദ്ധുവിന്റെ അനാവശ്യ കലി മൂലം ഇരുവരുടെയും ജീവിതത്തിൽ ഉണ്ടാകുന്ന ചില പ്രതിഫലനങ്ങൾ ആണ് ചിത്രത്തിന്റെ പ്രമേയം. സിനിമ അവലോകനം: സമീർ താഹിർ സിനിമകൾ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. സമീർ താഹിർ ചിത്രങ്ങളുടെ മികവു അതിലെ ദ്രിശ്യ വിസ്മയം ആണ്. ഈ ചിത്രത്തിലും ആ പതിവ് തെറ്റിച്ചില്ല. എന്നാൽ മികച്ച ഒരു കഥാതന്തുവിനെ മികച്ച രീതിയിൽ വികസിപ്പിച്ചെടുക്കാൻ കഥാകൃത്തിനും , സംവിധായകനും കഴിയാതെ പോയത്, ചിത്രത്തിന്റെ ഒരു വലിയ പോരായ്മയാണ്. പ്രേക്ഷകനെ പലപ്പോഴും ചിത്രം രസിപ്പിക്കുന്നതിൽ വിജയിച്ചു എങ്കിലും, ചിത്രത്തിന്റെ ആകെ തുക പ്രേക്ഷകന് ചെറിയ നിരാശ പകരുന്നു. അഭിനയം: ഈ ചിത്രത്തിലെ നായകനായ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാൻ ദുൽഖർ സൽമാനെക്കാൾ മിക

ഡാർവിന്റെ പരിണാമം

Image
കഥാതന്തു: അനിൽ(പ്രിത്വിരാജ്) തന്റെ അമ്മയോട് വഴക്കിട്ടു, ഭാര്യക്കൊപ്പം കൊച്ചി നഗരത്തിലേക്ക് താമസം മാറുന്നു. അവിടെ വെച്ച് അവിചാരിതമായി ഡാർവിൻ(ചെമ്പൻ വിനോദ്) എന്ന ഗുണ്ട തലവനുമായി ഏറ്റുമുട്ടുന്നു. ഡാർവിന്റെ ക്രൂരതകൾ പോലീസിന്റെ സഹായത്തോടെയാണെന്ന് മനസിലാക്കിയ അനിൽ നിസഹായാൻ ആകുന്നു. നീതി ലഭിക്കാൻ അർഹത ഉള്ള തനിക്കു നീതി നിഷേധിക്കപെട്ടപ്പോൾ, അനിൽ എന്ന സാധാരണക്കാരൻ " അർഹതപെട്ടവൻ മാത്രം അതി ജീവിക്കും " എന്ന യഥാർത്ഥ 'ഡാർവിൻ തത്വം ' പിന്തുടരുന്നതാണ് ചിത്രത്തി ന്റെ പ്രമേയം. സിനിമ അവലോകനം: 'കൊന്തയും പൂണൂലും' എന്ന മനോഹര ചിത്രത്തിന് ശേഷം ജിജോ ആന്റണി സംവിധാനം ചെയുന്ന ചിത്രം. തുടർച്ചയായി വിജയ ചിത്രങ്ങൾ മാത്രം സമ്മാനിക്കുന്ന മലയാളത്തിലെ ഏറ്റവും മികച്ച സെലെക്ടിവ് ആക്ടർ പ്രിത്വിരാജ്. ഇവർ രണ്ടാളും ഒരുമിക്കുമ്പോൾ പ്രേക്ഷക പ്രതീക്ഷ വാനോളം ആയിരുന്നു. ആ പ്രതീക്ഷക്കു ഏറ്റ കനത്ത തിരിച്ചടിയായി പ്രേക്ഷകന് ഈ ചിത്രം. ചിത്രത്തിന്റെ ആദ്യ പകുതി പ്രേക്ഷകനിൽ പലപ്പോഴും മടുപ്പുളവാക്കി. മികച്ച ചില നർമ രംഗങ്ങളാൽ സമ്പന്നമായ ഒരു രണ്ടാം പകുതി. ഒടുവിൽ ശരാശരിയിൽ ഒതുങ്ങുന്ന ഒരു ക്ലൈമ

വേട്ട

Image
കഥാതന്തു: പ്രശസ്ത സിനിമ നടി ഉമ ശങ്കറിന്റെ തിരോധാനവുമായി ബന്ധപെട്ട കേസ് ശ്രീബാല (മഞ്ജു വാരിയേർ) എന്ന പോലീസ് ഉദ്യോഗസ്ഥക്ക് ലഭിക്കുന്നു. സാഹചര്യ തെളിവുകൾ വെച്ച് അവർ മെൽവിൻ (കുഞ്ചാക്കോ ബോബാൻ) എന്ന ആളെ അറസ്റ്റ് ചെയുന്നു. ചോദ്യം ചെയ്യലിനിടയിൽ നടി ഉമ ശങ്കറെ താൻ കൊലപെടുത്തിയതായി മെൽവിൻ സമ്മതിക്കുന്നു. മെൽവിൻ എന്തിനു ആ കൊല ചെയ്തു? എന്തായിരുന്നു മെൽവിന് ഉമയോട് പക തോന്നാൻ കാരണം? ഇത്തരം ചോദ്യങ്ങളുടെ ആകെ തുകയാണ് ' വേട്ട ' എന്ന ചിത്രം തരുന്നത് എന്ന് സാധാരണ പ്രേക്ഷകൻ കരു തിയെങ്കിൽ തെറ്റി. ഇതിനും ഒരുപാട് അപ്പുറം ആണ് ഈ ചിത്രം കൈകാര്യം ചെയുന്ന വിഷയം. അതാണ്‌ വേട്ട എന്ന ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. സിനിമയെ പറ്റി: ട്രാഫിക്‌ എന്ന അതി മനോഹര ചിത്രത്തിന് ശേഷം രാജേഷ്‌ പിള്ള എന്ന സംവിധായകൻ മിലി ചെയ്തെങ്കിലും, അത് ട്രാഫിക്‌ പോലെ ആയില്ല എന്നായിരുന്നു പ്രേക്ഷക പ്രതികരണം. വേട്ട അതിനുള്ള സംവിധായകന്റെ മറുപടി ആണ്. മികച്ച ഒരു തിരകഥ, മികച്ച കാസ്റ്റിംഗ്, മികവാർന്ന സംവിധാനം. ഇത് മൂന്നും സമന്വയിച്ചപ്പോൾ മികച്ച ഒരു സിനിമ സൃഷ്ടിയായി 'വേട്ട' മാറി. ട്രാഫിക്‌ സിനിമയിൽ ഉപയോഗിച്ച പോലെ ഒരു നോ

പുതിയ നിയമം

Image
കഥാതന്തു:  അഡ്വക്കേറ്റ് ആയ ലൂയി പോത്തനും , ഭാര്യ വാസുകിയും മിശ്ര വിവാഹിതർ ആണ്. അവർക്കൊരു മകൾ- ചിന്ത. ഇങ്ങനെ ഇവർ മൂവരും സന്തോഷമായി കുടുംബ ജീവിതം മുന്നോട്ടു കൊണ്ടുപോകുമ്പോൾ, വാസുകിയുടെ പെരുമാറ്റത്തിൽ ചില മാറ്റങ്ങൾ സംഭവിക്കുന്നു. ഈ മാറ്റം ലൂയിയെയും , മകളെയും ഇത്തരത്തിൽ ബാധിക്കുന്നു? എന്താണ് വാസുകിയുടെ ഈ മാറ്റത്തിനു കാരണം? അവർ എങ്ങനെ ഈ പ്രശ്നം കൈകാര്യം ചെയുന്നു തുടങ്ങിയ ചോദ്യങ്ങളുടെ ഉത്തരം ' പുതിയ നിയമം' എന്ന ചിത്രം പ്രേക്ഷകന് മുന്നില് വരച്ചു കാട്ടുന്നു. സിനിമയെ പറ്റി: ഇന്നത്തെ തിരക്കേറിയ നഗരങ്ങളിലെ ഫ്ലാറ്റുകളിലും , അപർത്മെന്റുകളിലും ഒക്കെ സംഭവിക്കുന്ന, അല്ലേൽ സംഭവിക്കാവുന്ന ഗൌരവം ഏറിയ ഒരു വിഷയം, അതിന്റെ പ്രാധാന്യം ഒട്ടും തന്നെ ചോർന്നു പോകാതെ ചിത്രം ഒപ്പി എടുത്തിരിക്കുന്നു. നമ്മുടെ നാട്ടിലെ നിയമ വ്യവസ്ഥകൾ പൊളിച്ചു എഴുതി, പകരം 'പുതിയ നിയമങ്ങൾ' കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന ഓർമപെടുത്തൽ കൂടിയാണ് ഈ ചിത്രം. ചിത്രത്തിന്റെ ആദ്യ ഭാഗം പ്രേക്ഷകനിൽ നല്ല രീതിയിൽ മടുപ്പ് ഉളവാക്കുന്നു എങ്കിൽ പോലും, രണ്ടാം പകുതിയിൽ ചിത്രത്തിന്റെ ഗിയര് പതിയെ അടുത്