കലി



കഥാതന്തു:
കോപം 'കലി' മനുഷ്യ സഹജമായ ഒരു വികാരം ആണ്. നിസ്സാര കാര്യങ്ങൾക്കു പോലും കലി പൂണ്ടു, ഉറഞ്ഞു തുള്ളുന്ന ഒരുപാട് പേരെ നാം ജീവിതത്തിൽ കണ്ടിട്ടുണഅഥവാ്ടാകും. അത്തരത്തിൽ ഉള്ളവരുടെ പ്രതിനിധി ആണ് സിദ്ധാർത്(ദുൽക്കർ) എന്ന കേന്ദ്ര കഥാപാത്രം. സിദ്ധാര്ത്തിന്റെ കോപവും, കലിയും സഹിച്ചു കഴിയപ്പെടാൻ വിധിക്കപ്പെട്ട ഭാര്യ അഞ്ജലിയും.(സായി പല്ലവി). സിദ്ധുവിന്റെ അനാവശ്യ കലി മൂലം ഇരുവരുടെയും ജീവിതത്തിൽ ഉണ്ടാകുന്ന ചില പ്രതിഫലനങ്ങൾ ആണ് ചിത്രത്തിന്റെ പ്രമേയം.
സിനിമ അവലോകനം:
സമീർ താഹിർ സിനിമകൾ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. സമീർ താഹിർ ചിത്രങ്ങളുടെ മികവു അതിലെ ദ്രിശ്യ വിസ്മയം ആണ്. ഈ ചിത്രത്തിലും ആ പതിവ് തെറ്റിച്ചില്ല. എന്നാൽ മികച്ച ഒരു കഥാതന്തുവിനെ മികച്ച രീതിയിൽ വികസിപ്പിച്ചെടുക്കാൻ കഥാകൃത്തിനും , സംവിധായകനും കഴിയാതെ പോയത്, ചിത്രത്തിന്റെ ഒരു വലിയ പോരായ്മയാണ്. പ്രേക്ഷകനെ പലപ്പോഴും ചിത്രം രസിപ്പിക്കുന്നതിൽ വിജയിച്ചു എങ്കിലും, ചിത്രത്തിന്റെ ആകെ തുക പ്രേക്ഷകന് ചെറിയ നിരാശ പകരുന്നു.

അഭിനയം:
ഈ ചിത്രത്തിലെ നായകനായ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാൻ ദുൽഖർ സൽമാനെക്കാൾ മികച്ച ഒരു നടനില്ല എന്ന് തോന്നിപ്പ്ക്കും വിധം ഉള്ള അഭിനയം. അത്ര മനോഹരമായി ആണ്, സിദ്ധ്ര്ത് എന്ന കേന്ദ്ര കഥാപാത്രത്തിന്റെ കലി പൂണ്ട ഭാവ രസങ്ങൾ ദുൽഖർ പകർന്നാടിയത്. മലരായി വന്നു മലയാളി പ്രേക്ഷകന്റെ ഹൃദയത്തിൽ ഇടം പിടിച്ച സായി പല്ലവിക്ക് മറ്റൊരു ശക്തമായ കഥാപാത്രം കൂടി ലഭിച്ചിരിക്കുന്നു, 'അഞ്ജലി'. സിദ്ധാര്തിന്റെ എല്ലാ കലിയും സഹിച്ചു, സിദ്ദുവിന്റെ കലി മാറ്റിയെടുക്കാൻ ശ്രമിക്കുന്ന ഭാര്യയുടെ റോളിൽ സായി മികവു പുലർത്തി.സായി പല്ലവിയുടെ ഡബ്ബിംഗ് പലപ്പോഴും അരോചകമായി തോന്നി. ചെമ്പൻ വിനോദ് , സൌബിൻ എന്നിവർ മികച്ച പ്രകടനം നടത്തി.

സംഗീതം, സാങ്കേതികം, സംവിധാനം:
ചിത്രത്തിലെ ഗോപി സുന്ദറിന്റെ ഈണങ്ങൾ ശരാശരി നിലവാരം പുലർത്തി. ഗിരീഷിന്റെ ചായാഗ്രഹണം മികച്ച നിലവാരം പുലർത്തി. പ്രത്യേകിച്ചും രാത്രി കാഴ്ചകൾ. ചിത്രത്തിന്റെ തിരകഥ എഴുതുന്നതിൽ രാജേഷ്‌ ഗോപിനാഥൻ കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ചിത്രം കൂടുതൽ മികച്ചതായി മാറുമായിരുന്നു.

പ്രേക്ഷക പ്രതികരണം:
' പ്രതീക്ഷിച്ച അത്ര ഇല്ല ' എന്ന് പ്രേക്ഷകൻ പറഞ്ഞു എങ്കിൽ, അത് മുൻ ചിത്രങ്ങളിലൂടെ സമീര് താഹിർ , പ്രേക്ഷക മനസ്സിൽ ഉണ്ടാക്കിയെടുത്ത സ്ഥാനത്തിനു മങ്ങൾ ഏറ്റത് കൊണ്ടാണ്. എങ്കിലും ദുല്കർ സല്മാന്റെ ആരാധകർക്ക് മികച്ച ഒരു ദ്രിശ്യ വിരുന്നു തന്നെയാണ് ഈ ചിത്രം. സാധാരണ മലയാളി പ്രേക്ഷകരെ ഒരു പക്ഷെ ത്രിപ്തിപെടുത്തിയേക്കാവുന്ന ഒരു ശരാശരി ചിത്രവും.

റേറ്റിംഗ്: 3/ 5

വാൽകഷണം:
സിനിമയുടെ ക്ലൈമാക്സ്‌ കണ്ടപ്പോൾ പ്രേക്ഷകന് 'കലി' അനുഭവപ്പെടുന്നതിലാണ് ഈ ചിത്രം വിജയിക്കുന്നത്.

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി