Posts

ദി പ്രീസ്റ്റ്

Image
  കഥാസാരം: കുറ്റാന്വേഷണത്തിൽ തല്പരനായ ഫാദർ ബെനെഡിക്റ്റിന്റെ മുന്നിൽ ഒരു പെൺകുട്ടി എത്തി, ആലാട്ട്  കുടുംബത്തിൽ തുടരെ തുടരെ ആത്മാഹത്യകൾ നടക്കുന്നതിന്റെ രഹസ്യം കണ്ടെത്താൻ ആവശ്യപെടുന്നു. എന്നാൽ ഫാദർ ബെനെഡിക്റ്റിന്റെ അന്വേഷണം ചെന്നെത്തുന്നത് തീർത്തും അപ്രതീക്ഷിതമായ സംഭവ വികാസങ്ങളിലേക്കായിരുന്നു. ഈ  സംഭവങ്ങളുടെ രഹസ്യ ചുരുൾ അഴിക്കുകയാണ് ' ദി പ്രിസ്റ്റു' എന്ന ചിത്രം. സിനിമ അവലോകനം: മമ്മൂട്ടിയും മഞ്ജു വാരിയരും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പേരിൽ പ്രേക്ഷക ശ്രദ്ധ പതിഞ്ഞ ചിത്രം ആണ്  ' ദി പ്രീസ്റ്റ്'. സാധാരണ ത്രില്ലെർ  സിനിമ മൂഡിൽ തുടങ്ങുന്ന ചിത്രം, രണ്ടാം പകുതി ആകുമ്പോഴേക്കും ഹൊറാർ  മൂഡിൽ എത്തുന്നു. ഹോളിവുഡ് സിനിമകളിൽ  കണ്ടു മറന്ന ശൈലി  ആണെങ്കിലും, മലയാളികൾക്ക് തീർത്തും പുതുമ നിറഞ്ഞ അവതരണം ആയിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. എന്നാൽ തിരക്കഥയുടെ കെട്ടു ചിലയിടങ്ങളിൽ അഴിഞ്ഞത്‌ പ്രേക്ഷകരുടെ രസം കെടുത്തി. ആകെ മൊത്തത്തിൽ കണ്ടിരിക്കാവുന്ന ഒരു ശരാശരി ഹൊറാർ പടം ആയി 'ദി പ്രീസ്റ്റ്‌' മാറി. അഭിനയം, അഭിനേതാക്കൾ: ഫാദർ ബെനഡിക്ട് ആയി രൂപം കൊണ്ടും, ഭാവം കൊണ്ടും മമ്മൂട്ടി പകർന്നാടി. അമേ

ഫോറൻസിക്

Image
കഥാസാരം: നഗരത്തിലെ നൃത്ത വിദ്യാലയത്തിലെ ഒരു കുട്ടിയെ കാണാതാകുന്നു, രണ്ടു ദിവസത്തിന് ശേഷം കുട്ടിയുടെ മൃതദേഹം കിട്ടുന്നു. കേസിന്റെ അന്വേഷണ ചുമതല റിതിക IPS  ഏറ്റെടുക്കുന്നു. കേസ് അന്വേഷണത്തിൽ സഹായിക്കാനായി ഫോറൻസിക് വിദഗ്ധൻ ആയ സാം (ടോവിനോ) എത്തുന്നു. അന്വേഷണം പുരോഗമിക്കുമ്പോൾ അടുത്ത കുട്ടിയും കൊല്ലപ്പെടുന്നു. തുടർ കൊലപാതകങ്ങൾ ആയപ്പോൾ,  സീരിയൽ കില്ലെറിനായുള്ള അന്വേഷണം അവിടെ തുടങ്ങുന്നു.  സിനിമ അവലോകനം: കണ്ടു പരിചിതമായ ബേസ് പ്ലോട്ട്. 10 വയസിനു  താഴെയുള്ള പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി കൊല്ലുക എന്ന പരമ്പരാഗത രീതി ഈ ചിത്രത്തിലും കാണാം. ഭാഗ്യത്തിന് ഇക്കുറി ബൈബിൾ വാക്യങ്ങളും, ബോഡിയിൽ ചിഹ്നങ്ങളും ഇല്ലാതിരുന്നത് പ്രേക്ഷകന് ആശ്വാസം ആയി. എങ്കിലും ചിത്രത്തിൽ പലരംഗങ്ങളും സാമാന്യ യുക്തിക്കു നിരക്കുന്നതല്ലായിരുന്നു. ത്രില്ലെർ ഇഷ്ടപ്പെടുന്നവർക്ക് കണ്ടിരിക്കാം. കാരണം കൂടെ കൂടെ കൊലപാതകിയെ മാറ്റി പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്നുണ്ട് ഈ ചിത്രം. മികച്ച ചില ഫോറൻസിക് പരാമർശങ്ങൾ ഒഴിച്ച് നിർത്തിയാൽ ഒരു ശരാശരി ത്രില്ലെർ ചിത്രം ആണ് ഫോറൻസിക്.  അഭിനയം, അഭിനേതാക്കൾ: ടോവിനോ എന്ന നടന് ഒട്ടും വെല്ലുവി

വരനെ ആവശ്യമുണ്ട്

Image
കഥാസാരം: ചെന്നൈയിലെ ഒരു അപ്പാർട്മെന്റിൽ താമസിക്കുന്ന മൂന്ന് കുടുംബങ്ങൾക്കിടയിൽ ഉടലെടുക്കുന്ന സൗഹൃദവും  സ്നേഹവും ആണ് ചിത്രത്തിന്റെ ബേസ് പ്ലോട്ട്. ഈ സൗഹൃദങ്ങൾ വളരുമ്പോൾ, ഓരോരുത്തരുടെയും കുടുംബങ്ങളിൽ സംഭവിക്കുന്ന മാറ്റങ്ങൾ രസകരമായി അവതരിപ്പിക്കുകയാണ് 'വരനെ ആവശ്യമുണ്ട് ' എന്ന ചിത്രം. സിനിമ അവലോകനം: കുടുംബ ചിത്രങ്ങളുടെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി കഥ എഴുതി സംവിധാനം ചെയുന്ന ചിത്രം ആണ് 'വരനെ ആവശ്യമുണ്ട്'. സുരേഷ് ഗോപിയുടെയും ശോഭനയുടെയും വര്ഷങ്ങള്ക്കു ശേഷം ഉള്ള മലയാള സിനിമയിലേക്കുള്ള മടങ്ങി വരവ് അവരിരുവരും അതിഗംഭീരം ആക്കി. മലയാള സിനിമ ആസ്വാദകർക്ക് കണ്ടു പരിചിതമായ കുടുംബ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി തീർത്തും പുതുമ നിറഞ്ഞ ഒരു എലമെന്റ് ഉള്ളതാണ് ഈ ചിത്രത്തിന്റെ പ്ലസ് പോയിന്റ്. കെട്ടുറപ്പുള്ള തിരക്കഥയെക്കാൾ ചിത്രത്തെ മുന്നോട്ട് നയിക്കുന്നത് അഭിനേതാക്കളുടെ മത്സരിച്ചുള്ള  അഭിനയ പ്രകടനങ്ങൾ ആണ്. അതിഗംഭീര ചിത്രം ഒന്നും അല്ലായെങ്കിൽ കൂടി പ്രേക്ഷകന്റെ  മനസ്സ് നിറയ്ക്കും ഈ ചിത്രം എന്നതിൽ സംശയം ഇല്ല. അഭിനയം,അഭിനേതാക്കൾ: സുരേഷ് ഗോപി എന്ന നടന്റെ

അഞ്ചാം പാതിരാ

Image
കഥാസാരം: ഒരു സീരിയൽ കില്ലർ കൊച്ചി നഗരത്തിലെ പോലീസ്‌കാരെ കൊല്ലുന്നു. യാതൊരു തെളിവുകളും കിട്ടാതെ പോലീസ് പരക്കം പായുമ്പോൾ, അവരുടെ സഹായത്തിനായി സൈക്കോളജിസ്റ് ആയ അൻവർ (കുഞ്ചാക്കോ ബോബൻ) എത്തുന്നതോടു കൂടി ഗെയിം ആരംഭിക്കുന്നു. സിനിമ അവലോകനം: ആട് , ആൻ മരിയ കലിപിലാണ്‌, അലമാര, അര്ജന്റീന ഫാൻസ്‌ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മിഥുൻ മാനുൽ എന്ന സംവിധായകന്റെ ചിത്രം ആണ് 'അഞ്ചാം പാതിരാ'. മലയാള സിനിമകളിലെ ഏറ്റവും മികച്ച ത്രില്ലറുകളിൽ ഒന്ന് തന്നെയാണ് മിഥുൻ ഒരുക്കിയിരിക്കുന്നത് എന്ന് നിസ്സംശയം പറയാം. കില്ലറുടെ മോട്ടീവ് മുതൽ, ഇരയെ കൊല്ലുന്ന രീതിയിലും , അത് അവതരിപ്പിച്ച ആഖ്യാന ശൈലിയിലും ഒക്കെ ഒരു പുതുമ നിലനിർത്താൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മികച്ച കാസ്റ്റിംഗും, അതി ഗംഭീര പശ്ചാത്തല സംഗീതവും പ്രേക്ഷകനെ ആകാംഷയുടെയും ഭീതിയുടെയും മുൾമുനയിൽ നിര്ത്തുന്നു. ക്ലൈമാക്സ് ട്വിസ്റ്റ് കാണുമ്പോൾ പ്രേക്ഷകന് അറിയാതെ കൈയ്യടിച്ചു പോകുന്നിടത്താണ് ഈ സിനിമയുടെ വിജയം. അഭിനയം, അഭിനേതാക്കൾ: ക്രിമിനോളജിയിൽ താല്പര്യം ഉള്ള സൈക്കോളജിസ്റ് അൻവറായി  കുഞ്ചാക്കോ ബോബൻ തിളങ്ങി. ഇന്ദ്രൻസ്, ഷറാഫുദീൻ, ജിനു, ജാഫാർ ഇടുക്കി തുടങ്ങിയവർ

ഡ്രൈവിംഗ് ലൈസൻസ്

Image
  കഥാസാരം : കുരുവിള (സുരാജ്)  എന്ന മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ, ഹരീന്ദ്രൻ (പൃഥ്വിരാജ്) എന്ന സൂപ്പർ സ്റ്റാറിന്റെ ഡൈ ഹാർഡ് ഫാൻ ആണ്. ഡ്രൈവിംഗ് ലൈസൻസ് നഷ്ടമായ ഹരീന്ദ്രൻ, പുതിയ ഡ്രൈവിംഗ് ലൈസൻസ് എടുക്കാനായി  കുരുവിളയുടെ മുന്നിൽ എത്തുന്നിടത്തു കഥ വികസിക്കുന്നു. സിനിമ അവലോകനം: ഒരു നിസ്സാരമായ ത്രെഡിനെ, ഒരു അത്യുഗ്രൻ ചലച്ചിത്ര സൃഷ്ടി ആക്കി തീർത്ത സച്ചി എന്ന സ്ക്രിപ്റ്റ് റൈറ്റർ ആണ് ഈ ചിത്രത്തിന്റെ വിജയ ശില്പി. ഒപ്പം ലാൽ ജൂനിയറിൽ ത്രില്ലിംഗ് മൂഡിലുള്ള സംവിധാനവും. പ്രിത്വിരാജ് - സുരാജിന്റെ മത്സാരാഭിനയം സ്‌ക്രീനിൽ കാണാൻ തന്നെ ഒരു പ്രത്യേക ചേലാണ്. ഫാൻ ബോയ് - സൂപ്പർ സ്റ്റാർ ത്രെഡുകൾ പലതു കണ്ടിട്ടുണ്ടെങ്കിലും, അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഫാൻ ബോയ് - സൂപ്പർ സ്റ്റാർ വാർ തന്നെയാണ് ഈ ചിത്രത്തെ പ്രേക്ഷകന് പ്രിയങ്കരമാക്കി തീർത്ത  ഘടകം. അത്ര രസമാണ് അവർ രണ്ടു പേർക്കും ഇടയിൽ ഉള്ള ഈഗോ ക്ലാഷിനു മേലെ ഉള്ള യുദ്ധം കണ്ടോണ്ടിരിക്കുവാൻ. ഏതൊരാൾക്കും ഇഷ്ടം ആകുന്ന ഒരു നല്ല ചിത്രം ആണ് ഡ്രൈവിംഗ് ലൈസൻസ്. അഭിനയം, അഭിനേതാക്കൾ: ഹരീന്ദ്രൻ ആയി പ്രിത്വിരാജ് തിളങ്ങി. മമ്മൂട്ടിയെ മനസ്സിൽ കണ്ടു സച്ചി ഒരുക്കിയ ഒരു

മൈ സാന്റാ

Image
കഥാസാരം: ഒരു ക്രിസ്മസ് രാത്രിയിൽ അപ്പനയെയും അമ്മയെയും നഷ്ടപെട്ട ഐസ എന്ന കൊച്ചു പെൺകുട്ടി. അവൾക്കു ആകെയുള്ള അപ്പൂപ്പൻ (സായി കുമാർ) അവളുടെ വിഷമം മാറ്റാനായി ക്രിസ്റ്മസിനു സാന്താ ക്ലോസ് വരുമെന്നും, പപ്പയെയും അമ്മയെയും കാണിച്ചു തരുമെന്നും ഒക്കെ കഥകൾ പറഞ്ഞു കൊടുക്കുന്നു. കഥകൾ വിശ്വസിച്ച ആ കുഞ്ഞു ഐസ മോൾ ദൈവത്തിനു കത്ത് അയക്കുന്നു. സാന്താക്ലോസിനെ തന്റെ അടുക്കലേക്കു വിടാൻ. എന്തായിരുന്നു ദൈവത്തിന്റെ മറുപടി? അതാണ് മൈ സാന്റാ എന്ന ചിത്രം. സിനിമ അവലോകനം: സുഗീത് - ദിലീപ് - വിദ്യാസാഗർ ടീം . ഒരു ഫീൽ ഗുഡ് ഫാമിലി മൂവിയുടെ കോംബോ.  എന്നാൽ ഈക്കുറി ഇത്തിരി ഫാന്റസിയുടെ മേന്പൊടിയോടു കൂടി ഒരു കൊച്ചു നന്മയുള്ള ചിത്രം ആണ് സുഗീത് ഒരുക്കിയിരിക്കുന്നത്. വ്യത്യസ്തത നിറഞ്ഞ കഥയോ, സസ്പെൻസ് ക്ലൈമാസ്ഒ ഒന്നും ഇല്ല. എങ്കിലും എവിടെയൊക്കെയോ പ്രേക്ഷകന്റെ കണ്ണുകൾ ഈറൻ അണിയിക്കുന്ന, പല കുറി പൊട്ടി ചിരിപ്പിക്കുന്ന കുറച്ചു നല്ല രംഗങ്ങളാൽ സമ്പന്നം ആണ് ഈ ചിത്രം. അല്പം ക്ഷമയും, കുട്ടികളുടെ നിഷ്കളങ്കമായ മനസ്സും കൈമുതലായി ഉണ്ടെങ്കിൽ ഒരു വട്ടം കണ്ടിരിക്കാം ഈ സാന്താക്ലോസിനെ. അഭിനേതാക്കൾ, അഭിനയ പ്രകടനങ്ങൾ: സാന്താ ക്ലോസ് ആയി ദിലീപ് അത്ര

പ്രതി പൂവൻ കോഴി

Image
കഥാസാരം: മാധുരി (മഞ്ജു വാര്യർ) ഒരു തുണിക്കടയിലെ സെയിൽസ് ഗേൾ ആണ്. കടയിലേക്ക് ബസിൽ പോകുമ്പോൾ ഒരാൾ അനുവാദം ഇല്ലാതെ മാധുരിയെ കയറി പിടിച്ചിട്ടു ഓടുന്നു. മാധുരി അയാളെ കണ്ടു പിടിച്ചു പ്രതികാരം ചെയ്യാൻ ഒരുങ്ങുന്നിടത്തു കഥ വികസിക്കുന്നു. സിനിമ അവലോകനം: റോഷൻ ആൻഡ്രൂസ് - ഉണ്ണി ആർ  - മഞ്ജു വാര്യർ എന്നീ മൂന്ന് പേരുകൾ മതിയാകും പ്രേക്ഷക പ്രതീക്ഷകൾ ഉയർത്താൻ. ആ പ്രതീക്ഷ കാത്തു സൂക്ഷിക്കാൻ ഈ സിനിമക്ക് കഴിഞ്ഞിട്ടുണ്ട്.  90% സ്ത്രീകളും ജീവിതത്തിൽ എപ്പോഴെങ്കിലും അനുഭവിച്ചിട്ടുണ്ടാകാവുന്ന ഒരു ദുരിതം. അതിനോട് സമൂഹത്തിൽ ഉള്ള പലർക്കും ഉള്ള വ്യത്യസ്തമായ വീക്ഷണ കോണുകൾ ഒക്കെ മനോഹരമായി ഈ ചിത്രത്തിൽ കാണിച്ചിട്ടുണ്ട്. മികച്ച കാസ്റ്റിംഗും, അഭിനയ പ്രകടനങ്ങളും നിറയുമ്പോൾ, ചിത്രം പ്രേക്ഷകന്റെയും മനം നിറക്കുന്നു. അഭിനയം,അഭിനേതാക്കൾ, അഭിനയ പ്രകടനങ്ങൾ: ഈ ചിത്രത്തിൽ മാധുരിയായി മഞ്ജു വാര്യർ ജീവിക്കുകയായിരുന്നു. ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ മഞ്ജു മികച്ചൊരു ചോയ്സ് ആണെന്ന് തെളിയിക്കുന്ന പ്രകടനം. റോഷൻ ആൻഡ്രൂസ് എന്ന സംവിധായകൻ, ആന്റപ്പൻ എന്ന വില്ലനിലേക്കു എത്തുമ്പോൾ, തന്റെ അഭിനയ പാടവം കൊണ്ട് പ്രേക്ഷകനെ വിസ്മയിപ്പി