ആദ്യരാത്രി
കഥാസാരം: മനോഹരൻ(ബിജു മേനോൻ) ചില പ്രതേക സാഹചര്യങ്ങളിൽ ബ്രോക്കെർ ആകേണ്ടി വരുന്ന ആളാണ്. മനോഹരൻ പറയുന്ന കല്യാണങ്ങൾ മാത്രമേ നാട്ടിൽ നടക്കൂ. ആരെങ്കിലും പ്രേമിക്കുകയോ, ഒളിച്ചോടുകയോ ചെയ്യാൻ ശ്രമിച്ചാൽ മനോഹരൻ അത് തടുക്കും. അങ്ങനെ ഇരിക്കെ മനോഹരന്റെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്ന ഒരു കല്യാണ ആലോചന നാട്ടിൽ നടക്കുന്നു. അതിൽ മനോഹരൻ ഇടപെടുന്നതും കുഴഞ്ഞു മറിയുന്നതും അവസാനം ഊരിപ്പോരുന്നതും ഒക്കെയാണ് 'ആദ്യ രാത്രി'. സിനിമ അവലോകനം: വെള്ളിമൂങ്ങ, മുന്തരിവള്ളികൾ തളിർക്കുമ്പോൾ എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്ത ദുരന്ത ചിത്രം ആണ് ആദ്യരാത്രി. കോമെടിക്കായി സന്ദർഭങ്ങൾ കുത്തിനിറച്ചു, തൊണ്ണൂറുകളിൽ മലയാള സിനിമ കണ്ടു മറന്ന പുതുമ നിറഞ്ഞ കഥയുമായി ആദ്യ രാത്രി പ്രേക്ഷകന് നേരെ കൊഞ്ഞനം കുത്തുന്നു. ചിത്രം വെറും രണ്ടു മണിക്കൂർ മാത്രമേ ഉള്ളുവെങ്കിലും, പ്രേക്ഷകന്റെ ക്ഷമയുടെ നെല്ലിപ്പലക അളക്കുന്നു ഈ ചിത്രം. അഞ്ചു മിനുട്ടിൽ പറയാവുന്ന സന്ദേശം ഇങ്ങനെ വലിച്ചു നീട്ടി പറയണമായിരുന്നോ എന്ന ചോദ്യം പ്രേക്ഷക മനസ്സിൽ ഉയർന്നാൽ കുറ്റം പറയാൻ ആവില്ല. അഭിനയം, അഭിനേതാക്കൾ: ചിത്രത്തിലെ ഏറ്റവ