Posts

Showing posts from May, 2018

അരവിന്ദന്റെ അതിഥികൾ

Image
കഥാസാരം: മൂകാംബികയിൽ ലോഡ്ജ് നടത്തുന്ന മാധവന്  (ശ്രീനിവാസൻ) അമ്പലനടയിൽ നിന്നു ഒരു കുട്ടിയെ (വിനീത് ശ്രീനിവാസൻ) കിട്ടുന്നു. അരവിന്ദൻ, മാധവനൊപ്പം മൂകാംബികയിൽ വളരുന്നു. എന്നെകിലും തന്നെ തിരക്കി 'അമ്മ വീണ്ടും വരും എന്ന് അരവിന്ദൻ പ്രതീക്ഷിക്കുന്നു. ക്ഷേത്ര നടയിൽ തന്നെ ഉപേക്ഷിച്ചു കടന്ന അമ്മയെ കാണാനുള്ള അരവിന്ദന്റെ കാത്തിരിപ്പാണ്  'അരവിന്ദന്റെ അതിഥികൾ '. സിനിമ വിശകലനം:  കഥ പറയുമ്പോൾ, മാണിക്യക്കല്ല് തുടങ്ങിയ മികച്ച ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഒരു പിടി പരാജയ ചിത്രങ്ങൾ ( 916 , മൈ ഗോഡ് ) ഒരുക്കിയ സംവിധായകൻ ആണ് എം. മോഹനൻ. അദ്ദേഹത്തിന്റെ ശക്തമായ തിരിച്ചു വരവായി ഈ ചിത്രത്തെ കാണാം. ഒരു ശരാശരി കഥാസാരത്തെ തന്റെ സംവിധാന മികവും, സാങ്കേതിക തികവും കൊണ്ടും മാത്രം ഒരു മികച്ച ദൃശ്യാനുഭവം ആക്കി തീർക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. ശാന്തി കൃഷ്ണയുടെ ചെറുപ്പ കാലം കാണിച്ച ആ നായികയുടെ കാസ്റ്റിംഗിൽ തുടങ്ങി, മൂകാംബികയുടെ ആരുംകാണാത്ത ചില കാഴ്ചകൾ പ്രേക്ഷകന് പകർന്നു നല്കുന്നിടത്തു തുടരുന്നു അദ്ദേഹത്തിന്റെ കരവിരുത്. ഹാസ്യവും, സെന്റിമെൻറ്സും എല്ലാം കൂട്ടി ഇണക്കിയ ഒരു ശരാശരി കുടുംബ ചിത്രം ആണ് അരവിന്ദന്റെ അതി