ഡ്രൈവിംഗ് ലൈസൻസ്
കഥാസാരം : കുരുവിള (സുരാജ്) എന്ന മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ, ഹരീന്ദ്രൻ (പൃഥ്വിരാജ്) എന്ന സൂപ്പർ സ്റ്റാറിന്റെ ഡൈ ഹാർഡ് ഫാൻ ആണ്. ഡ്രൈവിംഗ് ലൈസൻസ് നഷ്ടമായ ഹരീന്ദ്രൻ, പുതിയ ഡ്രൈവിംഗ് ലൈസൻസ് എടുക്കാനായി കുരുവിളയുടെ മുന്നിൽ എത്തുന്നിടത്തു കഥ വികസിക്കുന്നു. സിനിമ അവലോകനം: ഒരു നിസ്സാരമായ ത്രെഡിനെ, ഒരു അത്യുഗ്രൻ ചലച്ചിത്ര സൃഷ്ടി ആക്കി തീർത്ത സച്ചി എന്ന സ്ക്രിപ്റ്റ് റൈറ്റർ ആണ് ഈ ചിത്രത്തിന്റെ വിജയ ശില്പി. ഒപ്പം ലാൽ ജൂനിയറിൽ ത്രില്ലിംഗ് മൂഡിലുള്ള സംവിധാനവും. പ്രിത്വിരാജ് - സുരാജിന്റെ മത്സാരാഭിനയം സ്‌ക്രീനിൽ കാണാൻ തന്നെ ഒരു പ്രത്യേക ചേലാണ്. ഫാൻ ബോയ് - സൂപ്പർ സ്റ്റാർ ത്രെഡുകൾ പലതു കണ്ടിട്ടുണ്ടെങ്കിലും, അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഫാൻ ബോയ് - സൂപ്പർ സ്റ്റാർ വാർ തന്നെയാണ് ഈ ചിത്രത്തെ പ്രേക്ഷകന് പ്രിയങ്കരമാക്കി തീർത്ത ഘടകം. അത്ര രസമാണ് അവർ രണ്ടു പേർക്കും ഇടയിൽ ഉള്ള ഈഗോ ക്ലാഷിനു മേലെ ഉള്ള യുദ്ധം കണ്ടോണ്ടിരിക്കുവാൻ. ഏതൊരാൾക്കും ഇഷ്ടം ആകുന്ന ഒരു നല്ല ചിത്രം ആണ് ഡ്രൈവിംഗ് ലൈസൻസ്. അഭിനയം, അഭിനേതാക്കൾ: ഹരീന്ദ്രൻ ആയി പ്രിത്വിരാജ് തിളങ്ങി. മമ്മൂട്ടിയെ മനസ്സിൽ കണ്ടു സച്ചി ഒരുക്കിയ ഒരു