Posts

Showing posts from June, 2017

ഒരു സിനിമാക്കാരൻ

Image
കഥാസാരം: ആൽബി (വിനീത് ശ്രീനിവാസൻ ) ഒരു വൈദികന്റെ (രഞ്ജി പണിക്കർ ) മകനാണ്. ഒരു സംവിധായകൻ ആകണം എന്ന മോഹവുമായി നടക്കുന്ന ആൽബിയുടെ ജീവിതത്തിലേക്ക് കാമുകിയായ സെറ (രജിഷ വിജയൻ)എത്തുന്നു. കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ സേരക്ക് ഒപ്പം കഴിയുന്ന ആൽബി, സാമ്പത്തിക ഞെരുക്കത്തിൽ ആകുന്നു. ആ അവസ്ഥയിൽ അറിയാതെ ചെയ്തു പോകുന്ന ഒരു തെറ്റ് ആൽബിയുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നതാണ്  ' ഒരു സിനിമാക്കാരൻ ' എന്ന ചിത്രം പ്രേക്ഷകന് പകർന്നു നൽകുന്നത്. സിനിമ അവലോകനം: പേര് കേട്ട് ഒരു യുവാവ് സിനിമാക്കാരൻ ആകാനുള്ള തത്രപാടിന്റെ കഥയാണ് ഇതെന്ന് കരുതുമെങ്കിലും, അതല്ലാത്ത ചില ഘടകങ്ങളും കൂടി ചേർത്തത് ചിത്രത്തിന് മാറ്റ് കൂട്ടുന്നു. ചിത്രത്തിന്റെ ഒന്നാം പകുതി മികച്ച ഹാസ്യ രംഗങ്ങൾ കൊണ്ടും, മികച്ച ഗാനങ്ങളാലും സമ്പന്നം ആയിരുന്നു. രണ്ടാം പകുതി ഇൻവെസ്റ്റിഗേഷൻ മോഡിൽ എത്തുമ്പോൾ, ചിത്രത്തിന്റെ ആഖ്യാന ശൈലി പലയിടത്തും പ്രേക്ഷകനെ മുഷിപ്പിച്ചു. ക്ലൈമാക്സിലെ ട്വിസ്റ്റ് ഒക്കെ ഒരു ശരാശരിയെക്കാൾ അല്പം മുകളിൽ നിൽക്കുന്ന പ്രേക്ഷകന് ഊഹിക്കാവുന്നതേ ഉള്ളു. എങ്കിലും പ്രേക്ഷകനെ രസിപ്പിക്കുന്ന ഒരു ശരാശരി ചിത്രം ആണ് ' ഒരു സിനിമാക്കാരൻ'. അ