Posts

Showing posts from January, 2020

അഞ്ചാം പാതിരാ

Image
കഥാസാരം: ഒരു സീരിയൽ കില്ലർ കൊച്ചി നഗരത്തിലെ പോലീസ്‌കാരെ കൊല്ലുന്നു. യാതൊരു തെളിവുകളും കിട്ടാതെ പോലീസ് പരക്കം പായുമ്പോൾ, അവരുടെ സഹായത്തിനായി സൈക്കോളജിസ്റ് ആയ അൻവർ (കുഞ്ചാക്കോ ബോബൻ) എത്തുന്നതോടു കൂടി ഗെയിം ആരംഭിക്കുന്നു. സിനിമ അവലോകനം: ആട് , ആൻ മരിയ കലിപിലാണ്‌, അലമാര, അര്ജന്റീന ഫാൻസ്‌ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മിഥുൻ മാനുൽ എന്ന സംവിധായകന്റെ ചിത്രം ആണ് 'അഞ്ചാം പാതിരാ'. മലയാള സിനിമകളിലെ ഏറ്റവും മികച്ച ത്രില്ലറുകളിൽ ഒന്ന് തന്നെയാണ് മിഥുൻ ഒരുക്കിയിരിക്കുന്നത് എന്ന് നിസ്സംശയം പറയാം. കില്ലറുടെ മോട്ടീവ് മുതൽ, ഇരയെ കൊല്ലുന്ന രീതിയിലും , അത് അവതരിപ്പിച്ച ആഖ്യാന ശൈലിയിലും ഒക്കെ ഒരു പുതുമ നിലനിർത്താൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മികച്ച കാസ്റ്റിംഗും, അതി ഗംഭീര പശ്ചാത്തല സംഗീതവും പ്രേക്ഷകനെ ആകാംഷയുടെയും ഭീതിയുടെയും മുൾമുനയിൽ നിര്ത്തുന്നു. ക്ലൈമാക്സ് ട്വിസ്റ്റ് കാണുമ്പോൾ പ്രേക്ഷകന് അറിയാതെ കൈയ്യടിച്ചു പോകുന്നിടത്താണ് ഈ സിനിമയുടെ വിജയം. അഭിനയം, അഭിനേതാക്കൾ: ക്രിമിനോളജിയിൽ താല്പര്യം ഉള്ള സൈക്കോളജിസ്റ് അൻവറായി  കുഞ്ചാക്കോ ബോബൻ തിളങ്ങി. ഇന്ദ്രൻസ്, ഷറാഫുദീൻ, ജിനു, ജാഫാർ ഇടുക്കി തുടങ്ങിയവർ