Posts

Showing posts from October, 2016

ആനന്ദം

Image
കഥാസാരം : ഒരു എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുന്ന കമ്പ്യൂട്ടർ സയൻസ് കുട്ടികൾ ഇൻഡസ്ട്രിയൽ വിസിറ്റിന് പോകുന്നു. വരുൺ , കുപ്പി, അക്ഷയ്, ഗൗതം, ദിയ , ദർശന , ദേവിക   തുടങ്ങിയവർ ആണ് കുട്ടികളിൽ പ്രമുഖർ. കുട്ടികൾക്ക് ഒപ്പം ചാക്കോ മാഷും ലവ്ലി  മിസ്സും. വിജയനഗരയിലെ ഹംപി കണ്ടു , അത് വഴി ഗോവയിൽ പോയി  ന്യൂ ഇയർ ആഘോഷിച്ചു വരാൻ ആണ് പ്ലാൻ. ഈ ഐ വി ദിനങ്ങളിൽ ഇവർ ഓരോരുത്തരുടെയും ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളുടെയും , മാറ്റങ്ങളുടെയും ദൃശ്യാവിഷ്‌കാരം ആണ്  'ആനന്ദം'. സിനിമ വിശകലനം: കോളേജ് പശ്ചാത്തലത്തിൽ അനേകം ചിത്രങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും, ഒരു കോളേജിലെ ഇൻഡസ്ട്രിയൽ വിസിറ്റ് കഥാതന്തുവാക്കി ഒരു ചിത്രം ആദ്യം ആണ്. ഈ ചിത്രം ഇന്നത്തെ യുവാക്കളെ പൂർണമായും തൃപ്തിപ്പെടുത്തുന്ന ഒരു അതി മനോഹര ചിത്രം ആണ്. അത്ര സ്വാഭാവികമായി ആണ് ചിത്രത്തിലെ ഭൂരിഭാഗം കഥാസന്ദർഭങ്ങളും പ്രേക്ഷകന് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. ഓരോ കഥാപാത്രങ്ങളെയും നമ്മുടെ കോളേജുകളിൽ ഉള്ള ആരുമായെങ്കിലും സാദൃശ്യപ്പെടുത്താം. അത് തന്നെ ആണ് ഈ ചിത്രത്തിന്റെ വിജയം. സിനിമയുടെ ആകെ മൊത്തം ഫ്രഷ്‌നെസ്സുമായി തട്ടിച്ചു നോക്കുമ്പോൾ ചില ക്ലിഷേ രം

കവി ഉദ്ദേശിച്ചത്

Image
കഥാസാരം : അള്ളിമൂലയിലെ നാട്ടുകാർക്ക് വോളി ബോൾ ഒരു ലഹരിയാണ്. ഓരോ വർഷവും നടക്കുന്ന ടൂർണമെന്റിൽ പന്തയം വെക്കലും, ടീം ഇറക്കലും ഒക്കെ അവരുടെ പതിവ് കലാപരിപാടികൾ ആണ്. ആ നാട്ടിലെ പ്രമുഖ ധനിക കുടുംബത്തിലെ പൊങ്ങച്ചക്കാരനായ വട്ടത്തിൽ ബോസ്കോ (നരേൻ), ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന സാധാരണ ചെറുപ്പക്കാരുടെ പ്രതിനിധി ആയി ജിമ്മി (ആസിഫ് അലി). ഇവർക്ക് രണ്ടാൾക്കും ഇടയിലേക്ക്  ഒരു വോളി ബോൾ ടൂർണമെന്റിന്റെ പന്തയം ഒരുങ്ങുന്നു. പന്തയം ആര് ജയിക്കുമെന്നതു "കവി ഉദ്ദേശിച്ചത്" എന്ന ചിത്രം പ്രേക്ഷകന് മുന്നിൽ ദൃശ്യവൽക്കരിക്കുന്നു. സിനിമ വിശകലനം: പുലി മുരുകൻ, തോപ്പിൽ ജോപ്പൻ തുടങ്ങിയ വമ്പൻ ചിത്രങ്ങൾക്കൊപ്പം ഇറങ്ങിയ ഒരു കൊച്ചു ചിത്രം. വോളി ബോൾ കളിയുടെ രസവുമായി ഈ വര്ഷം ഇറങ്ങിയ കരിങ്കുന്നം 6S നു ശേഷം , മറ്റൊരു വോളി ബോൾ തരംഗം. ചിത്രത്തിന്റെ ആദ്യ പകുതി ഒക്കെ പ്രേക്ഷകനെ നല്ല രീതിയിൽ മുഷിപ്പിക്കുന്നുണ്ടെങ്കിലും, രണ്ടാം പകുതിയിലെ വോളി ബോൾ രംഗങ്ങളും, പന്തയങ്ങളും, മതസരങ്ങളും പ്രേക്ഷകനെ ആവേശത്തിൽ ആഴ്ത്തി. 90കളിൽ മലയാള സിനിമയിൽ ഇറങ്ങേണ്ടിയിരുന്ന ഒരു ചിത്രം ആണെങ്കിലും, പ്രേക്ഷകനെ ഒരു പരിധി വരെ ചിത്രം ത്രിപ്തിപെടുത്

തോപ്പിൽ ജോപ്പൻ

Image
കഥാസാരം: തോപ്പിൽ കുടുംബത്തിലെ ഒരേയൊരു ആൺ സന്തതി. അതാണ് 'ജോപ്പൻ'. ജോപ്പൻ നല്ല ഒന്നാംതരം കബഡി കളിക്കാരൻ ആണ്. കബഡിയിൽ വിജയിച്ചു ട്രോഫിയുമായി വീട്ടിലേക്കു പോകുമ്പോൾ ആണ് ജോപ്പൻ ആദ്യമായി ആനിയെ കാണുന്നത്. പിന്നീട് അവര് പ്രണയത്തിൽ ആകുന്നു.വീട്ടുകാരും നാട്ടുകാരും അറിയുന്നു. ഒടുവിൽ സ്വന്തം കാലിൽ നിൽക്കാനുള്ള പണം സമ്പാദിച്ചിട്ടേ തിരിച്ചു വരുള്ളൂ എന്ന് പറഞ്ഞു കൊച്ചു ജോപ്പൻ നാട് വിടുന്നു. കഥയുടെ ബാക്കി പ്രേക്ഷകന് മനസിലായി കാണും എന്നതിനാൽ ഞാൻ സസ്പെൻസ് കളയുന്നില്ല. സിനിമ വിശകലനം: മികച്ച ഒരു കഥാസാരം ഇല്ല...മികച്ച ഡയലോഗ് ഇല്ല...മികച്ച കോമഡി രംഗങ്ങൾ ഇല്ല...മമ്മൂട്ടി എന്ന നടന്റെ മാസ്സ് - റൊമാന്റിക് സീനുകളാൽ സമ്പന്നം ആയ ചിത്രം. മമ്മൂട്ടി ഇത്തരം കോമാളി വേഷങ്ങൾ ആടി പ്രേക്ഷകനെ മുഷിപ്പിക്കരുത് എന്നൊരു അപേക്ഷ ഉണ്ട്. മമ്മൂട്ടി എന്ന നടനെ ഇഷ്ടപെടുന്ന ഏതൊരാളെയും ഈ ചിത്രം പൂർണമായും ത്രിപ്തിപെടുത്തും. മറ്റു സാധാരണ പ്രേക്ഷകർക്ക് ഇത് തീർത്തും കണ്ടു പഴകിയ ഒരു സാധാരണ ചിത്രം ആണ്. അഭിനയം, അഭിനേതാക്കൾ : ജോപ്പനായി മമ്മൂട്ടി തിളങ്ങി. ചില രംഗങ്ങളിൽ ഒക്കെ മമ്മൂട്ടിയുടെ കുണുങ്ങി കുണുങ്ങി ഉള്ള നടത്തം ഒഴിവാ