Posts

Showing posts from November, 2018

ഓട്ടർഷ

Image
കഥാസാരം: ചന്തകവല ഓടോ സ്റ്റാൻഡിൽ ഒരു പെൺകുട്ടി ഓടോ ഡ്രൈവർ ആയി എത്തുന്നു. അവളാണ് അനിത (അനുശ്രീ). അനിതയുടെ കുടുംബ ചരിത്രം നിഗൂഢമാണ്. എന്താണ് അനിത ഓടോ ഡ്രൈവർ ആയതിനു പിന്നിലെ രഹസ്യം? എന്താണ് അനിതയുടെ കുടുംബ പശ്ചാത്തലം ? തുടങ്ങിയ ചോദ്യങ്ങളുടെ ഉത്തരങ്ങൾ ആണ് ഓട്ടർഷ . സിനിമ അവലോകനം: സുജിത് വാസുദേവ് എന്ന ക്യാമറാമാൻ മിടുക്കൻ ആണ്. എന്നാൽ അദ്ദേഹത്തിനുള്ളിലെ സംവിധായകൻ അത്ര മിടുക്കൻ അല്ല എന്ന് അദ്ദേഹം നേരത്തെ തെളിയിച്ചിട്ടുണ്ട്. അതിനെ ശതമാനം അടിവര ഇടുന്ന ചിത്രമാണ് ഓട്ടർഷ. തീർത്തും ഒരു രണ്ടാം കിട തിരക്കഥയെ എന്തൊക്കെയോ കാട്ടി കൂട്ടി, തട്ടി കൂട്ടി ഒരുക്കിയ ഒരു ബോറൻ ചിത്രം. പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്നതിനൊപ്പം പത്രങ്ങളിൽ കണ്ടു വായിച്ചു മടുത്ത കഥകളിലെ സസ്പെൻസ് ഒരുക്കി പ്രേക്ഷകനെ ഞെട്ടിക്കാൻ ശ്രമിച്ചിട്ടുണ്ട് അണിയറ പ്രവർത്തകർ. പുതുതലമുറയിലെ പെൺകുട്ടികൾക്ക് ഒരു സന്ദേശം കൊടുക്കണം എന്ന ഒരു നല്ല ഉദ്ദേശത്തിൽ ആണെന്ന് തോന്നുന്നു സുജിത് ഈ ചിത്രം ഒരുക്കിയത്. പക്ഷെ ആ ശ്രമം അമ്പേ പാളി പോയി. അഭിനയം, അഭിനേതാക്കൾ: ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അനിതയെ തന്നാൽ കഴിയും വിധം നന്നാക്കാൻ അനുശ്രീ പാട് പെട്ടിട്ടുണ്ട്.

ജോസഫ്

Image
കഥാസാരം: ജോസഫ് (ജോജോ) ഒരു  റിട്ടയേർഡ് പോലീസ് ഓഫീസർ ആണ്. മകൾ നഷ്ടപെട്ടതിനു പിന്നാലെ  ഒരു ആക്‌സിഡന്റിൽ അദ്ദേഹത്തിന്റെ ഭാര്യയും മരിക്കുന്നു. ഈ മരണങ്ങളിൽ സംശയം തോന്നിയ ജോസെഫിന്റെ അന്വേഷണം വന്നു നിന്നതു ഞെട്ടിപ്പിക്കുന്ന ചില യാഥാർഥ്യങ്ങളിലേക്കു ആയിരുന്നു. സിനിമ വിശകലനം: മലയാളത്തിലെ ഏതൊരു മുൻനിര നായകന്റെയും ഡേറ്റ് കിട്ടുമായിരുന്നെങ്കിലും ഈ ചിത്രത്തിലേക്ക് പദ്മകുമാർ നായകനായി നിശ്ചയിച്ചത് ജോജോ എന്ന നടനെ ആണ്. കോമഡി വേഷങ്ങളിലും, വില്ലൻ വേഷങ്ങളിലും കണ്ട ജോജോയുടെ ഞെട്ടിപ്പിക്കുന്ന അഭിനയ മികവ് തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്. സംവിധായകന്റെ വിശ്വാസം 100 % കാത്തു സൂക്ഷിക്കാൻ ജോജോക്ക് കഴിഞ്ഞു.മികച്ച ഒരു തിരക്കഥയെ അതിലും മികച്ച സംവിധാന മികവോടെയും, ദൃശ്യ മികവോടെയും അവതരിപ്പിച്ചപ്പോൾ, ആനുകാലിക പ്രസക്തമായ ഒരു മികച്ച ചിത്രം ആണ് ജോസെഫിലൂടെ മലയാളികൾക്ക് ലഭിച്ചത്. പ്രേക്ഷകന് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സിലേക്ക് ചിത്രം എത്തി നിൽകുമ്പോൾ, പ്രേക്ഷകന്റെ മനസ്സ് നിറക്കാൻ ഈ ചിത്രത്തിന് കഴിയുന്നു. അഭിനയം, അഭിനേതാക്കൾ: ചിത്രത്തിൽ ടൈറ്റിൽ റോളിൽ എത്തിയ ജോജോ തന്നെയാണ് ഈ ചിത്രത്തിലെ യഥാർത്ഥ നായകൻ. ഇമോഷണൽ രംഗങ്

ഒരു കുപ്രസിദ്ധ പയ്യൻ

Image
കഥാസാരം: അജയൻ (ടോവിനോ) കനകാംബാൽ (ശരണ്യ) എന്ന സ്ത്രീയുടെ കൊലപാതകത്തിലെ പ്രതിയായി തീരുന്നു. അജയൻ പ്രതിക്കൂട്ടിൽ നിന്ന് രക്ഷപെടാൻ വേണ്ടി നടത്തുന്ന പോരാട്ടത്തിന്റെ കഥായാണ് ഒരു കുപ്രസിദ്ധ പയ്യൻ. സിനിമ അവലോകനം: തലപ്പാവ്, ഒഴിമുറി എന്ന രണ്ടു ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ച മധുപാൽ എന്ന സംവിധായകന്റ മൂന്നാമത്തെ സംരംഭം ആണ് ഈ ചിത്രം. മുൻ ചിത്രങ്ങളെ അപേക്ഷിച്ചു അത്യാവശ്യം പ്രേക്ഷക സ്വീകാര്യത നേടും വിധം ആണ് അദ്ദേഹം ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.  അതി ഗംഭീര ത്രില്ലറോ സസ്പെൻസോ ഒന്നും ഇല്ലെങ്കിൽ കൂടി, കേരളത്തിലെ പോലീസ് , ക്രൈം ബ്രാഞ്ച് അന്വേഷണങ്ങളെ അപ്പാടെ വിമർശിക്കുന്നു ഈ ചിത്രം. ചിത്രത്തിൽ അങ്ങിങ്ങായി ഇഴച്ചിൽ അനുഭവപ്പെടുന്നുണ്ടെങ്കിലും, പ്രേക്ഷകനെ നിരാശയപ്പെടുത്തില്ല ഈ ചിത്രം. അഭിനയം, അഭിനേതാക്കൾ: ചിത്രത്തിൽ അജയ്യനായി ടോവിനോ ജീവിക്കുകയായിരുന്നു. അത്ര അനായാസേന ആണ് അദ്ദേഹം ആ റോൾ അവതരിപ്പിച്ചത്.  നെടുമുടി വേണുവിന്റെ അഡ്വക്കേറ്റ് വേഷവും കലക്കി. ബാലു വര്ഗീസ്, ശരണ്യ പൊൻവർണൻ, അലെൻസിയർ , അനു സിതാര തുടങ്ങിയവർ തങ്ങളുടെ റോളുകൾ മികച്ചതാക്കി. എന്നാൽ ചിത്രത്തിൽ സ്വാഭാവിക അഭിന