ഒരു കുപ്രസിദ്ധ പയ്യൻ


കഥാസാരം:
അജയൻ (ടോവിനോ) കനകാംബാൽ (ശരണ്യ) എന്ന സ്ത്രീയുടെ കൊലപാതകത്തിലെ പ്രതിയായി തീരുന്നു. അജയൻ പ്രതിക്കൂട്ടിൽ നിന്ന് രക്ഷപെടാൻ വേണ്ടി നടത്തുന്ന പോരാട്ടത്തിന്റെ കഥായാണ് ഒരു കുപ്രസിദ്ധ പയ്യൻ.

സിനിമ അവലോകനം:
തലപ്പാവ്, ഒഴിമുറി എന്ന രണ്ടു ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ച മധുപാൽ എന്ന സംവിധായകന്റ മൂന്നാമത്തെ സംരംഭം ആണ് ഈ ചിത്രം. മുൻ ചിത്രങ്ങളെ അപേക്ഷിച്ചു അത്യാവശ്യം പ്രേക്ഷക സ്വീകാര്യത നേടും വിധം ആണ് അദ്ദേഹം ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.  അതി ഗംഭീര ത്രില്ലറോ സസ്പെൻസോ ഒന്നും ഇല്ലെങ്കിൽ കൂടി, കേരളത്തിലെ പോലീസ് , ക്രൈം ബ്രാഞ്ച് അന്വേഷണങ്ങളെ അപ്പാടെ വിമർശിക്കുന്നു ഈ ചിത്രം. ചിത്രത്തിൽ അങ്ങിങ്ങായി ഇഴച്ചിൽ അനുഭവപ്പെടുന്നുണ്ടെങ്കിലും, പ്രേക്ഷകനെ നിരാശയപ്പെടുത്തില്ല ഈ ചിത്രം.

അഭിനയം, അഭിനേതാക്കൾ:
ചിത്രത്തിൽ അജയ്യനായി ടോവിനോ ജീവിക്കുകയായിരുന്നു. അത്ര അനായാസേന ആണ് അദ്ദേഹം ആ റോൾ അവതരിപ്പിച്ചത്.  നെടുമുടി വേണുവിന്റെ അഡ്വക്കേറ്റ് വേഷവും കലക്കി. ബാലു വര്ഗീസ്, ശരണ്യ പൊൻവർണൻ, അലെൻസിയർ , അനു സിതാര തുടങ്ങിയവർ തങ്ങളുടെ റോളുകൾ മികച്ചതാക്കി. എന്നാൽ ചിത്രത്തിൽ സ്വാഭാവിക അഭിനയത്തിന്റെ തന്മയിഭാവങ്ങൾ കൊണ്ട്  ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ചത് നിമിഷ സജയൻ ആണ്. ഹന്നാ എന്ന അഡ്വക്കേറ്റിന്റെ കോൺഫിഡൻസ് ഇല്ലായ്മയും, കോൺഫിഡൻസും ഒക്കെ നിമിഷ നേരങ്ങളിൽ ആ മുഖത്ത് മാറി മറിഞ്ഞു. നിമിഷയുടെ കരിയർ ബെസ്ററ് വേഷമായി ഹന്നാ എന്ന കഥാപാത്രം. നിർമാതാവ് സുരേഷ് കുമാർ ഈ ചിത്രത്തിലെ ജഡ്‌ജിന്റെ വേഷം തികച്ചും അനായാസേന മനോഹരമാക്കി.

സംഗീതം,സാങ്കേതികം, സംവിധാനം:
മധുപാലിന്റെ സംവിധായക മികവ് തന്നെയാണ് ചിത്രത്തിന്റെ പ്ലസ് പോയിന്റ്. അത്യാവശ്യം മികച്ച ഒരു തിരക്കഥയെ നല്ല രീതിയിൽ അവതരിപ്പിക്കാൻ അണിയറ പ്രവർത്തകർക്ക് സാധിച്ചു. ഔസേപ്പച്ചന്റെ സംഗീതം ശരാശരിയിൽ ഒതുങ്ങി.

പ്രേക്ഷക പ്രതികരണം:
മുഷിപ്പില്ലാതെ ഒരു വട്ടം കണ്ടിരിക്കാവുന്ന ചിത്രം.

റേറ്റിങ്: 3 / 5

വാൽകഷ്ണം:
നിമിഷ സജയൻ....കുട്ടിയുടെ ഉള്ളിൽ ഇത്രേം വല്യ ഒരു അഭിനേതാവ് ഉണ്ടായിരുന്നെന്ന് അറിഞ്ഞില്ല്യാ...ആരും പറഞ്ഞില്ല്യാ...

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി