Posts

Showing posts from April, 2018

മോഹൻലാൽ

Image
കഥാസാരം: ചെറുപ്പം മുതൽ മോഹൻലാൽ സിനിമകൾ കണ്ടു , മോഹൻലാലിനോട് ആരാധന തോന്നി,പിന്നീട് ഭ്രാന്തിയായ ഒരു പെൺകുട്ടിയുടെയും (മഞ്ജു വാരിയർ ) അവളുടെ ഭർത്താവിന്റെയും കഥ, കണ്ണീരും ഹാസ്യവും സമാസമം ചേർത്ത് ചാലിച്ചെടുത്ത കാവ്യം. സിനിമ അവലോകനം: മോഹൻലാൽ എന്ന മഹാനടന്റെ പേര് പരാമർശിച്ചു പല സിനിമകളും മോഹൻലാൽ ആരാധകരുടെ കൈയ്യടികൾ വാങ്ങി കൂട്ടിയിട്ടുണ്ട്. ഈ വസ്തുത മുതലെടുക്കുവാൻ ശ്രമിച്ച സിനിമയാണ് മോഹൻലാൽ എന്ന ചിത്രം. മോഹൻലാൽ എന്ന മഹാനടന്റെ ആരാധകരെ കൈയിൽ എടുക്കാൻ, യാതൊരു വിധ ലോജിക്കും ഇല്ലാതെ കുറെ മോഹൻലാൽ സിനിമ രംഗങ്ങളും, കഥാസന്ദർഭങ്ങളും ഒരു പെൺകുട്ടിയുടെ ജീവിതത്തിലേക്ക് കൂട്ടിച്ചേർത്തു, നെയ്തെടുത്ത രണ്ടേ മുക്കാൽ മണിക്കൂർ നീളുന്ന പൈങ്കിളി നാടകം. ക്ഷമയുടെ അങ്ങേയറ്റം പരീക്ഷിക്കുന്ന ഈ ചിത്രം, ഒരു രണ്ടു മണിക്കൂർ ആക്കി വെട്ടി ചുരുക്കിയെങ്കിൽ ഒരുപക്ഷെ പ്രേക്ഷകന് ഈ ചിത്രം ഏറ്റെടുത്തേനേ. അഭിനയം, അഭിനേതാക്കൾ: മാനസിക വിഭ്രാന്തി നിറഞ്ഞ മോഹൻലാൽ ആരാധികയായി മഞ്ജു വാരിയർ അഭിനയിച്ചു തകർത്തു. ഓവർ ആക്‌റ്റിംഗിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ടെങ്കിലും മഞ്ജു വാരിയെറിൽ നിന്ന് ഇത്ര ഭയാനകം ആയ ഒരു അവസ്ഥ കാണുന്നത് ഇതാദ്യമായാണ്

പഞ്ചവർണതത്ത

Image
കഥാസാരം: നഗരത്തിലെ ഒരു റെസിഡൻസ് കോളനിയിൽ താമസിക്കുന്ന പെറ്റ് ഷോപ്പ് ഉടമയെ (ജയറാം) അവിടെ നിന്ന് ഒഴിപ്പിക്കുവാൻ, കോളനി വാസികൾ സ്ഥലം എം ൽ എ ക്കു (കുഞ്ചാക്കോ ബോബൻ) പരാതി നൽകുന്നു. ഒടുവിൽ ചില കാരണങ്ങളാൽ എം ൽ ക്കു അയാളെയും, മൃഗങ്ങളെയും തന്റെ വീട്ടിൽ പാർപ്പിക്കേണ്ടി വരുന്നിടത്തു പഞ്ചവര്ണത്തയുടെ ചിറകുകൾ വിടരുന്നു. സിനിമ അവലോകനം: രമേശ് പിഷാരടി എന്ന ഹാസ്യ സാമ്രാട്ട് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് പ്രേക്ഷകന് കോമഡി പ്രതീക്ഷിക്കും. ഒപ്പം ഒരുപാട് പക്ഷി മൃഗാദികൾ അഭിനയിക്കുന്നു എന്ന് കേൾക്കുമ്പോൾ കുട്ടികളെ രസിപ്പിക്കുന്ന ചിത്രം ആകും എന്ന് പ്രേക്ഷകൻ ചിന്തിച്ചേക്കാം. എന്നാൽ ഈ പ്രതീക്ഷകൾ എല്ലാം അപ്പാടെ തകിടം മറിച്ചു, സ്കിറ്റ്  നിലവാരം പോലും ഇല്ലാത്ത തറ കോമഡി നമ്പറുകളാൽ നിറച്ച ഒരു ആദ്യ പകുതിയും, സെന്റിമെൻസുകൾ നിറച്ച ഒരു ക്ലൈമാക്സ് രംഗങ്ങളും ആണ് പ്രേക്ഷകൻ വരവേറ്റത്. ചില കോമഡി നമ്പറുകൾ ഒക്കെ പുതുമ നിറഞ്ഞതായിരുന്നു എന്ന് മറക്കുന്നില്ല. ജയറാമിന്റെ കഥാപാത്രത്തെ വേണ്ട രീതിയിൽ വികസിപ്പിച്ചിട്ടില്ല എന്ന് ക്ലൈമാക്സ് കണ്ടപ്പോൾ തോന്നി. വെക്കേഷൻ മൂഡിൽ കുട്ടികൾക്കൊപ്പം കണ്ടിരിക്കാവുന്ന ഒരു ശരാശ

ഒരായിരം കിനാക്കളാൽ

Image
കഥാസാരം: ശ്രീറാം ലണ്ടനിൽ നിന്ന് നാട്ടിലെത്തിയ ഒരു NRI  ആണ്. ലണ്ടനിൽ നിന്ന് സമ്പാദിച്ച പൈസ വെച്ച് നാട്ടിൽ ഒരു റെസ്റ്റോറന്റ് തുടങ്ങാൻ ആയിരുന്നു പ്ലാൻ എങ്കിലും , പൈസ എല്ലാം പല വിധത്തിൽ ധൂർത്തടിച്ചു നഷ്ടപ്പെടുത്തി. ലക്ഷങ്ങളുടെ കടബാധ്യതയും ആയി. ഗർഭിണിയായ ഭാര്യയെ അറിയിക്കാതെ കടങ്ങൾ വീടാനുള്ള ശ്രീറാമിന്റെ ശ്രമങ്ങൾ ആണ് 'ഒരായിരം കിനാക്കളാൽ'. സിനിമ വിശകലനം: പുതുമ നിറഞ്ഞ കഥാസന്ദര്ഭങ്ങളോ, അതി ഗംഭീര ട്വിസ്റ്റകളോ ഒന്നും ഇല്ലെങ്കിലും, ചിലപ്പോഴൊക്കെ ചിത്രം പ്രേക്ഷകനെ എൻഗേജ് ചെയ്യിക്കുന്നു. കോമഡികൾ പലതും പ്രേക്ഷകനെ ചിരിപ്പിച്ചു. വിരസമായ ഒന്നാം പകുതിയേക്കാൾ, ത്രില്ലിംഗ് മോഡിലേക്ക് എത്താൻ ശ്രമിക്കുന്ന രണ്ടാം പകുതിയാണ് ഭേദം. മൊത്തത്തിൽ അല്പം ക്ഷമയുണ്ടെങ്കിൽ കണ്ടിരിക്കാവുന്ന ഒരു ശരാശരി ചിത്രം. അഭിനയം, അഭിനേതാക്കൾ: ശ്രീരാമായി ബിജു മേനോൻ തകർത്തു. നന്മയുള്ള മനുഷ്യാനായും, സ്നേഹം നിറഞ്ഞ ഭർത്താവായും, അദ്ദേഹം സ്‌ക്രീനിൽ നിറഞ്ഞാടി. കലാഭവൻ ഷാജോന്റെ വ്യത്യസ്തമായ വേഷം പ്രേക്ഷക പ്രശംസ പിടിച്ചു പറ്റി. നായികമാരുടെ അഭിനയം തികച്ചും അസഹനീയം ആയിരുന്നു. റോഷൻ മാത്യുവിന്റെ അഭിനയ മികവ് പ്രശംസനീയം തന്നെ. റോഷൻ

പരോൾ

Image
കഥാതന്തു: സെൻട്രൽ ജയിലിൽ പുതിയ ജയിലെർ എത്തുന്നു. അവിടെ ജയിലിൽ പോലീസുകാർക്കും, തടവുകാർക്കും എല്ലാ സഹായങ്ങളും ചെയ്യുന്നത് മേസ്തിരി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അലക്സ് (മമ്മൂട്ടി) എന്ന തടവ് പുള്ളി ആണ്. അലക്സ് ആരാണ്? എങ്ങനെ അലക്സ് ജയിലിൽ എത്തി? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് പരോൾ എന്ന സിനിമ. സിനിമ വിശകലനം: അടുത്ത കാലത്തായി മമ്മൂട്ടിയിൽ നിന്ന് മോശം സിനിമകൾ ഏറ്റുവാങ്ങിയതിനാൽ പ്രേക്ഷകന് പ്രതീക്ഷ കുറവായിരുന്നു. പ്രേക്ഷകന്റെ വിശ്വാസത്തിനു വിപരീതമായി ഇത്തവണ അതി ഗംഭീര നാടകം ആണ് സിനിമക്ക് പകരം മമ്മൂട്ടി നൽകിയത്. 1980 ൽ കണ്ടു പരിചയിച്ച കഥാസന്ദർഭത്തിൽ അതി നാടകീയതയും, കുടുംബ വൈകാരിക രംഗങ്ങൾ കുത്തി നിറച്ചും പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിച്ചു സംവിധായകൻ. യഥാർത്ഥ കഥയാണെന്ന് പറഞ്ഞു അണിയറ പ്രവർത്തകർ ഈ സിനിമയെ വാനോളം പുകഴ്ത്തുമ്പോൾ, പ്രേക്ഷകന് തിയറ്ററിനുള്ളിൽ രണ്ടര മണിക്കൂർ ജീവപര്യന്തം അനുഭവിക്കുകയായിരുന്നു. അഭിനയം, അഭിനേതാക്കൾ : മമ്മൂട്ടി എന്ന നടന്റെ അഭിനയ മികവ് ഒഴിച്ച് നിർത്തിയാൽ ചിത്രത്തിൽ തികച്ചും പുരാതന നാടക നിലവാരത്തിൽ ഉള്ള സംഭാഷണങ്ങളും അഭിനയ രംഗങ്ങളും ആയിരുന്നു. സിദ്ദിഖ്  എന്ന നടനെ ഇമോഷണൽ രംഗങ്ങളുടെ