ഒരായിരം കിനാക്കളാൽ



കഥാസാരം:
ശ്രീറാം ലണ്ടനിൽ നിന്ന് നാട്ടിലെത്തിയ ഒരു NRI  ആണ്. ലണ്ടനിൽ നിന്ന് സമ്പാദിച്ച പൈസ വെച്ച് നാട്ടിൽ ഒരു റെസ്റ്റോറന്റ് തുടങ്ങാൻ ആയിരുന്നു പ്ലാൻ എങ്കിലും , പൈസ എല്ലാം പല വിധത്തിൽ ധൂർത്തടിച്ചു നഷ്ടപ്പെടുത്തി. ലക്ഷങ്ങളുടെ കടബാധ്യതയും ആയി. ഗർഭിണിയായ ഭാര്യയെ അറിയിക്കാതെ കടങ്ങൾ വീടാനുള്ള ശ്രീറാമിന്റെ ശ്രമങ്ങൾ ആണ് 'ഒരായിരം കിനാക്കളാൽ'.

സിനിമ വിശകലനം:
പുതുമ നിറഞ്ഞ കഥാസന്ദര്ഭങ്ങളോ, അതി ഗംഭീര ട്വിസ്റ്റകളോ ഒന്നും ഇല്ലെങ്കിലും, ചിലപ്പോഴൊക്കെ ചിത്രം പ്രേക്ഷകനെ എൻഗേജ് ചെയ്യിക്കുന്നു. കോമഡികൾ പലതും പ്രേക്ഷകനെ ചിരിപ്പിച്ചു. വിരസമായ ഒന്നാം പകുതിയേക്കാൾ, ത്രില്ലിംഗ് മോഡിലേക്ക് എത്താൻ ശ്രമിക്കുന്ന രണ്ടാം പകുതിയാണ് ഭേദം. മൊത്തത്തിൽ അല്പം ക്ഷമയുണ്ടെങ്കിൽ കണ്ടിരിക്കാവുന്ന ഒരു ശരാശരി ചിത്രം.
അഭിനയം, അഭിനേതാക്കൾ:

ശ്രീരാമായി ബിജു മേനോൻ തകർത്തു. നന്മയുള്ള മനുഷ്യാനായും, സ്നേഹം നിറഞ്ഞ ഭർത്താവായും, അദ്ദേഹം സ്‌ക്രീനിൽ നിറഞ്ഞാടി. കലാഭവൻ ഷാജോന്റെ വ്യത്യസ്തമായ വേഷം പ്രേക്ഷക പ്രശംസ പിടിച്ചു പറ്റി. നായികമാരുടെ അഭിനയം തികച്ചും അസഹനീയം ആയിരുന്നു. റോഷൻ മാത്യുവിന്റെ അഭിനയ മികവ് പ്രശംസനീയം തന്നെ. റോഷൻ ആണ് ഈ ചിത്രത്തിലെ റിയൽ ഷോ മാൻ. ഹാസ്യ രംഗങ്ങൾക്ക് മിഴിവേകി നിർമൽ പാലാഴിയും തന്റെ സാന്നിധ്യം അറിയിച്ചു.

സംഗീതം, സാങ്കേതികം, സംവിധാനം:
പ്രമോദ് മോഹൻ എന്ന സംവിധായകൻ കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നങ്കിൽ ചിത്രത്തിൽ അങ്ങിങ്ങു നിഴലിച്ച വലിച്ചുനീട്ടലുകൾ ഒഴിവാക്കാമായിരുന്നു, പലപ്പോഴും ചിത്രം പ്രേക്ഷകനെ ബോറടിപ്പിക്കുന്നു.കുഞ്ഞുണ്ണി എസ് കുമാറിന്റെ ഛായാഗ്രഹണം ശരാശരിയിൽ ഒതുങ്ങിയപ്പോൾ, ബിജിപാലിന്റെ പശ്ചാത്തല സംഗീതം അതി ഗംഭീരം ആയി. തിരക്കഥയിൽ അല്പം കൂടി പുതുമ കണ്ടെത്താൻ ആയിരുന്നെങ്കിൽ മികച്ച ഒരു ദൃശ്യാനുഭവം ആക്കാമായിരുന്ന ചിത്രം.

പ്രേക്ഷക പ്രതികരണം:
ഒരു നേരംപോക്കിന് കണ്ടിരിക്കാവുന്ന ശരാശരി ചിത്രം.

റേറ്റിങ്: 2.5 / 5
വാൽകഷ്ണം:
റോഷൻ മാത്യു...അറിഞ്ഞില്ല്യാ...നിന്റെ ഉള്ളിൽ ഇത്രെയും കഴിവ് ഉണ്ടെന്നു ആരും പറഞ്ഞില്ല്യാ..

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി