പഞ്ചവർണതത്ത



കഥാസാരം:
നഗരത്തിലെ ഒരു റെസിഡൻസ് കോളനിയിൽ താമസിക്കുന്ന പെറ്റ് ഷോപ്പ് ഉടമയെ (ജയറാം) അവിടെ നിന്ന് ഒഴിപ്പിക്കുവാൻ, കോളനി വാസികൾ സ്ഥലം എം ൽ എ ക്കു (കുഞ്ചാക്കോ ബോബൻ) പരാതി നൽകുന്നു. ഒടുവിൽ ചില കാരണങ്ങളാൽ എം ൽ ക്കു അയാളെയും, മൃഗങ്ങളെയും തന്റെ വീട്ടിൽ പാർപ്പിക്കേണ്ടി വരുന്നിടത്തു പഞ്ചവര്ണത്തയുടെ ചിറകുകൾ വിടരുന്നു.

സിനിമ അവലോകനം:
രമേശ് പിഷാരടി എന്ന ഹാസ്യ സാമ്രാട്ട് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് പ്രേക്ഷകന് കോമഡി പ്രതീക്ഷിക്കും. ഒപ്പം ഒരുപാട് പക്ഷി മൃഗാദികൾ അഭിനയിക്കുന്നു എന്ന് കേൾക്കുമ്പോൾ കുട്ടികളെ രസിപ്പിക്കുന്ന ചിത്രം ആകും എന്ന് പ്രേക്ഷകൻ ചിന്തിച്ചേക്കാം. എന്നാൽ ഈ പ്രതീക്ഷകൾ എല്ലാം അപ്പാടെ തകിടം മറിച്ചു, സ്കിറ്റ്  നിലവാരം പോലും ഇല്ലാത്ത തറ കോമഡി നമ്പറുകളാൽ നിറച്ച ഒരു ആദ്യ പകുതിയും, സെന്റിമെൻസുകൾ നിറച്ച ഒരു ക്ലൈമാക്സ് രംഗങ്ങളും ആണ് പ്രേക്ഷകൻ വരവേറ്റത്. ചില കോമഡി നമ്പറുകൾ ഒക്കെ പുതുമ നിറഞ്ഞതായിരുന്നു എന്ന് മറക്കുന്നില്ല. ജയറാമിന്റെ കഥാപാത്രത്തെ വേണ്ട രീതിയിൽ വികസിപ്പിച്ചിട്ടില്ല എന്ന് ക്ലൈമാക്സ് കണ്ടപ്പോൾ തോന്നി. വെക്കേഷൻ മൂഡിൽ കുട്ടികൾക്കൊപ്പം കണ്ടിരിക്കാവുന്ന ഒരു ശരാശരി ചിത്രം ആണ് പഞ്ചവർണതത്ത .

അഭിനയം,അഭിനേതാക്കൾ:
വ്യത്യസ്തമായ രൂപത്തിലും, സംസാര ശൈലിയിലും ജയറാം തനിക്കു കിട്ടിയ റോൾ അതിഗംഭീരം ആക്കി.സമീപകാലത്തു കണ്ട ഏറ്റവും മികച്ച ജയറാം കഥാപാത്രം. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ മനസ്സിൽ ദുരൂഹതയും, നൊമ്പരവും നിറയ്ക്കും വിധം അഭിനയിച്ചു ഫലിപ്പിച്ച അദ്ദേഹത്തിന് ബിഗ് സല്യൂട്ട്. ജയറാമിന്റെ അഭിനയത്തികവിനു മുന്നിൽ അലിഞ്ഞില്ലാണ്ടെ ആയി പോയി, കുഞ്ചാക്കോ ബോബന്റെ എം ൽ എ കഥാപാത്രം. ഏറെ നാളുകൾക്കു ശേഷം പ്രേംകുമാർ, കനക ലത തുടങ്ങിയവരെ സ്‌ക്രീനിൽ കാണാനായി. മണിയൻപിള്ള രാജു, കുഞ്ചൻ, ധർമജൻ , അശോകൻ തുടങ്ങിയവർ തങ്ങളുടെ റോളുകൾ ഭംഗിയാക്കി. മികച്ച അഭിനയ പ്രകടനവുമായി അനുശ്രീയും, മല്ലിക സുകുമാരനും പ്രേക്ഷകനെ കൈയിൽ എടുത്തു. തത്തകളുടെയും, ആ കുരങ്ങന്റെയും, രൂപ ഭാവങ്ങൾ പ്രേക്ഷകന് നവ്യാനുഭവം ആയി.

സംഗീതം, സാങ്കേതികം, സംവിധാനം:
പാട്ടുകൾ പലതും അസ്ഥാനത്തു ആയിരുന്നെങ്കിൽ കൂടി ഇമ്പം ഉള്ളതായിരുന്നു. നാദിർഷ ഈണം ഇട്ടു, ശങ്കർ മഹാദേവൻ പാടിയ പാട്ടു നന്നായി. എം ജയചന്ദ്രൻ ഈണം ഇട്ട മാറ്റ് ഗാനങ്ങളും മോശം ആയില്ല. ഔസേപ്പച്ചന്റെ പശ്ചാത്തല സംഗീതവും, പ്രദീപിന്റെ ക്യാമറ കാഴ്ചകളും മികവ് പുലർത്തി. ചിത്രത്തെ പിന്നോട്ട് വലിക്കുന്ന ഒരേയൊരു ഘടകം രമേശ് പിഷാരടിയുടെ സംവിധാനം മാത്രമാണ്. മികച്ച ഒരു ത്രെഡിനെ, അതിന്റെ മൂല്യം ചോർന്നു പോകാതെ പൂർണമായും പ്രേക്ഷകനിലേക്കു എത്തിക്കാൻ കഴിയാതെ പോയത് സംവിധായകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ പരാജയം ആണ്.

പ്രേക്ഷക പ്രതികരണം:
ടി വി സ്കിറ് കോമെടികളും, അല്പം സെന്റിമെൻസും ഒക്കെ ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ ഈ ചിത്രത്തിന് ധൈര്യമായി ടിക്കറ്റ് എടുക്കാം. കുട്ടികൾക്ക്  ഒപ്പം വെക്കേഷൻ മൂഡിൽ കണ്ടിരിക്കാവുന്ന ഒരു ചെറിയ നന്മയുള്ള ചിത്രം.

റേറ്റിങ്: 2.5  / 5

വാൽകഷ്ണം:
ജയറാം എന്ന നടന്റെ കഴിവ് തിരിച്ചറിഞ്ഞു, അദ്ദേഹത്തിന്റെ അഭിനയ വീര്യം മൊത്തം പുറത്തെടുപ്പിച്ച പിഷാരടിക്കു അഭിനന്ദനങ്ങൾ

പ്രമോദ്

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി