Posts

Showing posts from September, 2018

വരത്തൻ

Image
കഥാസാരം: ദുബായിൽ ഉള്ള ജോലി നഷ്ടപ്പെട്ട് എബിയും  (ഫഹദ്) പ്രിയയും (ഐശ്വര്യ ) നാട്ടിലെ എസ്റ്റേറ്റ് ലേക്ക്  താമസം മാറുന്നു. എന്നാൽ അവിടെ അവരെ കാത്തിരുന്നത് മറ്റു ചില പ്രേശ്നങ്ങൾ ആയിരുന്നു. എന്തായിരുന്നു ആ പ്രേശ്നങ്ങൾ? അവർ എങ്ങനെ അതിനെ അതിജീവിക്കുന്നു ? തുടങ്ങിയ ചോദ്യങ്ങളുടെ ഉത്തരം 'വരത്തൻ ' പ്രേക്ഷകന് തുറന്നു കാട്ടുന്നു. സിനിമ അവലോകനം: അമൽ നീരദ് എന്ന സംവിധായകന്റെ ചിത്രങ്ങൾ ഒക്കെയും സ്ലോ പേസ് ആണെങ്കിൽ കൂടിയും,  മികച്ച ദൃശ്യങ്ങളാലും, സ്റ്റൈലിഷ് മേക്കിങ്ങിനാലും സമ്പന്നമാണ്. ഇക്കുറിയും ആ പതിവ് തെറ്റിച്ചില്ല. മെല്ലെ പോക്കിൽ തുടങ്ങിയ ആദ്യ പകുതി, രണ്ടാം ഭാഗത്തു എത്തുമ്പോഴേക്കും മികച്ച വേഗത കൈവരിക്കുന്നു. ക്ലൈമാക്സ് രംഗങ്ങളും, സംഘട്ടനങ്ങളും ഒക്കെ മലയാളി പ്രേക്ഷകന് നവ്യാനുഭവമായി.  പുതുമ നിറഞ്ഞ കഥ ഒന്നുമല്ലെങ്കിലും കൂടി, അതിനെ മേക്കിങ് കൊണ്ട് അതിജീവിച്ചു, തന്റേതായ ഒരു കൈയൊപ്പ് ചാർത്താൻ അമൽ നീരദിന് കഴിഞ്ഞു. അഭിനയം, അഭിനേതാക്കൾ: ഫഹദ് അഭിനയിച്ചു ഞെട്ടിച്ചു എന്നൊക്കെ പറഞ്ഞാൽ ക്ലിഷേ ആയി പോകും. അദ്ദേഹം കഴിഞ്ഞ കുറെ സിനിമകളിലായി , സ്‌ക്രീനിൽ തികഞ്ഞ അനായാസതയോടെ ജീവിക്കുകയാണ്. ഐശ്വര്യയുടെ

മംഗല്യം തന്തുനാനേന

Image
കഥാസാരം: റോയ് (കുഞ്ചാക്കോ ബോബൻ) ക്ലാരയെ (നിമിഷ) വിവാഹം ചെയുന്നിടത്തു കഥ തുടങ്ങുന്നു. ജോലിയും കൂലിയും ഇല്ലാത്ത റോയിക്കു, പെങ്ങളെ കെട്ടിച്ച കടവും, പിന്നെ വീടിനെ ജപ്തിയിൽ നിന്ന് രക്ഷിക്കേണ്ട ബാധ്യതയും. അങ്ങനെ മലയാള സിനിമ ഇന്ന് വരെ കണ്ടിട്ടില്ലാത്ത പുതുമ നിറഞ്ഞ കഥയാണ് 'മംഗല്യം തന്തുനാനേന'. സിനിമ അവലോകനം: ചെറുപ്പത്തിലേ അച്ഛൻ മരിച്ച നായകൻ, ജോലിയില്ലാത്ത നായകൻ, പെങ്ങളെ കെട്ടിച്ച കടം, വീടിനു ജപ്തി ഭീഷണി, ഭാര്യയേയും, അമ്മയെയും വിഷമിപ്പിക്കാതെ ഒറ്റയ്ക്ക് കടം തീർക്കാൻ ഇറങ്ങി പുറപ്പെടുന്ന അഭിമാനിയായ നായകൻ, എന്തിനും ഏതിനും നായകനൊപ്പം നിൽക്കുന്ന കൂട്ടുകാരൻ.  അങ്ങനെ മലയാള സിനിമയിൽ ഇന്ന് വരെ കാണാത്ത ഒരുപിടി പുതുമകൾ ഹാസ്യത്തിന്റെ മേന്പൊടിയോടെ അവതരിപ്പിച്ചിരിക്കുകയാണ് ഈ ചിത്രത്തിൽ. പുട്ടിനു പീര പോലെ ഭാര്യ ഭർത്താവ് അടി പിടി, ശല്യക്കാരിയായ വേലക്കാരി, 'അമ്മ - മകൻ സെന്റി സീനുകൾ ഒക്കെ വേറെയും ഉണ്ട്. മൊത്തത്തിൽ മേല്പറഞ്ഞ പുതുമകൾ ഇപ്പോഴും ഇഷ്ടപെടുന്നവർക്കുള്ളതാണ് ഈ ചിത്രം. അഭിനയം, അഭിനേതാക്കൾ: ഭർത്താവിന്റെ നിസ്സഹായാവസ്ഥ അഭിനയിച്ചു ഫലിപ്പിക്കാൻ കുഞ്ചാക്കോ ബോബൻ നന്നേ ശ്രമിച്ചു. പക്ഷെ നമ്മ

ഒരു കുട്ടനാടൻ ബ്ലോഗ്

Image
കഥാസാരം: ഹരി (മമ്മൂട്ടി) കൃഷ്ണപുരം ഗ്രാമത്തിലെ എല്ലാം എല്ലാം ആണ്. പരോപകാരിയും, മറ്റുള്ളവർക്ക് നന്മ ചെയുന്ന നന്മ മരവും ആയ ഹരിയെ അവിഹിത ഗർഭ കേസിൽ കുടുക്കുന്നു ...ബാക്കി ചരിത്രം... സിനിമ അവലോകനം: ഈ ഉള്ളവന് എന്താണ് ഈ സിനിമയിൽ അവലോകനം ചെയ്യണ്ടതെന്നു സത്യമായും മനസിലായില്ല. ഇത്ര മോശം സിനിമ പടച്ചു വിടാൻ ധൈര്യം കാണിച്ച സേതു എന്ന സംവിധായകനോട് ഒരു അപേക്ഷ...ദയവു ചെയ്തു അങ്ങ് പ്രേക്ഷകനോട് ഇത്തരം ക്രൂരത കാട്ടരുത്. തീർത്തും നിരാശപ്പെടുത്തുന്ന, അരോചകമായ വധം ആണ് ഈ ചിത്രം. മമ്മൂട്ടി എന്ന നടൻ എന്ത് കണ്ടിട്ടാണ് ഈ സിനിമയ്ക്കു ഒക്കെ തല വെച്ചത് എന്ന് എത്ര ഓർത്തിട്ടും പിടി കിട്ടുന്നില്ല. അഭിനയം, അഭിനേതാക്കൾ: മമ്മൂട്ടിയുടെ മികച്ച അഭിനയ മുഹൂര്തങ്ങളോ സംഭാഷണങ്ങളോ ഒന്നും ഇല്ലായെങ്കിൽ കൂടി, പ്രേക്ഷകനെ കുടുകുടെ പൊട്ടി ചിരിപ്പിക്കുന്ന ഡാൻസ് രംഗങ്ങളും, റോഡ് റാഷ് ഗേമിനെ ഓർമിപ്പിക്കുന്ന സ്റ്റണ്ട് സീക്വെൻസുകളും കുട്ടനാടൻ ബ്ലോഗിനെ വേറെ നിലയിലേക്ക് ഉയർത്തി. വെരുപ്പീരു അഭിനയത്തിൽ ലാലു അലക്സ്, ലക്ഷ്മി റായ്, ഷംന കാസിം തുടങ്ങിയവർ മത്സരിച്ചപ്പോൾ ഗസ്റ്റ് അപ്പീറൻസിൽ വന്ന സണ്ണി വെയ്‌നും, അനന്യയും ആ കപ്പ് കൊണ്ട് പോയി.

രണം

Image
കഥാസാരം: അമേരിക്കയിലെ ഡിട്രോയിറ്റ് എന്ന നഗരത്തിലെ ഡ്രഗ് ഡീലർ ആണ് ആദി (പ്രിത്വിരാജ്). എല്ലാം നിർത്തി വേറെ നാട്ടിലേക്കു രക്ഷപെടാൻ ഒരുങ്ങുന്ന ആദിയുടെ മുന്നിലേക്ക് വീണ്ടും ഒരു പുതിയ അസൈൻമെന്റ് എത്തുന്നു. മനസ്സിലാ മനസ്സോടെ ആദി അത് ഏറ്റെടുക്കുന്നിടത്തു കഥ വികസിക്കുന്നു. സിനിമ അവലോകനം: പറഞ്ഞു പഴകിയ ഗ്യാങ്സ്റ്റർ കഥ തന്നെയാണ്. പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ...പക്ഷെ ഈ പുതിയ കുപ്പിയുടെ മേക്കിങ്ങും ഡിസൈനും അതി ഗംഭീരം എന്ന് പറയാതെ വയ്യ. അത്ര മികച്ച രീതിയിൽ ആണ് ചിത്രം അണിയറ പ്രവർത്തകർ അണിയിച്ചൊരുക്കിയിരിക്കുന്നത്. കഥയും, അതി ഭാവുകത്വം  നിറഞ്ഞ സംഭാഷണ ശകലങ്ങളും ഒക്കെ ചിത്രത്തെ പിന്നോട്ട് വലിക്കുന്നുണ്ട്. എങ്കിലും ചിത്രത്തിലെ മികച്ച കാസ്റ്റിംഗ്  അഭിനന്ദനീയം തന്നെ. അഭിനയം, അഭിനേതാക്കൾ: ആദിയായി പ്രിത്വിരാജ് തിളങ്ങി. ലണ്ടൻ ബ്രിഡ്‌ജിലും, ആദം ജോണിലും , ഇവിടെയിലും ഒക്കെ കണ്ടു പരിചയിച്ച അതെ പൃഥ്വിരാജ് മാനറിസങ്ങൾ ഈ ചിത്രത്തിലും കാണാം. നായികയായി  ഇഷ തൽവാർ മോശം ആക്കിയില്ലെങ്കിലും, ചില രംഗങ്ങളിലെ അഭിനയത്തിൽ കല്ലുകടി അനുഭവപ്പെട്ടു. റഹ്മാൻ , നന്ദു തുടങ്ങിയവർ തങ്ങളുടെ റോളുകൾ വ്യത്യസ്തമായി അവതരിപ്പിച്ചു. മകളുടെ വേഷം

തീവണ്ടി

Image
കഥാസാരം: ബിനീഷ് ദാമോദരൻ ജനിച്ചു വീണു അമ്മിഞ്ഞപ്പാൽ നുണയും മുന്നേ അറിഞ്ഞത് സിഗരറ്റിന്റെ മണം ആണ്. പിന്നീട് വളർന്നു വലുതായപ്പോൾ സിഗരറ്റിനോട് അടക്കാനാവാത്ത അഭിനിവേശം ആകുന്നു. ഒരു ചെയിൻ സ്മോക്കർ ആയി ബിനീഷ് മാറുന്നിടത്തു 'തീവണ്ടി' യുടെ കഥ വികസിക്കുന്നു. സിനിമ അവലോകനം: പടം ഇറങ്ങും മുന്നേ ഹിറ്റായ പാട്ടിലൂടെ, ഇതിൽ നല്ല റൊമാൻസ് രംഗങ്ങൾ ഒക്കെ ഉണ്ടെന്നു കരുതി ടിക്കറ്റ് എടുത്ത പ്രേക്ഷകന് , ആ പാട്ടിൽ കവിഞ്ഞു യാതൊരു പുതുമയും സിനിമ നൽകിയില്ല എന്നതാണ് കയ്പ്പേറിയ സത്യം. പുകവലി ആരോഗ്യത്തിന് ഹാനികരം ആണ് എന്ന് പ്രേക്ഷകനെ ബോധ്യപ്പെടുത്താൻ ഇത്രയും വലിച്ചു നീട്ടി ഒരു തട്ടികൂട്ട് കഥ ഒരുക്കണമായിരുന്നോ എന്ന ചോദ്യം അപ്പോഴും ബാക്കി ! യാതൊരു ലോജിക്കോ, പുതുമയോ ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു ചിത്രമായി തീവണ്ടി മാറിയത് നിരാശാജനകം ആണ്. അത്യാവശ്യം നന്നായ ആദ്യ പകുതിയും, തീർത്തും നിരാശപ്പെടുത്തിയ ഒരു രണ്ടാം പകുതിയും ആണ് തീവണ്ടിയെ വിരസമാക്കുന്നതു. അഭിനയം, അഭിനേതാക്കൾ: ബിനീഷ് ആയി ടോവിനോ തിളങ്ങി. മികച്ച അഭിനയം തന്നെ അദ്ദേഹം പുറത്തെടുത്തു. സൂരജ് വെഞ്ഞാറമ്മൂട്, സൈജു കുറുപ്പ് തുടങ്ങിയവർ തങ്ങളുടെ റോളുകൾ ഭംഗിയാക്കിയപ്