ഒരു കുട്ടനാടൻ ബ്ലോഗ്



കഥാസാരം:
ഹരി (മമ്മൂട്ടി) കൃഷ്ണപുരം ഗ്രാമത്തിലെ എല്ലാം എല്ലാം ആണ്. പരോപകാരിയും, മറ്റുള്ളവർക്ക് നന്മ ചെയുന്ന നന്മ മരവും ആയ ഹരിയെ അവിഹിത ഗർഭ കേസിൽ കുടുക്കുന്നു ...ബാക്കി ചരിത്രം...

സിനിമ അവലോകനം:
ഈ ഉള്ളവന് എന്താണ് ഈ സിനിമയിൽ അവലോകനം ചെയ്യണ്ടതെന്നു സത്യമായും മനസിലായില്ല. ഇത്ര മോശം സിനിമ പടച്ചു വിടാൻ ധൈര്യം കാണിച്ച സേതു എന്ന സംവിധായകനോട് ഒരു അപേക്ഷ...ദയവു ചെയ്തു അങ്ങ് പ്രേക്ഷകനോട് ഇത്തരം ക്രൂരത കാട്ടരുത്. തീർത്തും നിരാശപ്പെടുത്തുന്ന, അരോചകമായ വധം ആണ് ഈ ചിത്രം. മമ്മൂട്ടി എന്ന നടൻ എന്ത് കണ്ടിട്ടാണ് ഈ സിനിമയ്ക്കു ഒക്കെ തല വെച്ചത് എന്ന് എത്ര ഓർത്തിട്ടും പിടി കിട്ടുന്നില്ല.

അഭിനയം, അഭിനേതാക്കൾ:
മമ്മൂട്ടിയുടെ മികച്ച അഭിനയ മുഹൂര്തങ്ങളോ സംഭാഷണങ്ങളോ ഒന്നും ഇല്ലായെങ്കിൽ കൂടി, പ്രേക്ഷകനെ കുടുകുടെ പൊട്ടി ചിരിപ്പിക്കുന്ന ഡാൻസ് രംഗങ്ങളും, റോഡ് റാഷ് ഗേമിനെ ഓർമിപ്പിക്കുന്ന സ്റ്റണ്ട് സീക്വെൻസുകളും കുട്ടനാടൻ ബ്ലോഗിനെ വേറെ നിലയിലേക്ക് ഉയർത്തി. വെരുപ്പീരു അഭിനയത്തിൽ ലാലു അലക്സ്, ലക്ഷ്മി റായ്, ഷംന കാസിം തുടങ്ങിയവർ മത്സരിച്ചപ്പോൾ ഗസ്റ്റ് അപ്പീറൻസിൽ വന്ന സണ്ണി വെയ്‌നും, അനന്യയും ആ കപ്പ് കൊണ്ട് പോയി. അനു സിതാര,  നെടുമുടി വേണു തുടങ്ങിയവർ ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു.

സംഗീതം, സാങ്കേതികം, സംവിധാനം:
ഈ മൂന്ന് മേഖലകളും വൻ പരാജയം എന്നല്ലാതെ വേറൊന്നും പറയാൻ എനിക്ക് അറിയില്ല...

പ്രേക്ഷക പ്രതികരണം:
പ്രേക്ഷകർ കൂടുതലും ഉറക്കം ആയിരുന്നത് കൊണ്ട് ആരും പ്രതികരിച്ചു കണ്ടില്ല...ഉണർന്നിരുന്നവരുടെ പ്രതികരണം ഒക്കെ അവരുടെ മൊബൈലിനോടായിരുന്നു.

റേറ്റിങ്: 1 / 5
വാൽകഷ്ണം:
പ്രിയപ്പെട്ട സേതു ....ഇതിലും ഭേദം കമ്പി പാരയുമായി കക്കാൻ ഇറങ്ങുന്നതാണ്...

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി