Posts

Showing posts from June, 2019

ഉണ്ട

Image
കഥാസാരം: ഒരു കൂട്ടം പോലീസുകാർക്ക് മാവോയിസ്റ്റുകൾ ഉണ്ടെന്നു കരുതപ്പെടുന്ന ഛത്തിസ്‌ഗഡിലെ ഒരു ട്രൈബൽ ഏരിയയിൽ ഇലക്ഷന് ഡ്യൂട്ടി കിട്ടുന്നു. ടീം ലീഡർ ആയി മണി (മമ്മൂട്ടി) സാർ. തികച്ചും ഒരു ട്രിപ്പ് പ്പോകുന്ന ലാഘവത്തിൽ അവിടെയെത്തിയ അവർ നേരിടേണ്ടി വരുന്നത് തികച്ചും പരിചിതമില്ലാത്ത ഒരു കൂട്ടം പ്രശ്നങ്ങൾ ആണ്. അതിൽ നിന്നുള്ള അവരുടെ രക്ഷപെടലിന്റെ കഥയാണ്  'ഉണ്ട' സിനിമ അവലോകനം: 'അനുരാഗ കരിക്കിൻ വെള്ളം' എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ നല്ലൊരു സംവിധായകന്റെ വരവ് അറിയിച്ച  ഖാലിദ് റഹ്മാൻ ഒരുക്കുന്ന രണ്ടാമത്തെ സിനിമയാണ് ' ഉണ്ട'. മമ്മൂട്ടി എന്ന നടന്റെ ഹീറോയിസം മുതൽ എടുക്കാതെ തികഞ്ഞ കൈയടക്കത്തോടെ ഒരു സീരിയസ് വിഷയം പറഞ്ഞു വെക്കാൻ സംവിധായകന് കഴിഞ്ഞു. എന്ററൈൻമെൻറ്  എലെമെന്റ്സ് കുറച്ചു ഒരു റിയലിസ്റ്റിക് മോഡിൽ പറഞ്ഞു  പോകുന്ന കഥാരീതി പ്രേക്ഷകനെ മുഷിപ്പിക്കാതെ പിടിച്ചു ഇരുത്തുന്നുണ്ട്. എല്ലാ കഥാപാത്രങ്ങൾക്കും ആവശ്യത്തിന് സ്പേസ് നൽകി ഒരുക്കിയ ചിത്രം , കഥാപശ്ചാത്തലം കൊണ്ടും, ആശയപരമായും പുതുമ നിറഞ്ഞതാണ്. പോലീസുകാരുടെ കഷ്ടപ്പാടുകൾ റിയലിസ്റ്റിക് ആയി അവതരിപ്പിച്ച ഒരു ചിത്രമായി ഉണ്ടയേ കണക്കാക്കാ

വൈറസ്

Image
കഥാസാരം: കഴിഞ്ഞ വര്ഷം കേരളത്തിൽ ഭീതി വിതച്ച നിപ എന്ന അതിമാരക വൈറസ് , അതിന്റെ ഭവിഷ്യത്തുകൾ, കേരളം  എങ്ങനെ അതിനെ അതിജീവിച്ചു തുടങ്ങിയവയുടെ ഒരു ഡോക്യുമെന്ററി വേർഷൻ ആണ് 'വൈറസ് ' എന്ന ചിത്രം. സിനിമ അവലോകനം: ഒരു യഥാർത്ഥ സംഭവത്തെ ചലച്ചിത്രം ആയി ആവിഷ്കരിക്കുമ്പോൾ പല പരിമിതികളും, വെല്ലുവിളികളും ഉണ്ടാകും. എന്നാൽ ആഷിഖ് അബു എന്ന ക്രഫ്ട്മാന്റെ റിയൽ ക്രഫ്ട്മാൻഷിപ് ഈ ചിത്രത്തിൽ ഉടനീളം കാണാം. ചിത്രത്തിൽ ഒട്ടനവധി താരങ്ങൾ ഉണ്ടെങ്കിലും, പ്രേക്ഷകൻ അവരെ ആരെയും കാണുന്നില്ല. യഥാർത്ഥ ജീവിതങ്ങൾ മാത്രമാണ് സ്‌ക്രീനിൽ നിറഞ്ഞാടിയതു. സിനിമ ആയാൽ പാട്ടു വേണം, സ്റ്റണ്ട് വേണം എന്നുള്ള പ്രേക്ഷകർക്കുള്ളതല്ല ഈ ചിത്രം. ഇതൊരു ഓര്മക്കുറിപ്പാണ്. കേരളം ജനത ഒരു മഹാവിപത്തിനെ അതിജീവിച്ച ഓർമ്മക്കുറിപ്പ്. അഭിനയം, അഭിനേതാക്കൾ: പറയാൻ തുടങ്ങിയാൽ എല്ലാവരും ഈ ചിത്രത്തിൽ അതി ഗംഭീര പ്രകടനം ആണ് കാഴ്ച വെച്ചത്. രേവതി രൂപം കൊണ്ട് ആരോഗ്യ മന്ത്രിയായ ടീച്ചറെ ഓർമിപ്പിച്ചു. കളക്ടർ ആയി ടോവിനോ, നേഴ്സ് ആയി റീമ, അറ്റൻഡർ ആയി ജോജോ, ഡോക്ടർ ആയി റഹ്മാൻ, മെഡിക്കൽ സ്ടുടെന്റ്റ് ആയി ശ്രീനാഥ്‌ ഭാസിയും, മഡോണയും.  കുഞ്ചാക്കോ ബോബനും, സുധീഷും മികച്ച വ

മൈ ഗ്രേറ്റ് ഗ്രാൻഡ്‌ഫാദർ

Image
കഥാസാരം: മൈക്കിൾ , ശിവൻ, സദ്ദം (ജയറാം , ബാബുരാജ്, ജോണി ആന്റണി ) എന്നിവർ ചെറുപ്പം മുതലേ ഉറ്റസുഹൃത്തുക്കൾ ആണ്. അങ്ങനെ ഇരിക്കെ മൈക്കലിന്റെ ജീവിതത്തിലേക്ക് ഒരു മകളും, കൊച്ചുമകനും വന്നെത്തുന്നതോടു കൂടി കഥ പുരോഗമിക്കുന്നു. സിനിമ അവലോകനം: ജയറാം എന്ന കുടുംബ നായകൻറെ ക്ലീൻ ഫാമിലി മൂവി ആണ് ഈ ചിത്രം. ഫ്രണ്ട്ഷിപ്പിന്റെയും പ്രണയത്തിന്റെയും ഒക്കെ കണ്ടു മടുത്ത കഥകളുടെ ഒരു പുതിയ ആവിഷ്ക്കാരം ആണ് 'ഗ്രാൻഡ് ഫാദർ' . പഴയ വീഞ്ഞാണെങ്കിലും, ഹാസ്യത്തിന്റെ മേന്പൊടിയോടു കൂടി പ്രേക്ഷകനിലേക്കു അത് എത്തിച്ചതിനാൽ, പുതിയത് പോലെ അനുഭവപ്പെടും. മികച്ച അഭിനയ മുഹൂർത്തങ്ങളും, നർമ രംഗങ്ങളും , റിച്ചായ കാസ്റ്റിംഗും ചിത്രത്തെ ശരാശരി നിലവാരത്തിലേക്ക് ഉയർത്തുന്നു. അങ്ങിങ്ങു പ്രേക്ഷകന് ലാഗ് അനുഭവപ്പെടുന്നതും ചിത്രത്തിന്റെ വിജയത്തെ ബാധിച്ചേക്കും. അഭിനയം, അഭിനേതാക്കൾ: ജയറാമിന്റെ ടിപ്പിക്കൽ  റോളുകളിൽ ഒന്നായി മൈക്കിൾ മാറിയപ്പോൾ, ജോണി ആന്റണിയും, ബാബുരാജ്ഉം വ്യത്യസ്തത പുലർത്തി. നായികയായ സുരഭി സന്തോഷ് തന്റെ റോൾ മോശമാക്കിയില്ല. വിജയ രാഘവൻ, മല്ലിക സുകുമാരൻ, സലിം കുമാർ തുടങ്ങിയവർ തങ്ങളുടെ നിറസാന്നിധ്യം അറിയിച്ചു. പ്രേക്ഷ

തമാശ

Image
കഥാസാരം: കഷണ്ടിയായതിനാൽ വീട്ടിലും നാട്ടിലും കോളേജിലും പരിഹാസ്യൻ ആകേണ്ടി വരുന്ന ശ്രീനിവാസൻ (വിനയ് ഫോർട്ട്) എന്ന മുപ്പത്തൊന്നുകാരനായ കോളേജ് അധ്യാപകന്റെ അപകര്ഷതാബോധത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് 'തമാശ'. സിനിമ അവലോകനം : 'ബോഡി ഷെമിങ്' എന്ന ശക്തമായ പ്രമേയം ആണ് ചിത്രം അവതരിപ്പിക്കുന്നത്. കഷണ്ടി , അമിത വണ്ണം, മെലിഞ്ഞ ശരീരം  തുടങ്ങിയവ ഉള്ള ആളുകൾ പലതരത്തിൽ ജീവിതത്തിൽ മറ്റുള്ളവരാൽ അപഹാസ്യരായിട്ടുണ്ടാകും. അത്തരം വിഷയങ്ങൾക്ക് നേരെയുള്ള ഒരു ചൂണ്ടു വിരൽ ആണ്  ഈ ചിത്രം. നർമത്തിൽ ചാലിച്ച് വളരെ മഹത്തായ ഒരു ആശയം പ്രേക്ഷകനിലേക്കു എത്തിക്കാൻ അണിയറപ്രവർത്തകർക്ക് കഴിഞ്ഞു. അഭിനയം, അഭിനേതാക്കൾ: ശ്രീനിവാസനായി വിനയ് ഫോർട്ട് സ്‌ക്രീനിൽ നിറഞ്ഞാടി. തികച്ചും തന്മയത്വം നിറഞ്ഞ അഭിനയ പ്രകടനം.  കൂട്ടുകാരന്റെ റോൾ ചെയ്ത നവാസ് മികച്ച നിലവാരം പുലർത്തി. ചിന്നു ചാന്ദിനിയും തന്റെ റോൾ തീർത്തും അനായാസേന ഭംഗിയാക്കി. സംഗീതം,സാങ്കേതികം,സംവിധാനം: അഷ്‌റഫ് ഹംസ എന്ന സംവിധായകന്റെ കൈയൊപ്പ് ചിത്രത്തിൽ ഉടനീളം കാണാം. സമീർ താഹിറിന്റെ ആരെയും മയക്കുന്ന കാമറ കണ്ണുകൾ ഇക്കുറിയും പതിവ് തെറ്റിച്ചില്ല. റെക്സ് വി