വൈറസ്



കഥാസാരം:
കഴിഞ്ഞ വര്ഷം കേരളത്തിൽ ഭീതി വിതച്ച നിപ എന്ന അതിമാരക വൈറസ് , അതിന്റെ ഭവിഷ്യത്തുകൾ, കേരളം  എങ്ങനെ അതിനെ അതിജീവിച്ചു തുടങ്ങിയവയുടെ ഒരു ഡോക്യുമെന്ററി വേർഷൻ ആണ് 'വൈറസ് ' എന്ന ചിത്രം.

സിനിമ അവലോകനം:
ഒരു യഥാർത്ഥ സംഭവത്തെ ചലച്ചിത്രം ആയി ആവിഷ്കരിക്കുമ്പോൾ പല പരിമിതികളും, വെല്ലുവിളികളും ഉണ്ടാകും. എന്നാൽ ആഷിഖ് അബു എന്ന ക്രഫ്ട്മാന്റെ റിയൽ ക്രഫ്ട്മാൻഷിപ് ഈ ചിത്രത്തിൽ ഉടനീളം കാണാം. ചിത്രത്തിൽ ഒട്ടനവധി താരങ്ങൾ ഉണ്ടെങ്കിലും, പ്രേക്ഷകൻ അവരെ ആരെയും കാണുന്നില്ല. യഥാർത്ഥ ജീവിതങ്ങൾ മാത്രമാണ് സ്‌ക്രീനിൽ നിറഞ്ഞാടിയതു. സിനിമ ആയാൽ പാട്ടു വേണം, സ്റ്റണ്ട് വേണം എന്നുള്ള പ്രേക്ഷകർക്കുള്ളതല്ല ഈ ചിത്രം. ഇതൊരു ഓര്മക്കുറിപ്പാണ്. കേരളം ജനത ഒരു മഹാവിപത്തിനെ അതിജീവിച്ച ഓർമ്മക്കുറിപ്പ്.

അഭിനയം, അഭിനേതാക്കൾ:
പറയാൻ തുടങ്ങിയാൽ എല്ലാവരും ഈ ചിത്രത്തിൽ അതി ഗംഭീര പ്രകടനം ആണ് കാഴ്ച വെച്ചത്. രേവതി രൂപം കൊണ്ട് ആരോഗ്യ മന്ത്രിയായ ടീച്ചറെ ഓർമിപ്പിച്ചു. കളക്ടർ ആയി ടോവിനോ, നേഴ്സ് ആയി റീമ, അറ്റൻഡർ ആയി ജോജോ, ഡോക്ടർ ആയി റഹ്മാൻ, മെഡിക്കൽ സ്ടുടെന്റ്റ് ആയി ശ്രീനാഥ്‌ ഭാസിയും, മഡോണയും. 
കുഞ്ചാക്കോ ബോബനും, സുധീഷും മികച്ച വേഷങ്ങൾ തന്മയത്വത്തോടെ അവതരിപ്പിച്ചു. ആസിഫ് അലി എന്ന നടൻ ഓരോ സിനിമയിലും വിസ്മയിപ്പിക്കുകയാണ്. സൗബിൻ ഷാഹിർ , ഷെറാഫുദീൻ, നിങ്ങൾ രണ്ടാളും അഭിനയിച്ചു ഞെട്ടിച്ചു കളഞ്ഞു. ഇന്ദ്രജിത്, പൂർണിമ, പാർവതി, സജിത മഠത്തിൽ , ഇന്ദ്രൻസ് തുടങ്ങിയ ഓരോരുത്തരും ഈ സിനിമയിൽ തികഞ്ഞ കൈയടക്കത്തോടെ തങ്ങളുടെ റോളുകൾ അവതരിപ്പിച്ചു. ശ്രീനാഥ്‌ ഭാസിയും, ആസിഫ് അലിയും , സൗബിനും ആണ് അക്ഷരാർഥത്തിൽ പ്രേക്ഷകനെ ഞെട്ടിച്ച പ്രകടനം പുറത്തെടുത്തത്.

സംഗീതം, സാങ്കേതികം, സംവിധാനം:
സുഷിൻ ശ്യാം ഒരുക്കിയ പശ്ചാത്തല സംഗീതം ചിത്രത്തെ വേറൊരു ലെവെലിലേക്കു ഉയർത്തി. തിരക്കഥ രണ്ടാം പകുതിയിൽ എവിടെയൊക്കെയോ ഗ്രിപ് പോയെങ്കിലും, ആഷിഖ് അബു എന്ന വൻമരം ചിത്രം താഴെ വീണു പോകാതെ പിടിച്ചു നിർത്തി. ആഷിഖ് അബു എന്ന സംവിധായകന്റെ വിജയം ആണ് ഈ ചിത്രം.

പ്രേക്ഷക പ്രതികരണം:
അല്പം ലാഗ് ഒക്കെ അനുഭവപ്പെടും....കാരണം ഇത് ജീവിതമാണ്. ...ആ മനസോടെ കണ്ടാൽ ഇഷ്ടം ആകും  ഈ ചിത്രം.

റേറ്റിങ്: 3.5 / 5

വാൽകഷ്ണം:
ആഷിഖ് അബു....നിങ്ങൾ വേറെ ലെവൽ ആണ് മച്ചാ.....


--പ്രമോദ്

Comments

  1. Casino Site: Review & Ratings 2021 | LuckyClub
    Experience luckyclub the best online slots at Lucky Club now. Take advantage of our huge welcome bonus and discover the amazing benefits of this new online  Rating: 4 · ‎Review by LuckyClub.live

    ReplyDelete

Post a Comment

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി