തമാശ



കഥാസാരം:
കഷണ്ടിയായതിനാൽ വീട്ടിലും നാട്ടിലും കോളേജിലും പരിഹാസ്യൻ ആകേണ്ടി വരുന്ന ശ്രീനിവാസൻ (വിനയ് ഫോർട്ട്) എന്ന മുപ്പത്തൊന്നുകാരനായ കോളേജ് അധ്യാപകന്റെ അപകര്ഷതാബോധത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് 'തമാശ'.

സിനിമ അവലോകനം :
'ബോഡി ഷെമിങ്' എന്ന ശക്തമായ പ്രമേയം ആണ് ചിത്രം അവതരിപ്പിക്കുന്നത്. കഷണ്ടി , അമിത വണ്ണം, മെലിഞ്ഞ ശരീരം  തുടങ്ങിയവ ഉള്ള ആളുകൾ പലതരത്തിൽ ജീവിതത്തിൽ മറ്റുള്ളവരാൽ അപഹാസ്യരായിട്ടുണ്ടാകും. അത്തരം വിഷയങ്ങൾക്ക് നേരെയുള്ള ഒരു ചൂണ്ടു വിരൽ ആണ്  ഈ ചിത്രം. നർമത്തിൽ ചാലിച്ച് വളരെ മഹത്തായ ഒരു ആശയം പ്രേക്ഷകനിലേക്കു എത്തിക്കാൻ അണിയറപ്രവർത്തകർക്ക് കഴിഞ്ഞു.

അഭിനയം, അഭിനേതാക്കൾ:
ശ്രീനിവാസനായി വിനയ് ഫോർട്ട് സ്‌ക്രീനിൽ നിറഞ്ഞാടി. തികച്ചും തന്മയത്വം നിറഞ്ഞ അഭിനയ പ്രകടനം.  കൂട്ടുകാരന്റെ റോൾ ചെയ്ത നവാസ് മികച്ച നിലവാരം പുലർത്തി. ചിന്നു ചാന്ദിനിയും തന്റെ റോൾ തീർത്തും അനായാസേന ഭംഗിയാക്കി.

സംഗീതം,സാങ്കേതികം,സംവിധാനം:
അഷ്‌റഫ് ഹംസ എന്ന സംവിധായകന്റെ കൈയൊപ്പ് ചിത്രത്തിൽ ഉടനീളം കാണാം. സമീർ താഹിറിന്റെ ആരെയും മയക്കുന്ന കാമറ കണ്ണുകൾ ഇക്കുറിയും പതിവ് തെറ്റിച്ചില്ല. റെക്സ് വിജയൻ ഈണമിട്ട ഗാനങ്ങൾ ശരാശരിയിലും താഴെ ആയിരുന്നു.

പ്രേക്ഷകപ്രതികരണം:
ഒരു വട്ടം കണ്ടിരിക്കാവുന്ന ഒരു സിമ്പിൾ ഫീൽ ഗുഡ് സിനിമ. ഒപ്പം പ്രേക്ഷകനിലേക്കു പകർന്നു നൽകുന്ന ഒരു മഹത്തായ സന്ദേശവും.

റേറ്റിങ്: 3 / 5

വാൽകഷ്ണം:
'തമാശ' കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും പിന്നീട് അങ്ങോട്ട് 'ബോഡി ഷെമിങ്' തമാശ അല്ല....!!!
---പ്രമോദ് 

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി