Posts

Showing posts from September, 2019

ലവ് ആക്ഷൻ ഡ്രാമ

Image
കഥാസാരം: ദിനേശൻ (നിവിൻ പോളി)  വീട്ടുകാർക്കും, നാട്ടുകാർക്കും വേണ്ടാത്ത ഒരുവൻ. മുറപ്പെണ്ണിനെ മോഹിച്ചു, ഒടുവിൽ മുറപ്പെണ്ണിന്റെ കല്യാണ ദിവസം സെന്റി അടിച്ചു നടക്കുമ്പോ , അതാ അവളുടെ കൂട്ടുകാരി ശോഭയെ കാണുന്നു...പിന്നെ ലവ് ആയി, ഡ്രാമ ആയി, ആക്ഷൻ ആയി. സിനിമ അവലോകനം: ശ്രീനിവാസൻ എന്ന അതുല്യ പ്രതിഭയുടെ മകനായ ധ്യാൻ ആദ്യമായി സംവിധാനം ചെയുന്ന ചിത്രം. നിവിൻ - നയൻ‌താര കോംബോ. അജു വര്ഗീസ് നിർമാണം. പ്രേക്ഷകന്  പ്രതീക്ഷ വാനോളം ആയിരുന്നു. എന്നാൽ ധ്യാനിലെ രചയിതാവിനോ സംവിധായകനോ ഈ ഒരു പ്രതീക്ഷ നിലനിർത്താനായില്ല. തീർത്തും രണ്ടാം കിട സ്ക്രിപ്റ്റും, അവതരണ ശൈലിയും പ്രേക്ഷകനെ പലപ്പോഴും മടുപ്പിച്ചു. അങ്ങിങ്ങു ചില കോമെടികൾ ചിരിപ്പിച്ചത് മാത്രമാണ് ആശ്വാസം. അഭിനയം, അഭിനേതാക്കൾ: നയൻ‌താര ആണ് ചിത്രത്തിൽ സാമാന്യം നല്ല പ്രകടനം കാഴ്ച വെച്ചത്. അവർക്കു കാര്യമായി ചെയ്യാൻ ഒന്നും തന്നെ ഇല്ലായിരുന്നുവെങ്കിലും തന്റെ റോൾ ഭംഗിയാക്കി. നിവിൻ തന്റെ സ്വതസിദ്ധമായ മാനറിസങ്ങൾ  കൊണ്ട് പ്രേക്ഷകനെ കൈയിൽ എടുത്തു. സ്പീഡിൽ ഡയലോഗ് പറയുക, സ്വയമേ പൊക്കി പറയുക, ഇംഗ്ലീഷ് മിക്സ് സ്ലാങ്ങിൽ പറയുക തുടങ്ങിയ നിവിന്റെ തീർത്തും പുതുമ നിറഞ്

ഇട്ടിമാണി - മെയ്ഡ് ഇൻ ചൈന

Image
കഥാസാരം: ഇട്ടിമാത്തന്റെ മകനായി ചൈനയിൽ ജനിക്കുന്ന ഇട്ടിമാണി (മോഹൻലാൽ) ചെറുപ്പത്തിൽ കേരളത്തിൽ എത്തുന്നു. അപ്പന്റെ മരണത്തോടെ അമ്മച്ചിക്ക് (കെ പി എ സി ലളിത) കൂട്ടായി സ്നേഹസമ്പന്നൻ ആയ മകൻ ആയി ഇട്ടിമാണി ഉണ്ട്. എന്തിനും ഏതിനും കമ്മിഷൻ വാങ്ങുന്ന ഇട്ടിമാണി, ഒരു പ്രത്യേക സാഹചര്യത്തിൽ കമ്മിഷൻ പോലും വാങ്ങാതെ ആരും ചെയ്യാത്ത ഒരു ജോലി ചെയുന്നു. അവിടുന്ന് തുടങ്ങുന്നു ഇട്ടിമാണിയുടെ രസങ്ങൾ. സിനിമ അവലോകനം: വൃദ്ധരായ മാതാപിതാക്കളെ തള്ളിക്കളയുന്ന മക്കളുടെ ഒരുപാട് കഥകൾ മലയാള സിനിമകളിൽ വന്നിട്ടുണ്ട്. അമ്മക്കിളികൂട്, മനസ്സിനക്കരെ, രാപ്പകൽ ഒക്കെ അതിന്റെ വകഭേദങ്ങൾ ആണ്. എന്നാൽ പിന്നെ ഈ തീം ഇത്തിരി പുതുമയുള്ള രീതിയിൽ അവതരിപ്പിക്കാമെന്നു കരുതിയാണ് സംവിധായകൻ 'ഇട്ടിമാണി' എന്ന സാഹസത്തിനു ഇറങ്ങി തിരിച്ചത്. അശ്ളീല ഡയലോഗുകൾ ധര്മജനെ കൊണ്ട് പറയിപ്പിക്കുന്നതിൽ സംവിധായകൻ ആനന്ദം കണ്ടെത്തുന്നു. ദ്വയാർത്ഥ  പ്രയോഗങ്ങളുടെയും, ചേഷ്ടകളുടെയും ഇടയിലൂടെ ഒരു സീരിയസ് തീം പറയാൻ അണിയറപ്രവർത്തകർ ശ്രമിച്ചപ്പോൾ,പ്രേക്ഷകന് ഈ കോമഡി സിനിമ ട്രാജഡി ആയി മാറി. സീരിയൽ നിലവാരത്തിലുള്ള കഥകൾ ഇഷ്ടപ്പെടുന്നവർക്ക് ഈ ചിത്രം ഇഷ്ടം ആകും