ലവ് ആക്ഷൻ ഡ്രാമ


കഥാസാരം:
ദിനേശൻ (നിവിൻ പോളി)  വീട്ടുകാർക്കും, നാട്ടുകാർക്കും വേണ്ടാത്ത ഒരുവൻ. മുറപ്പെണ്ണിനെ മോഹിച്ചു, ഒടുവിൽ മുറപ്പെണ്ണിന്റെ കല്യാണ ദിവസം സെന്റി അടിച്ചു നടക്കുമ്പോ , അതാ അവളുടെ കൂട്ടുകാരി ശോഭയെ കാണുന്നു...പിന്നെ ലവ് ആയി, ഡ്രാമ ആയി, ആക്ഷൻ ആയി.

സിനിമ അവലോകനം:
ശ്രീനിവാസൻ എന്ന അതുല്യ പ്രതിഭയുടെ മകനായ ധ്യാൻ ആദ്യമായി സംവിധാനം ചെയുന്ന ചിത്രം. നിവിൻ - നയൻ‌താര കോംബോ. അജു വര്ഗീസ് നിർമാണം. പ്രേക്ഷകന്  പ്രതീക്ഷ വാനോളം ആയിരുന്നു. എന്നാൽ ധ്യാനിലെ രചയിതാവിനോ സംവിധായകനോ ഈ ഒരു പ്രതീക്ഷ നിലനിർത്താനായില്ല. തീർത്തും രണ്ടാം കിട സ്ക്രിപ്റ്റും, അവതരണ ശൈലിയും പ്രേക്ഷകനെ പലപ്പോഴും മടുപ്പിച്ചു. അങ്ങിങ്ങു ചില കോമെടികൾ ചിരിപ്പിച്ചത് മാത്രമാണ് ആശ്വാസം.

അഭിനയം, അഭിനേതാക്കൾ:
നയൻ‌താര ആണ് ചിത്രത്തിൽ സാമാന്യം നല്ല പ്രകടനം കാഴ്ച വെച്ചത്. അവർക്കു കാര്യമായി ചെയ്യാൻ ഒന്നും തന്നെ ഇല്ലായിരുന്നുവെങ്കിലും തന്റെ റോൾ ഭംഗിയാക്കി. നിവിൻ തന്റെ സ്വതസിദ്ധമായ മാനറിസങ്ങൾ  കൊണ്ട് പ്രേക്ഷകനെ കൈയിൽ എടുത്തു. സ്പീഡിൽ ഡയലോഗ് പറയുക, സ്വയമേ പൊക്കി പറയുക, ഇംഗ്ലീഷ് മിക്സ് സ്ലാങ്ങിൽ പറയുക തുടങ്ങിയ നിവിന്റെ തീർത്തും പുതുമ നിറഞ്ഞ പ്രയോഗങ്ങൾ പ്രേക്ഷകനെ മുഷിപ്പിച്ചു. അജു വര്ഗീസ്, രഞ്ജി പണിക്കർ തുടങ്ങിയവർ നന്നായി. 

സംഗീതം,സാങ്കേതികം, സംവിധാനം:
ഷാൻ റഹ്മാന്റെ ഈണങ്ങൾ ചിത്രത്തിന്റെ മൈലേജ്  കൂട്ടി. തീർത്തും പഴഞ്ചൻ കഥയെ , കോമഡി കേറ്റി പ്രേക്ഷകന് മുന്നിൽ അവതരിപ്പിച്ചപ്പോൾ ധ്യാൻ പ്രേക്ഷക നിലവാരം കുറച്ചു കണ്ടു. അല്ലെങ്കിൽ ഇത്രയ്ക്കും അലസമായ ഒരു സ്ക്രിപ്റ്റ് തന്റെ ആദ്യ സിനിമക്കായി അദ്ദേഹം ഒരുക്കമായിരുന്നില്ല.

പ്രേക്ഷക പ്രതികരണം:
വെള്ളം അടിച്ചു കാമുകിയെ തെറി വിളിച്ചു നടക്കുന്നവർക്ക് ഇഷ്ടമാകുമായിരിക്കും. അല്ലാത്തവർ എസ്‌കേപ്പ്....

റേറ്റിങ്: 2 / 5

വാൽകഷ്ണം:
പ്രിയ ധ്യാൻ ശ്രീനിവാസാ...ഉപ്പ  ആനപ്പുറത്തു കേറിയിട്ടുണ്ടെന്നു വെച്ച് മോനും  തഴമ്പ് വേണമെന്ന് വാശി പിടിക്കരുത്....!!

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി