Posts

Showing posts from April, 2017

രക്ഷാധികാരി ബൈജു ഒപ്പു

Image
കഥാസാരം: നാല്പതുകൾ കഴിഞ്ഞ ഒരു സർക്കാർ ഉദ്യോഗസ്ഥനായ ബൈജു (ബിജു മേനോൻ) ഭാര്യക്കും, മകൾക്കും, അച്ഛനമ്മമാർക്കും ഒപ്പം കുമ്പളം ഗ്രാമത്തിൽ കഴിയുന്നു. ഒപ്പം പഠിച്ചു വളർന്നവർ ഒക്കെ വല്യ വല്യ സ്വപ്നങ്ങളുമായി വിദേശത്തു സുഖിച്ചു കഴിയുമ്പോൾ , സാധാരണ സർക്കാർ ഉദ്യോഗവുമായി ബൈജു നാട്ടിൽ നിൽക്കാൻ ഒരു കാരണം ഉണ്ട്. ആ നാട്ടിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആയ 'കുമ്പളം ബ്രദർസ്'. ബൈജുവിന്റെ എട്ടാം വയസ്സിൽ തുടങ്ങിയ ആ ക്ലബിനൊപ്പം ആണ് ബൈജു ഈ കഴിഞ്ഞ 36  വര്ഷങ്ങളായി ജീവിക്കുന്നത്. ബൈജുവും ,ക്ലബും , കുമ്പളം ബ്രദർസിലെ ഒരു കൂട്ടം യുവജനങ്ങളുടെയും നിഷ്കളങ്ക സ്നേഹത്തിന്റെയും, ആത്മബന്ധത്തിന്റെയും കഥ പറയുന്ന ചിത്രം ആണ്  ' രക്ഷാധികാരി ബൈജു ഒപ്പു'. സിനിമ വിശകലനം മനസ്സിനക്കരെ , നരൻ, അച്ചുവിന്റെ അമ്മ , മീശ മാധവൻ തുടങ്ങിയ മികച്ച സിനിമകൾ രചിച്ച രഞ്ജൻ പ്രമോദിന്റെ കഴിഞ്ഞ മൂന്നു പടങ്ങൾ  മികച്ച നിലവാരം പുലർത്തിയില്ല. എന്നാൽ തന്നെ എഴുതി തള്ളാറായിട്ടില്ല എന്ന് തെളിയിച്ചു കൊണ്ട് ഒരു മികച്ച സൃഷ്ടി ഒരുക്കിയിരിക്കുകയാണ് രഞ്ജൻ പ്രമോദ്. നമ്മുടെ നാടുകളിൽ അന്യം ആയി കൊണ്ടിരിക്കുന്ന ക്ലബ്ബുകളും, കളി സ്ഥലങ്ങളും, മൈതാനങ്

സത്യ

Image
കഥാസാരം: സത്യനാരായണൻ (ജയറാം) പോണ്ടിച്ചേരിയിലെ റമ്മി കളിക്കാരനാണ്. അങ്ങനെ ഇരിക്കെ സത്യാ പ്രശസ്ത ബാർ ഡാൻസർ ആയ റോസിയെ അവരുടെ സങ്കേതത്തിൽ ചെന്ന് തട്ടിയെടുക്കുന്നു. എന്താണ് സത്യക്കു റോസിയിൽ നിന്ന് നേടാനുള്ളത്  എന്ന് പ്രേക്ഷകന് 'സത്യാ' എന്ന ചിത്രം കാട്ടി തരും. സിനിമ അവലോകനം: കുടുംബ സദസ്സുകളുടെ പ്രിയ നായകൻ ആയിരുന്ന ജയറാം ആക്ഷനിലേക്കു ചുവടുമാറ്റി പിടിക്കാനുള്ള ശ്രമം ആയി സത്യ എന്ന ചിത്രത്തെ കാണാം. പ്രിത്വിരാജിന് പുതിയമുഖം നൽകിയ സംവിധായകൻ ആയ ദീപൻ ജയറാമിനൊപ്പം ചേർന്ന ആദ്യ സിനിമ. ഒരു വർഷത്തിന്  ശേഷം ഇറങ്ങിയ ജയറാം ചിത്രം. പക്ഷെ ഈ വിശേഷണങ്ങൾ എല്ലാം കാറ്റിൽ പറത്തി, സത്യ എന്ന ചിത്രം പ്രേക്ഷകന് നിരാശയും വെറുപ്പുമാണ് സമ്മാനിക്കുന്നത്. ഇത്തരം ഒരു തീർത്തും മോശം തിരക്കഥയിൽ കെട്ടിപ്പൊക്കിയ ചിത്രത്തിൽ അഭിനയിച്ച ജയറാമിന് സ്പെഷ്യൽ സല്യൂട്ട്. താങ്കളുടെ നാലും മൂന്നും ഏഴു ഫാൻസുകാർ കൂടി താങ്കളെ വെറുത്തുപോകും ഇത്തരം ചിത്രങ്ങളുമായി വന്നാൽ എന്ന് മനസിലാക്കുന്നത് നന്ന്.  പുതിയ നിയമം ഒരുക്കിയ എ കെ സാജനിൽ നിന്ന് ഇത്ര മോശം തിരക്കഥ പ്രതീക്ഷിച്ചില്ല. പ്രേക്ഷകനെ രസിപ്പിക്കാനുള്ള ഒന്നും തന്നെ ഇല്ലാത്ത ഒരു സിന

സഖാവ്

Image
കഥാസാരം കൃഷ്ണകുമാർ (നിവിൻ പോളി) ഇടതു പക്ഷ വിദ്യാർത്ഥി സംഘടനയുടെ ജനറൽ സെക്രട്ടറി ആണ്. എങ്ങനെയെങ്കിലും കൂടെ ഉള്ളവനെ കുതികാലിനു വെട്ടി അധികാരം കൈയിലെടുക്കാൻ നടക്കുന്ന ഒരു അധികാര മോഹിയായ സഖാവ്. അങ്ങനെ ഇരിക്കെ മറ്റൊരു സഖാവിനു ചോര കൊടുക്കാൻ ആശുപത്രിയിൽ എത്താൻ കൃഷ്ണനോട് പാർട്ടി അധികാരികൾ ആവശ്യപെടുന്നു. ഏതോ ഒരാൾക്ക് വേണ്ടി രക്തം കൊടുക്കാനുള്ള സഹായ മനസ്കത പോലും ഇല്ലാത്ത കൃഷ്ണൻ , പാർട്ടി പറഞ്ഞത് കൊണ്ട് മാത്രം ആശുപത്രിയിൽ രക്തം കൊടുക്കാൻ കാത്തിരിക്കുന്നു. താൻ രക്തം ദാനം ചെയ്യാൻ പോകുന്ന വ്യക്തി ഒരു സാധാരണക്കാരൻ അല്ലാന്നു കൃഷ്ണൻ തിരിച്ചറിയുന്നിടത്തു കഥ വികസിക്കുന്നു. സിനിമ വിശകലനം 101 ചോദ്യങ്ങൾ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ദേശിയ അംഗീകാരം വാങ്ങിയ സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത മുഖ്യധാരാ ചിത്രം ആണ് 'സഖാവ്'. നിവിൻ പോളി എന്ന ന്യൂ ജനറേഷൻ സൂപ്പർ താരത്തിന് ഇത്രയും വ്യത്യസ്തയും വെല്ലുവിളിയും നിറഞ്ഞ ഒരു വേഷം നൽകാൻ കാട്ടിയ സിദ്ധാർഥ് ശിവയുടെ ധൈര്യം പ്രശംസനീയം തന്നെ. സംവിധായകന്റെ തീരുമാനം നൂറു ശതമാനം ശെരിയായിരുന്നു എന്ന് തെളിയിക്കുന്ന നിവിൻ പോളിയുടെ പ്രകടനം. എന്താകണം ഒരു സഖാവ്, എന്ത് ആകരുത് ഒരു

1971 - ബിയോണ്ട് ബോർഡേഴ്സ്

Image
കഥാസാരം: 1971 ൽ നടന്ന ഇന്ത്യ - പാകിസ്ഥാൻ യുദ്ധരംഗങ്ങളുടെ ഒരു ഏട്, കേണൽ സഹദേവൻ(മോഹൻലാൽ) എന്ന പട്ടാളക്കാരന്റെ വീക്ഷണകോണിൽ ദൃശ്യവൽക്കരിച്ചിരിക്കുന്നു.  സിനിമ വിശകലനം:  യുദ്ധ സിനിമകളുമായി മലയാള സിനിമയിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് മേജർ രവി. മോഹൻലാൽ എന്ന നടനെ മികച്ച രീതിയിൽ ഉപയോഗിച്ച കീർത്തിചക്ര, കുരുക്ഷേത്ര തുടങ്ങിയ ചിത്രങ്ങളുടെ വിജയം  ഈ ചിത്രത്തിലും ആരാധകർ പ്രതീക്ഷിച്ചു. എന്നാൽ അവരുടെ മുഖത്തു നോക്കി കൊഞ്ഞനം കാട്ടുന്ന തരത്തിൽ ഉള്ള തിരക്കഥയും, പ്രേക്ഷകനെ ആവേശം കൊള്ളിക്കാത്ത യുദ്ധരംഗങ്ങളും കൊണ്ട് നിറച്ച ഒരു ശരാശരിയിലും താഴ്ന്ന സിനിമയാക്കി മേജർ രവി ഇതിനെ മാറ്റി. പല രംഗങ്ങളും , സംഭാഷണ ശകലങ്ങളും (ഉദാഹരണമായി ഹോസ്പിറ്റലിൽ അച്ഛൻ മരിച്ചെന്നു നേഴ്സ് മകനോട് പറയുന്ന രംഗം )കൃത്രിമത്വം നിറഞ്ഞതു ആയിരുന്നു. മോഹൻലാൽ എന്ന അഭിനയ പ്രതിഭയുടെ സാന്നിധ്യം കൂടിയില്ലായിരുന്നെങ്കിൽ സമ്പൂർണ പരാജയം ആയി തീർന്നെന്നെ ഈ ചിത്രം. സബ്‌ടൈറ്റിൽ ഇല്ലാതെ ഹിന്ദി ഡയലോഗുകൾ ചിത്രത്തിൽ ഉടനീളം  കാണിക്കുന്നത് , ഹിന്ദി അറിയാത്ത പ്രേക്ഷകർക്ക് അരോചകമാണ് എന്ന് മേജർ രവി എന്നാണോ മനസിലാക്കുന്നത്?? അഭിനയം, അഭിനേതാ

ദി ഗ്രേറ്റ് ഫാദർ

Image
കഥാസാരം: ഡേവിഡ് നൈനാൻ (മമ്മൂട്ടി) ഒരു പ്രമുഖ ബിൽഡർ ആണ്. ഡേവിഡിന്റെ ഏക മകൾ  സാറക്ക് (അനിഖ) അമ്മയേക്കാൾ(സ്നേഹ) ആരാധന അപ്പനോട് ആയിരുന്നു. സാറക്ക് ഡേവിഡ് ആയിരുന്നു സൂപ്പർ ഹീറോ. ഡേവിഡിനും മകളുടെ സന്തോഷത്തിനു അപ്പുറം ഒന്നും ഇല്ലായിരുന്നു. അങ്ങനെ ഇരിക്കുമ്പോ ചില അനിഷ്ട സംഭവങ്ങളാൽ സാറയുടെ ചിരി മായുന്നു.  സാറയുടെ പഴയ ചിരിക്കുന്ന മുഖം വീണ്ടെടുക്കാൻ ഡേവിഡ് യഥാർത്ഥ സൂപ്പർ ഹീറോ ആയി മാറുന്നിടത്തു കഥ പുരോഗമിക്കുന്നു. സിനിമ വിശകലനം: തുടരെ തുടരെ പരാജയങ്ങൾ ഏറ്റു വാങ്ങിയ മമ്മൂട്ടിക്കും, മമ്മൂട്ടിയുടെ ആരാധകർക്കും പ്രതീക്ഷ നൽകുന്ന രീതിയിൽ ആയിരുന്നു സിനിമയുടെ ഫസ്റ്റ് ലൂക്കും , ട്രെയ്ലറും എല്ലാം.  ആ പ്രതീക്ഷകൾക്ക് മങ്ങൽ ഏൽപ്പിക്കാതെ, പ്രേക്ഷകനെ തൃപ്തിപ്പെടുത്താൻ സാധിച്ച ചിത്രം ആണ്  'ദി ഗ്രേറ്റ് ഫാദർ'. പുതുമുഖ സംവിധായകനും രചയിതാവും ആയ ഹനീഫ് അദാനി  മികച്ച രീതിയിൽ തന്നെ ചിത്രം അവതരിപ്പിച്ചിട്ടുണ്ട്. ആദ്യ ഭാഗം അൽപ്പം ഇഴഞ്ഞു നീങ്ങിയെങ്കിലും, രണ്ടാം ഭാഗം കാണികളെ  ആകാംഷയുടെ മുൾമുനയിൽ നിർത്താൻ ഉതകുന്ന രീതിയിൽ ഒരുക്കിയിരിക്കുന്നു. മലയാള സിനിമ ഇന്നുവരെ കാണാത്ത ഒരു വ്യത്യസ്തയും, ഭീതിയും നിറച്ച വി