അനുരാഗ കരിക്കിൻ വെള്ളം
കഥാസാരം: അഭി (ആസിഫ് അലി) ഒരു ആർക്കിടെക്ട് ആണ്. എഞ്ചിനീറിങ് കഴിഞ്ഞ അഭിക്ക് മുന്നിലേക്ക് ഒന്നര കോടി രൂപക്ക് 50 വീടുകൾ നിർമിച്ചു നൽകാനുള്ള ഓഫറുമായി ഒരു സായിപ്പ് എത്തുന്നു. എന്നാൽ ഈ രൂപക്ക് ആ പ്രൊജെക്ട് ചെയ്യാൻ ആവില്ല എന്നു പറഞ്ഞു അഭി ഉത്തരവാദിത്തങ്ങളിൽ നിന്നു ഒഴിഞ്ഞു മാറുന്നു. എഞ്ചിനീറിങ്ങിനു കൂടെ പഠിച്ച എലിസബത്തുമായുള്ള (രജീഷ വിജയൻ) പ്രണയം അഭിക്ക് തലവേദന ആകുന്നു. എലിസബത്തിനെ ഒഴിവാക്കാൻ അഭി ശ്രമിക്കുമ്പോൾ, അഭിയുടെ അച്ഛൻ(ബിജു മേനോൻ) ഇവരുടെ പ്രണയത്തിനു ഇടയിൽ പെടുന്നു. അഭിയുടെയും, അഭിയുടെ അച്ഛന്റെയും, എലിസബത്തിന്റെയും ജീവിതത്തിൽ പിന്നീട് ഉണ്ടാവുന്ന സംഭവ വികാസങ്ങൾ ആണ് ഈ ചിത്രം പ്രേക്ഷകന് കാട്ടി തരുന്നത്. സിനിമ അവലോകനം: നവാഗത സംവിധായകൻ ആയ ഖാലിദ് റഹ്‌മാന്റെ സിനിമ . നിർമിക്കുന്നത് പ്രിത്വിരാജ്. നായകൻ ആസിഫ് അലിയും - ബിജു മേനോനും. ഈ വ്യത്യസ്തത നിറഞ്ഞ കോമ്പിനേഷൻ ആണ്,ചിത്രം കാണാൻ പ്രേക്ഷകനെ ആകർഷിക്കുന്നതു. തന്റെ ആദ്യ സംരഭം പ്രണയവും, വിരഹവും, കുടുംബ ജീവിതത്തിലെ രസകാഴ്ചകളും ഒക്കെ കൊണ്ടു സമ്പന്നം ആക്കിയിട്ടുണ്ട് ഇതിന്റെ സംവിധായകൻ. ഒരുപാട് അതിശയോക്തികൾ ഇല്ലാതെ, ഒരു കൊച്ചു റിയലിസ്റ്റിക് സിനി