Posts

Showing posts from February, 2020

ഫോറൻസിക്

Image
കഥാസാരം: നഗരത്തിലെ നൃത്ത വിദ്യാലയത്തിലെ ഒരു കുട്ടിയെ കാണാതാകുന്നു, രണ്ടു ദിവസത്തിന് ശേഷം കുട്ടിയുടെ മൃതദേഹം കിട്ടുന്നു. കേസിന്റെ അന്വേഷണ ചുമതല റിതിക IPS  ഏറ്റെടുക്കുന്നു. കേസ് അന്വേഷണത്തിൽ സഹായിക്കാനായി ഫോറൻസിക് വിദഗ്ധൻ ആയ സാം (ടോവിനോ) എത്തുന്നു. അന്വേഷണം പുരോഗമിക്കുമ്പോൾ അടുത്ത കുട്ടിയും കൊല്ലപ്പെടുന്നു. തുടർ കൊലപാതകങ്ങൾ ആയപ്പോൾ,  സീരിയൽ കില്ലെറിനായുള്ള അന്വേഷണം അവിടെ തുടങ്ങുന്നു.  സിനിമ അവലോകനം: കണ്ടു പരിചിതമായ ബേസ് പ്ലോട്ട്. 10 വയസിനു  താഴെയുള്ള പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി കൊല്ലുക എന്ന പരമ്പരാഗത രീതി ഈ ചിത്രത്തിലും കാണാം. ഭാഗ്യത്തിന് ഇക്കുറി ബൈബിൾ വാക്യങ്ങളും, ബോഡിയിൽ ചിഹ്നങ്ങളും ഇല്ലാതിരുന്നത് പ്രേക്ഷകന് ആശ്വാസം ആയി. എങ്കിലും ചിത്രത്തിൽ പലരംഗങ്ങളും സാമാന്യ യുക്തിക്കു നിരക്കുന്നതല്ലായിരുന്നു. ത്രില്ലെർ ഇഷ്ടപ്പെടുന്നവർക്ക് കണ്ടിരിക്കാം. കാരണം കൂടെ കൂടെ കൊലപാതകിയെ മാറ്റി പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്നുണ്ട് ഈ ചിത്രം. മികച്ച ചില ഫോറൻസിക് പരാമർശങ്ങൾ ഒഴിച്ച് നിർത്തിയാൽ ഒരു ശരാശരി ത്രില്ലെർ ചിത്രം ആണ് ഫോറൻസിക്.  അഭിനയം, അഭിനേതാക്കൾ: ടോവിനോ എന്ന നടന് ഒട്ടും വെല്ലുവി

വരനെ ആവശ്യമുണ്ട്

Image
കഥാസാരം: ചെന്നൈയിലെ ഒരു അപ്പാർട്മെന്റിൽ താമസിക്കുന്ന മൂന്ന് കുടുംബങ്ങൾക്കിടയിൽ ഉടലെടുക്കുന്ന സൗഹൃദവും  സ്നേഹവും ആണ് ചിത്രത്തിന്റെ ബേസ് പ്ലോട്ട്. ഈ സൗഹൃദങ്ങൾ വളരുമ്പോൾ, ഓരോരുത്തരുടെയും കുടുംബങ്ങളിൽ സംഭവിക്കുന്ന മാറ്റങ്ങൾ രസകരമായി അവതരിപ്പിക്കുകയാണ് 'വരനെ ആവശ്യമുണ്ട് ' എന്ന ചിത്രം. സിനിമ അവലോകനം: കുടുംബ ചിത്രങ്ങളുടെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി കഥ എഴുതി സംവിധാനം ചെയുന്ന ചിത്രം ആണ് 'വരനെ ആവശ്യമുണ്ട്'. സുരേഷ് ഗോപിയുടെയും ശോഭനയുടെയും വര്ഷങ്ങള്ക്കു ശേഷം ഉള്ള മലയാള സിനിമയിലേക്കുള്ള മടങ്ങി വരവ് അവരിരുവരും അതിഗംഭീരം ആക്കി. മലയാള സിനിമ ആസ്വാദകർക്ക് കണ്ടു പരിചിതമായ കുടുംബ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി തീർത്തും പുതുമ നിറഞ്ഞ ഒരു എലമെന്റ് ഉള്ളതാണ് ഈ ചിത്രത്തിന്റെ പ്ലസ് പോയിന്റ്. കെട്ടുറപ്പുള്ള തിരക്കഥയെക്കാൾ ചിത്രത്തെ മുന്നോട്ട് നയിക്കുന്നത് അഭിനേതാക്കളുടെ മത്സരിച്ചുള്ള  അഭിനയ പ്രകടനങ്ങൾ ആണ്. അതിഗംഭീര ചിത്രം ഒന്നും അല്ലായെങ്കിൽ കൂടി പ്രേക്ഷകന്റെ  മനസ്സ് നിറയ്ക്കും ഈ ചിത്രം എന്നതിൽ സംശയം ഇല്ല. അഭിനയം,അഭിനേതാക്കൾ: സുരേഷ് ഗോപി എന്ന നടന്റെ