സ്കൂൾ ബസ്
കഥാസാരം : ജോസഫ് (ജയസൂര്യ) - അപർണ്ണ (അപർണ്ണ ഗോപിനാഥ് ) ദമ്പതികളുടെ മക്കളാണ് അജുവും, ആഞ്ചലീനയും. അപ്പർ മിഡിൽ ക്ലാസ്സ് കുടുംബത്തിൽ വളരുന്ന അജുവും , ആഞ്ചലീനയും നഗരത്തിലെ പ്രശസ്തമായ സ്കൂളിൽ ആണ് പഠിക്കുന്നത്. സ്കൂളിലെ അമിത ചിട്ടയും, വീട്ടിൽ അപ്പന്റെ കര്ശന നിയന്ത്രണവും അജുവിനെ പലപ്പോഴും വേട്ടയാടി. അങ്ങനെയിരിക്കെ അജു സ്കൂളിൽ ഒരു വലിയ പ്രശ്നം സൃഷ്ടിക്കുന്നു. സ്കൂൾ അധികാരികൾ ആജുവിന്റെ മാതാപിതാക്കളെ കൂട്ടി വരാൻ അജുവിനോട് ആവശ്യപ്പെടുന്നു. അപ്പന്റെയും, അമ്മയുടെയും വഴക്ക് ഭയന്ന് അജു ഒറ്റയ്ക്ക് ഈ പ്രശ്നത്തിൽ നിന്ന് രക്ഷപെടാൻ നോക്കുന്നു. അജു എങ്ങനെ ഈ പ്രശ്നം പരിഹരിക്കും? അതിനുള്ള ഉത്തരം ഈ ചിത്രം നിങ്ങള്ക്ക് സമ്മാനിക്കും. സിനിമ അവലോകനം: റോഷൻ ആന്ട്രൂസ് - ബോബി - സഞ്ജയ് കൂട്ട് കെട്ടിൽ പിറന്നവ ഒക്കെ മികച്ച ചിത്രങ്ങൾ ആയിരുന്നു. (കാസനോവ ഒഴിവാക്കുന്നു.) പതിവുപോലെ ഇത്തവണയും അവർ നിരാശരാക്കിയില്ല. " എന്റെ വീട് അപ്പൂന്റെയും" എന്നാ മികച്ച പെരന്ടൽ ചിത്രം സമ്മാനിച്ച ബോബി - സഞ്ജയ് ടീമിൽ നിന്ന് വീണ്ടും അത്തരം ഒരു ചിത്രം. കുട്ടികള്ക്ക് ഏതു പ്രതിസന്ധി വന്നാലും അവര്ക്ക് അത് മാതാപിതാക്കളോട് പങ്കു വെ