സ്കൂൾ ബസ്‌


കഥാസാരം :
ജോസഫ്‌ (ജയസൂര്യ) - അപർണ്ണ  (അപർണ്ണ ഗോപിനാഥ് ) ദമ്പതികളുടെ മക്കളാണ് അജുവും, ആഞ്ചലീനയും. അപ്പർ മിഡിൽ ക്ലാസ്സ്‌ കുടുംബത്തിൽ വളരുന്ന അജുവും , ആഞ്ചലീനയും നഗരത്തിലെ പ്രശസ്തമായ സ്കൂളിൽ ആണ് പഠിക്കുന്നത്. സ്കൂളിലെ അമിത ചിട്ടയും, വീട്ടിൽ അപ്പന്റെ കര്ശന നിയന്ത്രണവും അജുവിനെ പലപ്പോഴും വേട്ടയാടി. അങ്ങനെയിരിക്കെ അജു സ്കൂളിൽ ഒരു വലിയ പ്രശ്നം സൃഷ്ടിക്കുന്നു. സ്കൂൾ അധികാരികൾ ആജുവിന്റെ മാതാപിതാക്കളെ കൂട്ടി വരാൻ അജുവിനോട് ആവശ്യപ്പെടുന്നു. അപ്പന്റെയും, അമ്മയുടെയും വഴക്ക് ഭയന്ന് അജു ഒറ്റയ്ക്ക്  ഈ പ്രശ്നത്തിൽ നിന്ന് രക്ഷപെടാൻ നോക്കുന്നു. അജു എങ്ങനെ ഈ പ്രശ്നം പരിഹരിക്കും? അതിനുള്ള ഉത്തരം ഈ ചിത്രം നിങ്ങള്ക്ക് സമ്മാനിക്കും.

സിനിമ അവലോകനം:
റോഷൻ ആന്ട്രൂസ് - ബോബി - സഞ്ജയ്‌ കൂട്ട് കെട്ടിൽ പിറന്നവ ഒക്കെ മികച്ച ചിത്രങ്ങൾ ആയിരുന്നു. (കാസനോവ ഒഴിവാക്കുന്നു.) പതിവുപോലെ ഇത്തവണയും അവർ നിരാശരാക്കിയില്ല. " എന്റെ വീട് അപ്പൂന്റെയും" എന്നാ മികച്ച പെരന്ടൽ ചിത്രം സമ്മാനിച്ച ബോബി - സഞ്ജയ്‌ ടീമിൽ നിന്ന് വീണ്ടും അത്തരം ഒരു ചിത്രം. കുട്ടികള്ക്ക് ഏതു പ്രതിസന്ധി വന്നാലും അവര്ക്ക് അത് മാതാപിതാക്കളോട് പങ്കു വെക്കാൻ കഴിഞ്ഞില്ലെങ്കിൽ, അവിടെ അപ്പൻ - അമ്മമാർ തോല്ക്കുന്നു. ഇതേ വിഷയം ചെറിയ രീതിയിൽ, ഇതേ ടീമിന്റെ 'നോട്ട് ബുക്ക്‌ ' എന്ന ചിത്രത്തിലും കാണാം. പിന്നെ എന്താ ഈ ചിത്രത്തിന്റെ പ്രസക്തി എന്ന് ചോദിച്ചാൽ, കാടിന്റെ ദ്രിശ്യ ഭംഗിയിൽ ചാലിച്ചാണ് ഈ സന്ദേശം പ്രേക്ഷകന് വിളമ്പുന്നത്. എന്താ അതൊരു ചേഞ്ച്‌ അല്ലെ? ...


അഭിനേതാക്കൾ, അഭിനയം:
ജോസഫ്‌ ആയി ജയസൂര്യ അത്യുഗ്രൻ പ്രകടനം കാഴ്ച വെച്ചു. മകനെ നഷ്ടപെടുന്ന ഒരു  ഒരു അപ്പന്റെ വേദന അതെ രീതിയിൽ പ്രേക്ഷകനിൽ അനുഭാവിപ്പിക്കുന്നിടതാണ് ജയസൂര്യ എന്ന നടന്റെ വിജയം. അമ്മയുടെ റോൾ അപർണ ഗോപിനാഥും മോശമാക്കിയില്ല. അജുവിനെ അവതരിപ്പിച്ച മാസ്റ്റർ ആകാശിന്റെ അഭിനയത്തിൽ പലയിടത്തും കൃത്രിമത്വം അനുഭവപ്പെട്ടു. സ്വത സിദ്ധമായ നിഷ്കളങ്കതയോടു കൂടി ആഞ്ചലീനയെ , ആഞ്ചലീന റോഷൻ (റോഷൻ അന്ട്രൂസിന്റെ മകൾ) അതി മനോഹരമാക്കി. തന്റെ ആദ്യ പോലീസ് റോൾ കുഞ്ചാക്കോ ബോബനും മോശമാക്കിയില്ല. എല്ലാ നടിനടന്മാരും മത്സരിച്ചു അഭിനയിച്ച ചിത്രം ആണ് 'സ്കൂൾ ബസ്‌'.

സംവിധാനം, സംഗീതം, സാങ്കേതികം:
റോഷൻ അന്ട്രൂസിന്റെ സംവിധാന മികവിനെ പറ്റി ആര്ക്കും തര്ക്കം ഇല്ല. മികച്ച രീതിയിൽ തന്നെ റോഷൻ ഇക്കുറിയും അത് നിർവഹിച്ചിട്ടുണ്ട്. പ്രേക്ഷക പ്രതീക്ഷകളെ തകിടം മറിച്ചത്, ബോബി - സഞ്ജയ്‌ ടീമിന്റെ ദുര്ബലമായ തിരകഥ ആണ്. പ്രേക്ഷകനിലേക്ക് ഒരുപാട്  സന്ദേശങ്ങൾ കുത്തി നിറക്കാൻ ശ്രമിച്ചെങ്കിലും, അത് വേണ്ട രീതിയിൽ ഫലവത്തായി എന്ന് തോന്നുന്നില്ല. ചിത്രത്തിൽ ഒരു മുഴുനീള ഗാനം ഒന്നും തന്നെ ഇല്ലെങ്കിലും, ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം മികച്ചു നിന്നു. മറ്റു അഭിനന്ദനം അർഹിക്കുന്നവർ ചിത്രത്തിൽ കാടിന്റെ ഭംഗി പകര്ത്തിയ ക്യാമറമാൻ  സി . മുരളീധരൻ ആണ്. പിന്നെ vfx  ചെയ്ത എഡിറ്റർക്കും ഒരു സ്പെഷ്യൽ സല്യൂട്ട്.

പ്രേക്ഷക പ്രതികരണം:
പ്രതീക്ഷിച്ച അത്ര ഗംഭീര ചിത്രം അല്ലെങ്കിലും, കുട്ടികള്ക്ക് ഒപ്പം, മാതാപിതാക്കള്ക്ക് ധൈര്യമായി കാണാവുന്ന ഒരു ശരാശരി ചിത്രം. യുവജനങ്ങള്ക്കും  , ന്യൂ ജെൻ  പിള്ളേർക്കും ഇഷ്ടം ആകണമെങ്കിൽ, അവരുടെ മെച്ചുരിട്ടി ലെവൽ കൂടുതൽ ആയിരിക്കണം. നിങ്ങൾ ഒരു കുട്ടിയുടെ പിതാവോ, മാതാവോ ആണെങ്കിൽ നിങ്ങളെ ഈ ചിത്രം പിടിച്ചു ഉലചെക്കാം.

റേറ്റിംഗ്: 3 / 5

വാല് കഷണം:
ആനിമൽ പ്ലാന്നെട്ടും, ഡിസ്കവേരി ചാനലും ഞങ്ങളുടെ വീട്ടിലും ഉണ്ടെന്നു പറയാൻ പറഞ്ഞു. പിന്നെ 'ജംഗിൽ ബുക്കും'  ഞങ്ങൾ കണ്ടതാണ് കേട്ടോ...

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി