ഹാപ്പി വെഡിംഗ്

കഥാസാരം:
കൊച്ചിയിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സിവിൽ എഞ്ചിനീയർ ആണ് ഹരി(സിജു വിൽ‌സൺ ). ഹരിയുടെ അമ്മ, ഹരിയോട് ഒരു പെണ്ണ് കാണാൻ പോകാൻ നിര്ബന്ധിക്കുന്നു. എന്നാൽ അറേഞ്ച് മാര്യേജ്നേക്കാൾ ഹരിക്ക് താല്പാര്യം ലവ് മാര്യേജ് ആണ്. അതിനാൽ തന്നെ ഓരോരോ കാരണങ്ങൾ പറഞ്ഞു ഹരി പെണ്ണ് കാണൽ ചടങ്ങിൽ നിന്ന് ഒഴിയാൻ ശ്രമിക്കുന്നു. ഹരിക്ക് ആണേൽ ഒപ്പം വർക്ക്‌ ചെയുന്ന കുട്ടിയോട് ഒരു ചെറിയ അടുപ്പവും ഉണ്ട്. ഒടുവിൽ ഹരിയെ കൊണ്ട് പെണ്ണ് കാണലിനു സമ്മതിപ്പിക്കാമെന്നു ഏറ്റു, ഹരിയുടെ കുസിനും, സുഹൃത്തുമായ മനു(ഷരാഫുദീൻ) ഹരിക്കൊപ്പം കൂടുന്നു. ഹരി ഇഷ്ടപ്പെടുന്ന കുട്ടി ഒരു ഫ്ലെര്റ്റ് ആണെന്ന് മനുവും ,ഹരിയും മനസിലാക്കുന്നു. ഒടുവിൽ നിരാശ മറക്കാൻ ബാറിൽ എത്തുന്ന അവര്ക്കിടയിലേക്ക് ഒരു മൂന്നാമൻ ഇടിച്ചു കേറി കടന്നു വരുന്നു. ആരാണ് ആ മൂന്നാമൻ ? എന്താണ് അയാളുടെ ഉദ്ദേശം? ഈ ചോദ്യത്തിനുള്ള മറുപടിയാണ് ചിത്രം പ്രേക്ഷകന് പകര്ന്നു നല്കുന്നത്.
സിനിമ അവലോകനം:
'ഇറോസ്' എന്ന അന്താരാഷ്‌ട്ര കമ്പനി ഈ സിനിമ ഏറ്റെടുത്തത് ആണ് ഈ ചിത്രം കാണാൻ ഉള്ള ധൈര്യം. പ്രേമത്തിലെ ഉപനായകന്മാരെ നായകൻ ആക്കി ഒരുക്കിയ ഈ ലോ ബജറ്റ് ചിത്രം മികച്ച അനുഭവം തന്നെ പ്രേക്ഷകന് സമ്മാനിച്ചു. എഞ്ചിനീയറിംഗ് പഠിച്ചവർക്ക് ഈ ചിത്രത്തിലെ പല രംഗങ്ങളുമായി മാനസിക അടുപ്പം തോന്നിയേക്കാം. പ്രത്യേകിച്ചും സിവിൽ എഞ്ചിനീയറിംഗ് പഠിച്ചവർക്ക്. അത്രയ്ക്ക് റിയൽ ആയി ആണ് സംവിധായകൻ, എഞ്ചിനീയറിംഗ് കോളേജ് ലൈഫ് പ്രേക്ഷകന് കട്ടി കൊടുത്തത്. ചിത്രത്തിന്റെ ആദ്യ പകുതി കോളേജ് കാമ്പസ്സിൽ ഒതുങ്ങിയപ്പോൾ, രണ്ടാം പകുതി കൂടുതലും ഒരു ksrtc ബസിൽ ആയിരുന്നു. ഒടുവിൽ ക്ലൈമാക്സിൽ ഒരു ക്ലിഷേ ട്വിസ്റ്റ്‌ കാണിച്ചു പ്രേക്ഷകനെ പറ്റിച്ചതിനു ശേഷം ഒരു ഗംഭീര ക്ലൈമാക്സ്‌ ട്വിസ്റ്റ്‌. ചിത്രം കാണുന്ന യുവ പ്രേക്ഷകരുടെ മനസ്സ് നിറയ്ക്കും ഈ ചിത്രം.
അഭിനയം:
ഹരിയായി സിജു തിളങ്ങിയെങ്കിലും, നിവിൻ പോളി ആയിരുന്നെങ്കിൽ ചിത്രത്തിന്റെ മൈലേജ് കൂടിയേനെ. തനിക്കു ലഭിച്ച നായക വേഷം തരക്കേടില്ലാതെ സിജു അവതരിപ്പിച്ചു. മനുവായി ഷരാഫുദീൻ തിളങ്ങി.(പക്ഷെ ഇനി ഇങ്ങനത്തെ പൂവാലാൻ വേഷം വേണ്ട...മടുത്തു...അതാ). ജസ്റ്റിൻ മികച്ച അഭിനയം തന്നെ കാഴ്ച വെച്ചു(കെർചീഫ് സീൻ സൂപ്പർ ആയിരുന്നു). സൌബിൻ ഷഹീർ...നിങ്ങൾ വേറെ ലെവൽ ആണ് മച്ചാനെ...
വര്ഷങ്ങള്ക്ക് ശേഷം അഭിയുടെ ഒരു മികച്ച വേഷം കാണാനായി എന്നത് സന്തോഷം നല്കുന്നു. സൈജു കുറുപ്പിന്റെ അഥിതി വേഷം അനാവശ്യമായി തോന്നി.
സംഗീതം, സംവിധാനം, സാങ്കേതികം:
തുടക്കകാരന്റെ ചില ചെറിയ പാളിച്ചകൾ ഒഴിവാകിയാൽ, മികച്ച രീതിയിൽ തന്നെ ഒമർ (സംവിധായകൻ) തന്റെ കന്നി ചിത്രം അണിയിച്ചു ഒരുക്കിയിട്ടുണ്ട്. സിനിമയിലെ പല രംഗങ്ങളും യഥാർത്ഥ ജീവിതത്തോട് ചേർന്ന് നില്ക്കുന്നതായിരുന്നു. അരുണിന്റെ ഈണങ്ങൾ മോശമായില്ല. നജീബും, വിനീത് ശ്രീനിവാസനും ഒരുമിച്ചു പാടിയ 'തെന്നി തെന്നി' എന്ന ഗാന രംഗം ഏതൊരു പാസ്‌ ഔട്ട്‌ എഞ്ചിനീയറിംഗ് വിദ്യാര്തിയുടെയും മനസ്സിൽ നൊസ്റ്റാൾജിയ തീര്ക്കും.സിനുവിന്റെ ക്യാമറയും മോശം ആയില്ല.
പ്രേക്ഷക പ്രതികരണം:
കമ്മട്ടിപ്പാടം , ആടുപുലിയാട്ടം തുടങ്ങിയ മുൻനിര താര ചിത്രങ്ങള്ക്ക് ഇടയിൽ പെട്ട് ഞെരിഞ്ഞു അമരാൻ ആണ് ഈ ചിത്രത്തിന്റെ വിധിയെന്ന് തിയേറ്ററിലെ പ്രേക്ഷക സാന്നിധ്യം സൂചിപ്പിക്കുന്നു. ഇത് പരാജയ പെടേണ്ട ചിത്രം അല്ല..ഒരു അത്യുഗ്രൻ ചിത്രവും അല്ല..ശരാശരി പ്രേക്ഷകനെ ത്രിപ്തിപെടുതുന്ന ഒരു ശരാശരി ചിത്രം. യുവ പ്രേക്ഷകർക്ക്‌ ഒരു വട്ടം കണ്ടിരിക്കാവുന്ന മനോഹര ചിത്രം.
റേറ്റിംഗ്: 3.5/5
വാൽകഷണം:
ആണുങ്ങളെ നൈസ് ആയി തേച്ചിട്ട് പോണ എഞ്ചിനീയറിംഗ് കോളേജിലെ പെണ്കുട്ടികളെ മനസിലാക്കാൻ, ആൺകുട്ടികൾ ഈ ചിത്രം കാണുന്നത് നന്നായിരിക്കും
നായിക :" നീ എന്താ എന്നെ വിളിക്കാതെ...? "
നായകൻ: ഞാൻ നിന്നെ വിളിക്കാടി...എന്റെ കല്യാണം..."
അത് പൊളിച്ചു...

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി