ജെയിംസ്‌ ആൻഡ്‌ ആലിസ്



കഥാസാരം:
പ്രമുഖ പരസ്യ നിർമാണ കമ്പനിയിലെ ആഡ് ഡയറക്ടർ ആണ് ജെയിംസ്‌ (പ്രിത്വിരാജ്). അനാഥനായ ജെയിംസ്‌ ആലിസിനെ (വേദിക) പ്രണയിക്കുന്നു. അലിസിന്റെ അപ്പൻ (സായി കുമാർ) അവരുടെ പ്രണയത്തെ എതിർത്തപ്പോൾ ആലിസ് ജെയിംസ്‌നൊപ്പം ഇറങ്ങി പോകുന്നു. അലിസിനും, മകള്ക്കും ഒപ്പം ആണ് ജെയിംസ്‌ കഴിയുന്നത്‌. ജോലി തിരക്ക് കാരണം കുടുംബ കാര്യങ്ങൾ നോക്കാൻ ജെയിംസ്‌ നു കഴിയാതെ വരുന്നു.തുടർന്ന് അവര്ക്ക് ഇരുവര്ക്കും ഇടയിൽ അസ്വാരസ്യങ്ങൾ നിറയുന്നു. അവർ ഇരുവരും വിവാഹ മോചനത്തിന് തയ്യാർ എടുക്കുന്നതിനിടയിൽ ആണ് അപ്രതീക്ഷിതമായി അത് സംഭവിച്ചത്. അവരുടെ ജീവിതത്തിൽ ആ സംഭവം ഉണ്ടാക്കുന്ന മാറ്റങ്ങൾ ആണ് ജെയിംസ്‌ ആൻഡ്‌ ആലിസ് എന്നാ ചിത്രം പ്രേക്ഷകന് പകര്ന്നു നല്കുന്നത്.

സിനിമ അവലോകനം:
മലയാളത്തിലെ ഏറ്റവും മികച്ച ഛായഗ്രാഹകരിൽ ഒരാളായ സുജിത് വാസുദേവ് കഥ ഒരുക്കി സംവിധാനം ചെയുന്ന ആദ്യ സിനിമ. പ്രിത്വിരജിന്റെ റൊമാന്റിക്‌ ലൂക്കും, തെന്നിന്ത്യൻ താര സുന്ദരി വേദികയുടെ സാന്നിധ്യവും ചിത്രത്തിനുള്ള പ്രേക്ഷക പ്രതീക്ഷ വര്ധിപ്പിച്ചു. എന്നാൽ പ്രേക്ഷകനെ ത്രിപ്തിപെടുതുന്നതിൽ ഈ ചിത്രം പൂര്ണമായും വിജയിച്ചില്ല. തുടക്കത്തിലേ മെല്ലെ പോക്കും, രണ്ടാം പകുതിയിലെ ഫാന്റസിയും ഒക്കെ പ്രേക്ഷകനെ പലപ്പോഴും ബോറടിപ്പിച്ചു. വല്യ ഒരു സന്ദേശം പ്രേക്ഷക മനസ്സിലേക്ക് പകര്ന്നു നല്കാൻ സംവിധായകനും, തിരക്കഥകൃത്തും ശ്രമിച്ചിട്ടുണ്ട്. പക്ഷെ ആ ശ്രമം വേണ്ട വിധം വിജയിച്ചില്ല എന്ന് പറയേണ്ടി വരും.

അഭിനയം:
ജെയിംസ്‌ ആയി പ്രിത്വിരാജ് തിളങ്ങി എങ്കിൽ കൂടി, ഒരു അതീ ഗംഭീര പ്രകടനം പ്രിത്വിരാജിൽ നിന്ന് ഇക്കുറി ഉണ്ടായില്ല. തെന്നിന്ത്യൻ സുന്ദരി വേദികയുടെ കൈയിൽ 'ആലിസ് ' എന്ന കഥാപാത്രം ഭദ്രം ആയിരുന്നു. ക്ലൈമാക്സിൽ അനുപമ പരമേശ്വരന്റെ രംഗ പ്രവേശം നല്ല കൂവൽ ഏറ്റു വാങ്ങി. വളരെ നാളുകൾക്കു ശേഷം മഞ്ജു പിള്ളയിൽ നിന്ന് ഒരു മികച്ച പ്രകടനം കാണാനായി.

സംഗീതം, സാങ്കേതികം, സംവിധാനം:
സിനിമയിലെ 'മഴയെ ' എന്ന് തുടങ്ങുന്ന ഗാനം പ്രേക്ഷക പ്രീതി പിടിച്ചു പറ്റി. മറ്റു ഗാനങ്ങൾ വേണ്ട ശ്രദ്ധ നേടിയെടുത്തില്ല. ഗോപി സുന്ദറിന്റെ ഈണങ്ങൾ ശരാശരിയിൽ നിന്നെങ്കിലും, പശ്ചാത്തല സംഗീതം വേറിട്ട്‌ നിന്നു. തിരകഥയിലെ പോരായ്മയാണ് ഈ ചിത്രത്തെ പിന്നോട്ട് വലിക്കുന്നത്. സംവിധയകൻ കൂടി ആയ സുജിത്തിന്റെ ചായാഗ്രാഹണം നന്നായി.

പ്രേക്ഷക വിധി:
ഒരു നല്ല ആശയം..വ്യത്യസ്തമായ സമീപന രീതികൾ...മികച്ച കാസ്റിംഗ്..പക്ഷെ എവിടെയൊക്കെയോ ഒരു പോരായ്മ പ്രേക്ഷകന് അനുഭവപ്പെടുന്നു.
തീര്ത്തും ഒരു മോശം ചിത്രം ആണെന്നല്ല...ഈ ചിത്രത്തിലെ ചില രംഗങ്ങൾ മനുഷ്യ മനസ്സിനെ പിടിച്ചു കുലുക്കും..ചില രംഗങ്ങൾ പ്രേക്ഷകന്റെ മിഴികളെ ഈറൻ അണിയിചിരിക്കാം. പക്ഷെ ചിത്രത്തിന്റെ ആകെ തുക പ്രേക്ഷകനെ നിരാശയിൽ ആഴ്തിയെക്കാം.

റേറ്റിംഗ്: 2.5 / 5

വാൽ കഷണം:
ചിത്രം കണ്ടു കഴിഞ്ഞപ്പോൾ, ഇതിന്റെ സംവിധായകാൻ ആയ സുജിത് വാസുദേവ് സാറിനോട് പറയാൻ തോന്നിയത് പണ്ട് ലോഹി സർ "വീണ്ടും ചില വീട്ടുകാര്യങ്ങൾ " സിനിമയിൽ ജയറാംനോട് പറയുന്ന കഥ ആണ്.
"ചോക്ക് മലയിൽ ഇരുന്നവൻ ഒരു കഷണം ചോക്ക് തേടി അലഞ്ഞ കഥ"

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി