ആടുപുലിയാട്ടം

കഥാസാരം.
സത്യജിത് (ജയറാം)ഒരു പ്രമുഖ ബിസിനെസ്സുകാരൻ ആണ്. അദ്ദേഹം തന്റെ ഭാര്യക്കും,മകള്ക്കും ഒപ്പം നഗരത്തിൽ കഴിയുന്നു. സത്യജിതിനു പലപ്പോഴും മായ കാഴ്ചകൾ കാണാൻ സാധിക്കുന്നു. അതിന്റെ പൊരുൾ തേടി പോയ സത്യജിത് ചെന്ന് എത്തിയത് , ചെമ്പക കോട്ടയിൽ ആണ്. ആ കോട്ടയുമായി ബന്ധപെട്ടു സത്യജിതിനുള്ള പൂർവ ബന്ധം അദ്ദേഹം ഓർത്തെടുക്കുന്നു. സത്യജിത്ത് ചെയ്ത കൊടും പാതകം അയാൾ തിരിച്ചറിയുന്നിടത് കഥ വികസിക്കുന്നു.
സിനിമ അവലോകനം:
മലയാള സിനിമകളിൽ ഹൊറൊർ സിനിമികൾ പലകുറി വന്നു പോയിട്ടുണ്ട്. ആകാശ ഗംഗയും,പകൽപ്പൂരവും,വെള്ളിനക്ഷത്രവും ഒക്കെ മഹാ വിജയങ്ങൾ ആയതും നാം കണ്ടതാണ്. ആ ശ്രേണിയിൽ എത്തിപെടാനുള്ള സംവിധായകന്റെ ശ്രമം ആണ് ഈ ചിത്രം. കാരണം ഹൊറൊർ കോമഡി ട്രാക്ക് ആണ് ഈ ചിത്രത്തിൽ സംവിധയകൻ ഉപയോഗിച്ചിരിക്കുന്നത്.മലയാളികള്ക്ക് കണ്ടു പരിചയമുള്ള കഥാസാരം അല്ലെങ്കിൽ കൂടി , തമിൾ തെലുങ്ക്‌ ചിത്രങ്ങളിൽ കണ്ടു വന്നിട്ടുള്ളതാണ്. ചിത്രം പൂര്ണമായും പ്രേഷ്കനെ ഭയപ്പെടുതുക്കയോ, മുഷിപ്പിക്കുകയോ ചെയ്യതിടതാണ് ഈ ചിത്രത്തിന്റെ വിജയം. അതിനാൽ തന്നെ ശരാശരി പ്രേക്ഷകനെ ഒരു പരിധി വരെ ചിത്രം രസിപ്പിക്കും.
അഭിനയം.
സത്യജിത് ആയി ജയറാം തിളങ്ങി. സാൾട്ട് ആൻഡ്‌ പെപ്പെർ ലൂക്കും , വ്യത്യസ്ത രൂപ ഭാവങ്ങളും പുതുമ സൃഷ്ടിച്ചു . ജയറാമിന്റെ ഭാര്യയായി ഷീലു ആബ്രഹാം തിളങ്ങി. രമ്യ കൃഷ്ണൻ മികച്ച അഭിനയം കൊണ്ട് മാതങ്കിയെ അനശ്വരം ആക്കി. ഓം പുരിയുടെ റോൾ വേറെ ആരെങ്കിലും ചെയ്തിരുന്നേൽ നന്നായിരുന്നു. തുടക്കത്തിലേ രംഗങ്ങളിലെ കാസ്റ്റിംഗ് വളരെ മോശം ആയിരുന്നു. സജു നവോധയും, രമേശ്‌ പിഷാരടിയും, ശ്രീകുമാറും പ്രേക്ഷകനെ രസിപ്പിച്ചു. പക്ഷെ അഭിനയിച്ചു ഞെട്ടിച്ചത് ബാലതാരം ആയ അക്ഷര കിഷോർ ആണ് . മിതത്വം പാലിച്ച അഭിനയം ആണ് അക്ഷരയുടെ വിജയം.

സാങ്കേതികം,സംഗീതം,സംവിധാനം.
'തിങ്കൾ മുതൽ വെള്ളി വരെ ' എന്നാ ചിത്രത്തിന്റെ സംവിധായകനിൽ നിന്ന് കണ്ണൻ താമരക്കുളം വളര്ന്നിരിക്കുന്നു. പക്ഷെ മികച്ച ഒരു വ്യത്യസ്ത ഹൊറൊർ അനുഭവം ഉണ്ടാക്കുന്നതിൽ സംവിധായകനും തിര കഥാകൃത്തും പൂര്ണമായി പരാജയപ്പെട്ടു. പ്രേക്ഷകന് വ്യത്യസ്തത നിറഞ്ഞ നവ്യാനുഭവം പകര്ന്നു നല്കുന്നിടതാണ് മികച്ച സംവിധായകാൻ ഉണ്ടാകുക എന്ന് മനസിലാക്കിയാൽ നന്ന്. രതീഷ്‌ വേഗയുടെ സംഗീതം അതിഗംഭീരമായി. എല്ലാ ഗാനങ്ങളും പ്രേക്ഷക പ്രീതി ഏറ്റുവാങ്ങി .പശ്ചാത്തല സംഗീതവും കഥാഗതിയുമായി ഇഴുകി ചേർന്ന് നിന്നു.

പ്രേക്ഷക വിധി.
ഒരു സാധാ കോമഡി ഹൊറൊർ ചിത്രം. വലിയ വ്യത്യസ്തതകളും , പുതുമകളും ഒന്നും ഇല്ലെങ്കിലും എവിടെയൊക്കെയോ ചില പുതുമുകൾ ചിത്രം നല്കുന്നുണ്ട് താനും. വെളുത്ത സാരി ഉടുത്ത പ്രേതം, പാമ്പ് , വവ്വാൽ ,പൂച്ച ,മരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീഴൽ തുടങ്ങിയ പതിവ് രംഗങ്ങൾ ഇല്ലാഞ്ഞത് ഒരു ആശ്വാസം ആയി.

റേറ്റിംഗ്:    2.5 / 5

വാൽകഷണം
നായകനോ , നായകൻറെ ബന്ധുക്കളോ ഒരു പെണ്ണിനെ കൊല്ലുന്നു..അവൾ പ്രേതം ആകുന്നു...നായകന്റെ ബന്ധുക്കളിൽ ഒരാളെ പ്രേതം കൊല്ലുന്നു...അപ്പൊ മന്ത്രവാദി വരുന്നു.മന്ത്രവാദിയുടെ കൈയിലെ ഏതേലും വസ്തു കാണുമ്പോ പ്രേതം ചാരം ആകുന്നു..
ചേഞ്ച്‌ വേണമത്രേ..ചേഞ്ച്‌..bloody പ്രേക്ഷകർ...!!!

Comments

Post a Comment

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി