Posts

Showing posts from March, 2018

വികടകുമാരൻ

Image
കഥാസാരം: ബിനു (വിഷ്ണു) ചില്ലറ കേസുകളുമായി തട്ടി മുട്ടി ജീവിക്കുന്ന ഒരു സാധാ വക്കീലാണ്. സുപ്രീം കോടതിയിൽ വരെ എത്തുന്ന ഒരു ക്രിമിനൽ ലൗയെർ ആകണം എന്നതാണ് ബിനുവിന്റെ ആഗ്രഹം. അങ്ങനെ ഇരിക്കെ ഒരു ഹോം ഗാർഡിനെ കാർ ഇടിച്ചു കൊന്ന കേസിലെ പ്രതി ബിനുവിന്റെ മുന്നിൽ എത്തുന്നു. പിന്നീടുള്ള ബിനുവിന്റെ പടയോട്ടം ആണ് വികട കുമാരൻ. സിനിമ അവലോകനം: ചിത്രം കണ്ടിറങ്ങിയ ഓരോ  പ്രേക്ഷകനും, ചിത്രത്തിന്റെ പേര് തന്റെ പേരോട് ചേർത്ത് വെച്ചാൽ തെറ്റ് പറയാനാവില്ല. ബോബൻ സാമുവേൽ എന്ന സംവിധായകനിൽ നിന്ന് ഇത്തരം തട്ടി കൂട്ട് കഥകൾ പ്രതീക്ഷിച്ചില്ല. ഒരു ബന്ധവുമില്ലാത്ത രംഗങ്ങളെ ബന്ധപ്പെടുത്താൻ കഥാകൃത്തും പണിപെടുന്നത് കണ്ടപ്പോൾ, പ്രേക്ഷകന് എങ്ങനെയെങ്കിലും തിയ്യറ്ററിൽ നിന്ന് ഇറങ്ങി പോയാൽ മതിയെന്ന അവസ്ഥയായി. കണ്ടു പഴകിയ കഥാസന്ദര്ഭങ്ങളെ യാതൊരു പുതുമയോ മേന്മയോ അവകാശപ്പെടാനില്ലാത്ത ഇത്തരത്തിൽ വീണ്ടും അവതരിപ്പിക്കാനുള്ള കഴിവിനെ പ്രശംസിക്കുന്നു. അഭിനയം, അഭിനേതാക്കൾ: കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന വിജയ ചിത്രത്തിന് ശേഷം വിഷ്ണു - ധർമജൻ കൂട്ടുകെട്ട് വീണ്ടും പ്രേക്ഷകനെ കൈയിലെടുത്തു. റാഫി വീണ്ടും വീണ്ടും പ്രേക്ഷകനെ ചിരിപ്പിച്ചു കൊല്ലുന്നു. അ

കുട്ടനാടൻ മാർപാപ്പ

Image
കഥാസാരം: ജോൺ (കുഞ്ചാക്കോ ബോബൻ) കരുവാറ്റയിൽ സ്റ്റുഡിയോ നടത്തുന്നു. ജോണിന്റെ ചെറുപ്പത്തിലേ അപ്പൻ ആത്മഹത്യ ചെയ്തതാണ്. റേഷൻ കട നടത്തിയാണ് ജോണിന്റെ 'അമ്മ മേരി (ശാന്തി കൃഷ്ണ) കുടുംബം നോക്കുന്നത്. ചെറുപ്പം മുതലേ ജോണിന് പലരോടും പ്രേമം തോന്നിയെങ്കിലും, പഞ്ചായത്തു പ്രസിഡന്റിന്റെ മകളായ ജെസ്സിയോട് ജോണിന് ആത്മാർത്ഥമായ പ്രണയം ആയിരുന്നു. അവരുടെ പ്രണയവല്ലരി പൂക്കുമോ എന്ന് ചിത്രം പ്രേക്ഷകന് കാട്ടി തരുന്നു. സിനിമ വിശകലനം: കേരളത്തിൽ പെൺകുട്ടികളിൽ നിന്ന് തേപ്പു കിട്ടിയ ഒരുപാട് കാമുകന്മാർ ഉള്ളത് കൊണ്ടാവും, ഈയിടെയായി മലയാള സിനിമകളിൽ തേപ്പു കഥകളും, അതിന്റെ പ്രതികാര കഥകളും കൂടി വരുന്നത്. വളരെ ചെറിയ ഒരു സംഭവത്തെ നർമത്തിന്റെ മേന്പൊടിയോടു കൂടി അണിയറക്കാർ അവതരിപ്പിച്ചിട്ടുണ്ട്. യാതൊരു വിധ പുതുമകളും അവകാശപ്പെടാൻ  ഇല്ലെങ്കിൽ കൂടി, ഒരു വെക്കേഷൻ മൂഡിൽ കണ്ടിരിക്കാവുന്ന ചിത്രം ആണ് കുട്ടനാടൻ മാർപാപ്പ. ചളി കോമെഡികളും, അനാവശ്യ സെന്റിമെൻസ് ഗാനരംഗങ്ങളാലും പലപ്പോഴും ചിത്രം പ്രേക്ഷകനെ മുഷിപ്പിച്ചു. ഗൂഗിൾ മാപ്പിന്റെ പോലെയുള്ള നല്ല കോമഡി രംഗങ്ങൾ വിസ്മരിക്കുന്നില്ല. എങ്കിലും പല രംഗങ്ങളിലും തികഞ്ഞ നാടകീയത അനുഭവപ്പെട

സുഡാനി ഫ്രം നൈജീരിയ

Image
കഥാസാരം: മജീദ് (സൗബിൻ ഷാഹിർ ) സെവൻസ് ഫുട്ബോൾ ടീം മാനേജർ ആണ്. നൈജീരിയയിൽ നിന്ന് കളിക്കാരെ ഇറക്കുമതി ചെയ്തു , ടീം രൂപികരിച്ചു കപ്പടിച്ചു വീണ്ടും കളിക്കാനുള്ള കാശ് ഉണ്ടാക്കുന്ന രീതിയാണ് മജീദിന്റേത്. ടൂർണമെന്റ് കളിപ്പിക്കാനായി നൈജീരിയയിൽ നിന്ന് കൊണ്ട് വന്ന സാമുവേൽ എന്ന കളിക്കാരന് വീണു പരുക്ക് പറ്റുന്നു. വിദേശിയായ സാമുവേലിനെ ഇറക്കുമതി ചെയ്തത് മജീദ് ആയതു കൊണ്ട്, പരുക്ക് മാറി തിരിച്ചു പോകുന്നിടം വരെയുള്ള സാമുവേലിന്റെ എല്ലാ ചിലവുകളും മജീദിന്റെ തലയിൽ ആകുന്നു. പക്ഷെ സാമുവേലിന്റെ ഇടപെടലുകൾ മജീദിന്റെ ജീവിതം മാറ്റിമറിക്കുന്നിടത്തു കഥ വികസിക്കുന്നു. സിനിമ അവലോകനം: ഈ അടുത്ത കാലത്തു കണ്ട മികച്ച ഒരു ഫീൽ ഗുഡ് മൂവിയായി ഈ ചിത്രത്തെ വിശേഷിപ്പിക്കാം. അത്ര ലളിതവും, സുന്ദരവുമായാണ് ഈ ചിത്രം അണിയറക്കാർ അവതരിപ്പിച്ചിരിക്കുന്നത്. ഒരു പറ്റം പുതുമുഖങ്ങളെ  വെച്ച്  ഇത്ര അനായാസേന ഒരു വലിയ സന്ദേശം പ്രേക്ഷകന് പകർന്നു നൽകിയ ഇതിന്റെ സംവിധായകൻ സഖറിയക്കു അഭിമാനിക്കാം. ചിത്രം കാണുന്ന പ്രേക്ഷകന്റെ കണ്ണുകൾ ഈറൻ അണിഞ്ഞെങ്കിൽ, അത്  തിരശീലയിൽ കണ്ട  ജീവിതം പ്രേക്ഷക മനസ്സിലേക്ക് ആഴ്ന്നു ഇറങ്ങിയതിന്റെ പ്രതിഫലനം ആണ്. ലളി

പൂമരം

Image
കഥാസാരം: മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലെ കലോത്സവം ആണ് ചിത്രത്തിന് ആധാരം. വര്ഷങ്ങളായി യൂണിവേഴ്സിറ്റി ചാമ്പ്യന്മാർ മഹാരാജാസ് കോളേജോ സെന്റ് തെരേസാസ് കോളേജോ ആയിരിക്കും. കഴിഞ്ഞ അഞ്ചു വര്ഷങ്ങളായി സെന്റ് തെരാസാത്തിന്റെ കൈയ്യിൽ ഉള്ള കപ്പ് നേടിയെടുക്കാൻ മഹാരാജാസിലെ ചുണക്കുട്ടികൾ ഇറങ്ങുമ്പോൾ, തങ്ങളുടെ കപ്പ് നിലനിറുത്താനായി സെന്റ് തെരേസാസിലെ സുന്ദരി കുട്ടികൾ മത്സരിക്കുന്നിടത്തു പൂമരം പടർന്നു പന്തലിക്കുന്നു. സിനിമ വിശകലനം: മലയാള സിനിമയിലേക്കു കാളിദാസ് ജയറാം എന്ന താര പത്രത്തിന്റെ കടന്നു വരവ്. 1983 , ആക്ഷൻ ഹീറോ ബിജു തുടങ്ങിയ മനോഹര ചിത്രങ്ങൾ ഒരുക്കിയ എബ്രിഡ് ഷൈൻ എന്ന സംവിധായകൻ. "ഞാനും ഞാനും എന്ടാളും" എന്ന് തുടങ്ങി ഹിറ്റായ സൂപ്പർ ഹിറ്റ് ഗാനം. ഇവയെല്ലാം സാധാരണ പ്രേക്ഷകനെ പൂമരം എന്ന ചിത്രത്തിലേക്ക് വലിച്ചടുപ്പിച്ചു ഘടകങ്ങൾ ആണ്. എന്നാൽ ഇത് കേവലമൊരു സിനിമയല്ല. മറിച്ചു ഒരു കലോത്സവ കാവ്യം ആണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു കലോത്സവം നേരിട്ട് കണ്ടു അനുഭവിച്ച, കലോത്സവങ്ങൾക്കു പിന്നിലുള്ള ത്യാഗത്തിന്റെയും, കഠിനാദ്ധ്വാനത്തിന്റെയും, നൊമ്പരങ്ങളുടെയും, കണ്ണീരിന്റെയും, നഷ്ടങ്ങളുടെയും വില തിരിച