അബ്രഹാമിന്റെ സന്തതികൾ
കഥാസാരം: ഡെറിക് എബ്രഹാം (മമ്മൂട്ടി) പോലീസ് ഡിപ്പാർട്മെന്റിലെ മിടുക്കനായ ഓഫീസർ ആണ്. സ്വന്തം അനുജൻ ആണെങ്കിൽ പോലും യാതൊരു വിട്ടു വീഴ്ചയും ചെയ്യാതെ കൃത്യമായി അന്വേഷണം നടത്തുന്ന ഓഫീസർ. ഒടുവിൽ സ്വന്തം അനുജൻ ഫിലിപ്പ് എബ്രഹാം ചെയ്ത കൊലപാതകം അന്വേഷിച്ച ഡെറിക് , അനിയനെയും ജയിലിൽ ആക്കുന്നു. അനിയന് ഏട്ടനോട് ഉണ്ടാകുന്ന പകയും, ഏട്ടന് അനിയനോട് ഉണ്ടാകുന്ന സ്നേഹത്തിന്റെയും ചുരുൾ നിവർത്തുന്നു 'അബ്രഹാമിന്റെ സന്തതികൾ' എന്ന ചിത്രം. സിനിമ വിശകലനം: തുടരെ തുടരെ പരാജയങ്ങൾ ഏറ്റു വാങ്ങുന്ന മമ്മൂട്ടിയിൽ നിന്ന് ഗ്രേറ്റ് ഫാദറിന് ശേഷം ലഭിച്ച ഒരു മികച്ച ചിത്രം ആണ് 'അബ്രഹാമിന്റെ സന്തതികൾ'. മികച്ച ഒരു തിരക്കഥയും, മികച്ച അവതരണരീതിയും, ക്ലൈമാക്സ് ട്വിസ്റ്റുകളും ചിത്രത്തെ പ്രേക്ഷകനിലേക്കു അടുപ്പിക്കുന്നു. ചിലപ്പോഴൊക്കെ അങ്ങിങ്ങു ചിത്രം ബോറടിപ്പിക്കുമെങ്കിലും, ത്രില്ലിംഗ് മൂഡ് നഷ്ടപ്പെടുത്താതെ രണ്ടേകാൽ മണിക്കൂറിൽ ഒതുക്കിയതിനാൽ, ചിത്രത്തെ പ്രേക്ഷകന് വെറുക്കാൻ ഇടയില്ല. അതിഗംഭീര സിനിമ ഒന്നും അല്ലെങ്കിൽ കൂടി സമീപകാല മമ്മൂട്ടി ചിത്രങ്ങളെ അപേക്ഷിച്ചു ഒരു വട്ടം കണ്ടിരിക്കാവുന്ന ചിത്രമാണ് 'അബ്രഹാമിന്റെ സന്