Posts

Showing posts from February, 2018

ഹേയ് ജൂഡ്

Image
കഥാസാരം: ജൂഡ് (നിവിൻ പോളി) ഒരു സാധാരണ ചെറുപ്പക്കാരനല്ല. ജൂഡ് ഒരിക്കലും കള്ളം പറയില്ല. എല്ലാം കൃത്യതയോടെ, അടുക്കും, ചിട്ടയോടും മാത്രമേ ചെയൂ. ആഹാരം കഴിക്കാനുള്ള സമയ ക്രമത്തിൽ, ആഹാരം കിട്ടിയില്ലേൽ ആഹാരം വരെ ഒഴിവാക്കുന്ന പ്രകൃതം. എന്നാൽ അദ്ദേത്തിനു കണക്കുകളിലും, ശാസ്ത്ര വിഷയങ്ങളിലും അതിശയിപ്പിക്കുന്ന അറിവാണ്. എങ്കിലും മറ്റുള്ളവർക്ക് ജൂഡ്ന്റെ പെരുമാറ്റങ്ങളുമായി പൊരുത്തപ്പെടാൻ കഴിയാതെ ജൂഡിനെ ഒഴിവാക്കുന്നു.ജൂഡിന്റെ അതിജീവനത്തിന്റെ കഥയാണ് ചിത്രം പ്രേക്ഷകന് പകർന്നു നൽകുന്നത്. സിനിമ അവലോകനം: ശ്യാമപ്രസാദിനൊപ്പം നിവിൻ പോളി അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രം ആണ് 'ഹേയ് ജൂഡ്'. ശ്യാമ പ്രസാദിന്റെ പടങ്ങൾ കാണാൻ വളരെ കുറച്ചു മലയാളി പ്രേക്ഷകരെ ഉള്ളുവെന്നത് അദ്ദേഹത്തിന്റെ മുൻ സിനിമ ചരിത്രം പരിശോധിച്ചാൽ മനസിലാകും. എങ്കിൽ തന്നെയും ഓരോ സിനിമയിലും എന്തെങ്കിലും പുതുമയും വ്യത്യസ്തതയും നിറയ്ക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു. എന്നാൽ അത്തരത്തിൽ ഉള്ള എടുത്തു പറയത്തക്ക യാതൊരു പുതുമയും അവകാശപെടാനില്ലാത്ത ഒരു ശരാശരി ചിത്രമായി 'ഹേയ് ജൂഡ് ' മാറി. പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്ന ചിത്രം, ഇടക്കൊക്കെ ചിരിപ്പിക്