ഹേയ് ജൂഡ്


കഥാസാരം:
ജൂഡ് (നിവിൻ പോളി) ഒരു സാധാരണ ചെറുപ്പക്കാരനല്ല. ജൂഡ് ഒരിക്കലും കള്ളം പറയില്ല. എല്ലാം കൃത്യതയോടെ, അടുക്കും, ചിട്ടയോടും മാത്രമേ ചെയൂ. ആഹാരം കഴിക്കാനുള്ള സമയ ക്രമത്തിൽ, ആഹാരം കിട്ടിയില്ലേൽ ആഹാരം വരെ ഒഴിവാക്കുന്ന പ്രകൃതം. എന്നാൽ അദ്ദേത്തിനു കണക്കുകളിലും, ശാസ്ത്ര വിഷയങ്ങളിലും അതിശയിപ്പിക്കുന്ന അറിവാണ്. എങ്കിലും മറ്റുള്ളവർക്ക് ജൂഡ്ന്റെ പെരുമാറ്റങ്ങളുമായി പൊരുത്തപ്പെടാൻ കഴിയാതെ ജൂഡിനെ ഒഴിവാക്കുന്നു.ജൂഡിന്റെ അതിജീവനത്തിന്റെ കഥയാണ് ചിത്രം പ്രേക്ഷകന് പകർന്നു നൽകുന്നത്.

സിനിമ അവലോകനം:
ശ്യാമപ്രസാദിനൊപ്പം നിവിൻ പോളി അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രം ആണ് 'ഹേയ് ജൂഡ്'. ശ്യാമ പ്രസാദിന്റെ പടങ്ങൾ കാണാൻ വളരെ കുറച്ചു മലയാളി പ്രേക്ഷകരെ ഉള്ളുവെന്നത് അദ്ദേഹത്തിന്റെ മുൻ സിനിമ ചരിത്രം പരിശോധിച്ചാൽ മനസിലാകും. എങ്കിൽ തന്നെയും ഓരോ സിനിമയിലും എന്തെങ്കിലും പുതുമയും വ്യത്യസ്തതയും നിറയ്ക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു. എന്നാൽ അത്തരത്തിൽ ഉള്ള എടുത്തു പറയത്തക്ക യാതൊരു പുതുമയും അവകാശപെടാനില്ലാത്ത ഒരു ശരാശരി ചിത്രമായി 'ഹേയ് ജൂഡ് ' മാറി. പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്ന ചിത്രം, ഇടക്കൊക്കെ ചിരിപ്പിക്കുവാൻ ശ്രമിച്ചുവെങ്കിലും, ഉറക്കത്തിൽ നിന്ന് പ്രേക്ഷകൻ ഉണർന്നു എണീക്കുമ്പോഴേക്കും നർമ രംഗങ്ങൾ അവസാനിക്കുമായിരുന്നു.

അഭിനയം, അഭിനേതാക്കൾ:
ജൂഡ് ആയി നിവിൻ പോളി വ്യത്യസ്തത നിറഞ്ഞ ഒരു വേഷം അവതരിപ്പിച്ചു. എങ്കിലും സെന്റി സീനുകളിലും, ക്ലൈമാക്സ് സീനുകളിലും നിവിൻ പോളിയുടെ അഭിനയത്തിൽ കൃത്രിമത്വം കടന്നു കൂടിയത് പ്രേക്ഷകനെ നിരാശപ്പെടുത്തി. നിവിന്റെ വ്യത്യസ്തത നിറഞ്ഞ സംസാര ശൈലി അഭിനന്ദനം അർഹിക്കുന്നു. തൃഷയുടെ ആദ്യ മലയാള ചിത്രം എന്ന നിലയിൽ, തൃഷ തന്നാൽ കഴിയും വിധം ഭംഗി ആക്കിയിട്ടുണ്ട്. സിദ്ദിഖ്, നീന കുറുപ്പ് തുടങ്ങിയവർ തങ്ങളുടെ റോളുകൾ അതി ഗംഭീരം ആക്കി. ചെറിയ രംഗത്തിൽ ആണെങ്കിൽ പോലും അജു വര്ഗീസ് തന്റെ സാന്നിധ്യം വിളിച്ചറിയിച്ചു.

സംഗീതം, സാങ്കേതികം, സംവിധാനം:
ശ്യാമപ്രസാദിന്റെ സംവിധാന മികവ് ചിത്രത്തിൽ ഉടനീളം കാണാം. എങ്കിലും പുതുമ നിറഞ്ഞ ഒരു തിരക്കഥ ഒരുക്കാൻ സാധിക്കാതെ പോയത് ചിത്രത്തിന്റെ പരാജയമാണ്. വ്യത്യസ്തത നിറഞ്ഞ പശചാതല സംഗീതം ചിത്രത്തിന് പോസിറ്റീവ് ഫീൽ നൽകുന്നു. ഗോപിസുന്ദർ, എം. ജയചന്ദ്രൻ, ഔസേപ്പച്ചൻ , രാഹുൽ രാജ് എന്നിവർ ചേർന്ന് ഒരുക്കിയ ഗാനങ്ങൾ ഫ്രഷ്‌നെസ്സ് നൽകുന്നുണ്ട്.

പ്രേക്ഷക പ്രതികരണം: 
ഉറക്കത്തിൽ നിന്ന് ഉണർന്നിട്ടു വേണ്ടേ പ്രതികരിക്കാൻ...

റേറ്റിങ്: 2 / 5
വാൽകഷ്ണം:
ഒന്നാമൻ: നായകൻറെ സ്വഭാവ സവിശേഷതകൾ കൊണ്ട് നാട്ടുകാരും, വീട്ടുകാരും അവനെ ഒറ്റപ്പെടുത്തുന്നു. ഒടുവിൽ വേറെ ഒരു നാട്ടിൽ എത്തപ്പെടുന്ന നായകൻറെ ജീവിതം നായിക മാറ്റിയെടുത്തു, നായകനെ ഉഷാറാക്കി നാട്ടിൽ തിരിച്ചെത്തിക്കുന്നു.
രണ്ടാമൻ: ഇത് തന്നെയല്ലേ ചാന്തുപൊട്ടിന്റെ കഥ...
ഒന്നാമൻ: അല്ലേടാ...ഇത് 24  നോർത്ത് കാതം പോലെയൊക്കെയാ

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി