രണം



കഥാസാരം:
അമേരിക്കയിലെ ഡിട്രോയിറ്റ് എന്ന നഗരത്തിലെ ഡ്രഗ് ഡീലർ ആണ് ആദി (പ്രിത്വിരാജ്). എല്ലാം നിർത്തി വേറെ നാട്ടിലേക്കു രക്ഷപെടാൻ ഒരുങ്ങുന്ന ആദിയുടെ മുന്നിലേക്ക് വീണ്ടും ഒരു പുതിയ അസൈൻമെന്റ് എത്തുന്നു. മനസ്സിലാ മനസ്സോടെ ആദി അത് ഏറ്റെടുക്കുന്നിടത്തു കഥ വികസിക്കുന്നു.

സിനിമ അവലോകനം:
പറഞ്ഞു പഴകിയ ഗ്യാങ്സ്റ്റർ കഥ തന്നെയാണ്. പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ...പക്ഷെ ഈ പുതിയ കുപ്പിയുടെ മേക്കിങ്ങും ഡിസൈനും അതി ഗംഭീരം എന്ന് പറയാതെ വയ്യ. അത്ര മികച്ച രീതിയിൽ ആണ് ചിത്രം അണിയറ പ്രവർത്തകർ അണിയിച്ചൊരുക്കിയിരിക്കുന്നത്. കഥയും, അതി ഭാവുകത്വം  നിറഞ്ഞ സംഭാഷണ ശകലങ്ങളും ഒക്കെ ചിത്രത്തെ പിന്നോട്ട് വലിക്കുന്നുണ്ട്. എങ്കിലും ചിത്രത്തിലെ മികച്ച കാസ്റ്റിംഗ്  അഭിനന്ദനീയം തന്നെ.

അഭിനയം, അഭിനേതാക്കൾ:
ആദിയായി പ്രിത്വിരാജ് തിളങ്ങി. ലണ്ടൻ ബ്രിഡ്‌ജിലും, ആദം ജോണിലും , ഇവിടെയിലും ഒക്കെ കണ്ടു പരിചയിച്ച അതെ പൃഥ്വിരാജ് മാനറിസങ്ങൾ ഈ ചിത്രത്തിലും കാണാം. നായികയായി  ഇഷ തൽവാർ മോശം ആക്കിയില്ലെങ്കിലും, ചില രംഗങ്ങളിലെ അഭിനയത്തിൽ കല്ലുകടി അനുഭവപ്പെട്ടു. റഹ്മാൻ , നന്ദു തുടങ്ങിയവർ തങ്ങളുടെ റോളുകൾ വ്യത്യസ്തമായി അവതരിപ്പിച്ചു. മകളുടെ വേഷം ചെയ്ത കുട്ടിയുടെ അഭിനയ പ്രകടനവും, ഡയലോഗ് ഡെലിവെറിയും അഭിനന്ദനം അർഹിക്കുന്നു. ശ്യാമപ്രസാദ് സാറിന്റെ അഭിനയവും, ഗെറ്റ്‌പ്പും  മികവ് പുലർത്തി.

സംഗീതം, സാങ്കേതികം, സംവിധാനം:
കെട്ടുറപ്പില്ലാത്ത മികച്ച ഒരു തിരക്കഥ ഇല്ലാതെ പോയതാണ് ഈ ചിത്രത്തിന്റെ പോരായ്മ. അങ്ങിങ്ങായി തീർത്തും കൃത്രമത്വം നിറഞ്ഞ രംഗങ്ങളും, സംഭാഷണങ്ങളും സാധാരണ പ്രേക്ഷകർക്ക് അരോചകമായി മാറുന്നു. എങ്കിലും ഹോളിവുഡ് സ്റ്റൈലിൽ ഒരു മലയാള സിനിമ ഒരുക്കാൻ ഒരു പരിധി വരെ സംവിധായകൻ ആയ നിർമൽ സഹദേവന് കഴിഞ്ഞിട്ടുണ്ട്. മികച്ച ഛായാഗ്രഹണം ആണ് ചിത്രത്തിലെ മറ്റൊരു മേന്മ.

പ്രേക്ഷക പ്രതികരണം:
അല്പം ക്ഷമ ഉണ്ടെങ്കിൽ  കണ്ടിരിക്കാവുന്ന ഒരു ഹോളിവുഡ് സ്റ്റൈൽ മലയാളം പടം.

റേറ്റിങ്: 2 .5  / 5 

വാൽകഷ്ണം 

പടം തിയ്യറ്ററിൽ തകർന്നടിഞ്ഞേക്കാം...പക്ഷെ പ്രിത്വിരാജ് എന്ന നടൻ മലയാള സിനിമക്ക് നൽകുന്ന പുതിയ മാനങ്ങൾക്കു ഒരു ബിഗ് സല്യൂട്ട്.

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി