Posts

Showing posts from January, 2018

ബാഗ്മതി

Image
കഥാസാരം: ഈശ്വർ പ്രസാദ് (ജയറാം) നാട്ടുകാർക്ക് എല്ലാവര്ക്കും പ്രിയങ്കരനായ ഒരു മന്ത്രിയാണ്. അദ്ദേഹത്തെ എങ്ങനെയും കരി വാരി തേക്കണം എന്ന ഉദ്ദേശത്തോടെ, അദ്ദേഹത്തിനെതിരായുള്ള തെളിവുകൾ ശേഖരിക്കാൻ തീരുമാനിക്കുന്നു. അതിനായി അവർ തിരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ പേർസണൽ ഓഫീസർ ആയ ചഞ്ചല (അനുഷ്ക) ആണ്. അവളിൽ നിന്ന് തെളിവുകൾ ശേഖരിക്കാനായി, അവളെയും കൂട്ടി ഒരു പറ്റം സിബിഐ ഓഫീസറുമാർ കാടിനുള്ളിലെ പ്രേത ബാധയുള്ള 'ബാഗ്മതി' കോട്ടയിൽ എത്തുന്നു. പിന്നീട് അങ്ങോട്ട് ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന രംഗങ്ങളാണ് ബാഗ്മതിയാകെ. സിനിമ അവലോകനം: ഹൊറർ സിനിമ വിഭാഗത്തിൽ പെടുത്താവുന്ന പുതുമ നിറഞ്ഞ , വ്യത്യസ്തമായ ഒരു ചിത്രം. അഭിനേതാക്കളുടെ അതി ഗംഭീര അഭിനയ തികവും, മികച്ച ക്യാമറയും, പശ്ചാത്തല സംഗീതവും ഒക്കെ ചിത്രത്തെ പ്രേക്ഷകനിലേക്കു കൂടുതൽ അടുപ്പിക്കുന്നു. പ്രേക്ഷകന് ഒരിക്കലും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ് ട്വിസ്റ്റുകൾ, ചിത്രത്തെ വിജയത്തിലേക്ക് ഉയർത്തുന്നു. മികച്ച ഒരു തിരക്കഥയെ നല്ല രീതിയിൽ അവതരിപ്പിച്ചതിന്റെ മാറ്റ് ചിത്രത്തിൽ ഉടനീളം കാണാൻ സാധിക്കും. അഭിനയം, അഭിനേതാക്കൾ: ഭാഗമതിയായും, ചഞ്ചലായും അനുഷ്ക സ്‌ക്രീനിൽ നിറഞ

കാർബൺ

Image
കഥാസാരം: സിബി (ഫഹദ് ഫാസിൽ) അത്യാവശ്യം തട്ടിപ്പും ഉഡായിപ്പും ഒക്കെയായി ജീവിക്കുന്ന ആളാണ്. ഒരിക്കൽ കൊടുംകാടിനു നടുവിലുള്ള ഒരു കൊട്ടാരത്തിന്റെ മാനേജരായി സിബിക്ക് ജോലി ലഭിക്കുന്നു. എന്നാൽ കാട്ടിൽ എത്തിയ സിബിയെ കാത്തിരുന്നത് കൊടുംകാടിനുള്ളിലെ നിധിയെ പറ്റിയുള്ള വിവരങ്ങൾ ആയിരുന്നു. സിബി നിധി വേട്ടക്ക് ഇറങ്ങുന്നിടത്തു കഥ പുരോഗമിക്കുന്നു. സിനിമ വിശകലനം : ദയ, മുന്നറിയിപ്പ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം പ്രശസ്ത ഛായാഗ്രാഹകൻ വേണു, കഥ രചിച്ചു സംവിധാനം ചെയ്ത ചിത്രമാണ് കാർബൺ. വളരെ നിസ്സാരമായി പറഞ്ഞു പോകാവുന്ന ഒരു കഥയെ വലിച്ചു നീട്ടി , പ്രേക്ഷകന്റെ ക്ഷമയുടെ നെല്ലി പലക പുറത്തെടുപ്പിച്ച സംവിധായകന് പ്രത്യേകം സല്യൂട്ട്. കാടിന്റെ ഭംഗി ഒട്ടും തന്നെ ചോർന്നു പോകാതെ ചിത്രത്തിൽ അവതരിപ്പിച്ചുവെങ്കിലും, എടുത്തു പറയത്തക്ക യാതൊരു പുതമായോ മേന്മയോ ചിത്രത്തിന് ഇല്ലാതെ പോയത് പ്രേക്ഷകനെ നിരാശപ്പെടുത്തി. നിധി തേടി പോകുന്നവർക്ക് യഥാർത്ഥ നിധി എന്തെന്ന് മനസിലാക്കിക്കാൻ സംവിധായകൻ ശ്രമിച്ചുവെങ്കിലും അത് പ്രേക്ഷകന് ദഹിക്കത്തക്ക രീതിയിൽ അവതരിപ്പിക്കുന്നതിൽ ചിത്രം പലയിടത്തും പരാജയപ്പെട്ടു.  അഭിനേതാക്കൾ,അഭിനയം: സിബിയുട

ദൈവമേ കൈ തൊഴാം കെ . കുമാർ ആകണം

Image
കഥാസാരം: ദൈവവും  (നെടുമുടി വേണു ) അദ്ദേഹത്തിന്റെ പേർസണൽ അസിസ്റ്റന്റ് ആയ മായാദത്തനും കേരളത്തിൽ എത്താൻ തീരുമാനിക്കുന്നു. തന്നെ ഒരിക്കൽ പോലും വിളിച്ചു ബുദ്ധിമുട്ടിക്കാത്ത കെ കുമാറിന്റെ (ജയറാം) വീടാണ് ദൈവത്തിന്റെ കേരളത്തിലെ താമസത്തിനായി തിരഞ്ഞെടുത്തത്. കെ കുമാറും , ഭാര്യയും (അനുശ്രീ) നന്നായി തന്നെ ദൈവത്തെ പരിചരിച്ചു. പക്ഷെ ഒരിക്കൽ കെ കുമാറും , ഭാര്യയും തമ്മിൽ ഉള്ള തർക്കം അതിരു വിട്ടു ദൈവത്തിന്റെ കോടതിയിൽ തീർപ്പിനായി എത്തി. ദൈവത്തിന്റെ വിധി ന്യായം തികച്ചും അസാധാരണവും, അപ്രതീക്ഷിതവും ആയിരുന്നു.  ശേഷം സ്‌ക്രീനിൽ ... സിനിമ അവലോകനം: മലയാളത്തിലെ ഹാസ്യ സാമ്രാട്ടായ സലിം കുമാറും, നിത്യഹരിത കുടുംബ നായകൻ ജയറാമും ഒന്നിച്ചപ്പോൾ പ്രേക്ഷകന് ഒരു മികച്ച ചിത്രം പ്രതീക്ഷിച്ചു പോയി. എന്നാൽ കുറെ ഹാസ്യ രംഗങ്ങളും, ട്രോള് രംഗങ്ങളും ഒഴിച്ച് നിർത്തിയാൽ വലിയ പുതുമകൾ ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു ശരാശരി ചിത്രത്തിൽ ഒതുങ്ങി പോയി ഈ സിനിമ. മികച്ച ചിത്രം ഒരുക്കാൻ നർമ രംഗങ്ങളും, ഹാസ്യ നടന്മാരും മാത്രം പോരാ..മറിച്ചു മികച്ച ഒരു തിരക്കഥയും, അത് വേണ്ട രീതിയിൽ അവതരിപ്പിക്കാൻ കെൽപ്പുള്ള സംവിധായകനും അനിവാര്യമാണ് എന്ന്