ബാഗ്മതി



കഥാസാരം:
ഈശ്വർ പ്രസാദ് (ജയറാം) നാട്ടുകാർക്ക് എല്ലാവര്ക്കും പ്രിയങ്കരനായ ഒരു മന്ത്രിയാണ്. അദ്ദേഹത്തെ എങ്ങനെയും കരി വാരി തേക്കണം എന്ന ഉദ്ദേശത്തോടെ, അദ്ദേഹത്തിനെതിരായുള്ള തെളിവുകൾ ശേഖരിക്കാൻ തീരുമാനിക്കുന്നു. അതിനായി അവർ തിരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ പേർസണൽ ഓഫീസർ ആയ ചഞ്ചല (അനുഷ്ക) ആണ്. അവളിൽ നിന്ന് തെളിവുകൾ ശേഖരിക്കാനായി, അവളെയും കൂട്ടി ഒരു പറ്റം സിബിഐ ഓഫീസറുമാർ കാടിനുള്ളിലെ പ്രേത ബാധയുള്ള 'ബാഗ്മതി' കോട്ടയിൽ എത്തുന്നു. പിന്നീട് അങ്ങോട്ട് ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന രംഗങ്ങളാണ് ബാഗ്മതിയാകെ.

സിനിമ അവലോകനം:
ഹൊറർ സിനിമ വിഭാഗത്തിൽ പെടുത്താവുന്ന പുതുമ നിറഞ്ഞ , വ്യത്യസ്തമായ ഒരു ചിത്രം. അഭിനേതാക്കളുടെ അതി ഗംഭീര അഭിനയ തികവും, മികച്ച ക്യാമറയും, പശ്ചാത്തല സംഗീതവും ഒക്കെ ചിത്രത്തെ പ്രേക്ഷകനിലേക്കു കൂടുതൽ അടുപ്പിക്കുന്നു. പ്രേക്ഷകന് ഒരിക്കലും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ് ട്വിസ്റ്റുകൾ, ചിത്രത്തെ വിജയത്തിലേക്ക് ഉയർത്തുന്നു. മികച്ച ഒരു തിരക്കഥയെ നല്ല രീതിയിൽ അവതരിപ്പിച്ചതിന്റെ മാറ്റ് ചിത്രത്തിൽ ഉടനീളം കാണാൻ സാധിക്കും.
അഭിനയം, അഭിനേതാക്കൾ:
ഭാഗമതിയായും, ചഞ്ചലായും അനുഷ്ക സ്‌ക്രീനിൽ നിറഞ്ഞാടി. രാജകീയ റോളുകളിൽ അനുഷകക്കു ഒരു പ്രത്യേക ഭംഗിയും, ഗാംഭീര്യവും ആണെന്ന് പറയാതെ വയ്യ. ചഞ്ചലിന്റെ കാമുകനായ ശക്തിയുടെ റോളിൽ ഉണ്ണി മുകുന്ദൻ തിളങ്ങി. അന്വേഷണ ഉദ്യോഗസ്ഥയായി വന്ന ആശാ ശരത്,  'ദൃശ്യം' സിനിമയിലെ കഥാപാത്രത്തെ ഓര്മിപ്പിച്ചുവെങ്കിലും , തന്റേതായ രീതിയിൽ വ്യത്യസ്തത വരുത്താൻ അവർ ശ്രമിച്ചിട്ടുണ്ട്. ചിത്രത്തിൽ, അനുഷ്ക അഭിനയം കൊണ്ടും ഭാവ പ്രകടനം കൊണ്ടും പ്രേക്ഷകനെ കൈയിൽ എടുത്തപ്പോൾ, അതിഗംഭീരമായ വ്യത്യസ്ത ഗെറ്റപ്പിലും, മട്ടിലും, മാനറിസങ്ങളും എല്ലാം കൊണ്ട് ജയറാം പ്രേക്ഷകനെ ഞെട്ടിച്ചു. ഇത്രയും വ്യത്യസ്ത നിറഞ്ഞ ഒരു ജയറാം കഥാപാത്രം ഈ അടുത്ത കാലത്തു സംഭവിച്ചിട്ടില്ല. 

സംഗീതം,സാങ്കേതികം,സംവിധാനം:
അശോകിന്റെ കെട്ടുറപ്പുള്ള തിരക്കഥയും , അതി ഗംഭീര സംവിധാന മികവും ആണ് ചിത്രത്തിന്റെ ഹൈലൈറ്. തമന്റെ പശ്ചാത്തലസംഗീതവും, ഈണങ്ങളും പ്രേക്ഷക പ്രീതി നേടി. ഹൊറർ രംഗങ്ങളിൽ മികച്ച പശ്ചാത്തല സംഗീതം ഒരുക്കാൻ അദ്ദേഹത്തിന് സാധിച്ചു. ചിത്രം പലയിടങ്ങളിലും ഇഴഞ്ഞു നീങ്ങിയെങ്കിലും, പ്രേക്ഷകനെ പിടിച്ചിരുത്തുവാൻ തക്കവിധം മികച്ച രംഗങ്ങൾ  ഒരുക്കി സംവിധായകൻ തന്റെ കഴിവ് തെളിയിച്ചു.

പ്രേക്ഷക പ്രതികരണം:
ഹൊറർ ഇഷ്ടപെടുന്ന ആർക്കും രണ്ടാമതൊന്നു ആലോചിക്കാതെ കാണാവുന്ന ചിത്രം.

റേറ്റിങ്: 3 .5 / 5
വാൽക്ഷണം:
എന്നാലും നമ്മുടെ ജയറാമേട്ടന് ഒരു അതി ഗംഭീര റോള് കൊടുക്കാൻ തെലുഗന്മാർ വേണ്ടി വന്നൂല്ലോ..!!

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി