ഷെർലക് ടോംസ്
കഥാസാരം: തോമസ് (ബിജു മേനോൻ ) ചെറുപ്പകാലം മുതൽ ഷെർലക് ഹോംസിന്റെ ആരാധകൻ ആണ്. ബുദ്ധി കൊണ്ട് കേസ് തെളിയിക്കുന്ന ഒരു നല്ല പോലീസുകാരൻ ആകണം എന്നാഗ്രഹിച്ച തോമസ് പല ജീവിത സാഹചര്യങ്ങളും പ്രേശ്നങ്ങളും അതിജീവിച്ചു ഐ .ആർ . സ് ഓഫീസർ ആകുന്നു. തന്റെ ആദ്യ കേസ് പിടുത്തം തന്നെ ഒരു സംഭവം ആക്കാൻ തോമസ് തീരുമാനിക്കുന്നു. പക്ഷെ സംഭവിച്ചത് മറ്റൊന്നാണ്. തോമസിന്റെ ജീവിത കഥയാണ് ഷെർലക് ടോംസ്. സിനിമ അവലോകനം : മേരിക്കൊണ്ടൊരു കുഞ്ഞാട് എന്ന ഒറ്റ ചിത്രത്തിലൂടെ ബിജു മേനോന്റെ തലവര തന്നെ മാറ്റിമറിച്ച സംവിധായകൻ ആണ് ഷാഫി. ഷാഫിയും ബിജുമേനോനും ഒന്നിച്ചപ്പോൾ പ്രേക്ഷക പ്രതീക്ഷ വാനോളം ആയിരുന്നു. പക്ഷെ ഇക്കുറി ഈ ടീമിന് പ്രേക്ഷകന്റെ പ്രേതീക്ഷോക്കൊത്തു ഉയരാൻ കഴിയാതെ പോയി . സാമാന്യം ഭേദപ്പെട്ട ഒരു തിരക്കഥയെ അവതരണ രീതി കൊണ്ട് പിന്നോട്ടു വലിച്ചപ്പോൾ ശരാശരിക്കും താഴെ നിൽക്കുന്ന ചിത്രമായി ഷെർലക് ടോംസ് ഒതുങ്ങി. കോമേഡിക്കൊപ്പം വളിപ്പുകളും, അശ്ളീല സംഭാഷണങ്ങളും നിറഞ്ഞപ്പോൾ ചിത്രത്തിന്റെ നിലവാരം താഴെ പോയി . അഭിനയം, അഭിനേതാക്കൾ: തോമസ് എന്ന റോൾ തികച്ചും അനായാസേന ബിജു മേനോൻ അവതരിപ്പിച്ചു. ബിജു മേനോന്റെ ഭാര്യാ വേഷത്തിൽ എത്തിയ ശ്രിന്ദ അഭിന