ആദം ജോൺ


കഥാസാരം :
ആദം (പൃഥ്വിരാജ് ) എന്ന പ്രമുഖ പ്ലാന്റർ ജൂത പെൺകുട്ടി ആയ ആമിയെ വിവാഹം കഴിക്കുന്നു. അവർക്കു ഒരു പെൺകുട്ടി ജനിക്കുന്നു 'ഇള'. സ്കോട്ലൻഡിൽ താമസം ആക്കിയ അവരുടെ മകളായ ഇളയെ ഒരു കൂട്ടം മുഖമൂടിധാരികൾ  തട്ടിക്കൊണ്ടു പോകുന്നു. മകളെ തട്ടിക്കൊണ്ടുപോയതിന്റെ കാരണം അന്വേഷിച്ചുള്ള ആദാമിന്റെ യാത്രയും, മകളെ വീണ്ടെടുക്കുവാനുള്ള ശ്രമവും ആദമിനെ മറ്റൊരു ലോകത്തു എത്തിക്കുന്നു. ശേഷം സ്‌ക്രീനിൽ....

സിനിമ വിശകലനം :
മലയാള സിനിമയിൽ വ്യത്യസ്തതകളും പുതുമകളും അവതരിപ്പിക്കുന്നതിൽ മുൻപന്തിയിലാണ് പ്രിത്വിരാജ് എന്ന വ്യക്തിയുടെ സ്ഥാനം. ഓരോ ചിത്രങ്ങളിലൂടെയും അദ്ദേഹം അത് അടിവരയിട്ടു ഉറപ്പിക്കുന്നുണ്ട്. ഇക്കുറിയും പതിവ് തെറ്റിയില്ല. സ്കോട് ലാൻഡ് പശ്ചാത്തലത്തിൽ ഒരുക്കിയ ഒരു ഡാർക്ക് ത്രില്ലെർ ഗണത്തിൽപെടുത്താവുന്ന ചിത്രം ആണ് ആദം ജോൺ. കുടുംബപ്രേക്ഷകരെ ത്രിപ്തിപെടുത്തുന്നതിൽ ചിത്രം പിന്നോട്ടു ആണെങ്കിലും, മികച്ച കുടുംബ പശ്ചാത്തല ഇമോഷണൽ രംഗങ്ങളാൽ സമ്പന്നമാണ് ചിത്രം. ചിത്രത്തിന്റെ ദൈർഖ്യവും, മൂടും സാധാരണ പ്രേക്ഷകനെ പലപ്പോഴും മുഷിപ്പിക്കുന്നു. വ്യത്യസ്തത ഇഷ്ടപെടുന്ന ഏതൊരു സിനിമാപ്രേമിക്കും കണ്ടിരിക്കാവുന്ന ഒരു നല്ല ചിത്രം.

അഭിനയം, അഭിനേതാക്കൾ:
തന്റെ സ്റ്റൈലിഷ് ഗെറ്റപ്പുകൾ കൊണ്ടും, ഇംഗ്ലീഷിൽ ഡയലോഗ് പറയാനുള്ള പ്രാവീണ്യം കൊണ്ടും, ആദം എന്ന കഥാപാത്രത്തെ പ്രിത്വിരാജ് പൂർണമായും ഉൾക്കൊണ്ടു. ഡയലോഗ് ഡെലിവെറിയിലും , ആക്ഷൻ രംഗങ്ങളിലും അസാധ്യ പ്രകടനം തന്നെ പ്രിത്വി കാഴ്ച വെച്ചു. ഭാവന , രാഹുൽ മാധവ്, ലെന തുടങ്ങിയവരുടെ അഭിനയം ശരാശരിയിൽ ഒതുങ്ങിയപ്പോൾ, വളരെ നാളുകൾക്കു ശേഷം ഒരു മികച്ച പ്രകടനം കാഴ്ച വെച്ച് നരേൻ തന്റെ സാന്നിധ്യം അറിയിച്ചു.

സംഗീതം, സംവിധാനം, സാങ്കേതികം :
ദീപക് ദേവിന്റെ പുതുമ നിറഞ്ഞ ഈണങ്ങൾ പ്രേക്ഷകനെ രസിപ്പിച്ചു. വ്യത്യസ്തമായ തിരക്കഥ ഒരുക്കി മികച്ച രീതിയിൽ തന്നെ സംവിധാനം ചെയ്തു ജിനു എബ്രഹാം എന്ന സംവിധായകൻ തന്റെ കരവിരുത് തെളിയിച്ചു. 'മാസ്റ്റേഴ്സ് ', ലണ്ടൻ ബ്രിഡ്ജ് തുടങ്ങിയ പൂർവ ചിത്രങ്ങളിൽ നിന്ന് ഏറെ മുന്നിൽ എത്തിയിട്ടുണ്ട് അദ്ദേഹത്തിന്റെ ഈ ചിത്രം. എല്ലാത്തരം പ്രേക്ഷകനെയും രസിപ്പിക്കാൻ ഉതകുന്ന ഒരു ചിത്രം അല്ല എങ്കിൽ കൂടിയും, ഒരു ഹോളിവുഡ് നിലവാരത്തിന് അടുത്ത് നിൽക്കുന്ന ചിത്രം ഒരുക്കാൻ സാധിച്ചതിൽ ജിനു എബ്രഹാമിന്  അഭിമാനിക്കാം. സ്കോട്ലൻഡിലെ മികച്ച ഫ്രെമുകൾ തന്റെ ക്യാമെറകണ്ണിലൂടെ ഒപ്പിയെടുത്തു പ്രേക്ഷകന് നയന സുഖം പകർന്നു നൽകിയ ചിത്രത്തിന്റെ ഛായാഗ്രാഹകൻ  ജിത്തു ദാമോദരന് പ്രത്യേകം പൂച്ചെണ്ട്.

പ്രേക്ഷക പ്രതികരണം:
നിങ്ങൾ വ്യത്യസ്ത ഇഷ്ടപെടുന്നവരാണോ?, പ്രിത്വിരാജിനെ ഇഷ്ടപെടുന്നവരാണോ?, അത്യാവശ്യം ക്ഷമ ഉണ്ടോ? എങ്കിൽ ഈ ചിത്രം നിങ്ങള്ക്ക് ഉള്ളതാണ്.

റേറ്റിങ് : 3 / 5

വാൽകഷ്ണം;
നായകൻ വില്ലന്റെ കുത്തേറ്റു വീഴുന്നു...പക്ഷെ നായകൻ മരിക്കുന്നില്ല..നായകൻ രക്ഷകനായി തിരിച്ചു എത്തുന്നു..  
കട്ട്...കട്ട്...ഇത് പ്രിത്വിരാജിന്റെ പടമാ...

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി