ഗോദ
കഥാസാരം: കണ്ണാടിക്കൽ എന്ന ഗ്രാമം ഗുസ്തിക്കാരുടെ നാടാണ്. ഒരു കാലത്തു ആ നാട്ടിൽ ഉണ്ടായിരുന്ന ആണുങ്ങൾ ഒക്കെ തന്നെ ഗുസ്തി പരിശീലനം നേടിയവർ ആയിരുന്നു. എന്നാൽ ആ നാട്ടിലെ പുതു തലമുറയ്ക്ക് ഗുസ്തിയോടു പുച്ഛമാണ്. അവർക്കു ക്രിക്കറ്റിനോടും മറ്റു വിനോദങ്ങളോടും ആണ് താല്പര്യം. ഗ്രാമത്തിലെ ഏക മൈതാനത്തിൽ ഗുസ്തി അല്ലാതെ മറ്റു കളികൾ ഒന്നും പാടില്ല എന്ന് പറയുന്ന ഗുസ്തിക്കാരുടെ ക്യാപ്റ്റൻ (രഞ്ജിപണിക്കർ)...!!! ക്യാപ്റ്റൻ എതിരെയും ഗുസ്തിക്ക് എതിരെയും സംഘടിക്കുന്ന ക്യാപ്റ്റന്റെ മകൻ ദാസ് (ടോവിനോ) ഉൾപ്പെടെ ഉള്ള പുതു തലമുറ. അവർ തമ്മിലുള്ള രസകരമായ പോരാട്ടങ്ങൾ. ഒടുവിൽ ക്യാപ്റ്റൻ മകൻ ദാസിനെ പഞ്ചാബിലേക്കു എം .ടേക് പഠിക്കാൻ വിടുന്നു. ഗുസ്തി മോഹവുമായി നടക്കുന്ന അദിതി സിംഗ് എന്ന പഞ്ചാബി പെൺകുട്ടി ദാസിന്റെ ജീവിതത്തിലേക്കു കടന്നു വരുന്നതോടെ ഗോദയിൽ പോർവിളി ആരംഭിക്കുന്നു. സിനിമ വിശകലനം: ആദ്യ ചിത്രമായ കുഞ്ഞിരാമായണത്തിൽ ഹാസ്യത്തിന് ആയിരുന്നു ബേസിൽ ജോസഫ് പ്രാധാന്യം നല്കിയതെങ്കിൽ ഇക്കുറി സ്പോർട്സ് സ്പിരിറ്റ് നിറഞ്ഞ ഒരു ഇൻസ്പിരേഷണൽ സിനിമ ഒരുക്കുന്നുതിനാണ് പ്രാധാന്യം നൽകിയത്. സംവിധായകന്റെ ഉദ്യമം ഒരു പരിധി വരെ വിജയിച്