ഒരു മുത്തശ്ശി ഗദ
കഥാസാരം: ഒരു ഇടത്തരം കുടുംബം . അവിടെ അറുപത്തിനു മുകളിൽ പ്രായം ഉള്ള ഒരു അമ്മച്ചി. പേര് ലീലാമ്മ.അമ്മച്ചി എന്തിനും ഏതിനും മക്കളുമായും, കൊച്ചു മക്കളുമായും ഒക്കെ വഴക്കിടും. നമ്മുടെ ഭാഷയിൽ പറഞ്ഞാൽ മൂശേട്ട സ്വഭാവം. വീട്ടിലെ ജോലിക്കാരിയുമായി വഴക്കു. എന്തിനും ഏതിനും നിര്ബന്ധബുദ്ധി . അമ്മച്ചിയുടെ ഈ സ്വാഭാവം കാരണം മകനും, മരുമകളും, കൊച്ചു മക്കളും ഒക്കെ അമ്മച്ചിയിൽ നിന്ന് മാനസികമായി അകലുന്നു. ഇത് എന്റെ വീട്ടിലെ കഥയല്ലേ എന്ന് നിങ്ങൾക്കു ഇപ്പൊ തോന്നിയെങ്കിൽ, അത് തന്നെയാണ് 'ഒരു മുത്തശ്ശി ഗദ' എന്ന ചിത്രം പ്രേക്ഷകന് വരച്ചു കാട്ടുന്നത്. ഒരു റിയലിസ്റ്റിക് കഥാ പശ്ചാത്തലം. സിനിമ വിശകലനം: 'ഓം ശാന്തി ഓശാന ' എന്ന അതിമനോഹര ചിത്രത്തിന് ശേഷം ജൂഡ് ആന്റണി എന്ന സംവിധായകൻ രണ്ട് വർഷത്തെ നീണ്ട ഇടവേള എടുത്തു ചെയ്ത സിനിമ. ആദ്യ സിനിമയിലെ തിരക്കഥാകൃത്തു സ്വതന്ത്ര സംവിധായകൻ ആയപ്പോൾ, ജൂഡ് തിരക്കഥാകൃത്തിന്റെ വേഷം ഇക്കുറി ഏറ്റെടുത്തു. നിവിൻ പോളിയുടെ കഥയ്ക്ക് അത്യാവശ്യം നല്ല തിരക്കഥ ഒരുക്കാൻ ജൂഡിന് കഴിഞ്ഞിട്ടുണ്ട് എന്നതിൽ ആശ്വസിക്കാം. വർത്തമാന കുടുംബങ്ങളിൽ കണ്ടു വരുന്ന ഒരു പൊതു പ്രശ്നത്തെ, അതിന്റെ ത