ഊഴം

https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiu71ozZ73a3r8nZ2DVj8KV7EqZjJ5cV_z_go_mn7T2KDqawxjbgV6r0Yc6EJ8b3ZUc6_f4gyE7pYOQUHNVVCFVNVmuPZcpIOq96mNQBC1ohN5CK6wQn8pgDWrplA7WnoZfbt9B2oGv1Kw/s640/watch-oozham-trailer.jpg
കഥാസാരം :
സൂര്യ കൃഷ്ണമൂർത്തി (പൃഥ്വിരാജ്) യൂ എസിൽ എഞ്ചിനീയർ ആണ്. സഹോദരിയുടെ കല്യാണത്തിനായി നാട്ടിൽ എത്തി മടങ്ങി പോകുന്ന സൂര്യ , വൈകാതെ തന്റെ കുടുംബം ദാരുണമായി കൊല്ലപ്പെട്ട വാർത്ത അറിഞ്ഞു തകരുന്നു. പിന്നീട് തന്റെ കുടുംബം തകർത്തവരോടുള്ള സൂര്യയുടെ പ്രതികാരം ആണ്  'ഊഴം '

സിനിമ അവലോകനം:
ജീത്തു ജോസഫ് എന്ന സംവിധായകൻ ഒരു ബ്രാൻഡ് ആണ്. ലൈഫ് ഓഫ് ജോസൂട്ടി എന്ന അവസാന ചിത്രം പരാജയപെട്ടപ്പോഴും, ഊഴം മികച്ച ഒരു സിനിമ അനുഭവം ആയിരിക്കുമെന്ന് പ്രേക്ഷകൻ പ്രതീക്ഷിച്ചു. എന്നാൽ പ്രേക്ഷക പ്രതീക്ഷയെ അമ്പേ സാധൂകരിക്കാൻ ഈ ഊഴത്തിൽ ജിത്തുവിന് സാധിച്ചിട്ടില്ല. നോൺ - ലീനിയർ പാറ്റേർണിൽ പറഞ്ഞു പോകുന്ന കഥാ ശൈലി ഒഴികെ നിർത്തിയാൽ, മറ്റുള്ളതൊക്കെ സ്ഥിരം പ്രിതികാര കഥകളുടെ ചേരുവ തന്നെ. സിനിമ ഇറങ്ങും മുൻപേ ജിത്തു ജോസഫ്, ഇതൊരു സസ്പെൻസ് ചിത്രം അല്ല എന്ന് പറഞ്ഞിരുന്നു. അത് കൊണ്ട് തന്നെ പ്രേക്ഷകൻ ആ മനോഭാവത്തോടെ വേണം ഈ സിനിമയെ സമീപിക്കാൻ.

അഭിനയം, അഭിനേതാക്കൾ:
പൃഥ്വിരാജ് വീണ്ടും പ്രസരിപ്പും, ചുറുചുറുക്കും ഉള്ള യുവാവായി , സ്റ്റൈലിഷ് ആയി ഈ ചിത്രത്തിൽ കാണപ്പെട്ടു. സൂര്യ എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ ഉൾകൊള്ളാൻ പ്രിത്വിക്ക് സാധിച്ചിട്ടുണ്ട്. പശുപതിയുടെ കഥാപാത്രം ഒക്കെ പലപ്പോഴും പിന്നോട്ടു നിന്നു. ബാലചന്ദ്ര മേനോൻ, സീത, നായികയായ ദിവ്യ തുടങ്ങിയവർ അവരുടെ റോളുകൾ മികച്ചതാക്കി. നീരജ് മാധവിനെ വീണ്ടും ഒരു മികച്ച വേഷത്തിൽ കാണാൻ സാധിച്ചു.

സംഗീതം, സംവിധാനം, സാങ്കേതികം:
ജിത്തു ജോസെഫിന്റെ സ്ഥിരം സംഗീത സംവിധായകൻ ആയ അനിൽ ജോൺസൻ ആണ് ഇക്കുറിയും സംഗീതം ചെയ്തിരിക്കുന്നത്. പാട്ടുകൾ വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല എന്നത് ചിത്രത്തിന് തിരിച്ചടി ആയേക്കും. ഷാംദത്തിന്റെ ക്യാമറ കാഴ്ചകൾ പ്രേക്ഷകനെ തൃപ്തരാക്കിയെങ്കിലും, എഡിറ്റിങ്ങിൽ ചില പോരായ്മകൾ അനുഭവപെട്ടു. ജീത്തു ജോസഫ് എന്ന സംവിധായകന്റെ കൈയൊപ്പ് ചിത്രത്തിൽ ഉടനീളം കാണാൻ കഴിഞ്ഞുവെങ്കിലും, ജിത്തു ജോസഫ് എന്ന രചയിതാവിന്റെ കഴിവുകൾ ചിത്രത്തിൽ അഭാവപ്പെട്ടു.

പ്രേക്ഷക പ്രതികരണം:
ദൃശ്യവും, മെമ്മറീസ് എന്നിവ ഒക്കെ പ്രതീക്ഷിച്ചു വന്നവരെ ചിത്രം നിരാശയിലാഴ്ത്തും. ഇതൊരു സാധാരണ പ്രതികാര കഥയാണ്..അത് ഒരു അസാധാരണ ശൈലിയിൽ പറഞ്ഞു പോയിരിക്കുന്നു. അതാണ് 'ഊഴം'

റേറ്റിങ്: 3 / 5

വാൽകഷ്ണം:
ജീത്തുവിൽ നിന്നു എപ്പോഴും ദൃശ്യവും, ഫാസിലിൽ നിന്നു എപ്പോഴും മണിച്ചിത്രത്താഴും...
ഈ രണ്ടു ചിത്രങ്ങളും മലയാള സിനിമയിലെ പ്രതിഭാസങ്ങൾ ആണ്..പ്രതിഭാസങ്ങൾ എപ്പോഴും പ്രതീക്ഷിക്കുന്നത്  നന്നല്ല.

Comments

  1. Tharakedillatha avalokanam... Avalokanathe avalokanam cheythu oru sharashari preshakan.. ;-)

    ReplyDelete
  2. Tharakedillatha avalokanam... Avalokanathe avalokanam cheythu oru sharashari preshakan.. ;-)

    ReplyDelete

Post a Comment

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി