അബ്രഹാമിന്റെ സന്തതികൾ



കഥാസാരം:
ഡെറിക് എബ്രഹാം (മമ്മൂട്ടി) പോലീസ് ഡിപ്പാർട്മെന്റിലെ മിടുക്കനായ ഓഫീസർ ആണ്. സ്വന്തം അനുജൻ ആണെങ്കിൽ പോലും യാതൊരു വിട്ടു വീഴ്ചയും ചെയ്യാതെ കൃത്യമായി അന്വേഷണം നടത്തുന്ന ഓഫീസർ.  ഒടുവിൽ സ്വന്തം അനുജൻ ഫിലിപ്പ് എബ്രഹാം ചെയ്ത കൊലപാതകം അന്വേഷിച്ച ഡെറിക് , അനിയനെയും ജയിലിൽ ആക്കുന്നു. അനിയന് ഏട്ടനോട് ഉണ്ടാകുന്ന പകയും, ഏട്ടന് അനിയനോട് ഉണ്ടാകുന്ന സ്നേഹത്തിന്റെയും ചുരുൾ നിവർത്തുന്നു 'അബ്രഹാമിന്റെ സന്തതികൾ' എന്ന ചിത്രം.

സിനിമ വിശകലനം:
തുടരെ തുടരെ പരാജയങ്ങൾ ഏറ്റു വാങ്ങുന്ന മമ്മൂട്ടിയിൽ നിന്ന് ഗ്രേറ്റ് ഫാദറിന് ശേഷം ലഭിച്ച ഒരു മികച്ച ചിത്രം ആണ് 'അബ്രഹാമിന്റെ സന്തതികൾ'. മികച്ച ഒരു തിരക്കഥയും, മികച്ച അവതരണരീതിയും, ക്ലൈമാക്സ് ട്വിസ്റ്റുകളും ചിത്രത്തെ പ്രേക്ഷകനിലേക്കു അടുപ്പിക്കുന്നു. ചിലപ്പോഴൊക്കെ അങ്ങിങ്ങു ചിത്രം ബോറടിപ്പിക്കുമെങ്കിലും, ത്രില്ലിംഗ് മൂഡ് നഷ്ടപ്പെടുത്താതെ രണ്ടേകാൽ മണിക്കൂറിൽ ഒതുക്കിയതിനാൽ, ചിത്രത്തെ പ്രേക്ഷകന് വെറുക്കാൻ ഇടയില്ല. അതിഗംഭീര സിനിമ ഒന്നും അല്ലെങ്കിൽ കൂടി സമീപകാല മമ്മൂട്ടി ചിത്രങ്ങളെ അപേക്ഷിച്ചു ഒരു വട്ടം കണ്ടിരിക്കാവുന്ന ചിത്രമാണ് 'അബ്രഹാമിന്റെ സന്തതികൾ'.

അഭിനയം, അഭിനേതാക്കൾ:

മമ്മൂട്ടിയുടെ എനെർജിറ്റിക് പെർഫോമൻസും , മികച്ച ഡയലോഗുകളും പ്രേക്ഷക കൈയടി നേടി. അനിയൻ റോളിൽ ആൻസൺ മികച്ച പ്രകടനം കാഴ്ച വെച്ചു. കനിഹ , രഞ്ജി പണിക്കർ, സിദ്ദിഖ് , കലാഭവൻ ഷാജോൺ തുണ്ടങ്ങിയവർ തങ്ങളുടെ റോളുകൾ മികച്ചതാക്കി. മമ്മൂട്ടി എന്ന നടന്റെ എനെർജിറ്റിക് പെർഫോമൻസ് തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വല്യ പോസിറ്റീവ് എനർജി.

സംഗീതം, സാങ്കേതികം, സംവിധാനം: 
ഗ്രേറ്റ് ഫാദറിന് തിരക്കഥ ഒരുക്കിയ ഹനീഫ് അദാനി , വീണ്ടും ഒരു മികച്ച തിരക്കഥയും, പ്രേക്ഷക പ്രീതിയാർജിക്കും വിധം ഡയലോഗുകളും നിറച്ച മമ്മൂട്ടി ചിത്രം പ്രേക്ഷകന് സമ്മാനിച്ചിരിക്കുന്നു മമ്മൂട്ടിയുടെ സ്റ്റൈലും, മാസ്സും കൂട്ടിയോജിപ്പിച്ചു വേണ്ട രീതിയിൽ കാച്ചി കുറുക്കി സിനിമ ഒരുക്കിയ ഷാജി പാടൂരിന്റെ സംവിധാന മികവിന് സ്പെഷ്യൽ പൂച്ചെണ്ട്. ചിത്രത്തിന്റെ മൂഡിനോട് പൂർണമായും ഇഴുകി ചേരുന്ന പശ്ചാത്തല സംഗീതം ഒരുക്കിയ ഗോപി സുന്ദറും ചിത്രത്തിന്റെ വിജയത്തിൽ നിർണായക പങ്കു വഹിച്ചു. ആൽബിയുടെ മികവുറ്റ ഛായാഗ്രഹണവും, മനീഷിന്റെ ചിത്ര സംയോജനവും അബ്രഹാമിന്റെ സന്തതികളെ മികച്ച ഒരു ത്രില്ലിംഗ് മൂവി ആക്കി തീർത്തു.

പ്രേക്ഷക പ്രതികരണം:

ഒരിത്തിരി ക്ഷമ കൈമുതലായി ഉണ്ടെങ്കിൽ , രോമാഞ്ച പുളകിതമായി കണ്ടിരിക്കാവുന്ന ക്ലൈമാക്സ് ഈ ചിത്രം നിങ്ങള്ക്ക് സമ്മാനിക്കും.

റേറ്റിങ്: 3.5 /5

വാൽകഷ്ണം:
മമ്മൂട്ടിയുടെ കാലം കഴിഞ്ഞു എന്ന് പറഞ്ഞു നടന്നവരോട്.....
"ആ കലണ്ടർ ഇനിയും അച്ചടിച്ചിട്ടില്ല..."


--- പ്രമോദ്

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി