വികടകുമാരൻ


കഥാസാരം:
ബിനു (വിഷ്ണു) ചില്ലറ കേസുകളുമായി തട്ടി മുട്ടി ജീവിക്കുന്ന ഒരു സാധാ വക്കീലാണ്. സുപ്രീം കോടതിയിൽ വരെ എത്തുന്ന ഒരു ക്രിമിനൽ ലൗയെർ ആകണം എന്നതാണ് ബിനുവിന്റെ ആഗ്രഹം. അങ്ങനെ ഇരിക്കെ ഒരു ഹോം ഗാർഡിനെ കാർ ഇടിച്ചു കൊന്ന കേസിലെ പ്രതി ബിനുവിന്റെ മുന്നിൽ എത്തുന്നു. പിന്നീടുള്ള ബിനുവിന്റെ പടയോട്ടം ആണ് വികട കുമാരൻ.

സിനിമ അവലോകനം:

ചിത്രം കണ്ടിറങ്ങിയ ഓരോ  പ്രേക്ഷകനും, ചിത്രത്തിന്റെ പേര് തന്റെ പേരോട് ചേർത്ത് വെച്ചാൽ തെറ്റ് പറയാനാവില്ല. ബോബൻ സാമുവേൽ എന്ന സംവിധായകനിൽ നിന്ന് ഇത്തരം തട്ടി കൂട്ട് കഥകൾ പ്രതീക്ഷിച്ചില്ല. ഒരു ബന്ധവുമില്ലാത്ത രംഗങ്ങളെ ബന്ധപ്പെടുത്താൻ കഥാകൃത്തും പണിപെടുന്നത് കണ്ടപ്പോൾ, പ്രേക്ഷകന് എങ്ങനെയെങ്കിലും തിയ്യറ്ററിൽ നിന്ന് ഇറങ്ങി പോയാൽ മതിയെന്ന അവസ്ഥയായി. കണ്ടു പഴകിയ കഥാസന്ദര്ഭങ്ങളെ യാതൊരു പുതുമയോ മേന്മയോ അവകാശപ്പെടാനില്ലാത്ത ഇത്തരത്തിൽ വീണ്ടും അവതരിപ്പിക്കാനുള്ള കഴിവിനെ പ്രശംസിക്കുന്നു.

അഭിനയം, അഭിനേതാക്കൾ:
കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന വിജയ ചിത്രത്തിന് ശേഷം വിഷ്ണു - ധർമജൻ കൂട്ടുകെട്ട് വീണ്ടും പ്രേക്ഷകനെ കൈയിലെടുത്തു. റാഫി വീണ്ടും വീണ്ടും പ്രേക്ഷകനെ ചിരിപ്പിച്ചു കൊല്ലുന്നു. അദ്ദേഹം മികച്ച കോമഡി സംവിധായകൻ മാത്രമല്ല , മികച്ച കൊമേഡിയൻ കൂടി ആണെന്ന് തെളിയിക്കുന്ന പ്രകടനം. എന്നാൽ അദ്ദേഹത്തിന്റെ കഥാപാത്രത്തിന് പുണ്യാലൻ അഗർബത്തി യിലെ സുനിൽ സുബൈദ അവതരിപ്പിച്ച കഥാപാത്രത്തോട് പലപ്പോഴും സാദിർശ്യം തോന്നി. അഭിനയം കൊണ്ടും വില്ലനിസം കൊണ്ടും ഞെട്ടിച്ചത് ബിനു എബ്രഹാം ആയിരുന്നു. ചെറുതെങ്കിലും ഇന്ദ്രൻസിന്റെ വേഷം പ്രേക്ഷക മനസ്സിൽ തങ്ങി നിന്നു.

സംഗീതം, സാങ്കേതികം, സംവിധാനം:
സാങ്കേതിക പരമായോ, കലാപരമായോ യാതൊരു മേന്മയും അവക്ഷപെടാനില്ലാത്ത ചിത്രം. രാഹുൽ രാജിന്റെ സംഗീതം മോശമല്ലെങ്കിൽ കൂടി വേണ്ട രീതിയിൽ പ്രേക്ഷക പ്രീതി ആർജിച്ചില്ല. റൊമാൻസ് , ജനപ്രിയൻ പോലെയുള്ള മികച്ച സൃഷ്ടികൾ സമ്മാനിച്ച ബോബൻ എന്ന സംവിധായകനിൽ നിന്നു ഒട്ടും പ്രതീക്ഷിക്കാത്ത നിലവാരത്തിലാണ് ഈ ചിത്രം. ക്രൈം ഇന്വെസ്റ്റിഗേഷനും, ഫാമിലി സെന്റിമെൻസും, റൊമാന്സും എല്ലാം കുത്തി കേറ്റി ഒരു അവിയൽ പരുവം.

പ്രേക്ഷക പ്രതികരണം:
വിഷു ചിത്രങ്ങളുടെ തിക്കിലും തിരക്കിലും പെട്ട് തിയറ്റർ വിടാനാണ് സാധ്യത കൂടുതൽ.

റേറ്റിങ്: 2.5 / 5

വാൽകഷ്ണം:
അണിയറക്കാർ  ശ്രീനിയേട്ടന്റെ  'യെസ് യുവർ ഓണർ ' കണ്ടിട്ടില്ലാന്നു തോന്നുന്നു.

Comments

Popular posts from this blog

ജെല്ലിക്കെട്ട്

കോമറൈഡ് ഇൻ അമേരിക്ക

ആകാശ മിഠായി